മോഡി ഇന്ന് ചെന്നൈയിൽ

November 6th, 2017

modi-epathram

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡി തമിഴ് പ്രാദേശിക ദിനപത്രത്തിന്റെ പ്ലാറ്റിനം ജൂബിലിക്കായി ഇന്ന് ചെന്നൈയിലെത്തും. ഡിഎംകെ പ്രസിഡന്റ് കരുണാനിധിയെ മോഡി സന്ദർശിക്കുമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി പി. മുരളീധര റാവു അറിയിച്ചു. ഗോപാലപുരത്തെ കരുണാനിധിയുടെ വസതിയിൽ മോഡി എത്തും.

പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥനായ ടി വി സോമനാഥന്റെ മകളുടെ വിവാഹത്തിലും പങ്കെടുത്തതിനു ശേഷം മാത്രമേ മോഡി ദില്ലിയിലേക്ക് മടങ്ങുകയുള്ളൂ. ചെന്നൈയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി തമിഴ് നാട് മുഖ്യമന്ത്രി പളനി സ്വാമിയുമായി ചർച്ച നടത്തുമെന്നും കരുതുന്നു. മറ്റു രാഷ്ട്രീയ കാര്യങ്ങളിലും തീരുമാനങ്ങളുണ്ടാകും.

- അവ്നി

വായിക്കുക: , ,

Comments Off on മോഡി ഇന്ന് ചെന്നൈയിൽ

കശ്​മീരിന്​ സ്വയം ഭരണാധികാരം നൽകണം : പി. ചിദംബരം

October 29th, 2017

chidambaram-epathram
ന്യൂഡൽഹി : ജമ്മു കശ്മീരിന് കൂടുതൽ സ്വയം ഭരണാ ധികാരം നൽകണം എന്ന് കോൺഗ്രസ്സ് നേതാവ് പി. ചിദം ബരം. കശ്മീരി കളു മായി നടത്തിയ ചർച്ച യിലും സ്വയം ഭരണം അവര്‍ ആഗ്രഹി ക്കുന്നു എന്നാണ് മനസ്സി ലാക്കു വാ ൻ സാധി ച്ചത്.

തീവ്ര വാദ പ്രശ്ന ങ്ങൾ നില നിൽ ക്കുന്ന കശ്മീരിന് സ്വയം ഭരണം നൽകാം എന്നു കരുതുന്നുണ്ടോ എന്ന മാധ്യമ പ്രവര്‍ ത്തക രുടെ ചോദ്യ ത്തിന് ‘അതെ’ എന്നാണ് പി. ചിദം ബരം മറുപടി നല്‍കി യത്.

ഭരണ ഘടന യുടെ 370 – ആം വകുപ്പിനെ നമ്മള്‍ മാനി ക്കണം എന്നാണ് കശ്മീര്‍ താഴ് വര യിലെ ജന ങ്ങള്‍ ആഗ്ര ഹിക്കു ന്നത്. അതായത് സ്വതന്ത്ര ഭരണാധി കാര മാണ് അവര്‍ ആഗ്രഹി ക്കുന്നത്. അവിട ത്തെ ജന ങ്ങളു ടെ ആഗ്രഹ ത്തോട് താന്‍ യോജിക്കുന്നു എന്നും പി. ചിദം ബരം വ്യക്തമാക്കി.

- pma

വായിക്കുക: , , , , , ,

Comments Off on കശ്​മീരിന്​ സ്വയം ഭരണാധികാരം നൽകണം : പി. ചിദംബരം

മൊബൈൽ ആധാർ അടക്കം പത്ത് തിരിച്ചറിയൽ രേഖകളു മായി എയർ പോർട്ടിൽ പ്രവേശിക്കാം

October 28th, 2017

national-id-of-india-aadhaar-card-ePathram
ന്യൂഡല്‍ഹി : ആഭ്യന്തര വിമാനയാത്രക്കായി മൊബൈൽ ആധാർ അടക്കം പത്ത് തിരിച്ചറിയൽ രേഖകളുമായി വിമാനത്താവ ളങ്ങ ളില്‍ പ്രവേ ശിക്കാം  എന്ന് വ്യോമയാന സുരക്ഷ മന്ത്രാലയം.

ഇതു പ്രകാരം ഇനി മുതല്‍ പാസ്സ് പോര്‍ട്ട് കൂടാതെ ആധാര്‍, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐ. ഡി., ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങി 10 തിരി ച്ച റിയല്‍ രേഖ സമര്‍പ്പി ച്ചു ആഭ്യന്തര വിമാന യാത്രക്കായി വിമാന ത്താവള ങ്ങളില്‍ പ്രവേശി ക്കു വാന്‍ കഴിയും. എല്ലാവര്‍ക്കും എളുപ്പ ത്തില്‍ കൊണ്ടു നടക്കാവുന്ന മൊബൈൽ ആധാറി നാണ്  (എംആധാര്‍ mAadhaar) ഇതില്‍ മുഖ്യ സ്ഥാനം.

പ്രായ പൂര്‍ത്തി യാകാത്ത വര്‍ക്ക് തിരി ച്ചറി യല്‍ രേഖ ആവശ്യ മില്ല എന്നും വ്യോമ യാന സുരക്ഷ മന്ത്രാലയം (ബ്യൂറോ ഓഫ് സിവില്‍ ഏവിയേ ഷന്‍ സെക്യൂരിറ്റി – ബി. സി. എ. എസ്.) പുറത്തി റക്കിയ സര്‍ക്കു ലറില്‍ പറയുന്നു.

ദേശസാത്കൃത ബാങ്കു കളുടെ പാസ്സ് ബുക്ക്, പെന്‍ ഷന്‍ കാര്‍ഡ്, അംഗ വൈകല്യ മുള്ള വര്‍ക്ക് അനു വദി ച്ചിട്ടു ള്ള ഐ. ഡി, കേന്ദ്ര – സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങ ളിലെ ഐ. ഡി തുടങ്ങി യവയും വിമാന ത്താവള ത്തില്‍ തിരി ച്ചറി യല്‍ രേഖ യായി സ്വീകരി ക്കുവാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ആഭ്യന്തര വിമാന യാത്രക്കായി എത്തുന്ന വര്‍ സുരക്ഷ ഉദ്യോഗ സ്ഥരു മായുള്ള തര്‍ക്കം ഒഴി വാക്കു ന്നതി നായി  മുകളില്‍ പറഞ്ഞ തിരിച്ചറിയല്‍ രേഖ യുടെ ഒറിജിനല്‍ കൈവശം വെക്കണം എന്നും ബി. സി. എ. എസ്. സര്‍ ക്കുലര്‍ നിര്‍ദ്ദേ ശിക്കുന്നു.

 *  ആഭ്യന്തര വിമാന യാത്രയ്ക്ക് ആധാര്‍ നിര്‍ബ്ബന്ധം

- pma

വായിക്കുക: , , , , ,

Comments Off on മൊബൈൽ ആധാർ അടക്കം പത്ത് തിരിച്ചറിയൽ രേഖകളു മായി എയർ പോർട്ടിൽ പ്രവേശിക്കാം

മൊബൈൽ ആധാർ അടക്കം പത്ത് തിരിച്ചറിയൽ രേഖകളു മായി എയർ പോർട്ടിൽ പ്രവേശിക്കാം

October 28th, 2017

national-id-of-india-aadhaar-card-ePathram
ന്യൂഡല്‍ഹി : മൊബൈൽ ആധാർ അടക്കം പത്ത് തിരിച്ചറിയൽ രേഖ കളു മായി എയർ പോർട്ടിൽ പ്രവേശി ക്കാം എന്ന് വ്യോമ യാന സുരക്ഷ മന്ത്രാലയം അറിയിച്ചു. ഇതു പ്രകാരം  ഇനി മുതല്‍ പാസ്സ് പോര്‍ട്ട് കൂടാതെ ആധാര്‍, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐ. ഡി., ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങി 10 തിരി ച്ച റിയല്‍ രേഖ സമര്‍പ്പി ച്ചു വിമാന ത്താവള ങ്ങളില്‍ പ്രവേശി ക്കുവാന്‍ കഴിയും.

എല്ലാവര്‍ക്കും എളുപ്പ ത്തില്‍ കൊണ്ടു നടക്കാവുന്ന  മോബൈല്‍ ആധാറി നാണ് ഇതില്‍ മുഖ്യ സ്ഥാനം.  പ്രായ പൂര്‍ത്തി യാകാത്ത വര്‍ക്ക് തിരി ച്ചറി യല്‍ രേഖ ആവശ്യ മില്ല എന്നും വ്യോമ യാന സുരക്ഷ മന്ത്രാലയം (ബ്യൂറോ ഓഫ് സിവില്‍ ഏവിയേ ഷന്‍ സെക്യൂരിറ്റി – ബി. സി. എ. എസ്.) പുറത്തി റക്കിയ സര്‍ക്കു ലറില്‍ പറയുന്നു.

ദേശസാത്കൃത ബാങ്കു കളുടെ പാസ്സ് ബുക്ക്, പെന്‍ ഷന്‍ കാര്‍ഡ്, അംഗ വൈകല്യ മുള്ള വര്‍ക്ക് അനു വദി ച്ചിട്ടു ള്ള ഐ. ഡി, കേന്ദ്ര – സംസ്ഥാന സര്‍ക്കാര്‍ സ്ഥാപന ങ്ങളിലെ ഐ. ഡി തുടങ്ങി യവയും വിമാന ത്താവള ത്തില്‍ തിരി ച്ചറി യല്‍ രേഖ യായി സ്വീകരി ക്കുവാനും ക്കാനും നിര്‍ദ്ദേശം നല്‍കി യിട്ടുണ്ട്.

സുരക്ഷ ഉദ്യോഗ സ്ഥരു മായുള്ള തര്‍ക്കം ഒഴി വാക്കു ന്നതിനായി വിമാന യാത്രക്ക് എത്തുന്ന വര്‍ മുകളില്‍ പറഞ്ഞ തിരിച്ചറിയല്‍ രേഖ യുടെ ഒറിജിനല്‍ കൈവശം വെക്കണം എന്നും ബി. സി. എ. എസ്. സര്‍ക്കുലര്‍ നിര്‍ദ്ദേ ശിക്കുന്നു.

 *  ആഭ്യന്തര വിമാന യാത്രയ്ക്ക് ആധാര്‍ നിര്‍ബ്ബന്ധം

- pma

വായിക്കുക: , , , , ,

Comments Off on മൊബൈൽ ആധാർ അടക്കം പത്ത് തിരിച്ചറിയൽ രേഖകളു മായി എയർ പോർട്ടിൽ പ്രവേശിക്കാം

നിര്‍മ്മലാ സീതാ രാമന്‍ പ്രതി രോധ വകുപ്പു മന്ത്രി യായി അധികാരമേറ്റു

September 7th, 2017

indian-defence-minister-nirmala-sitaraman-ePathram
ന്യൂഡല്‍ഹി : പ്രതിരോധ വകുപ്പു മന്ത്രി യായി നിര്‍മ്മലാ സീതാ രാമന്‍ അധികാരം ഏറ്റു. വ്യാഴാഴ്ച രാവിലെ യാണ് മുന്‍ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി യില്‍ നിന്നും അധി കാരം ഏറ്റെ ടുത്തത്.

തന്റെ പ്രവര്‍ത്ത നങ്ങളില്‍ പ്രഥമ പരി ഗണന ഇന്ത്യന്‍ സായുധ സേനക്ക് ആയിരിക്കും എന്നും സൈനി കരു ടെയും അവരുടെ കുടുംബ ത്തിന്റെ യും ക്ഷേമ ത്തിനും പ്രത്യേക പരിഗണ നല്‍കും എന്നു മന്ത്രി നിര്‍മ്മലാ സീതാ രാമന്‍ ഉറപ്പു നല്‍കി.

ഏറ്റവും ആധുനിക മായ ഉപകര ണങ്ങള്‍ സൈനി കര്‍ക്ക് നല്‍കും. സൈന്യവും പ്രതിരോധ മന്ത്രാല യവു മായി ബന്ധ പ്പെട്ട് ദീര്‍ഘ കാല മായി പരി ഹരി ക്കാതെ കിട ക്കുന്ന പ്രശ്‌ന ങ്ങള്‍ പ്രധാന മന്ത്രി ഉള്‍പ്പെടെ യുള്ള വരു മായി ചര്‍ച്ച നടത്തി പരിഹാരം കാണുവാന്‍ ശ്രമിക്കും എന്നും നിര്‍മ്മല സീതാ രാമന്‍ പറഞ്ഞു.

നരേന്ദ്ര മോഡി മന്ത്രി സഭ യിൽ വാണിജ്യ-വ്യവസായ വകുപ്പിന്റെ സ്വതന്ത്ര ചുമതല യുള്ള സഹ മന്ത്രിയാ യി 2014 ല്‍ ചുമതല യേറ്റി രുന്ന നിര്‍മ്മലാ സീതാരാമന്ന് അപ്രതീ ക്ഷിത മായാണ് മന്ത്രി സഭാ പുനസ്സംഘ ടന യില്‍ പ്രതി രോധ മന്ത്രി സ്ഥാനം ലഭിച്ചത്.

ഇന്ദിരാ ഗാന്ധി ക്കു ശേഷം പ്രതിരോധ വകുപ്പ് ഭരിക്കുന്ന ആദ്യ വനിത യായി മാറി ഇവര്‍.

- pma

വായിക്കുക: , , , ,

Comments Off on നിര്‍മ്മലാ സീതാ രാമന്‍ പ്രതി രോധ വകുപ്പു മന്ത്രി യായി അധികാരമേറ്റു

Page 15 of 18« First...10...1314151617...Last »

« Previous Page« Previous « ഗൗരി ലങ്കേഷിന്റെ കൊല പാതക ത്തിൽ കെ. എസ്. സി. പ്രതിഷേധിച്ചു
Next »Next Page » മുംബൈ സ്‌ഫോടനം : രണ്ടു പേര്‍ക്ക്‌ വധ ശിക്ഷ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha