
അബുദാബി : സാമൂഹ്യ മാധ്യമങ്ങളി ലൂടെ പ്രവാസി സ്ത്രീ സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ചു വരുന്ന ‘കേരളേറ്റ് വിമൺ ഇൻ അബുദാബി’ (K W A D) എന്ന വനിതാ കൂട്ടായ്മ, തങ്ങളുടെ പ്രവർത്തന ങ്ങളു മായി പൊതു സമൂഹ ത്തിലേക്ക് ഇറങ്ങുന്നു.
ഈ കൂട്ടായ്മ യുടെ ഔപചാരിക ഉദ്ഘാടനം, യു. എ. ഇ. ദേശീയ ദിനത്തിൽ അബുദാബി ബ്ലഡ് ബാങ്കിൽ രക്തം ദാനം ചെയ്തു കൊണ്ട് നടക്കും. സോഷ്യൽ മീഡിയയിൽ സജീവ മായ രണ്ടായിരത്തോളം അംഗങ്ങളുള്ള ഈ സൗഹൃദക്കൂട്ടായ്മ യുടെ മൂന്നാം വാർഷിക ദിനത്തി ലാണ് (ഡിസംബർ രണ്ട്) പൊതു രംഗത്തേക്ക് പ്രവർ ത്തന ങ്ങളു മായി വരുന്നത്.

കൂട്ടായ്മയുടെ പ്രവർ ത്തന ങ്ങൾക്കു ചുക്കാൻ പിടി ക്കുവാൻ താനിയ അൻവർ (പ്രസിഡണ്ട്), ഗീതു ലക്ഷ്മി (വൈസ് പ്രസി ഡണ്ട്), സൂര്യ വിഘ്നേഷ് (ജനറൽ സെക്ര ട്ടറി), ലക്ഷ്മി സുരേന്ദ്രൻ (ജോയിന്റ് സെക്രട്ടറി), റോഷ്‌നി നിജേഷ് (കോഡിനേറ്റർ), പാർവ്വതി ഗീത, അപർണ്ണ അരവിന്ദ്, പ്രീതാ ക്രിസ്റ്റി, വിദ്യാ രാഘവ്, ലിൻ ബ്ലസ്സൻ എന്നിവർ അടങ്ങുന്ന കമ്മിറ്റിയെ തെരഞ്ഞടുത്തു.
സമൂഹത്തിൽ അവശത അനുഭവിക്കുന്നവർക്ക് ഒരു കൈത്താങ്ങായി പ്രവർത്തിക്കുന്നതിനോ ടൊപ്പം സ്ത്രീ ശാക്തീ കരണം ലക്ഷ്യ മാക്കി വിവിധ പദ്ധതി കൾ ആവി ഷ്കരി ക്കുവാനും ജോലിയും വീടു മായി ഒതുങ്ങി കഴി യുന്ന വരും വീടിന്റെ നാല് ചുമരു കൾ ക്കുള്ളിൽ ഒതുങ്ങി ക്കൂടു ന്നവരു മായ വനിത കളുടെ സർഗ്ഗാത്മ കമായ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക യും ചെയ്യും.
ഈ കൂട്ടായ്മ യുമായി സഹ കരി ക്കുവാൻ താല്പര്യ പ്പെടുന്ന വനിത കൾ’കേരളേറ്റ് വിമൺ ഇൻ അബു ദാബി’ (Keralite Women In Abu Dhabi) എന്ന പേജ് സന്ദർശി ക്കുകയോ 050 903 84 02 (റോഷ്‌നി നിജേഷ്) എന്ന നമ്പറിൽ വിളിക്കു കയോ ചെയ്യണം എന്നും പ്രവർ ത്തകർ അറിയിച്ചു.