അജ്മാൻ : ഇന്ത്യൻ സോഷ്യൽ സെന്‍റർ അജ്മാന്‍ ഒരുക്കുന്ന നാടക മല്‍സരം 2022 ഫെബ്രുവരി 11, 12, 13 തീയ്യതികളിൽ അജ്മാന്‍ ഐ. എസ്. സി. യില്‍ വെച്ചു നടക്കും. അന്തരിച്ച അഭിനേതാവ് നെടുമുടി വേണു വിന്‍റെ സ്മരണാര്‍ത്ഥം എൻസെംബിൾ തിയ്യേറ്റർ ഫെസ്റ്റ് അജ്മാൻ (ഇ. ടി. എഫ്. എ.) എന്ന പേരില്‍ ഒരുക്കുന്ന നാടക മല്‍സര ത്തിലേക്ക് 30 മിനിട്ട് മുതല്‍ 45 മിനിട്ടു വരെ ദൈർഘ്യം ഉള്ള നാടകങ്ങളാണു പരിഗണിക്കുക.
മികച്ച അവതരണം, രണ്ടാമത്തെ അവതരണം, മികച്ച സംവിധായകൻ, നടൻ, നടി, രണ്ടാമത്തെ നടൻ, രണ്ടാമത്തെ നടി, ബാലതാരം, പ്രകാശ വിതാനം, പശ്ചാത്തല സംഗീതം, രംഗ സജ്ജീകരണം എന്നീ വിഭാഗ ങ്ങളിൽ അവാർഡുകൾ നല്‍കും. കേരളത്തിൽ നിന്നുള്ള പ്രമുഖ നാടക പ്രവർത്തകർ അംഗങ്ങളായ ജൂറി ആയിരിക്കും വിജയികളെ തെരഞ്ഞെടുക്കുക. ക്യാഷ് അവാർഡും പ്രശസ്തി പത്രവും സമ്മാനിക്കും.
നാടക മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സമിതികൾ 2022 ജനുവരി 15 നു മുൻപ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം.
വിവരങ്ങൾക്ക്: 052 699 3225.