അബുദാബി : ഒളിമ്പ്യൻ റഹ്മാന്റെ സ്മരണാർത്ഥം അബു ദാബി കുന്ദ മംഗലം നിയോജക മണ്ഡലം കെ. എം. സി. സി. സംഘടി പ്പിക്കുന്ന രണ്ടാമത് ഒളിമ്പ്യൻ റഹ്മാൻ മെമ്മോ റിയൽ സെവ ൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് 2017 ജനുവരി 13 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് അബു ദാബി ആംഡ് ഫോഴ്സ് ഓഫീസേഴ്‌സ് ക്ലബ്ബ് ഗ്രൗണ്ടിൽ വെച്ചു നടത്തുവാൻ തീരു മാനി ച്ചതായി സംഘാ ടകർ അറി യിച്ചു.
അബുദാബി കുന്ദ മംഗലം നിയോജക മണ്ഡലം കെ. എം. സി. സി. സംഘടി പ്പിക്കുന്ന രണ്ടാമത് ടൂർണ്ണ മെന്റിൽ യു. എ. ഇ. യുടെ വിവിധ എമിറേറ്റു കളിൽ നിന്നുമായി പ്രമുഖ ഫുട്‍ബോൾ ടീമു കൾ മാറ്റുരക്കും.
കഴിഞ്ഞ വർഷത്തെ മത്സര ത്തിൽ 16 ടീമുകളാണ് കളി ക്കള ത്തിൽ ഇറങ്ങിയത്. ഇനിയും പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ടീമുകൾ രജിസ്ട്രേഷന് ബന്ധപ്പെടുക : 055 71 83 430 (ഷംസുദ്ധീൻ), 055 20 980 66 (സൗഫീദ്).
eMail : soufeedsoufi at gmail dot com