കൊവിഡ് മാനദണ്ഡങ്ങള്‍ വീണ്ടും പുതുക്കി

January 17th, 2022

logo-abudhabi-health-department-ePathram ദുബായ് : കൊവിഡ് വൈറസ് ബാധിതര്‍ക്കും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ വര്‍ക്കും പത്തു ദിവസത്തെ നിർബ്ബന്ധിത ക്വാറന്‍റൈന്‍ പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ് കൊവിഡ് മാന ദണ്ഡങ്ങള്‍ പുതുക്കി. അപകട സാദ്ധ്യത കൂടിയ വിഭാഗം, രോഗ ലക്ഷണങ്ങൾ കുറവുള്ള വിഭാഗം, ഗുരുതര അസുഖങ്ങള്‍ ഇല്ലാത്തവർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍ പ്പെടുത്തിയാണ് കൊവിഡ് മാനദണ്ഡങ്ങള്‍ പുതുക്കി യിരിക്കുന്നത്. 50 വയസ്സു കഴിഞ്ഞവര്‍, ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍ കൊവിഡ് ബാധിതര്‍ ആയാല്‍ ഉടന്‍ തന്നെ പ്രാഥമിക നിരീക്ഷണ കേന്ദ്രത്തിൽ റിപ്പോർട്ടു ചെയ്യുകയും ഐസൊലേഷൻ നടപടികൾ സ്വീകരിക്കുകയും ചെയ്യണം. 24 മണിക്കൂറിനിടെ ലഭിച്ച 2 പി. സി. ആർ. നെഗറ്റീവ് റിസള്‍ട്ടു കള്‍ക്കു ശേഷമേ ഐസൊലേഷൻ പൂര്‍ത്തിയാവുകയുള്ളൂ. അതല്ലെങ്കില്‍ 8 ദിവസത്തിനു ശേഷവും 10 ദിവസത്തിനു ശേഷവും പി. സി. ആര്‍. പരിശോധന ചെയ്യുകയും കഴിഞ്ഞ 3 ദിവസ ങ്ങളില്‍ രോഗ ലക്ഷണം കാണിക്കുന്നില്ല എങ്കില്‍ ഐസൊലേഷന്‍ അവസാനിപ്പിക്കാം.  കൂടുതല്‍ വിശദമായ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

- pma

വായിക്കുക: , , ,

Comments Off on കൊവിഡ് മാനദണ്ഡങ്ങള്‍ വീണ്ടും പുതുക്കി

തിരിച്ചറിയൽ രേഖ എപ്പോഴും കയ്യില്‍ കരുതണം

December 12th, 2021

federal-authority-for-identity-and-citizen-ship-uae-amnesty-with-name-of-protect-yourself-by-changing-yourself-ePathram
ദുബായ് : ഔദ്യോഗിക തിരിച്ചറിയൽ രേഖയായ എമിറേറ്റ്‌സ് ഐ. ഡി. എപ്പോഴും കയ്യില്‍ കരുതണം എന്ന്‍ അധികൃതര്‍ ഓര്‍മ്മിപ്പിച്ചു. നിയമ പാലകർ ആവശ്യപ്പെട്ടാൽ തിരിച്ചറിയൽ രേഖ കാണിക്കണം. അതു കൊണ്ട് വീടിനു പുറത്തിറങ്ങുമ്പോൾ സ്വദേശികള്‍ ആയാലും വിദേശികള്‍ ആയാലും തിരിച്ചറിയൽ രേഖ കൈയ്യില്‍ കരുതണം.

നിയമ നടപടികൾക്ക് ആവശ്യമായ ഔദ്യോഗിക രേഖ യാണ് എമിറേറ്റ്സ് ഐ. ഡി. ഇതിനു കേടുപാട് പറ്റുകയോ കാര്‍ഡ് നഷ്ടപ്പെടുകയോ ചെയ്താൽ ഉടനെ തന്നെ പുതിയ കാര്‍ഡിന്ന് അപേക്ഷിക്കണം.

വ്യക്തിഗത തിരിച്ചറിയല്‍ രേഖയായ എമിറേറ്റ്സ് ഐ. ഡി. കാർഡ് മാറ്റാര്‍ക്കെങ്കിലും കൈ മാറുകയോ പണയം വെക്കുകയോ ചെയ്യാൻ പാടില്ല. കളഞ്ഞു കിട്ടിയ തിരിച്ചറിയൽ രേഖകൾ ആരും തന്നെ കയ്യില്‍ വെക്കരുത്. ഉടനെ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കണം എന്നും അധികൃതര്‍ അറിയിച്ചു.

* ICA UAE Twitter

- pma

വായിക്കുക: , , , ,

Comments Off on തിരിച്ചറിയൽ രേഖ എപ്പോഴും കയ്യില്‍ കരുതണം

കാലാവധി തീരുന്നതിന് ഒരു വർഷം മുമ്പ് പാസ്സ് പോര്‍ട്ട് പുതുക്കാം

October 9th, 2021

indian-passport-cover-page-ePathram
ദുബായ് : ഇന്ത്യന്‍ പ്രവാസികളുടെ പാസ്സ് പോര്‍ട്ടു കളുടെ കാലാവധി തീരുന്നതിനു ഒരു വര്‍ഷം മുമ്പ് തന്നെ പുതുക്കാം. അവസാന തിയ്യതി വരെ പുതുക്കുവാനായി കാത്തിരി ക്കരുത് എന്ന്‍ ദുബായിലെ ഇന്ത്യൻ കോൺ സുലേറ്റ് ഓര്‍മ്മിപ്പിച്ചു.

പാസ്സ് പോര്‍ട്ടു പുതുക്കുന്നതിന് കാലാവധി തീരുന്നത് വരെ പലരും കാത്തിരിക്കുകയാണ്. അവസാന സമയ ത്തെ തിരക്ക് ഒഴിവാക്കാൻ മുൻകൂട്ടി പ്ലാൻ ചെയ്ത് പുതുക്കുന്നത് ഏറ്റവും ഗുണകരം എന്നും പാസ്സ് പോര്‍ട്ട് വിഭാഗം കോൺസുൽ രാം കുമാർ തങ്കരാജ് പറഞ്ഞു.

പാസ്സ് പോര്‍ട്ട് പുതുക്കുന്നതിനുള്ള പോലീസ് വെരിഫി ക്കേഷൻ പ്രക്രിയ, 2020 സെപ്റ്റംബര്‍ മുതൽ യു. എ. ഇ. ഇന്ത്യൻ കോൺസുലേറ്റ് പുന: സ്ഥാപിച്ചിരുന്നു. എന്നാല്‍ പോലീസ് വെരി ഫിക്കേഷൻ വേണ്ടാത്ത വർക്ക് അപേക്ഷ നൽകി രണ്ട് ദിവസം കൊണ്ട് പാസ്സ്പോര്‍ട്ട് പുതുക്കി കിട്ടും എന്നും അദ്ദേഹം വ്യക്തമാക്കി.

- pma

വായിക്കുക: , , ,

Comments Off on കാലാവധി തീരുന്നതിന് ഒരു വർഷം മുമ്പ് പാസ്സ് പോര്‍ട്ട് പുതുക്കാം

വേള്‍ഡ് എക്സ്പോ : ലോകം ഇനി ദുബായില്‍

October 2nd, 2021

expo-2020-dubai-uae-new-logo-ePathram
ദുബായ് : വര്‍ണ്ണാഭമായ പരിപാടികളോടെ ദുബായ് വേള്‍ഡ് എക്സ്പോ-2020 ക്കു തുടക്കം കുറിച്ചു. വ്യാഴാഴ്ച രാത്രിയില്‍ നടന്ന ഉല്‍ഘാടന പ്രോഗ്രാമിനു ശേഷം ഒക്ടോബർ 1 വെള്ളിയാഴ്ച മുതൽ ദുബായ് എക്സ്‌പോ നഗരി യിലേക്ക് ജന പ്രവാഹമാണ്. 192 രാജ്യങ്ങൾ എക്സ്പോ യിൽ പങ്കാളികള്‍ ആവുന്നുണ്ട്.

2022 മാർച്ച് 31 വരെ 182 ദിവസ ങ്ങളിലെ ആഗോള സംഗമ ഭൂമിയാണ് ദുബായ് വേള്‍ഡ് എക്സ്‌പോ. ഒരു ദിവസ ത്തെ പ്രവേശനത്തിന് 95 ദിർഹം ടിക്കറ്റ് നിരക്ക്. എക്സ്പോ യുടെ വെബ് സൈറ്റ് വഴി പ്രവേശന ടിക്കറ്റ് എടുക്കാം. 30 ദിവസവും പ്രവേശിക്കുവാന്‍ ടിക്കറ്റ് നിരക്ക് 195 ദിര്‍ഹം. സീസണ്‍ ടിക്കറ്റ് 495 ദിർഹം. ഇതില്‍ ആറു മാസക്കാലം എപ്പോള്‍ വേണമെങ്കിലും ദുബായ് വേള്‍ഡ് എക്സ്പോ സന്ദര്‍ശിക്കാം.

സന്ദര്‍ശകരില്‍ 18 വയസ്സിനു മുകളില്‍ ഉള്ളവര്‍ക്ക് കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിൽ എടുത്ത പി. സി. ആർ. നെഗറ്റീവ് ടെസ്റ്റ് റിസള്‍ട്ട് ഹാജരാക്കണം. വിവിധ എമിറേറ്റു കളില്‍ നിന്നും എക്സ്പോ നഗരിയിലേക്ക് പൊതു ഗതാഗത സൗകര്യവും ദുബായ് മെട്രോ സര്‍വ്വീസ് എന്നിവ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്.

- pma

വായിക്കുക: , , , , , , , , , , , ,

Comments Off on വേള്‍ഡ് എക്സ്പോ : ലോകം ഇനി ദുബായില്‍

യു. എ. ഇ. ഉപ പ്രധാന മന്ത്രിയായി ശൈഖ് മഖ്തൂം ബിൻ മുഹമ്മദ്

September 25th, 2021

ദുബായ് : യു. എ. ഇ. മന്ത്രിസഭ നവീകരിച്ചു. ശൈഖ് മഖ്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂമിനെ ഉപ പ്രധാനമന്ത്രിയും ധനമന്ത്രിയുമായി നിയമിച്ചു. യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം അറിയിച്ചതാണ് ഇക്കാര്യം.

ഫെഡറൽ സുപ്രീം കൗൺസിൽ കാര്യവകുപ്പ് മന്ത്രി യായി അബ്ദുല്ല ബിൻ മുഹൈർ അൽ കെത്ബി, ധനകാര്യ വകുപ്പ് സഹ മന്ത്രിയായി മുഹമ്മദ് ബിൻ ഹാദി അൽ ഹുസൈനി, മനുഷ്യ വിഭവ – സ്വദേശി വത്കരണ വകുപ്പു മന്ത്രിയായി ഡോ. അബ്ദുൽ റഹ്മാൻ അല്‍ അവാര്‍, നീതി ന്യായ വകുപ്പ് മന്ത്രിയായി അബ്ദുല്ലാ ബിൻ സുൽത്താൻ ബിൻ അവാദ് അൽ നുഐമി, കാലാവസ്ഥാ വ്യതിയാന- പരിസ്ഥിതി വകുപ്പു മന്ത്രി യായി മർയം അൽ മുഹൈരി തുടങ്ങിയവരെ നിയമിച്ചു.

- pma

വായിക്കുക: , , ,

Comments Off on യു. എ. ഇ. ഉപ പ്രധാന മന്ത്രിയായി ശൈഖ് മഖ്തൂം ബിൻ മുഹമ്മദ്

Page 16 of 49« First...10...1415161718...3040...Last »

« Previous Page« Previous « പ്രതികളെ തിരിച്ചറിയാന്‍ വിരല്‍ അടയാളം : കേരള പൊലീസ്‌ ഒന്നാം സ്ഥാനത്ത്
Next »Next Page » വിദ്വേഷ പ്രചാരണം : ഖത്തര്‍ ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha