
ദുബായ് : കേരളത്തിലെ കോളേജുകളിലെ പൂർവ്വ വിദ്യാര്‍ത്ഥി കളുടെ യു. എ. ഇ. യിലെ സംഘടന അക്കാഫ്, 2022 സെപ്റ്റംബർ 25 ന് സംഘടിപ്പിക്കുന്ന മെഗാ ഓണാഘോഷ പരിപാടി വിജയിപ്പിക്കാനും അക്കാഫിന്‍റെ ഭാഗമായി പ്രവർത്തി ക്കുവാനും കൊടുങ്ങല്ലൂർ കെ. കെ. ടി. എം. ഗവണ്മെന്‍റ് കോളേജ് അലുംനി യു. എ. ഇ. ചാപ്റ്റർ യോഗം തീരുമാനിച്ചു.

ഓണാഘോഷ പരിപാടികൾ വിജയിപ്പിക്കുന്നതിന് നജീബ് മതിലകം ചീഫ് കോഡിനേറ്ററായി ഏഴംഗ സംഘാടക സമിതി രൂപം നൽകി. പ്രസിഡണ്ട് ഷാജി അബ്ദുൽ കാദർ അദ്ധ്യക്ഷത വഹിച്ചു. സെപ്റ്റംബർ മൂന്നിന് ഇതിനായി പ്രത്യേക പൊതു യോഗം അക്കാഫ് ഹാളിൽ ചേരും. ഭാരവാഹികൾ അക്കാഫ് പ്രതിനിധി കളുമായി ചർച്ചകൾ നടത്തി അഫിലിയേഷൻ പൂർത്തിയാക്കി.
യോഗത്തിൽ എം. കെ. ഷാജഹാൻ, അജിത് പോള ക്കുളത്ത്, നജീബ് മതിലകം, അനിൽ കുമാർ, ബിജു നാഥ്, അനസ് മാള, സലിം ബഷീർ, സുനിൽ രാജ് എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി രമേഷ് നായർ ചെന്ത്രാപ്പിന്നി സ്വാഗതവും ട്രഷറർ അഷ്‌റഫ് കൊടുങ്ങല്ലൂർ നന്ദിയും പറഞ്ഞു.




ദുബായ് : ഇന്ത്യയിലെയും യു. എ. ഇ.യിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിൽ സഹകരണ ധാരണ യില്‍ ഒപ്പു വെച്ചു. ദുബായ് യൂണിവേഴ്സിറ്റി (യു. ഡി.) ഇന്ത്യ യിലെ ഐ. ഐ. ടി. കൾ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി), ഐ. ഐ. എം. (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ്), സ്വയം ഭരണ യൂണിവേഴ്സിറ്റികൾ എന്നിവ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പരസ്പര സഹകരണത്തിനുള്ള ധാരണാ പത്രത്തിൽ ഒപ്പു വെച്ചത്.






















