കെ. കെ. ടി. എം. ഗവ. കോളേജ് അലുംനി കുടുംബ സംഗമം

December 9th, 2022

log-kktm-govt-collage-student-union-alumni-ePathram
ഷാർജ : കൊടുങ്ങല്ലൂർ കെ. കെ. ടി. എം. ഗവ. കോളേജ് അലുംനി അസോസിയേഷൻ യു. എ. ഇ. ചാപ്റ്റർ കുടുംബ സംഗമം സംഘടിപ്പിച്ചു. മസാഫി യിലെ ഫാം ഓഡിറ്റോറിയ ത്തിൽ നടന്ന ചടങ്ങിൽ പ്രമുഖ ബിസിനസ്സുകാരന്‍ സജി ചെറിയാൻ, പിന്നണി ഗായകൻ പ്രദീപ് ബാബു, പ്രശസ്ത ചിത്ര കാരൻ ഡാവിഞ്ചി സുരേഷ്, എ.കെ ബീരാൻ കുട്ടി, മനോജ് രാധാകൃഷ്ണൻ, വിജയകുമാർ തുടങ്ങിയവർ മുഖ്യ അതിഥികളായി പങ്കെടുത്തു. ഗാനമേള, നൃത്ത നൃത്യങ്ങൾ, വിവിധ മത്സരങ്ങൾ എന്നിവ കുടുംബ സംഗമത്തില്‍ അരങ്ങേറി.

family-meet-at-masafi-kktm-govt-collage-alumni-ePathram

അലുംനി ഭാരവാഹിയും ദിബ്ബ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥനുമായ സുനിലിന്‍റെ പിതാവ് 95 വയസ്സുള്ള ശക്തീധരന്‍റെ കാരിക്കേച്ചർ, ഡാവിഞ്ചി സുരേഷ് പരിപാടി യിൽ ലൈവ് ആയി വരച്ചു. മത്സരങ്ങളിൽ വിജയികള്‍ ആയവർക്കും ചിത്രങ്ങൾ വരച്ചു നൽകി.

കുടുംബ സംഗമത്തില്‍ പങ്കെടുത്തവർക്ക് സുനിലിന്‍റെ കൃഷിയിടത്തിൽ വളർത്തി എടുത്ത ചെടികളും, പച്ച ക്കറികളും, പാകപ്പെടുത്തിയ മരച്ചീനിയും നൽകി.

അലുംനി ജനറൽ സെക്രെട്ടറി രമേഷ് മാധവൻ, ട്രഷറർ അഷ്‌റഫ് കൊടുങ്ങല്ലൂർ, കൺവീനർ നജീബ് ഹമീദ് ഭാരവാഹികളായ നിലേഷ് വിശ്വനാഥൻ, ഷാജഹാൻ കരുവന്നൂർ, സുനിൽ രാജ്, അജിത്ത് പോളക്കുളത്ത്, ബാബു ഡേവിസ്, ജിംജി വാഴപ്പുള്ളി, ഷിബു, ഗോപാല കൃഷ്ണൻ, മോജിത്ത്, ഷാജു ജോർജ്, അനിൽ ധവാൻ, സേതു തുടങ്ങിയവർ നേതൃത്വം നൽകി.

വനിതാ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ പ്രിഷ നിലേഷ്, ജൂബി ബാബു, സന്ധ്യ രമേഷ്, നാൻസി ഷാജു, രാജി സുനിൽ, ദിഷ അനിൽ തുടങ്ങിയവർ കലാ പരിപാടികള്‍ നിയന്ത്രിച്ചു.

- pma

വായിക്കുക: , ,

Comments Off on കെ. കെ. ടി. എം. ഗവ. കോളേജ് അലുംനി കുടുംബ സംഗമം

പ്രവാസികൾക്ക് സ്വയം തൊഴിൽ സംരംഭം : ശിൽപ ശാല സംഘടിപ്പിക്കും

December 8th, 2022

ogo-norka-roots-ePathram
തിരുവനന്തപുരം : നോർക്ക റൂട്ട്‌സിന്‍റെ പ്രവാസി പുനരധി വാസ പദ്ധതിയുടെ ഭാഗമായി സെന്‍റർ ഫോർ മാനേജ്‌മെന്‍റ് & ഡെവലപ്പ്‌ മെന്‍റ് മുഖേന, തിരിച്ച് എത്തിയ പ്രവാസികൾക്ക് സ്വന്തം നാട്ടിൽ ആരംഭിക്കുവാൻ കഴിയുന്ന വിവിധ സ്വയം തൊഴിൽ സംരംഭങ്ങളുടെ സാദ്ധ്യതകൾ പരിചയ പ്പെടുത്തുവാൻ നോർക്ക റൂട്ട്‌സ് ശിൽപ ശാല സംഘടിപ്പിക്കുന്നു.

തിരുവനന്തപുരം, കൊല്ലം, തിരുവല്ല, ആലപ്പുഴ, മൂവാറ്റുപുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങ ളിലാണ് ശിൽപ ശാലകൾ നടക്കുക. ഭക്ഷ്യാധിഷ്ഠിതം, സേവന മേഖല, മൃഗ പരിപാലനം, ടൂറിസം, എൻജിനീയറിംഗ്, കെമിക്കൽ തുടങ്ങിയ മേഖലകളിലെ സംരംഭക സാദ്ധ്യതകൾ പരിചയപ്പെടുത്തും.

സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുവാൻ താൽപര്യമുള്ള മടങ്ങി വന്ന പ്രവാസികൾക്ക് 15 ശതമാനം മൂലധന സബ്‌സിഡി യും മൂന്നു ശതമാനം പലിശ സബ്‌സിഡിയോടു കൂടിയ വായ്പകൾ വിവിധ ധനകാര്യ സ്ഥാപനങ്ങൾ വഴി ലഭ്യമാണ്. രണ്ടു വർഷം എങ്കിലും വിദേശത്ത് ജോലി ചെയ്ത ശേഷം തിരികെ എത്തി നാട്ടില്‍ സ്ഥിരമാക്കിയവര്‍ക്ക് അപേക്ഷിക്കാം.

ശിൽപ ശാലകളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 80 78 24 95 05 എന്ന വാട്ട്‌സാപ്പ് നമ്പരിലോ 0471 232 97 38 എന്ന നമ്പരിലോ ബന്ധപ്പെട്ട് വിശദാംശങ്ങൾ സഹിതം ഡിസംബർ 12 ന് മുൻപ് രജിസ്റ്റർ ചെയ്യണം. PRD

- pma

വായിക്കുക: , , , ,

Comments Off on പ്രവാസികൾക്ക് സ്വയം തൊഴിൽ സംരംഭം : ശിൽപ ശാല സംഘടിപ്പിക്കും

ഉർസെ സുൽത്വാൻ സംഗമം ശ്രദ്ധേയമായി

December 8th, 2022

bava-sulthwani-inaugurate-urse-sultan-meet-in-oman-ePathram
മസ്‌കറ്റ് : മാനവികതയും ധാർമ്മിക മൂല്യവും വെറും നാമ മാത്രമായി അവശേഷിക്കുന്ന ഒരു കാല ഘട്ട ത്തിൽ ആത്മ സംസ്കരണത്തിലൂടെയും ഹൃദയ ശുദ്ധീകരണ ത്തിലൂടെയും ദൈവീക സ്മരണ യിലേക്കും തൗഹീദിൻ്റെ ആത്യന്തിക വിജയ ത്തിലേക്കും നയിച്ച അതുല്യമായ വിപ്ലവമാണ് ഖുതുബു സ്സമാൻ ശൈഖ് യൂസുഫ് സുൽത്വാൻ ശാഹ് ഖാദിരി ചിശ്തി (ഖ.സി) നടത്തിയത് എന്ന് ശൈഖ് മുഹമ്മദ് ബാവ ഉസ്താദ് സുൽത്വാനി.

സുൽത്വാനിയ ഫൗണ്ടേഷൻ കേന്ദ്ര കമ്മിറ്റി ആഗോള വ്യാപകമായി നടത്തി ക്കൊണ്ടിരിക്കുന്ന ഉർസെ സുൽത്വാൻ സംഗമ ങ്ങളുടെ ഭാഗമായി ഒമാനിലെ അൽ ഹൈൽ വെച്ച് സംഘടിപ്പിച്ച സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വർത്തമാന മനുഷ്യർ നേരിടുന്ന സകലമാന സമസ്യ കൾക്കുള്ള പരിഹാരവും പൂരണവും തൻ്റെ സ്രഷ്ടാവായ അല്ലാഹുമായി ചെയ്ത ആദിമ കരാർ പുതുക്കി, ആ നാഥനിലേക്കുള്ള സമ്പൂർണ്ണ മടക്കമാണ് എന്നും തൻ്റെ ഗുരുവിനെ അനുസ്മരിച്ചു കൊണ്ടുള്ള പ്രഭാഷണത്തിൽ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഒമാൻ സുൽത്താനിയ ഫൗണ്ടേഷൻ സംഘടിപ്പിച്ച സംഗമത്തില്‍ അസീം മന്നാനി അദ്ധ്യക്ഷത വഹിച്ചു. ശൈഖ് അബ്ദു നാസർ മഹ്ബൂബി മുഖ്യ പ്രഭാഷണം നടത്തി. നബീൽ മഹ്ബൂബി, സ്വാലിഹ് മഹ്ബൂബി, അബ്ദു റഷീദ് സുൽത്വാനി തുടങ്ങിയവർ ആശംസ പ്രഭാഷണങ്ങൾ നടത്തി.

ഒമാൻ സുൽത്വാനിയ ഫൗണ്ടേഷൻ പ്രസിഡണ്ട് ജാസിം മഹ്ബൂബി സ്വാഗതവും ആരിഫ് സുൽത്വാനി നന്ദിയും പറഞ്ഞു. സംഗമത്തിൻ്റെ ഭാഗമായി മൗലിദ് മജ്ലിസും അന്നദാനവും നടത്തി.

- pma

വായിക്കുക: , ,

Comments Off on ഉർസെ സുൽത്വാൻ സംഗമം ശ്രദ്ധേയമായി

ഒമാനില്‍ 2023 ലെ പൊതു അവധികള്‍ പ്രഖ്യാപിച്ചു

December 8th, 2022

oman-sultan-haitham-bin-tariq-ePathram
മസ്കറ്റ് : ഔദ്യോഗിക അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു കൊണ്ട് ഒമാൻ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സഈദ് ഉത്തരവ് ഇറക്കി.

സുല്‍ത്താന്‍ അധികാരത്തിലേറിയ ജനുവരി 11 ബുധൻ, ഒമാന്‍ ദേശീയ ദിനം (നവംബര്‍ 18 – 19 ശനി ഞായര്‍), പൊതു അവധിയാണ്. ബാക്കിയുള്ള അവധി ദിനങ്ങള്‍ ഹിജ്‌റ ഇസ്ലാമിക് കലണ്ടറിനെ (ചന്ദ്രപ്പിറവി യെ) അടിസ്ഥാനപ്പെടുത്തിയാണ്.

ഹിജ്റ പുതു വര്‍ഷമായ മുഹര്‍റം ഒന്ന് (ജൂലായ് 19 ബുധൻ) സര്‍ക്കാര്‍ – സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവധി ആയിരിക്കും.

നബി ദിനം (റബീഉല്‍ അവ്വല്‍ 12 – സെപ്റ്റംബർ 27 ബുധൻ), ഇസ്‌റാഅ് മിഅ്‌റാജ് (റജബ് 27 – ഫെബ്രുവരി 18 ശനി), ഈദുല്‍ ഫിത്വര്‍ അഥവാ ചെറിയ പെരുന്നാള്‍ (റമദാന്‍ 29 മുതല്‍ ശവ്വാല്‍ 3 വരെ – ഏപ്രിൽ 21 വെള്ളി മുതൽ  24 തിങ്കൾ വരെ), ബക്രീദ് (ബലി പെരുന്നാള്‍) ദുല്‍ ഹജ്ജ് 9 – 12 (ജൂൺ 28 ബുധൻ ജൂലായ് 1 ശനി വരെ) എന്നിവയാണ് മറ്റു പൊതു അവധി ദിനങ്ങള്‍.

വാരാന്ത്യ അവധി ദിനങ്ങളില്‍ പൊതു അവധികള്‍ വരുന്നു എങ്കില്‍ പകരം അതിന് അടുത്ത ഒരു ദിവസം അവധി നല്‍കും.  * O N A, Oman Press

- pma

വായിക്കുക: , , ,

Comments Off on ഒമാനില്‍ 2023 ലെ പൊതു അവധികള്‍ പ്രഖ്യാപിച്ചു

ജി. സി. സി. യിലെ പ്രവാസി താമസക്കാര്‍ക്കും ഹയാ കാര്‍ഡ് ഇല്ലാതെ ഖത്തറിലേക്കു പ്രവേശിക്കാം

December 7th, 2022

hayya-card-for-qatar-fifa-world-cup-2022-ePathram

ദോഹ : ഗള്‍ഫ് രാജ്യങ്ങളിലെ ഫുട് ബോള്‍ പ്രേമി കള്‍ക്ക് ലോകകപ്പു മല്‍സരങ്ങള്‍ കാണാന്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം സൗകര്യം ഒരുക്കി. നിലവില്‍ ഹയാ കാര്‍ഡ് കൈവശം ഇല്ലാത്ത ജി. സി. സി. പൗരന്മാര്‍ക്കും സാധുതയുള്ള വിസക്കാരായ താമസ ക്കാര്‍ക്കും വ്യോമ മാര്‍ഗ്ഗവും സ്വകാര്യ വാഹനങ്ങള്‍ വഴി റോഡു മാര്‍ഗ്ഗവും ഖത്തറിലേക്ക് പ്രവേശിക്കാം.

വാഹനങ്ങളുടെ പ്രവേശനത്തിനു ഫീസ് നൽകേണ്ടതില്ല. എന്നാല്‍ പ്രവേശന തീയ്യതിക്ക് 12 മണിക്കൂർ മുമ്പായി ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്‌ സൈറ്റിൽ രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷന്‍ ഫീസ് ഇല്ല.

ഖത്തറിലേക്ക് വരാൻ ഹയാ കാർഡോ ലോക കപ്പ് മത്സര ടിക്കറ്റോ ആവശ്യമില്ല എങ്കിലും സ്റ്റേഡിയ ത്തില്‍ കയറി മത്സരം കാണണം എങ്കിൽ ഹയാ കാർഡിനായി അപേക്ഷിക്കണം. മത്സര ടിക്കറ്റ്, കൂടെ ഹയാ കാർഡും കൈവശം കരുതണം.

- pma

വായിക്കുക: , , , , , , , , , , , ,

Comments Off on ജി. സി. സി. യിലെ പ്രവാസി താമസക്കാര്‍ക്കും ഹയാ കാര്‍ഡ് ഇല്ലാതെ ഖത്തറിലേക്കു പ്രവേശിക്കാം

Page 112 of 325« First...102030...110111112113114...120130140...Last »

« Previous Page« Previous « അന്താരാഷ്ട ഭക്ഷ്യ മേളയില്‍ പുതിയ ഉൽപ്പന്നങ്ങൾ വിപണിയിലിറക്കി ലുലു ഗ്രൂപ്പ്
Next »Next Page » ഒമാനില്‍ 2023 ലെ പൊതു അവധികള്‍ പ്രഖ്യാപിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha