ടി. ആർ. വിജയ കുമാറിന്‌ ഗോൾഡൻ വിസ

June 11th, 2021

indian-business-man-viajakumar-get-uae-golden-visa-ePathram

അബുദാബി : പ്രമുഖ മലയാളി വ്യവസായി ടി. ആർ. വിജയ കുമാറിന്‌ ഗോൾഡൻ വിസ. ആദം ആൻഡ് ഈവ് സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെന്റർ, സയീദ് അൽ സാബി ടയർ ഫാക്ടറി, റോയൽ പ്രിൻസ് ജനറൽ ട്രേഡിംഗ് എന്നിങ്ങനെ മുപ്പത്തി അഞ്ചോളം കമ്പനി കളുടെ ഉടമയും അൽ സാബി ഗ്രൂപ്പ് ചെയർമാനും കൂടി യായ ടി. ആർ. വിജയ കുമാറിന്‌ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ സയീദ് യൂസഫ് ഇബ്രാഹിം അൽ സാബി പത്തു വര്‍ഷത്തേ ക്കുള്ള ഗോൾഡൻ വിസ സമ്മാനിച്ചു.

uae-golden-visa-for-t-r-viajakumar-ePathram
നിക്ഷേപകർ, സംരംഭകർ, ശാസ്ത്രജ്ഞൻമാർ, ഡോക്ടർ മാർ, കലാ- സാംസ്കാ രിക മേഖല കളിൽ വ്യക്തി മുദ്ര പതിപ്പിച്ചവര്‍, കായിക താരങ്ങൾ, ഹൈസ്കൂൾ – യൂണി വേഴ്സിറ്റി വിദ്യാർത്ഥികൾ തുടങ്ങി വിവിധ മേഖല കളിൽ വ്യക്തി മുദ്ര പതിപ്പിച്ച പ്രതിഭകള്‍ക്ക് യു. എ. ഇ. ഗോൾഡൻ വിസ നല്‍കി വരുന്നുണ്ട്. അഞ്ച്, പത്ത് വർഷങ്ങളാണ് ഗോൾഡൻ വിസ യുടെ കാലാവധി.

കഴിഞ്ഞ നാലു പതിറ്റാണ്ട് കാലമായി പ്രവാസ ലോക ത്തുള്ള വിജയ കുമാർ തിരുവനന്ത പുരം കൊഞ്ചിറവിള മണക്കാട് സ്വദേശിയാണ്. അംബികാ ദേവി യാണ് ഭാര്യ. വിമൽ വിജയ കുമാറും അമൽ വിജയ കുമാറുമാണ് മക്കൾ. ഇരുവരും അൽ സാബി ഗ്രൂപ്പ് സി. ഇ. ഒ. & എക്സി ക്യൂട്ടീവ് ഡയറക്ടർമാരാണ്.

ഗള്‍ഫിലെ സാമൂഹിക – സാംകാരിക രംഗങ്ങളില്‍ ഇടപെടുന്ന ഇദ്ദേഹം പ്രവാസി മലയാളികള്‍ക്ക് സുപരിചിതനാണ്.

- pma

വായിക്കുക: , , ,

Comments Off on ടി. ആർ. വിജയ കുമാറിന്‌ ഗോൾഡൻ വിസ

വിദേശത്ത് പോകുന്നവർക്ക് രണ്ടാം ഡോസ് വാക്‌സിൻ നേരത്തെ നൽകും

May 30th, 2021

covid-vaccine-available-kerala-on-2021-january-16-ePathram
തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന വർക്ക് കോവിഷീൽഡ് രണ്ടാം ഡോസ് വാക്‌സിൻ 4 മുതൽ 6 ആഴ്ചക്ക് ഉള്ളില്‍ നൽകാനും പ്രത്യേക വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നൽകാനും ആരോഗ്യ വകുപ്പ് മാർഗ്ഗ നിർദ്ദേശ ങ്ങൾ പുറത്തിറക്കി എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ്. പല വിദേശ രാജ്യങ്ങളിലും വാക്‌സി നേഷൻ സർട്ടി ഫിക്കറ്റും സർട്ടിഫി ക്കറ്റിൽ പാസ്‌ പോർട്ട് നമ്പറും രേഖ പ്പെടുത്തണം എന്നതും നിർബ്ബന്ധം ആക്കിയിട്ടുണ്ട്.

നിലവിൽ കൊവിഡ് വാക്സിന്‍ കുത്തി വെപ്പി നുള്ള രജിസ്‌ട്രേഷനായി ആധാർ കാർഡ്, മറ്റ് തിരിച്ചറിയൽ രേഖകൾ എന്നിവ നൽകിയിട്ടുള്ളവരുടെ സർട്ടിഫിക്ക റ്റിൽ അവയാണ് രേഖപ്പെടുത്തുക.

അതു പോലെ തന്നെ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയ ത്തിന്റെ മാർഗ്ഗ നിർദ്ദേശ പ്രകാരം രണ്ടാം ഡോസ് കോവിഷീൽഡ് വാക്‌സിൻ 12 മുതൽ 16 ആഴ്ചക്ക് ഉള്ളിലാണ് എടുക്കാൻ സാധിക്കുക.

ഇത് വിദേശത്തേക്ക് ജോലിക്കും പഠന ത്തിനുമായി പോകുന്നവർക്ക് വളരെ യധികം ബുദ്ധിമുട്ട് ഉണ്ടാക്കി യിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ പുതിയ മാർഗ്ഗ നിർദ്ദേശങ്ങള്‍ പുറത്തിറ ക്കിയത് എന്നും ആരോഗ്യ വകുപ്പു മന്ത്രി വ്യക്തമാക്കി. (പബ്ലിക്ക് റിലേഷന്‍ വകുപ്പ്)

- pma

വായിക്കുക: , , ,

Comments Off on വിദേശത്ത് പോകുന്നവർക്ക് രണ്ടാം ഡോസ് വാക്‌സിൻ നേരത്തെ നൽകും

കൊവിഡ് വാക്സിൻ എടുത്തവർക്ക് ക്വാറന്റൈനില്‍ ഇളവ്

May 30th, 2021

logo-uae-ministry-of-health-ePathram.jpg
അബുദാബി : ക്വാറന്റൈന്‍ വ്യവസ്ഥകളില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് അബുദാബി ആരോഗ്യ വകുപ്പ്. കൊവിഡ് പോസിറ്റീവ് ആയവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട വ്യക്തികള്‍ കൊവിഡ് വാക്സിൻ എടുത്തവർ എങ്കില്‍ 5 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതി.

നാലാം ദിവസം പി. സി. ആർ. ടെസ്റ്റ് നടത്തി നെഗറ്റിവ് എങ്കില്‍ ഇവര്‍ക്ക് ക്വാറന്റൈന്‍ അവസാനിപ്പിക്കാം.

എന്നാല്‍ വാക്സിന്‍ എടുക്കാത്ത വ്യക്തികള്‍ കൊവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടാല്‍ ചുരുങ്ങിയത് 10 ദിവസം ക്വാറന്റൈനില്‍ കഴിയണം. ഇതിനിടെ എട്ടാം ദിവസം ഇവർ പി. സി. ആർ. ടെസ്റ്റ് നടത്തുകയും വേണം.

- pma

വായിക്കുക: , , , ,

Comments Off on കൊവിഡ് വാക്സിൻ എടുത്തവർക്ക് ക്വാറന്റൈനില്‍ ഇളവ്

സർക്കാർ ഓഫീസുകളിൽ പ്രവേശിക്കാന്‍ കൊവിഡ് പരിശോധനാ ഫലം വേണം 

April 29th, 2021

multiple-spike-protein-mutations-new-covid-19-strain-ePathram
അബുദാബി : ഗവണ്മെന്റ് സ്ഥാപനങ്ങളിലും സർക്കാർ ഓഫീസുകളിലും പ്രവേശിക്കുവാന്‍ ഇടപാടുകാര്‍ അല്‍ ഹൊസ്ന്‍ ആപ്പില്‍ കൊവിഡ് നെഗറ്റീവ് റിസല്‍റ്റ് കാണിക്കണം എന്നു നിര്‍ബ്ബന്ധമാക്കി. മാത്രമല്ല രണ്ടു ഡോസ് വാക്സിനേഷന്‍ എടുത്തവര്‍ ആയിരിക്കണം എന്നും നിബന്ധനയുണ്ട്.

72 മണിക്കൂറിനു ഉള്ളില്‍ എടുത്ത പി. സി. ആർ. നെഗറ്റീവ് റിസള്‍ട്ട് കാണിക്കുന്ന അല്‍ ഹൊസ്ന്‍ ആപ്പ് കൗണ്ടറില്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥരെ കാണിച്ചു ബോദ്ധ്യപ്പെടുത്തി മാത്രമേ അകത്തേക്ക് പ്രവേശനം ലഭിക്കുകയുള്ളൂ.

ഇമിഗ്രേഷന്‍, ട്രാഫിക്ക് ഡിപ്പാര്‍ട്ട് മെന്റ്, വിവിധ മിനിസ്റ്റ്രികള്‍ തുടങ്ങി നിത്യവും ഇട പെടുന്ന സ്ഥല ങ്ങളിലാണ് ഈ കര്‍ശ്ശന നിയന്ത്രണം നിലവില്‍ വന്നിരിക്കുന്നത്.

- pma

വായിക്കുക: , , , , , , , ,

Comments Off on സർക്കാർ ഓഫീസുകളിൽ പ്രവേശിക്കാന്‍ കൊവിഡ് പരിശോധനാ ഫലം വേണം 

എ. കെ. എം. മാടായിക്ക് യാത്രയയപ്പു നല്‍കി

April 27th, 2021

pjhs-94-batch-farewell-to-akm-madayi-ePathram
അബുദാബി : കണ്ണൂർ പുതിയങ്ങാടി ജമാഅത്ത് ഹൈസ്കൂൾ (PJHS) ’94 ബാച്ച് കൂട്ടായ്മ ‘ഓട്ടോ ഗ്രാഫ്-94’ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ വെച്ച് എ. കെ. എം. മാടായിക്ക് യാത്രയയപ്പു നല്‍കി. 42 വർഷത്തെ പ്രവാസ ജീവിത അനുഭവങ്ങളു മായാണ് എ. കെ. എം. മാടായി നാട്ടിലേക്ക് നടങ്ങുന്നത്.

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് നടന്ന പരിപാടി യില്‍, നാടിന്റെ സ്വന്തം കലാകാരനും വരകൾ കൊണ്ട് വിസ്മയം തീർക്കുന്ന ജാബിർ മാടായി യെ ആദരിച്ചു.

puthiyangadi-jamath-auto-graph-94-batch-ePathram

എ. കെ. എം. മാടായിക്ക് റാഷിദ് പുഴക്കലും, ജാബിർ മാടായിക്ക് സി. എം. വി. ഫത്താഹും മൊമൻ്റോ നൽകി. കൊവിഡ് കാല ജീവ കാരുണ്യ പ്രവർത്തന ത്തിൽ ത്യാഗോജ്വലമായ പ്രവർത്തനം കാഴ്ച വെച്ച സി. എം. വി. ഫത്താഹ്, അബ്ദുൽ ഫത്താഹ് സൈദു മ്മാടത്ത് എന്നിവരെ മൊമൻ്റോ നൽകി ആദരിച്ചു. അന്തരിച്ച ഹൈസ്കൂൾ മുൻ പ്രധാന അദ്ധ്യാപകൻ മുസ്തഫ മാഷിന് വേണ്ടി പ്രത്യേക പ്രാർത്ഥനയും നടത്തി.

റാഷിദ് പുഴക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ഫാരിസ് അബ്ബാസ്, എ. കെ. എം. മാടായി, ജാബിർ മാടായി, സി. എം. വി. ഫത്താഹ്‌, സാദിഖ്, ആദം, സക്കരിയ്യ, എന്നിവർ സംസാരിച്ചു. ഫൈസൽ ഹംസ സ്വാഗതവും ഷക്കീർ ചാലിൽ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , ,

Comments Off on എ. കെ. എം. മാടായിക്ക് യാത്രയയപ്പു നല്‍കി

Page 115 of 320« First...102030...113114115116117...120130140...Last »

« Previous Page« Previous « ബദർ ദിന പ്രാർത്ഥനാ സംഗമം വ്യാഴാഴ്ച
Next »Next Page » സർക്കാർ ഓഫീസുകളിൽ പ്രവേശിക്കാന്‍ കൊവിഡ് പരിശോധനാ ഫലം വേണം  »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha