തിരുവനന്തപുരം : ജനിതക മാറ്റം വന്ന കൊവിഡ് വൈറസു കളുടെ സാന്നിദ്ധ്യം രണ്ടാം തരംഗ ത്തിൽ കേരളത്തിലും ശക്തമായി ബാധിച്ച തിനാല്‍ മറ്റു സംസ്ഥാന ങ്ങളിൽ നിന്നും എത്തുന്നവര്‍ കര്‍ശ്ശനമായും ക്വാറന്റൈന്‍ പാലിക്കണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ക്വാറന്റൈന്‍ ലംഘിക്കുന്നവർക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കും. ബ്രേയ്ക്ക് ദ ചെയിൻ കാമ്പയിനുകള്‍ ഗ്രാമ പ്രദേശങ്ങളിൽ കൂടുതൽ ശക്തമാക്കണം. അതിന്റെ ഉത്തര വാദിത്വം അതാത് തദ്ദേശ ഭരണ സ്ഥാപന ങ്ങൾ ഏറ്റെടുക്കണം.
ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുക, മാസ്ക് ധരിക്കുക ഉൾപ്പെടെ കൊവിഡ് പ്രതിരോധ മാർഗ്ഗ ങ്ങള്‍ എല്ലാം കൃത്യമായി നടപ്പിൽ വരുത്തുന്നു എന്ന് ഉറപ്പിക്കാൻ ഓരോ തദ്ദേശ ഭരണ സ്ഥാപനവും ആരോഗ്യകര മായ മത്സര ബുദ്ധിയോടെ പ്രവർത്തിക്കണം. അത്തര ത്തിൽ മികച്ച പ്രവർത്തനങ്ങൾ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് നടത്താനാകണം എന്നും ഓര്‍മ്മിപ്പിച്ചു.
സംസ്ഥാനമൊട്ടാകെയുള്ള 15000 ത്തോളം വരുന്ന വി. എച്ച്. എസ്. സി., എൻ. എസ്. എസ്. വോളണ്ടിയർമാർ അവരവരുടെ പ്രദേശ വാസികൾക്ക് വേണ്ടി കൊവിഡ് വാക്‌സിൻ ഓൺ ലൈൻ രജിസ്‌ടേഷന്‍ ചെയ്യുവാന്‍ ടെലി ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. (പി. എൻ. എക്സ്. 1408/2021)