സമാജത്തിൽ രണ്ടാം ഘട്ട കൊവിഡ് വാക്സിന്‍ കുത്തി വെപ്പ് വ്യാഴാഴ്ച

March 3rd, 2021

injection-medicine-vitamin-D- ePathram
അബുദാബി : മുസ്സഫ യിലെ അബുദാബി മലയാളി സമാജ ത്തിൽ രണ്ടാം ഘട്ട കൊവിഡ് വാക്സിന്‍ കുത്തിവെപ്പ്, മാര്‍ച്ച് നാലിനു (വ്യാഴാഴ്ച) ഉച്ചക്ക് ഒരു മണി മുതൽ രാത്രി 9 വരെ നടക്കും. ഫെബ്രുവരി അഞ്ചിനു ആദ്യ ഡോസ് കുത്തി വെപ്പ് എടുത്തവര്‍ക്കാണ് വ്യാഴാഴ്ച രണ്ടാം ഡോസ് നല്‍കുന്നത്.

ആരോഗ്യ മന്ത്രാലയവും തമൂഹ് ഹെൽത്ത് കെയറും സഹകരിച്ചു കൊണ്ട് അബുദാബി മലയാളി സമാജ ത്തിന്റെ നേതൃത്വത്തില്‍ ഒരുക്കുന്ന വാക്സി നേഷന്‍ ക്യാമ്പി ലേക്ക് കുത്തി വെപ്പിനായി വരുന്നവര്‍ എമിറേറ്റ്സ് ഐ. ഡി. യും ഒരു ഫോട്ടോ കോപ്പിയും കരുതണം.

വിവരങ്ങള്‍ക്ക് : ഫോൺ‍‍: 02 5537600.

- pma

വായിക്കുക: , , ,

Comments Off on സമാജത്തിൽ രണ്ടാം ഘട്ട കൊവിഡ് വാക്സിന്‍ കുത്തി വെപ്പ് വ്യാഴാഴ്ച

ഹജ്ജ് തീർത്ഥാടനം : കൊവിഡ് വാക്‌സിൻ നിർബ്ബന്ധമാക്കും 

March 3rd, 2021

hajj-epathram
റിയാദ് : ഈ വര്‍ഷം ഹജ്ജ് തീർത്ഥാടകര്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ നിർബ്ബന്ധം ആക്കും എന്ന് സൗദി ആരോഗ്യ വകുപ്പു മന്ത്രി തൗഫീഖ് അൽ റബീആ. ഒരു പ്രാദേശിക പത്രത്തിനു നല്‍കിയ അഭിമുഖ ത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

കൊവിഡ് വ്യാപനം ശക്തമായതിനാല്‍ കഴിഞ്ഞ വർഷം സൗദി അറേബ്യ യില്‍ നിന്നുള്ള വര്‍ക്കു മാത്രമായിരുന്നു ഹജ്ജ് കര്‍മ്മത്തിനു അനുമതി നൽകിയിരുന്നത്. എന്നാല്‍ ഈ വര്‍ഷം വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഹജ്ജിനു അനുമതി നൽകുമോ എന്ന കാര്യ ത്തിൽ ഇതു വരെ വ്യക്തമായ ഒരു തീരുമാനം ഉണ്ടായിട്ടില്ല.

- pma

വായിക്കുക: , , , , ,

Comments Off on ഹജ്ജ് തീർത്ഥാടനം : കൊവിഡ് വാക്‌സിൻ നിർബ്ബന്ധമാക്കും 

സത്യസന്ധതക്ക് അധികൃതരുടെ ആദരം  

February 28th, 2021

roads-transport-authority-dubai-logo-rta-ePathram
ദുബായ് : ജോലിയിലെ കൃത്യനിഷ്ടയോടൊപ്പം സത്യ സന്ധത പ്രകടിപ്പിച്ച ജീവനക്കാരെ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌ പോർട്ട് അഥോറിറ്റി (ആർ. ടി. എ.) ആദരിച്ചു. മലയാളി യായ ടാക്സി ഡ്രൈവര്‍ ഫിറോസ് ചാരു പടിക്കല്‍, ബസ്സ് ഡ്രൈവർ മാരായ ഹസൻ ഖാൻ, അസീസ് റഹ്മാൻ, ഹുസൈൻ നാസിർ എന്നിവ രെയും പ്രശംസാ പത്രവും ഉപഹാരവും നൽകി ആർ. ടി. എ. ആദരിച്ചു.

ടാക്സിയിൽ യാത്രക്കാരി മറന്നു വെച്ച വില പിടി പ്പുള്ള വസ്തുക്കൾ അടങ്ങിയ ബാഗ് സുരക്ഷി തമായി തിരിച്ചേൽപ്പിച്ച് സത്യ സന്ധത കാണിച്ച തിനാണ് ഫിറോസിനെ ആദരിച്ചത്.

വാഹനത്തിന്റെ ടയർ പഞ്ചറായി വഴിയിൽ പെട്ടു പോയ സ്ത്രീക്ക് സഹായം നൽകി യിരുന്നു. ഇതാണ് ബസ്സ് ഡ്രൈവർമാരെ അംഗീകാരത്തിന് അര്‍ഹര്‍ ആക്കിയത് എന്നും ആർ. ടി. എ. അധികൃതര്‍ അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on സത്യസന്ധതക്ക് അധികൃതരുടെ ആദരം  

സൗജന്യ കൊവിഡ് പരിശോധനാ ക്യാമ്പ് മലയാളി സമാജത്തിൽ

February 28th, 2021

logo-abu-dhabi-malayalee-samajam-ePathram
അബുദാബി : മുസ്സഫയിലെ മലയാളീ സമാജം അങ്കണ ത്തില്‍ സൗജന്യ കൊവിഡ് പരിശോധനാ ക്യാമ്പ് തുടങ്ങി. മാർച്ച് 4 വ്യാഴാഴ്ച വരെ വരെ നടക്കുന്ന ക്യാമ്പില്‍ എത്തുന്നവര്‍ ഒറിജിനല്‍ എമിറേറ്റ്സ് ഐ. ഡി. കരുതണം.

ഈ ദിവസങ്ങളിൽ വൈകുന്നേരം 5.30 മുതൽ രാത്രി 9 മണി വരെയാണ് സൗജന്യ കൊവിഡ് പരിശോധനാ ക്യാമ്പ് നടക്കുന്നത്. തമൂഹ് മെഡിക്കൽ സെന്ററു മായി സഹകരിച്ച് അബുദാബി മലയാളി സമാജം സംഘടി പ്പിക്കുന്ന പി. സി. ആർ. പരിശോധനാ ക്യാമ്പില്‍ എല്ലാ രാജ്യക്കാര്‍ക്കും പങ്കെടുക്കാം.

- pma

വായിക്കുക: , , , , ,

Comments Off on സൗജന്യ കൊവിഡ് പരിശോധനാ ക്യാമ്പ് മലയാളി സമാജത്തിൽ

സൗജന്യ പി. സി. ആർ. പരിശോധന ക്യാമ്പ്

February 25th, 2021

covid-19-test-result-for-uae-entry-ePathram
അബുദാബി : കേരള സോഷ്യൽ സെന്റ റില്‍ ആറു ദിവസം നീണ്ടു നില്‍ക്കുന്ന സൗജന്യ കൊവിഡ് പി. സി. ആർ. പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. 2021 ഫെബ്രുവരി 27 ശനിയാഴ്ച മുതൽ മാർച്ച് 4 വരെ, തമൂഹ് മെഡിക്കൽ സെന്ററി ന്റെ സഹകരണത്തോടെ കേരള സോഷ്യൽ സെന്ററിൽ ഒരുക്കുന്ന പി. സി. ആർ. പരിശോധന ക്യാമ്പ് വൈകുന്നേരം 6 മണി മുതൽ രാത്രി 9 മണി വരെ ഉണ്ടാവും.

പരിശോധനക്കു വരുന്നവര്‍ ഒറിജിനൽ എമിറേറ്റ്സ് ഐ. ഡി. കയ്യില്‍ കരുതണം. കൂടുതൽ വിവരങ്ങൾക്ക് കെ. എസ്. സി. യുടെ 02 6314455 എന്ന നമ്പറിൽ വിളിക്കാം.

- pma

വായിക്കുക: , , , ,

Comments Off on സൗജന്യ പി. സി. ആർ. പരിശോധന ക്യാമ്പ്

Page 135 of 322« First...102030...133134135136137...140150160...Last »

« Previous Page« Previous « പാസ്സ് പോര്‍ട്ടിനു പകരം മുഖം : ബയോ മെട്രിക് സംവിധാനം നടപ്പിലാക്കി
Next »Next Page » അമേരിക്കയില്‍ ജോണ്‍സണ്‍ & ജോണ്‍സണ്‍ ഒറ്റ ഡോസ് വാക്സിന് അനുമതി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha