റമദാനിലെ യാചകർക്ക് എതിരെ കർശന നടപടി കളുമായി അബു ദാബി പോലീസ്

June 1st, 2017

anti-begging-campaign-launched-in-abu-dhabi-ePathram
അബുദാബി : പരിശുദ്ധ റമദാൻ മാസത്തിന്റെ പവിത്രതയെ ചൂഷണം ചെയ്യുന്ന യാചകർക്ക് എതിരെ കർശന നടപടി കളുമായി പോലീസ് രംഗത്ത്. പൊതു സ്ഥല ങ്ങളിൽ ഭിക്ഷാടനം നടത്തു ന്നവരെ ശ്രദ്ധ യിൽ പെട്ടാൽ പോലീസിനെ വിവരം അറിയിക്കണം എന്നും അധി കൃതർ.

ഭിക്ഷാടനം രാജ്യത്ത് നിരോധി ച്ചിട്ടുള്ള താണ്. യാചന ഇല്ലാതാക്കു വാൻ ഇസ്‌ലാമിക കാര്യ വിഭാഗം, താമസ കുടിയേറ്റ കാര്യ വകുപ്പ്, നഗര സഭ എന്നിവയുടെ സഹ കരണ ത്തോടെ ശ്രമങ്ങൾ നടത്തി വരിക യാണ്.

ജന ങ്ങളുടെ സന്മനസ്സിനെ ദുരുപയോഗം ചെയ്തു കൊണ്ട് നടത്തുന്ന യാചന അംഗീ കരി ക്കുവാനാവില്ല എന്നും പൊതു സ്ഥല ങ്ങളിലും തെരുവു കളിലും നടത്തുന്ന ഭിക്ഷാടനം രാജ്യത്തിന്റെ നിയമ ത്തിനെ ചോദ്യം ചെയ്യുന്ന തോടൊപ്പം റമദാനിന്റെ പവിത്ര തക്ക് കോട്ടം തട്ടുന്ന പ്രവർത്തി യാണ് എന്നും വ്രതാനുഷ്ഠാന ത്തിന്റെ വിശുദ്ധി കാത്തു സൂക്ഷി ക്കുവാൻ യാചകരെ കുറിച്ച് വിവരം ലഭിക്കുന്ന പൗര ന്മാരും താമസ ക്കാരും അബു ദാബി പോലീസിന്റെ അടിയന്തര ഫോൺ നമ്പറായ 999 ൽ വിളിച്ചു വിവരം അറി യിക്കണം എന്നും അധി കൃതർ അറിയിച്ചു.

യാചകര്‍ കൂടുത ലായി തങ്ങുന്ന പള്ളി കള്‍, ഇഫ്താർ ടെന്റുകള്‍, കാര്‍ പാര്‍ക്കിംഗ് ഏരിയ,  മാര്‍ക്കറ്റുകള്‍, ബാച്ചലർമാരുടെ താമസ കേന്ദ്ര ങ്ങള്‍ തുടങ്ങിയ പ്രദേശ ങ്ങളില്‍ സിവി ലിയന്‍ പട്രോള്‍ സംഘ ങ്ങളെ വിന്യസിക്കും.

ആവശ്യക്കാർക്ക് സഹായം നല്‍കു വാന്‍ വ്യക്തി കളും ജീവ കാരുണ്യ സംഘടന കളും മടി കാണിക്കാറില്ല. അത് കൊണ്ട് തന്നെ സഹായം ആവശ്യമുള്ള വരെ കണ്ടെ ത്തി യാൽ അംഗീ കൃത മായ സംഘടന കളു മായി ബന്ധ പ്പെടാന്‍ നിര്‍ദേശി ക്കണം എന്നും പോലീസ് പൊതു ജന ങ്ങളെ ഓർമ്മിപ്പിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on റമദാനിലെ യാചകർക്ക് എതിരെ കർശന നടപടി കളുമായി അബു ദാബി പോലീസ്

സെന്റ് തോമസ് കോളജ് അലൂംനിക്ക് പുതിയ ഭരണ സമിതി

May 31st, 2017

tm-mathew-anil-c-idiculla-kozhanchery-st-thomas-collage-alumni-ePathram

അബുദാബി : കോഴഞ്ചേരി സെന്റ് തോമസ് കോളജ് അലൂംനി അബു ദാബി ചാപ്റ്റർ പുതിയ ഭാരവാഹി കളെ തെരഞ്ഞെടുത്തു.

ടി. എം. മാത്യു (പ്രസിഡണ്ട്), അനിൽ സി. ഇടിക്കുള (ജനറൽ സെക്ര ട്ടറി), വിഷ്ണു മോഹൻ (ട്രഷറർ), വത്സ വർഗ്ഗീസ് (വൈസ് പ്രസി ഡണ്ട്), രഞ്ചു മാത്യൂസ് ജോർജ് (ജോയിന്റ് സെക്ര ട്ടറി), വിവേക് തോമസ് (ജോയിന്റ് ട്രഷറർ) എന്നിവ രേയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗ ങ്ങളായി വി. ജെ. തോമസ്, ഏബ്രഹാം മാത്യു, ജോൺ വി. തോമസ്, കെ. എസ്. വർഗീസ്, സജി തോമസ്, എമിലി അലക്സ് മാത്യു, തോമസ് ജോൺ, നിബു സാം ഫിലിപ്പ് എന്നിവ രേയും തെരഞ്ഞെ ടുത്തു.

- pma

വായിക്കുക: , ,

Comments Off on സെന്റ് തോമസ് കോളജ് അലൂംനിക്ക് പുതിയ ഭരണ സമിതി

പ്രാർത്ഥനാ യോഗ ങ്ങളുടെ സംയുക്ത സമ്മേളനം

May 31st, 2017

-harvest-fest-2016-st-george-orthodox-church-ePathram
അബുദാബി : സെന്റ് ജോർജ് ഓർത്ത ഡോക്സ് കത്തീ ഡ്രൽ കേന്ദ്ര മാക്കി പ്രവർ ത്തിക്കുന്ന പതിനേഴ് പ്രാർത്ഥനാ യോഗ ങ്ങളുടെ സംയുക്ത സമ്മേ ളനം സെന്റ് ജോർജ് ഓർത്ത ഡോക്സ് കത്തീ ഡ്രലിൽ നടന്നു. ഇട വക വികാരി റവ. ഫാ. മത്തായി മാറഞ്ചേരിൽ അദ്ധ്യക്ഷത വഹിച്ച സമ്മേളന ത്തിൽ അബു ദാബി മാർത്തോമാ ഇടവക സഹ. വികാരി റവ. സി. പി. ബിജു മുഖ്യ പ്രഭാഷകൻ ആയിരുന്നു.

സമ്മേളനത്തിൽ പ്രാർത്ഥനാ യോഗ ങ്ങളുടെ പ്രവർത്തന റിപ്പോർട്ട് അവതരി പ്പിച്ചു. ഇട വക വികാരി റവ. ഫാ. ഷാജൻ വർഗീസ് ആശം സയും സെക്ര ട്ടറി സന്തോഷ് പവിത്ര മംഗലം സ്വാഗതവും ട്രസ്റ്റി സ്റ്റീഫൻ മല്ലേൽ നന്ദിയും രേഖപ്പെടുത്തി. അംഗ ങ്ങൾ വിവിധ കലാ പരി പാടി കൾ അവതരിപ്പിച്ചു.

- pma

വായിക്കുക: , , ,

Comments Off on പ്രാർത്ഥനാ യോഗ ങ്ങളുടെ സംയുക്ത സമ്മേളനം

സമദാനിയുടെ റമദാൻ പ്രഭാഷണം സമാജത്തിൽ

May 31st, 2017

samadani-iuml-leader-ePathram
അബുദാബി : പ്രമുഖ വാഗ്മിയും ബഹു ഭാഷാ പണ്ഡിത നുമായ അബ്ദു സമദ് സമദാനി യുടെ റമദാൻ പ്രഭാഷണം ജൂൺ 4 ഞായ റാഴ്ച രാത്രി 10 മണിക്ക്  മുസ്സഫ യിലെ മല യാളി സമാജ ത്തിൽ വെച്ച് നടക്കും എന്ന് സംഘാ ടകർ അറിയിച്ചു.

യു. എ. ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ റമദാന്‍ അതിഥി യായി എത്തിയ അബ്ദു സമദ് സമദാനി  യുടെ പ്രഭാഷണം അബു ദാബി നാഷണല്‍ തിയ്യേറ്റര്‍ (ജൂണ്‍ ഒന്ന്‍, രണ്ട് – വ്യാഴം, വെള്ളി ദിവസ ങ്ങളില്‍) അബുദാബി ഇന്ത്യന്‍ ഇസ്ലാ മിക് സെന്റര്‍ (ജൂണ്‍ 8 വ്യാഴം, ജൂണ്‍ 13 ചൊവ്വ), ഇന്ത്യാ സോഷ്യല്‍ സെന്റര്‍ (ജൂണ്‍ 9 വെള്ളി) കേരളാ സോഷ്യല്‍ സെന്റര്‍ (ജൂണ്‍ 10 ശനി) എന്നി വിട ങ്ങളിലും രാത്രി തറാവീഹ് നിസ്കാര ശേഷം (10 മണിക്ക്) നടക്കും.

- pma

വായിക്കുക: , , , , , , ,

Comments Off on സമദാനിയുടെ റമദാൻ പ്രഭാഷണം സമാജത്തിൽ

ഇശൽ ബാൻഡ് അബുദാബി കമ്മിറ്റി പുനസ്സംഘടിപ്പിച്ചു

May 31st, 2017

logo-ishal-band-abudhabi-ePathram
അബുദാബി : കലാ കാരന്മാരുടെ കൂട്ടായ്മ യായ ഇശൽ ബാൻഡ് അബു ദാബി കമ്മിറ്റി പുനസ്സംഘടിപ്പിച്ചു

റഫീഖ് ഹൈദ്രോസ് (ചെയർമാൻ), സൽമാൻ ഫാരിസി (ജനറൽ കൺ വീനർ), സമീർ തിരൂർ (ട്രഷറർ), അബ്ദുൾ കരീം, മുഹമ്മദ് ഹാരിസ്, സയ്ദ് ഖാൻ എന്നിവരെ ഉപ ദേശക സമിതി അംഗ ങ്ങളായും തെരഞ്ഞെടുത്തു.

rafeek-hydros-salman-farisy-ishal-band-committee-2017-ePathram

റഫീഖ് ഹൈദ്രോസ്, സൽമാൻ ഫാരിസി, സമീർ തിരൂർ.

കലാകാരന്മാരുടെ കഴിവു കളെ പരിപോഷി പ്പിക്കുന്ന തോടൊപ്പം, ജീവ കാരുണ്യ പ്രവർത്തന ങ്ങൾക്ക് ഉന്നൽ നൽകി ക്കൊണ്ട് പ്രവർത്തി ക്കുന്ന ഇശൽ ബാൻഡ് അബുദാ ബി യുടെ ഈ വർഷ ത്തെ റമളാൻ റിലീഫ് പ്രവർത്തന ങ്ങളുടെ ഭാഗ മായി മുസഫ, ബനിയാസ്, എന്നിവിട ങ്ങളിലെ ലേബർ ക്യാമ്പു കളിൽ ദിവസേന ഇരുനൂറു തൊഴിലാളി കൾക്ക് ഇഫ്‌താർ കിറ്റ് വിതര ണവും, മരുഭൂമി യിൽ ജോലിചെയ്യുന്ന ഇടയ ന്മാർക്ക് വസ്ത്രം, മറ്റു നിത്യോപ യോഗ സാധന ങ്ങൾ സമാ ഹരിച്ചു എത്തിച്ചു കൊടു ക്കുന്ന പദ്ധതി യുടെ പ്രഖ്യാപനവും പുതിയ കമ്മിറ്റി നടത്തി. റമളാന്‍ റിലീഫ് ഫണ്ട് മുഹമ്മദ് ഹാരിസിൽ നിന്നും അബ്ദുൾ കരീം ഏറ്റു വാങ്ങി.

ശിഹാബ് എടരിക്കോട്, നുജൂം നിയാസ്, റയീസ് അബ്ദുൾ അസീസ് എന്നിവർ വൈസ് ചെയർ മാന്മാരായും, അലി മോൻ, ആസിം കണ്ണൂർ, അസീസ് ചെമ്മണ്ണൂർ എന്നിവർ ജോയിന്റ് കൺവീനർ മാരായും, ഷാഫി മംഗലം, അൻസർ വെഞ്ഞാറമൂട്, ഷംസുദ്ധീൻ കണ്ണൂർ, അഫ്‌സൽ കരി പ്പോൾ, അൻസർ വടക്കാഞ്ചേരി, മുഹമ്മദ് മിർഷാൻ, അബ്ദുള്ള ഷാജി എന്നിവർ എക്സിക്യൂട്ടീവ് അംഗ ങ്ങളായും, ഇഖ്‌ബാൽ ലത്തീഫ്, ഹബീബ് റഹ്‌മാൻ, അൻസർ ഹുസ്സൈൻ എന്നിവർ ഇവന്റ് കോർഡി നേറ്റേഴ്സ് ആയും, സനാ കരീം അഡ്മിൻ സെക്രട്ടറി ആയും ഉള്ള പുതിയ സഹ ഭാര വാഹി കളെയും പരിചയ പ്പെടുത്തി.

അബുദാബി മുറൂർ റോഡ് എസ്. എഫ്. സി. പാർട്ടി ഹാളിൽ വെച്ചു നടന്ന പുതിയ കമ്മിറ്റി യുടെ പ്രഖ്യാപന ചടങ്ങിൽ മാധ്യമ പ്രവർത്ത കരായ  സമീർ കല്ലറ, പി. എം. അബ്ദുൾ റഹ്‌മാൻ എന്നി വർ മുഖ്യ അതിഥികളായി പങ്കെടുത്തു.

ചെയർ മാൻ റഫീഖ് ഹൈദ്രോസ് അദ്ധ്യക്ഷത വഹിച്ച ചട ങ്ങിന് ജനറൽ കൺവീനർ സൽമാൻ ഫാരിസി സ്വാഗതവും, ട്രഷറർ സമീർ തിരൂർ നന്ദിയും രേഖ പ്പെടുത്തി.

- pma

വായിക്കുക: , , ,

Comments Off on ഇശൽ ബാൻഡ് അബുദാബി കമ്മിറ്റി പുനസ്സംഘടിപ്പിച്ചു

Page 253 of 317« First...102030...251252253254255...260270280...Last »

« Previous Page« Previous « കോഴഞ്ചേരി സെന്റ് തോമസ് കോളേജ് അലുംമ്നി വാർഷിക ആഘോഷം സംഘടിപ്പിച്ചു
Next »Next Page » സമദാനിയുടെ റമദാൻ പ്രഭാഷണം സമാജത്തിൽ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha