അബുദാബി : സാംസ്കാരിക കൂട്ടായ്മ യായ കല അബു ദാബി യുടെ വാർഷിക ആഘോഷ പരി പാടി യായ ‘കലാഞ്ജലി’ നവംബർ രണ്ട് വ്യാഴാഴ്ച വൈകുന്നേരം എട്ട് മണിക്ക് ഇന്ത്യാ സോഷ്യൽ സെന്റ റിൽ നടക്കും.
പ്രശസ്‌ത സിനിമാ താരവും നർത്തകനു മായ വിനീതും സംഘ വും അവ തരി പ്പിക്കുന്ന നൃത്ത പരി പാടി യായ ‘നൃത്യ താരോ ത്സവ’ മാണ് കലാഞ്ജലി യുടെ മുഖ്യ ആകർഷണം.
അനശ്വര ചലച്ചിത്ര ഗാന ങ്ങൾ കോർത്തി ണക്കി രണ്ട് മണി ക്കൂർ നീണ്ട് നിക്കുന്ന നൃത്ത പരി പാടി യാണ് ഇത്. വിനീതി നോ ടൊപ്പം എറണാ കുളം തേജോ മയി നൃത്ത സംഘ ത്തിലെ ബോണി മാത്യു, സരുൺ, ദീപക്, കാവ്യാ മാധവ്, അനീഷ, അഞ്ജന എന്നിവരാണ് ചുവട് വെക്കുക.
അൻപതാം വാർഷികം ആഘോ ഷിക്കുന്ന ഇന്ത്യാ സോഷ്യൽ സെന്റ റിനുള്ള സമർപ്പണം ആയിരിക്കും കല യുടെ ‘കലാഞ്ജലി’ എന്ന് സംഘാടകർ അറിയിച്ചു.