മുന്നറിയിപ്പ് ഇല്ലാതെ ട്രാക്ക് മാറിയാൽ 1000 ദിർഹം പിഴ

November 4th, 2024

jay-walking-in-main-reoad-abudhabi-police-warning-ePathram
അബുദാബി : ഓടിക്കൊണ്ടിരിക്കുന്ന ട്രാക്കിൽ നിന്നും മുന്നറിയിപ്പ് നൽകാതെ ട്രാക്ക് മാറിയാൽ ഡ്രൈവർ മാർക്ക് 1000 ദിർഹം പിഴ നൽകും എന്ന് അബുദാബി പോലീസ് വീണ്ടും മുന്നറിയിപ്പ് നൽകി.

നിയമങ്ങൾ പാലിക്കാതെ അശ്രദ്ധമായി ഓടിച്ച് പെട്ടെന്ന് ട്രാക്ക് മാറി മറ്റൊരു വാഹനത്തിൽ ഇടിച്ച് എതിർ ദിശയിലേക്കു ഓടുന്ന വാഹന ത്തിൻ്റെയും ഇൻഡിക്കേഷൻ നൽകാതെ ട്രാക്ക് മാറി കൂട്ടിയിടി യിൽ പല പ്രാവശ്യം കരണം മറിഞ്ഞ വാഹന ത്തിൻ്റെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമ ങ്ങളിൽ പങ്കു വെച്ചാണ് അബുദാബി പോലിസ് മുന്നറിയിപ്പ് നൽകിയത്.

പെട്ടെന്ന് ട്രാക്ക് മാറുകയോ ഇടത്തോട്ടോ വലത്തോട്ടോ തിരിക്കുകയോ ചെയ്ത് ഗുരുതര അപകടം ഉണ്ടാക്കുന്ന ഡ്രൈവർമാർക്ക് 1000 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റും ശിക്ഷയുണ്ട്.

നിയമം ലംഘിച്ച് ഓവർ ടേക്ക് ചെയ്യുന്നവർക്ക് കുറ്റത്തിൻ്റെ ഗൗരവം അനുസരിച്ച് 600 മുതൽ 1000 ദിർഹം വരെയാണ് പിഴ നൽകുന്നത്. അമിത വേഗം, അശ്രദ്ധയോടെയുള്ള ഡ്രൈവിംഗ്, മൊബൈൽ ഫോൺ ഉപയോഗം എന്നിവയാണ് പല അപകട ങ്ങൾക്കും കാരണം.

* Facebook & Twitter X

- pma

വായിക്കുക: , , , , , , ,

Comments Off on മുന്നറിയിപ്പ് ഇല്ലാതെ ട്രാക്ക് മാറിയാൽ 1000 ദിർഹം പിഴ

അബുദാബി മലയാളി സമാജം പുതിയ കമ്മിറ്റി

November 4th, 2024

salim-chirakkal-elected-as-president-samajam-general-body-2024-ePathramഅബുദാബി : മലയാളി സമാജം ജനറൽ ബോഡിയിൽ പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു. സലിം ചിറക്കൽ (പ്രസിഡണ്ട്), ടി. വി. സുരേഷ് കുമാർ (ജനറൽ സെക്രട്ടറി), യാസർ അറഫാത്ത് (ട്രഷറർ), ടി. എം. നിസാർ (വൈസ് പ്രസിഡണ്ട്), അബ്ദുൽ അഹദ് (ഓഡിറ്റർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ.

abudhabi-malayalee-samajam-committee-2024-25-ePathram

ഷാജികുമാർ, വി. അബ്ദുൽ ഗഫൂർ, എ. പി. അനിൽ കുമാർ, കെ. സി. ബിജു, ജി. ഗോപകുമാർ, ജാസിർ സലിം, മഹേഷ് വീട്ടിക്കൽ, നടേശൻ ശശി, സൈജു പിള്ള, എസ്. സാജൻ, ഷാജഹാൻ ഹൈദർഅലി, സുധീഷ് വെള്ളാടത്ത് എന്നിവർ മറ്റു ഭാരവാഹികളും എക്സിക്യൂട്ടീവ് അംഗങ്ങളുമാണ്. FB PAGE

- pma

വായിക്കുക: , ,

Comments Off on അബുദാബി മലയാളി സമാജം പുതിയ കമ്മിറ്റി

കാ​ൽ ​ന​ട​ക്കാ​ർ​ക്ക്​ മു​ൻ​ഗ​ണ​ന നൽകിയില്ല എങ്കിൽ 500 ദി​ർ​ഹം പിഴ

November 2nd, 2024

police-warned-pedestrians-use-of-mobile-phones-while-crossing-roads-ePathram

അബുദാബി : സ്കൂൾ, താമസ മേഖലകൾ, ആശുപത്രിക്കു സമീപവും കാൽ നടക്കാർക്കു മുൻഗണന നൽകിയില്ല എങ്കിൽ വാഹനം ഓടിക്കുന്നവർക്കു 500 ദിർഹം പിഴ ചുമത്തും എന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. വേഗപരിധി മണിക്കൂറിൽ 40 കിലോ മീറ്ററിന് താഴെയുള്ള അബുദാബിയിലെ റോഡുകളിലാണ് ഈ നിയമം കർശനം ആക്കിയിട്ടുള്ളത്.

- pma

വായിക്കുക: , ,

Comments Off on കാ​ൽ ​ന​ട​ക്കാ​ർ​ക്ക്​ മു​ൻ​ഗ​ണ​ന നൽകിയില്ല എങ്കിൽ 500 ദി​ർ​ഹം പിഴ

കാ​ൽ ​ന​ട​ക്കാ​ർ​ക്ക്​ മു​ൻ​ഗ​ണ​ന നൽകിയില്ല എങ്കിൽ 500 ദി​ർ​ഹം പിഴ

November 2nd, 2024

police-warned-pedestrians-use-of-mobile-phones-while-crossing-roads-ePathram

അബുദാബി : സ്കൂൾ, താമസ മേഖലകൾ, ആശുപത്രിക്കു സമീപവും കാൽ നടക്കാർക്കു മുൻഗണന നൽകിയില്ല എങ്കിൽ വാഹനം ഓടിക്കുന്നവർക്കു 500 ദിർഹം പിഴ ചുമത്തും എന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. വേഗ പരിധി മണിക്കൂറിൽ 40 കിലോ മീറ്ററിന് താഴെയുള്ള അബുദാബിയിലെ റോഡുകളിലാണ് ഈ നിയമം കർശ്ശനം ആക്കിയിട്ടുള്ളത്.

പെഡസ്ട്രിയൻ ക്രോസിംഗ് (സീബ്രാ ലൈനുകൾ) അടയാളപ്പെടുത്തിയിട്ടില്ല എങ്കിലും ഇവിടങ്ങളിൽ റോഡ് മുറിച്ചു കടക്കാൻ കാത്തു നിൽക്കുന്നവരെ കണ്ടാൽ വാഹനങ്ങൾ നിറുത്തി കൊടുക്കണം.

താമസ മേഖലയിലും സ്കൂൾ മേഖലയിലും ആശുപത്രി പരിസരങ്ങളിലും കാൽ നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കും വിധം വാഹനം ഓടിക്കണം. റോഡ് ക്രോസ്സ് ചെയ്യാൻ വാഹനം നിറുത്തിയില്ല എങ്കിൽ ഡ്രൈവർക്ക് 500 ദിർഹം പിഴ കൂടാതെ ലൈസൻസിൽ ആറ് ബ്ലാക്ക് പോയിന്‍റും ലഭിക്കും.  Twitter Facebook

- pma

വായിക്കുക: , ,

Comments Off on കാ​ൽ ​ന​ട​ക്കാ​ർ​ക്ക്​ മു​ൻ​ഗ​ണ​ന നൽകിയില്ല എങ്കിൽ 500 ദി​ർ​ഹം പിഴ

പൊതുമാപ്പ് ഡിസംബർ 31 വരെ നീട്ടി

November 1st, 2024

uae-visa-and-id-card-logo-federal-authority-for-identity-and-citizen-ship-ePathram
അബുദാബി : യു. എ. ഇ. പ്രഖ്യാപിച്ച പൊതു മാപ്പ്, 2024 ഡിസംബർ 31 വരെ നീട്ടി. വിസാ നിയമ ലംഘകർക്ക് തങ്ങളുടെ രേഖകൾ നിയമപരം ആക്കുന്നതിനുള്ള പൊതു മാപ്പ് കാലാവധി ഒക്ടോബർ 31 വരെ ആയിരുന്നു.

യു. എ. ഇ. യുടെ 53ാമത് യൂണിയൻ ദിനാചരണത്തോട് അനുബന്ധിച്ചും രാജ്യത്തിൻ്റെ മാനുഷികവും പരിഷ്‌കൃതവുമായ മൂല്യങ്ങളുടെ ഭാഗം എന്ന നില യിലുമാണ് സമയ പരിധി നീട്ടാനുള്ള തീരുമാനം എന്നും ഐ. സി. പി. ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സഈദ് അൽ ഖൈലി അറിയിച്ചു.

സെപ്റ്റംബര്‍ ഒന്നിന് ആരംഭിച്ച പൊതു മാപ്പ് പദ്ധതി ഉപയോഗപ്പെടുത്തി ആയിരക്കണക്കിന് അനധികൃത താമസക്കാർ പിഴ ഇല്ലാതെ തന്നെ തങ്ങളുടെ താമസം നിയമ വിധേയമാക്കുകയും പലരും നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഇവർക്ക് പുതിയ വിസയിൽ രാജ്യത്തേക്ക് വീണ്ടും തിരിച്ചു വരാൻ നിയമ തടസ്സങ്ങൾ ഒന്നുമില്ല എന്നും അധികൃതർ അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on പൊതുമാപ്പ് ഡിസംബർ 31 വരെ നീട്ടി

Page 45 of 326« First...102030...4344454647...506070...Last »

« Previous Page« Previous « ഇശൽ ഓണം 2024 പ്രോഗ്രാം ബ്രോഷർ പ്രകാശനം ചെയ്തു
Next »Next Page » കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha