പെരുന്നാൾ അവധി ദിവസങ്ങളിൽ ടോൾ, പാർക്കിംഗ് എന്നിവ സൗജന്യം

June 27th, 2023

department-of-transport-dot-launch-abu-dhabi-toll-gate-ePathram

അബുദാബി : 2023 ജൂണ്‍ 27 ചൊവ്വാഴ്ച മുതല്‍ ജൂണ്‍ 30 വെള്ളി വരെയുള്ള ബലി പെരുന്നാൾ അവധി ദിവസ ങ്ങളിൽ അബുദാബിയിലെ പാര്‍ക്കിംഗ്, ടോള്‍ എന്നിവ സൗജന്യം ആയിരിക്കും എന്ന് സംയോജിത ഗതാഗത വകുപ്പ് (ITC) അറിയിച്ചു. ചൊവ്വാഴ്ച രാവിലെ മുതൽ ജൂലായ് 1 രാവിലെ 7.59 വരെ പാര്‍ക്കിംഗ്, ടോള്‍ എന്നിവയുടെ സൗജന്യം ലഭ്യമാവുക. ഐ. ടി. സി. യുടെ ഉപഭോക്തൃ സേവന കേന്ദ്രങ്ങള്‍ക്ക് ജൂലായ് 3 വരെ അവധി ആയിരിക്കും.

2023 ജൂലായ് ഒന്നു മുതല്‍ ടോള്‍ പേയ്മെന്‍റ് വീണ്ടും ആരംഭിക്കും. രാവിലെ 7 മണി മുതല്‍ 9 മണി വരെയും വൈകുന്നേരം 5 മണി മുതല്‍ 7  മണി വരെയും ടോള്‍ ഗേറ്റിലൂടെ കടന്നു പോകുന്ന വാഹനങ്ങള്‍ ദർബ് ആപ്പിലൂടെ ടോൾ നിരക്ക് നല്‍കണം.

അവധി ദിനങ്ങളിലും റസിഡൻഷ്യൽ പാർക്കിംഗ് ഏരിയ കളില്‍ രാത്രി 9 മണി മുതൽ രാവിലെ 8 മണി വരെ മറ്റു വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. ബലി പെരുന്നാൾ തിരക്കുകൾ കണക്കിലെടുത്ത് പൊതു വാഹന സംവിധാനങ്ങളായ ബസ്സ് – ടാക്സി സർവ്വീസു കൾ കൂടുതൽ വിപുലമാക്കിയിട്ടുണ്ട്.

 

- pma

വായിക്കുക: , , , , , ,

Comments Off on പെരുന്നാൾ അവധി ദിവസങ്ങളിൽ ടോൾ, പാർക്കിംഗ് എന്നിവ സൗജന്യം

ഇസ്ലാമിക് സെന്‍റര്‍ സമ്മര്‍ ക്യാമ്പ് : ഇൻസൈറ്റ് 2023 ജൂലായ് ഏഴു മുതല്‍

June 25th, 2023

insight-islamic-center-summer-camp-2023-ePathram

അബുദാബി: കെ. ജി. തലം മുതൽ ബിരുദ തലം വരെയുള്ള വിദ്യാർത്ഥികൾക്കായി അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്‍റര്‍ ജൂലായ് 7 മുതല്‍ ജൂലായ് 16 വരെ ‘ഇൻസൈറ്റ്-2023’ എന്ന പേരില്‍ സമ്മര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.

വൈകുന്നേരം 5:30 മുതൽ 9:30 വരെ നടക്കുന്ന ക്യാമ്പിൽ വിദ്യാഭ്യാസ പരിശീലന മേഖലയിലെ വിദഗ്ദര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നൽകും. റജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക : 02 6424488, 050 119 5750, 050 167 6745.

അബുദാബി സിറ്റിയിൽ നിന്നും ബനിയാസ്, മുസ്സഫ, മുഹമ്മദ് ബിൻ സായിദ് സിറ്റി എന്നിവിടങ്ങളിൽ നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on ഇസ്ലാമിക് സെന്‍റര്‍ സമ്മര്‍ ക്യാമ്പ് : ഇൻസൈറ്റ് 2023 ജൂലായ് ഏഴു മുതല്‍

റോയൽ പാരീസ് മാസ്റ്റർ ഷെഫിന് യാത്രയയപ്പ് നൽകി

June 25th, 2023

sentoff-cheff-deira-royal-paris-hotel-ePathram

ദുബായ് : പ്രവാസ ജീവിതം മതിയാക്കി പോകുന്ന പുതുവാട്ടിൽ കുഞ്ഞി മൂസക്ക് സഹ പ്രവർത്തകർ യാത്രയയപ്പ് നൽകി. ദുബായ് ദേരയിലെ റോയൽ പാരീസ് ഹോട്ടൽ & റെസ്റ്റോറന്‍റ് എന്ന സ്ഥാപനത്തിലെ മാസ്റ്റർ ഷെഫ് ആയിരുന്നു കുഞ്ഞി മൂസ. കഴിഞ്ഞ 25 വർഷമായി അദ്ദേഹം ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. രുചികരമായ തലശ്ശേരി, മലബാർ മട്ടൻ ബിരിയാണി അദ്ദേഹത്തിന്‍റെ മാസ്റ്റർ പീസ് ആണ്‌.

റോയൽ പാരീസ് ഹോട്ടൽ മാനേജറും മദീന ഗ്രൂപ്പ് സി. ഇ. ഒ. യുമായ അസീസ് പാലേരി മൊമെന്‍റൊ സമ്മാനിച്ചു. മജീദ് കണ്ടിയില്‍, അഫ്സൽ, ഷെമീം പാറാട്, അബ്ദുള്ളക്കുട്ടി മറ്റു സഹ പ്രവർത്തകരും ചേർന്ന് പ്രത്യകം ഉപഹാരങ്ങൾ സമ്മാനിച്ചു.

നജം പാലേരി, ഷെമീം, ശൈഖ് മുക്താർ അലി, റസൽ, കൈസർ, കെ. വി. കുഞ്ഞബ്ദുള്ള, ഷഹാസാദ് അലി, അഷ്‌കർ, സഫ്‌വാൻ, സിറാജ് എസ്‌. ഒ. കെ. ആസിഫ് എന്നിവർ ആശംസകൾ നേർന്നു. അബ്ദുള്ളകുട്ടി ചേറ്റുവ സ്വാഗതവും അഫ്സൽ കെ. പി. നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on റോയൽ പാരീസ് മാസ്റ്റർ ഷെഫിന് യാത്രയയപ്പ് നൽകി

വൃക്ഷത്തൈകള്‍ നട്ടു പരിസ്ഥിതി വാരാചരണം

June 23rd, 2023

marthoma-church-world-environment-day-ePatrham

അബുദാബി : മാർത്തോമ യുവജനസഖ്യം പരിസ്ഥിതി വാരാചരണത്തോട് അനുബന്ധിച്ച് വിവിധ പരിപാടി കൾ സംഘടിപ്പിച്ചു. മുസഫ ദേവാലയ അങ്കണത്തിൽ നടന്ന ചടങ്ങുകൾ അബുദാബി മാർത്തോമ ഇടവക വികാരി റവ. ജിജു ജോസഫ് ഉദ്ഘാടനം ചെയ്തു. ഫാദർ ബോബി ജോസ് കട്ടക്കാട് പരിസ്ഥിതി വാരാചരണ സന്ദേശം നൽകി.

അബുദാബി മാർത്തോമാ യുവജനസഖ്യം ഭാര വാഹി കൾ ചേർന്ന് ദേവാലയ അങ്കണത്തിൽ വൃക്ഷ ത്തൈകള്‍ നട്ടു റവ. അജിത്ത് ഈപ്പൻ തോമസ് ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷവും മുസ്സഫ ദേവാലയ അങ്കണത്തിൽ ജൈവ പച്ചക്കറി കൃഷി ചെയ്ത് ഇടവകയില്‍ വിതരണം ചെയ്യും.

പുതിയ തലമുറക്ക് കൃഷിയെ പരിചയപ്പെടുത്തി കൊടുക്കുന്നതിനും പരിസ്ഥിതിയോട് കൂടുതൽ ഇണങ്ങി ജീവിക്കുന്നതിന്‍റെ ആവശ്യകതയെ ക്കുറിച്ചുള്ള ബോധ വൽക്കരണ സെമിനാറും സംഘടിപ്പിച്ചു.

പ്ലാസ്റ്റിക് ഉപയോഗത്തിന്ന് എതിരെ ഉള്ള ബോധ വൽക്കരണം കഴിഞ്ഞ ഒരു വർഷമായി നടപ്പാക്കി വരികയാണ്. യുവജനസഖ്യം സെക്രട്ടറി അനിൽ ബേബി, വൈസ് പ്രസിഡണ്ട് രഞ്ജു വർഗീസ്, വനിതാ സെക്രട്ടറി മീനു രാജൻ, ട്രഷറർ ആശിഷ് ജോൺ ശാമുവേൽ, ജോബിൻ വർഗീസ്, സോണി വാളക്കുഴി, സിസിൻ മത്തായി, കമ്മറ്റി അംഗങ്ങളും നേതൃത്വം നൽകി. FB PAGE

- pma

വായിക്കുക: , ,

Comments Off on വൃക്ഷത്തൈകള്‍ നട്ടു പരിസ്ഥിതി വാരാചരണം

മഹിതം മലപ്പുറം കൊടിയിറങ്ങി

June 23rd, 2023

kmcc-mahitham-malappuram-fest-2023-kurumba-ePathram
അബുദാബി : മലപ്പുറം ജില്ലാ കെ. എം. സി. സി. യുടെ നേതൃത്വത്തില്‍ അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്‍ററില്‍ രണ്ടു ദിവസങ്ങളിലായി ഒരുക്കിയ ‘മഹിതം മലപ്പുറം’ ഫെസ്റ്റ്-2023  വൈവിധ്യങ്ങളായ പരിപാടികളാല്‍ വേറിട്ടതായി. പ്രസിഡണ്ട് കാളിയാടൻ അസീസ് അദ്ധ്യക്ഷത വഹിച്ചു. യു. അബ്ദുല്ല ഫാറൂഖി ഉത്ഘാടനം ചെയ്തു.

മുഖ്യ അതിഥിയായി നാട്ടിൽ നിന്നും എത്തിയ കുറുമ്പ ചേച്ചിയെ കരഘോഷത്തോട് കൂടിയാണ് മഹിതം വേദി സ്വീകരിച്ചത്. മുസ്ലീം ലീഗ് നേതാവ് ഇ. ടി. മുഹമ്മദ് ബഷീർ എം. പി.  മഹിതം മലപ്പുറം വേദി യിൽ കുറുമ്പയെ ആദരിച്ചു.

novalist-kp-sudheera-in-kmcc-mahitham-malappuram-ePathram

ഫാത്തിയ അൽ നിഥാരി, സാലഹ് കഹ്‌മീസ് അൽ ജുനൈബി, ഫദൽ അൽ തമീമി, നവീൻ ഹൂദ് അലി, കഥാകാരി കെ. പി. സുധീര, അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി, ഷാജഹാൻ മാടമ്പാട്, എം. പി. എം. റഷീദ്, ഷുക്കൂറലി കല്ലുങ്കൽ, ടി. കെ. അബ്ദുസ്സലാം, അഷ്‌റഫ് പൊന്നാനി, അബ്ദുൽ റഹ്മാൻ ഹാജി, വെട്ടം ആലി ക്കോയ, നൗഫൽ അരീക്കൻ തുടങ്ങീ മത സാമൂഹിക സാംസ്കാരിക വ്യാപാര രംഗത്തെ പ്രമുഖരും സംബന്ധിച്ചു.

കെ. എം. സി. സി. മലപ്പുറം ജില്ലാ കമ്മിറ്റിക്കു കീഴിലുള്ള വിവിധ മണ്ഡലം കമ്മറ്റി കളുടെ കലാ പരിപാടികളും ഭക്ഷണ ശാലകളും മലപ്പുറം ഫെസ്റ്റിനു മറ്റു കൂട്ടി. വിവിധ ദേശക്കാരായ അയ്യായിരത്തോളം ആളുകൾ സന്ദർശകര്‍ ആയി എത്തി.

മലപ്പുറം ജില്ലയുടെ മഹിതമായ മത മൈത്രിയും ഊഷ്മളമായ പാരമ്പര്യങ്ങളും കലാപരമായ പൈതൃക വും സാംസ്കാരിക വൈവിധ്യവും മനസ്സിലാക്കാനും തനതായ രുചി കൂട്ടുകളും അനുഭവിക്കാനും കഴിഞ്ഞ മേള യായിരുന്നു മഹിതം മലപ്പുറം.

ഭാരവാഹികളായ കെ. കെ. ഹംസ ക്കോയ, അഷ്‌റഫലി പുതുക്കുടി, ഫെസ്റ്റ് കൺവീനർ നൗഷാദ് തൃപ്രങ്ങോട്, കുഞ്ഞിപ്പ മോങ്ങം, ഹുസ്സൈൻ സി. കെ., ബഷീർ വറ്റല്ലൂർ, ഹസ്സൻ അരീക്കൻ, എ. കെ. ഷംസു, മുനീർ എടയൂർ, ഷാഹിദ് ചെമ്മുക്കൻ, സാൽമി പാട്ടശ്ശേരി, നാസർ വൈലത്തൂർ, സാഹിർ പൊന്നാനി, സമീർ പുറത്തൂർ , സിറാജ് ആതവനാട് , സൈയ്തു മുഹമ്മദ്, മുജീബ് വേങ്ങര എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഹൈദർ ബിൻ മൊയ്‌ദു, നിദാ ഹാരിസ് എന്നിവർ സ്റ്റേജ് നിയന്ത്രിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on മഹിതം മലപ്പുറം കൊടിയിറങ്ങി

Page 47 of 320« First...102030...4546474849...607080...Last »

« Previous Page« Previous « റെഡ്‌ എക്സ് മീഡിയ നാലാമത്തെ ബ്രാഞ്ച് മുസ്സഫയിൽ പ്രവർത്തനം ആരംഭിച്ചു
Next »Next Page » വൃക്ഷത്തൈകള്‍ നട്ടു പരിസ്ഥിതി വാരാചരണം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha