അജ്മാന്‍- അബുദാബി ബസ്സ് സർവ്വീസ് ആരംഭിച്ചു

July 10th, 2024

capital-express-new-bus-service-from-ajman-to-abu-dhabi-ePathram
അജ്മാന്‍ : യു. എ. ഇ. യുടെ വടക്കൻ എമിറേറ്റായ അജ്മാനില്‍ നിന്നും തലസ്ഥാന നഗരിയായ അബുദാബി യിലേക്കും തിരിച്ചും ഉള്ള പബ്ലിക് ബസ്സ് സർവ്വീസ് തുടക്കമായി. അല്‍ മുസല്ല സ്റ്റേഷനില്‍ നിന്ന് അബു ദാബി ബസ്സ് സ്റ്റേഷനിലേക്കും തിരികെ അല്‍ മുസല്ല സ്റ്റേഷനിലേക്കുമാണ് യാത്ര. എല്ലാ ദിവസവും ബസ്സ് സർവ്വീസ് ഉണ്ടായിരിക്കും.

അജ്മാനില്‍ നിന്ന് രാവിലെ 7 മണി, 11 മണി, ഉച്ചക്ക് ശേഷം 3 മണി, വൈകുന്നേരം 7 മണി എന്നിങ്ങനെ നാല് ട്രിപ്പുകളും പ്രഖ്യാപിച്ചു. എന്നാൽ അബു ദാബി യിൽ നിന്നും തിരിച്ചു രണ്ടു ട്രിപ്പുകൾ മാതമേ ഉണ്ടാവുകയുള്ളൂ എന്നാണു റിപ്പോർട്ട്.

അബുദാബിയിൽ നിന്നും ആദ്യ യാത്ര രാവിലെ 10 മണിക്കും ലാസ്റ്റ് ട്രിപ്പ് രാത്രി 9.30 നും ആയിരിക്കും. ടിക്കറ്റിന് 35 ദിര്‍ഹമാണ് നിരക്ക്.

യാത്രികർക്ക് മസ്സാർ കാർഡ് ഉപയോഗിച്ച് പണം അടക്കാം. Twitter X

- pma

വായിക്കുക: , , ,

Comments Off on അജ്മാന്‍- അബുദാബി ബസ്സ് സർവ്വീസ് ആരംഭിച്ചു

മെഹ്ഫിൽ ഹ്രസ്വ ചിത്ര-മാധ്യമ പുരസ്കാരങ്ങൾ സമ്മാനിച്ചു

May 21st, 2024

logo-mehfil-dubai-nonprofit-organization-ePathram

ഷാർജ : മെഹ്ഫിൽ റീജ്യണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ വിതരണം ചെയ്തു. ഷാർജ ഇന്ത്യൻ അസ്സോസ്സിയേഷനിൽ നടന്ന ചടങ്ങിൽ മാധ്യമ രംഗത്തെ മികവിന് മെഹ്ഫിൽ മാധ്യമ ശ്രേഷ്ഠ പുരസ്കാരങ്ങളും സമ്മാനിച്ചു.

mehfil-short-film-fest-2024-winners-ePathram

മെഹ്ഫിൽ റീജ്യണൽ ഷോർട്ട് ഫിലിം ഫെസ്റ്റിൽ തെരഞ്ഞെടുക്കപ്പെട്ടവ :
മികച്ച ചിത്രം : ഏക് കഹാനി
രണ്ടാമത്തെ ചിത്രം : റെയ്സ്
മികച്ച സംവിധാനം : അനൂപ് കൂമ്പനാട്
മികച്ച : നടൻ സജിൻ പൂളക്കൽ
മികച്ച നടി : ഷാലി ബിജു
മികച്ച ക്യാമറ : ഉണ്ണി
മികച്ച എഡിറ്റർ : പ്രെസ്‌ലി വേഗസ്
മികച്ച തിരക്കഥ : റഹ്മത്തു പുളിക്കൽ

മാധ്യമ ശ്രേഷ്ഠ അവാർഡ് എം. സി. എ. നാസ്സർ, സാദിക്ക് കാവിൽ, ആർ. ജെ. ഫസലു, ജോബി വാഴപ്പിള്ളി, ഡയാന എന്നിവർക്ക് സിനിമ സംവിധായകൻ സജിൻ ലാൽ, ചലച്ചിത്ര നടി ലക്ഷ്മി എന്നിവർ സമ്മാനിച്ചു.

ബഷീർ സിൽസില, പോൾസൺ പാവറട്ടി, ഷാനവാസ്‌ കണ്ണഞ്ചേരി, എ. സുരേഷ് ബാബു, അനുരാജ്, ദിൻഷ, യഹിയ തിരൂർ, റാഫി മതിരാ, സ്റ്റാലിൻ സിൽവസ്റ്റർ, മഞ്ജു പ്രതാപ്, ഷാജി പുരുഷോത്തമൻ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on മെഹ്ഫിൽ ഹ്രസ്വ ചിത്ര-മാധ്യമ പുരസ്കാരങ്ങൾ സമ്മാനിച്ചു

ബാഫഖി തങ്ങളുടെ സംഭാവന പുതു തലമുറ പഠന വിഷയം ആക്കണം : എം. എ. റസാഖ് മാസ്റ്റർ

May 16th, 2024

അബുദാബി : സ്വാതന്ത്രത്തിനു മുൻപും ശേഷവും പീഡനങ്ങളും യാതന കളും അനുഭവിച്ചു കഴിയുന്ന ഒരു സമൂഹത്തെ വിദ്യാ സമ്പന്ന രും കെല്പും ശേഷിയും ഒപ്പം ഭരണ പങ്കാളിത്തവും നൽകി ഉദ്ധരിക്കുന്ന തിൽ സയ്യിദ് അബ്‌ദു റഹിമാൻ ബാഫഖി തങ്ങൾ വഹിച്ച പങ്ക് വലുതാണ് എന്ന് കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് എം. എ. റസാഖ് മാസ്റ്റർ. അബുദാബി കോഴിക്കോട് ജില്ലാ കെ. എം. സി. സി. സംഘടിപ്പിച്ച കൺ വെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

kozhikkode-abudhabi-kmcc-convension-2024-ePathram

തികഞ്ഞ ആത്മീയ നേതാവും മികച്ച രാഷ്രീയ തന്ത്ര ശാലിയും അറിയപ്പെടുന്ന കച്ചവടക്കാരനും ആയിരുന്ന സയ്യിദ് അബ്‌ദു റഹിമാൻ ബാഫഖി തങ്ങൾ കേരള ത്തിന് നൽകിയ സംഭാവനകൾ പഠന വിഷയം ആക്കണം.

സ്വാതന്ത്ര്യ സമര പോരാട്ടത്തിൻ്റെ ഭാഗമായി ഇഗ്ലീഷ് ഉൾപ്പെടെ ബൗദ്ധിക വിദ്യാഭ്യാസത്തോട് മുഖം തിരിച്ച ഒരു സമുദായത്തിൽ നിന്നും വലിയ വിദ്യാഭ്യാസ യോഗ്യത ഇല്ലാതെ തന്നെ ഇന്ത്യയിലെ അറിയപ്പെടുന്ന സർവ്വ കലാ ശാല സ്ഥാപിക്കുന്നതിൽ മുന്നിൽ നയിച്ച തങ്ങൾ അറിയപ്പെടുന്ന മത പഠന കലാലയമായ പട്ടിക്കാട് ജാമിയ നൂരിയ സ്ഥാപിക്കുന്നതിലും മുന്നിൽ നിന്ന് നയിച്ചു എന്നതാണ് ചരിത്രം എന്നും റസാഖ് മാസ്റ്റർ സ്മരിച്ചു.

നവോത്ഥാനത്തിനു നേതൃ പരമായ പങ്കു വഹിച്ച തങ്ങളെ കുറിച്ച് പുതു തല മുറക്ക് പഠിക്കാനും ഗവേഷണം ചെയ്യാനുമായി കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് കമ്മറ്റി മുൻകൈ എടുത്ത് കോഴിക്കോട് ടൗണിൽ തങ്ങളുടെ സ്മരണ നില നിർത്താനായി ബാഫഖി തങ്ങൾ കമ്മ്യൂണിറ്റി ഡെവലപ്പ് മെൻറ് സെന്റർ നിർമ്മിക്കും എന്ന് ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികൾ അറിയിച്ചു.

അബുദാബി കോഴിക്കോട് ജില്ലാ കെ. എം. സി. സി. പ്രസിഡണ്ട് സി. എച്ച്. ജാഫർ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കെ. എം. സി. സി. ജനറൽ സെക്രട്ടറി യൂസുഫ് മാട്ടൂൽ ഉദ്‌ഘാടനം ചെയ്തു.

ഇസ്ലാമിക് സെൻ്റർ വൈസ് പ്രസിഡണ്ട് ഇബ്രാഹിം ബഷീർ, ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി. ടി. ഇസ്മായിൽ, ട്രഷറർ സൂപ്പി നരിക്കാട്ടേരി, കെ. എം. സി. സി. ഭാരവാഹികളായ അഷ്‌റഫ് പൊന്നാനി, അബ്ദുൽ ബാസിത് കായക്കണ്ടി, റസാഖ് അബ്ദുല്ല അത്തോളി, ശറഫുദ്ധീൻ മംഗലാട്, ബഷീർ ഹാജി ഓമശ്ശേരി, അഷ്‌റഫ് നജാത്, സിറാജ് ദേവർ കോവിൽ, അലി വടകര, ഷമീക് കാസിം തുടങ്ങിയവർ സംസാരിച്ചു. നൗഷാദ് കൊയിലാണ്ടി സ്വാഗതവും മെഹ്ബൂബ് തച്ചംപൊയിൽ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

Comments Off on ബാഫഖി തങ്ങളുടെ സംഭാവന പുതു തലമുറ പഠന വിഷയം ആക്കണം : എം. എ. റസാഖ് മാസ്റ്റർ

ഹെൽത്ത് കെയർ വീഡിയോ സീരിസ് എച്ച് ഫോർ ഹോപ്പ് പുറത്തിറങ്ങി

May 16th, 2024

burjeel-h-for-hope-ePathram
അബുദാബി : യു. എ. ഇ. യിലെ ആദ്യ ഹെൽത്ത് കെയർ വീഡിയോ സീരിസ് എച്ച് ഫോർ ഹോപ്പ് പുറത്തിറങ്ങി. ബുർജീൽ ഹോൾഡിംഗ്സിനു കീഴിലെ ബുർജീൽ മെഡിക്കൽ സിറ്റി (ബി. എം. സി.) നിർമ്മിച്ച എച്ച് ഫോർ ഹോപ്പ് എന്ന ദൃശ്യാവിഷ്‌കാരത്തിൽ യഥാർത്ഥ ജീവിതത്തിലെ രോഗി കളുടെയും ഡോക്ടർമാരുടെയും അപൂർവ്വവും സങ്കീർണ വുമായ അനുഭവങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്.

അഞ്ച് ഹ്രസ്വ ചിത്രങ്ങളടങ്ങിയ ആദ്യ സീസൺ അബുദാബി ഗ്ലോബൽ ഹെൽത്ത് കെയർ വീക്കിനോട് അനുബന്ധി ച്ചാണ് പുറത്തിറക്കിയത്. ഡോക്ടർമാരുടെ കൈ പിടിച്ചു ജീവിതത്തിലേക്ക് തിരിച്ചു വന്നവർ വേദനകളിൽ നിന്നും പ്രതീക്ഷയിലേക്കുള്ള ആ യാത്ര ഒരിക്കൽ കൂടി കണ്ടു.

അനുഭവിച്ച വെല്ലുവിളികളും ആശ്വാസമായ വൈദ്യ സഹായവും തീവ്രത ചോരാതെ അബുദാബി അൽ ഖാനയിലെ ബിഗ് സ്‌ക്രീനിൽ തെളിഞ്ഞപ്പോൾ അതി ജിവിച്ചവരുടെ മുഖങ്ങളിൽ കണ്ണീരും പുഞ്ചിരിയും.

രോഗികളുടെ ജീവിതത്തിൽ ആരോഗ്യ പ്രവർത്ത കർക്ക് ചെലുത്താൻ കഴിയുന്ന അഗാധമായ സ്വാധീനത്തിൻ്റെ ഓർമ്മ പ്പെടുത്തലുകൾ കൂടിയാണ് ഈ ഹ്രസ്വ ചിത്രങ്ങൾ. എച്ച് ഫോർ ഹോപ്പ് സീരീസിലെ വീഡിയോകൾ ബുർജീൽ മെഡിക്കൽ സിറ്റിയുടെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് കാണാം. twitter

- pma

വായിക്കുക: , , , , ,

Comments Off on ഹെൽത്ത് കെയർ വീഡിയോ സീരിസ് എച്ച് ഫോർ ഹോപ്പ് പുറത്തിറങ്ങി

എയര്‍ ഇന്ത്യ എക്സ് പ്രസ്സ് ജീവനക്കാരുടെ സമരം : യാത്രക്കാർ ദുരിതത്തിൽ

May 8th, 2024

air-india-express-air-hostess-ePathram
കൊച്ചി : അലവൻസ് കൂട്ടി നൽകണം എന്ന് ആവശ്യപ്പെട്ട് എയർ ഇന്ത്യ ജീവനക്കാരുടെ മിന്നൽ പണി മുടക്കിൽ യാത്ര മുടങ്ങിയതോടെ വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനിരുന്ന പ്രവാസികൾ ദുരിതത്തിൽ.

ജിദ്ദ, ദോഹ, ബഹ്റൈന്‍, കുവൈറ്റ്, മസ്‌കറ്റ്, ദുബായ്, അബുദാബി, ഷാർജ, റാസല്‍ ഖൈമ, അടക്കമുള്ള സ്ഥലങ്ങളിലേക്ക് പോകേണ്ടതായ നിരവധി വിമാനങ്ങൾ റദ്ദാക്കി. കൊച്ചി, തിരുവനന്തപുരം, കണ്ണൂർ, കരിപ്പൂർ വിമാനത്താവളങ്ങളിൽ നിന്നുള്ള യാത്രക്കാർ ഏറെ വലഞ്ഞു. രാജ്യ വ്യാപകമായി ജീവനക്കാർ സമരത്തിൽ ആയതാണ് യാത്രക്കാരെ വലച്ചത്.

നിലവിൽ 250 ജീവനക്കാരാണ് സമരത്തിലുള്ളത്. അലവൻസ് കൂട്ടി നൽകണം എന്ന് ആവശ്യപ്പെട്ട് സിക്ക് ലീവ് എടുത്തായിരുന്നു ജീവനക്കാരുടെ പ്രതിഷേധം എന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെ ഈ വിഷയത്തിൽ പ്രതികരണവുമായി എയർ ഇന്ത്യ അധികൃതർ രംഗത്ത് വന്നു. യാത്രക്കാരോട് ക്ഷമ ചോദിക്കുന്നു എന്ന് എയർ ഇന്ത്യ എക്സ് പ്രസ്സ്.

അവസാന നിമിഷം കാബിൻ ക്രൂ, സിക്ക് ലീവ് എടുത്തതാണ് പ്രതിസന്ധിക്ക് കാരണം. യാത്ര പുനഃക്രമീകരിക്കുക, പണം തിരികെ വാങ്ങുക എന്നിവക്ക് യാത്രക്കാർക്ക് അവസരം ഉണ്ടെന്നും എയർ ഇന്ത്യ എക്സ് പ്രസ്സ് അറിയിച്ചു. Reactin of Passengers : Twitter X

- pma

വായിക്കുക: , , , , ,

Comments Off on എയര്‍ ഇന്ത്യ എക്സ് പ്രസ്സ് ജീവനക്കാരുടെ സമരം : യാത്രക്കാർ ദുരിതത്തിൽ

Page 49 of 326« First...102030...4748495051...607080...Last »

« Previous Page« Previous « എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം : 99.69 % വിജയം
Next »Next Page » കെ. എം. സി. സി. ഇവന്റസ്‌ ഓഫീസ് തുറന്നു പ്രവർത്തനം ആരംഭിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha