
അബുദാബി : ആലപ്പുഴ ജില്ലാ കെ. എം. സി. സി. നൂർ അൽ അഹല്യ മെഡിക്കൽ സെന്ററും സംയുക്തമായി രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു. അബുദാബി ബ്ലഡ് ബാങ്കുമായി സഹകരിച്ചു കൊണ്ട് ഒരുക്കിയ രക്‌ത ദാന ക്യാമ്പിൽ കെ. എം. സി. സി. പ്രവർത്തകരും പൊതു ജനങ്ങളും രക്തം നൽകി. ഇതോടൊപ്പം ജി. പി, ഡെന്റൽ,സ്കിൻ, ഓപ്താൽ മോളജി തുടങ്ങിയ മേഖലയിലെ ഡോക്ടർമാരുടെ സൗജന്യ സേവനവും ഒരുക്കിയിരുന്നു.

അബുദാബി സംസ്ഥാന കെ. എം. സി. സി. സെക്രട്ടറി ഷാനവാസ് പുളിക്കൽ രക്‌തദാന ക്യാമ്പ് ഉത്ഘാടനം ചെയ്തു. ആലപ്പുഴ ജില്ല കെ. എം. സി. സി. പ്രസിഡണ്ട് ഷാനവാസ് ഖാൻ അദ്ധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡണ്ട് സാദിഖ് ഹരിപ്പാട്, സെക്രട്ടറി ഫൈസൽ, എറണാകുളം ജില്ലാ കെ. എം. സി. സി. ജനറൽ സെക്രട്ടറി അബ്ദുൽ സമദ്, അഹല്യ മെഡിക്കൽ സെന്റർ പ്രതിനിധികളായ ഷൈൻ സുരേഷ്, സുനിൽ ചന്ദ്രൻ, അബ്ദുൽ ഫത്താഹ് കണ്ണൂർ എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ദാവൂദ് ഷെയ്ഖ് സ്വാഗതവും സെക്രട്ടറി സുനീത് മെഹബൂബ് നന്ദിയും പറഞ്ഞു.


ദുബായ് : ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സഞ്ചികൾക്കും പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്കും 2024 ജനുവരി ഒന്ന് മുതൽ ദുബായിലും നിരോധനം ഏർപ്പെടുത്തി. ദുബായ് കിരീട അവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം 






















