വീട്ടിലെ സൗജന്യ ഡയാലിസിസ് ഇനി എല്ലാ ജില്ലകളിലും : മന്ത്രി വീണാ ജോർജ്ജ്

April 28th, 2023

health-minister-veena-george-ePathram
തിരുവനന്തപുരം : ആശുപത്രികളിൽ എത്താതെ രോഗികൾക്ക് വീട്ടിൽ തന്നെ സൗജന്യമായി ഡയാലിസിസ് ചെയ്യാൻ കഴിയുന്ന പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി എല്ലാ ജില്ലകളിലും ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്ജ്.

രജിസ്റ്റർ ചെയ്ത രോഗികൾക്ക് പെരിറ്റോണിയൽ ഡയാലിസിസിന് ആവശ്യമായ ഡയാലിസിസ് ഫ്ളൂയിഡ്, കത്തീറ്റർ, അനുബന്ധ സാമഗ്രികൾ എന്നിവ ആശുപത്രി കളിൽ നിന്നും സൗജന്യമായി ലഭ്യമാക്കുന്നു. നിലവിൽ ആയിരത്തോളം രോഗികൾക്കാണ് ഈ സേവനം നൽകി വരുന്നത്.

വൃക്ക രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചതിനെ തുടർന്ന് ഡയാലിസിസ് പദ്ധതി സംസ്ഥാനത്തുട നീളം നടപ്പിലാക്കിയിട്ടുണ്ട്. ഇതു കൂടാതെയാണ് ആരോഗ്യ വകുപ്പ് പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി വ്യാപിപ്പിക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം ജനറൽ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, പത്തനം തിട്ട ജനറൽ ആശുപത്രി, ആലപ്പുഴ ജനറൽ ആശുപത്രി, കോട്ടയം ജനറൽ ആശുപത്രി, തൊടുപുഴ ജില്ലാ ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി, തൃശൂർ ജനറൽ ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, മലപ്പുറം തിരൂർ ജില്ലാ ആശുപത്രി, കോഴിക്കോട് ജനറൽ ആശുപത്രി, മാനന്തവാടി ജില്ലാ ആശുപത്രി, കണ്ണൂർ ജില്ലാ ആശുപത്രി, കാസർഗോഡ് ജനറൽ ആശുപത്രി എന്നീ ആശുപത്രികൾ മുഖേനയാണ് വീട്ടിൽ സൗജന്യമായി ഡയാലിസ് ചെയ്യാൻ കഴിയുന്ന പെരിറ്റോണിയൽ ഡയാലിസിസ് സേവനം ലഭിക്കുന്നത്.  PRD

- pma

വായിക്കുക: , , , , , ,

Comments Off on വീട്ടിലെ സൗജന്യ ഡയാലിസിസ് ഇനി എല്ലാ ജില്ലകളിലും : മന്ത്രി വീണാ ജോർജ്ജ്

പതിനൊന്നാമത് അന്താരാഷ്ട്ര ഓട്ടിസം കോൺഫറൻസ് അബുദാബിയില്‍

April 28th, 2023

XI-th-international-autism-conference-in-abudhabi-ePathram
അബുദാബി : സായിദ് ഹയർ ഓർഗനൈസേഷൻ ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ ചെയർമാൻ ശൈഖ് ഖാലിദ് ബിന്‍ സായിദ് അൽ നഹ്യാന്‍റെ രക്ഷാ കർതൃത്വത്തില്‍ പതിനൊന്നാമത് അന്താരാഷ്ട്ര ഓട്ടിസം കോൺഫറൻസ് 2023 ഏപ്രിൽ 28, 29, 30 എന്നീ തിയ്യതികളിൽ (വെള്ളി, ശനി, ഞായർ) അബുദാബി ബീച്ച് റൊട്ടാന ഹോട്ടലിൽ നടക്കും.

അബുദാബി ലോട്ടസ് ഹോളിസ്റ്റിക് ഗ്രൂപ്പിന്‍റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഓട്ടിസം കോൺഫറൻസില്‍ തിരുവനന്തപുരം ഡിഫറന്‍റ് ആർട്ട് സെന്‍റര്‍ എക്സിക്യൂട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, സെന്‍ററിലെ കുട്ടികളും സംബന്ധിക്കും എന്ന് പ്രോഗ്രാം സംഘാടകര്‍ മുഹമ്മദ് കൊളച്ചേരിയും അഷിത മുഹമ്മദും അറിയിച്ചു.

അന്തർദേശീയ തലങ്ങളിലെ ശ്രദ്ധേയരായ നിരവധി ഡോക്ടര്‍മാരും പ്രൊഫസര്‍മാരും പങ്കെടുക്കുന്ന പരിപാടിയിൽ പങ്കു ചേരാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് റജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

പ്രസ്തുത പരിപാടിയിൽ ഗോപിനാഥ് മുതുകാടിന്‍റെ പ്രഭാഷണവും ഡിഫറന്‍റ് ആർട്ട് സെന്‍ററിലെ കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരിക്കും.

- pma

വായിക്കുക: , , , ,

Comments Off on പതിനൊന്നാമത് അന്താരാഷ്ട്ര ഓട്ടിസം കോൺഫറൻസ് അബുദാബിയില്‍

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തണം : കേന്ദ്ര ആരോഗ്യ മന്ത്രാലയം

April 22nd, 2023

covid-19-quarantine-in-india-for-passengers-from-gulf-ePathram

ന്യൂഡല്‍ഹി : കൊവിഡ് പോസിറ്റീവ് കേസുകള്‍ വീണ്ടും അധികരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതപ്പെടുത്തണം എന്ന് കേരളം അടക്കം എട്ട് സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു.

കേരളത്തിന് പുറമെ തമിഴ്‌ നാട്, കര്‍ണ്ണാടക, മഹാ രാഷ്ട്ര, ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയത്.

ഡല്‍ഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ ആയിരത്തിന് മുകളിലും കേരളത്തില്‍ 2000 വുമാണ് പ്രതി ദിന കൊവിഡ് കണക്ക്. കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് 11,692 കൊവിഡ് കേസുകളും19 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവില്‍ സജീവ കേസുകളുടെ എണ്ണം 66,170 ആണ്. പോസിറ്റിവിറ്റി നിരക്ക് 5.09 %

- pma

വായിക്കുക: , , , , , ,

Comments Off on കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തണം : കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഗോ മൂത്രം ആരോഗ്യത്തിനു ഹാനികരം എന്ന് പഠനം

April 12th, 2023

cow-urine-ePathram
ഗോമൂത്രത്തിൽ ആരോഗ്യത്തിനു ദോഷം ചെയ്യുന്ന 14 ഇനം ബാക്റ്റീരിയകൾ അടങ്ങിയിട്ടുണ്ട് എന്നും മനുഷ്യര്‍ ഗോമൂത്രം നേരിട്ടു കുടിക്കുക വഴി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും എന്നും പുതിയ പഠന റിപ്പോര്‍ട്ട്. ബറേലി ആസ്ഥാനമായുള്ള ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ICAR-Indian Veterinary Research Institute – IVRI) നടത്തിയ പഠനത്തിലാണ് ഈ വിവരം എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഐ. വി. ആർ. ഐ. യിലെ എപിഡെമിയോളജി വിഭാഗം മേധാവി ഭോജ് രാജ് സിംഗും മൂന്ന് പി. എച്ച്. ഡി. വിദ്യാർത്ഥികളും ഗവേഷണത്തിന് നേതൃത്വം നൽകി. ആരോഗ്യമുള്ള പശുക്കളിൽ നിന്നും കാളകളിൽ നിന്നും മൂത്രത്തിന്‍റെ സാമ്പിളുകൾ ശേഖരിച്ച തിലാണ് 14 ഇനം ഹാനികരമായ ബാക്റ്റീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഉദര സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഇ-കോളി ഉൾപ്പെടെയുള്ള ബാക്റ്റീരിയകളാണ് ഗോ മൂത്രത്തിൽ കണ്ടെത്തിയത്.

2022 ജൂൺ മൂതൽ നവംബർ വരെയുള്ള 6 മാസ കാലയളവിലാണ് ഗവേഷണം നടത്തിയത്.  മനുഷ്യരുടേയും എരുമയുടെയും മൂത്രവും ഗവേഷണത്തിന് ഉപയോഗിച്ചിരുന്നു.

ചിലതരം ബാക്റ്റീരിയകൾക്ക് എതിരെ എരുമയുടെ മൂത്രം ഫലപ്രദം ആണെന്നും ആരോഗ്യവാന്മാരായ വ്യക്തികളുടെ മൂത്രത്തിൽ രോഗകാരികളായ ബാക്റ്റീരിയകൾ കണ്ടെത്തി എന്നും പഠനത്തിൽ പറയുന്നു. റിസർച്ച്ഗേറ്റ് എന്ന ഓൺ ലൈൻ റിസർച്ച് വെബ് സൈറ്റ് പഠനം പ്രസിദ്ധീകരികുകയും ചെയ്തു.

ഗോമൂത്രം ആന്‍റി ബാക്റ്റീരിയൽ ആണെന്നുള്ള വാദങ്ങളെ തിരുത്തുന്നു എന്നതാണ് പുതിയ പഠന റിപ്പോര്‍ട്ട് മുന്നോട്ടു വെക്കുന്നത്. ഗോമൂത്രം മനുഷ്യന് ഉപയോഗിക്കുവാന്‍ ഒരു തരത്തിലും സാധിക്കില്ല എന്ന് ഭോജ് രാജ് സിംഗ് പറഞ്ഞു.

ശുദ്ധീകരിച്ച ഗോ മൂത്രത്തിൽ ഹാനികരമായ ബാക്റ്റീരിയകൾ ഇല്ല എന്ന് ചിലർ പറയാറുണ്ട്. അക്കാര്യത്തിൽ കൂടുതൽ ഗവേഷണം നടത്തി കൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം അറിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on ഗോ മൂത്രം ആരോഗ്യത്തിനു ഹാനികരം എന്ന് പഠനം

പയസ്വിനി രക്തദാന ക്യാമ്പ്

April 10th, 2023

blood-donation-save-a-life-give-blood-ePathram
അബുദാബി : കാസർഗോഡു നിവാസികളുടെ കുടുംബ കൂട്ടായ്മ പയസ്വിനി, അബുദാബി ബ്ലഡ് ബാങ്കുമായി സഹകരിച്ചു പുണ്യ റമദാൻ മാസത്തിൽ മുസ്സഫ സഫീർ മാളിന് സമീപം സൗജന്യ രക്ത ദാന പരിപാടി സംഘടിപ്പിച്ചു. സ്ത്രീകള്‍ അടക്കം അറുപത്തിയഞ്ചു പേര് രക്ത ദാനം നടത്തി.

payaswini-abudhabi-ramadan-blood-donation-ePathram

പയസ്വിനി പ്രസിഡണ്ട് ശ്രീജിത്ത് കുറ്റിക്കോൽ, സെക്രട്ടറി ദീപ ജയ കുമാർ, കോഡിനേറ്റർ പ്രദീഷ് പാണൂർ, ടി. വി. സുരേഷ് കുമാർ, ജയകുമാർ പെരിയ മറ്റു ഭാര വാഹികളും ക്യാമ്പിനു നേത്യത്വം നൽകി. മുരളീധരൻ നായർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. FB Page

- pma

വായിക്കുക: , , , ,

Comments Off on പയസ്വിനി രക്തദാന ക്യാമ്പ്

Page 14 of 126« First...1213141516...203040...Last »

« Previous Page« Previous « രാജ്യത്ത് വേനല്‍ കനക്കുന്നു : ജാഗ്രതാ നിര്‍ദ്ദേശം
Next »Next Page » മുഖ്യമന്ത്രി പിണറായി വിജയന് മെയ് 7 ന് അബുദാബിയിൽ പൗര സ്വീകരണം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha