അബുദാബി : കുഞ്ഞുങ്ങൾക്കും സ്ത്രീകൾക്കും വേണ്ടിയുള്ള അത്യാധുനിക സൗകര്യങ്ങളോടു കൂടിയുള്ള മില്ലേനിയം ഹോസ്പിറ്റൽ മുസഫ ഷാബിയ ഒൻപതിൽ തുറന്നു പ്രവർത്തനം ആരംഭിച്ചു.
അബുദാബി രാജ കുടുംബാംഗം ശൈഖ അൽ യാസിയാ ബിൻത് സുൽത്താൻ ബിൻ ഖലീഫ അൽ നഹ്യാൻ, അഹല്യ മെഡിക്കൽ ഗ്രൂപ്പ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഡോക്ടർ വി. എസ്. ഗോപാൽ എന്നിവരുടെ സാന്നിദ്ധ്യ ത്തിൽ അബുദാബി ഹെൽത്ത് അഥോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോക്ടർ ഐഷാ അൽ ഖൂറി മില്ലേനിയം ഹോസ്പിറ്റൽ ഉത്‌ഘാടനം ചെയ്തു.
50 കിടക്കകൾ ഉള്ള ഹോസ്പിറ്റലിൽ 24 മണിക്കൂറും സേവനം ലഭിക്കും. ഇതിൽ 20 കിടക്കകൾ നവജാത ശിശുക്കളുടെ പ്രത്യേക പരി ചരണത്തിനായി നീക്കി വെച്ചിരിക്കുന്നു.
പീഡിയാട്രിക്, ഗൈനക്കോളജി, പീഡിയാട്രിക് ഐ. സി. യു., ജനറൽ ആൻഡ് പീഡിയാട്രിക് സർജറി, കാർഡിയോളജി, ഡെന്റൽ, ഒഫ്താൽമോളജി, ഡെർമറ്റോളജി, ഇ. എൻ. ടി. ഫാമിലി മെഡിസിൻ, ഡയബറ്റിക് ക്ലിനിക്, സൈക്യാട്രി, ഇന്റേണൽ മെഡിസിൻ, ജനറൽ പ്രാക്ടീസ്, നിയോനേറ്റോളജി, ലബോറട്ടറി, റേഡിയോളജി തുടങ്ങിയ വിഭാഗങ്ങൾക്കു പുറമെ സ്പീച്ച് തെറാപ്പി സേവനവും ലഭ്യമാണ്
നവജാത ശിശുക്കളുടെ പരിപാലനത്തിനായുള്ള ലെവൽ 3 എൻ. ഐ. സി. യു. ഹോസ്പിറ്റലിൻ്റെ പ്രത്യേകതയാണ്.
ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന മില്ലേനിയം ഹോസ്പിറ്റൽ കുട്ടികൾക്കും സ്ത്രീകൾക്കും മികച്ച കോംപ്രിഹെൻസീവ് കെയർ നൽകാൻ ബാദ്ധ്യസ്ഥരാണ് എന്ന് മെഡിക്കൽ ഡയറക്ടർ വി. ആർ. അനിൽ അറിയിച്ചു.
അബുദാബി പോലീസ്, മുനിസിപ്പാലിറ്റി, റെഡ് ക്രസന്റ്, വിവിധ ഇൻഷ്വറൻസ് കമ്പനി മേധാവികൾ, സ്‌കൂൾ പ്രതി നിധികൾ, സംഘടനാ പ്രതിനിധികൾ, പൗര പ്രമുഖരും ഉത്‌ഘാടന ചടങ്ങിൽ പങ്കെടുത്തു.