പൗരത്വ നിയമം : സമരം വിലക്കുവാന്‍ കഴിയില്ല എന്ന് ബോംബെ ഹൈക്കോടതി

February 16th, 2020

bombay-high-court-ePathram
മുംബൈ : പൗരത്വ നിയമത്തിന് എതിരെ സമരം നടത്തുവാന്‍ ബോംബെ ഹൈക്കോടതി അനുമതി നൽകി. സമാധാനപരമായി സമരം നടത്തുന്നവർ രാജ്യ ദ്രോഹി കളോ ദേശ വിരുദ്ധരോ അല്ല എന്നും ബോംബെ ഹൈക്കോടതി ചൂണ്ടിക്കാട്ടി.

മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ അനിശ്ചിത കാല ധർണ്ണ നടത്തുവാന്‍ പൊലീസും ജില്ലാ മജിസ്ട്രേട്ടും അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് സമരക്കാര്‍ കോടതി യെ സമീപിക്കുക യായിരുന്നു.

പൗരത്വ നിയമ ത്തിന് എതിരെ ആയതു കൊണ്ടു മാത്രം സമര ത്തിന് അനുമതി നിഷേ ധിച്ചത് നിയമ വിരുദ്ധം എന്നും കോടതി നിരീക്ഷിച്ചു. ഭരണ ഘടനാ പ്രകാരമുള്ള നിയമ സംവി ധാന മാണ് രാജ്യത്ത് നില നിൽക്കു ന്നത്. അത് ഒരിക്കലും ഭൂരിപക്ഷ വിഭാഗ ത്തി ന്റെ നിയമം അല്ല.

പൗരത്വ നിയമം തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് അനു യോജ്യം അല്ലാ എന്നും അത് എതിർക്ക പ്പെടേണ്ടതു തന്നെ യാണ് എന്നും മുസ്‌ലിം വിഭാഗത്തിന്ന് തോന്നി എങ്കില്‍ അതു വിശ്വാസ ത്തിന്റെയും കാഴ്ചപ്പാടി ന്റെയും വിഷയം തന്നെയാണ്.

ഇത്തരം കേസുകളിൽ പ്രതിഷേധക്കാരെ വസ്തുത ബോധ്യപ്പെടുത്തുക എന്നത് സര്‍ക്കാറി ന്റെ ചുമതല ആണെന്നും കോടതി പറഞ്ഞു.

- pma

വായിക്കുക: , , , , , ,

Comments Off on പൗരത്വ നിയമം : സമരം വിലക്കുവാന്‍ കഴിയില്ല എന്ന് ബോംബെ ഹൈക്കോടതി

വിയോജിപ്പ് : ജനാധിപത്യത്തിന്റെ സുരക്ഷാ വാൽവ്

February 16th, 2020

logo-law-and-court-lady-of-justice-ePathram
ഗാന്ധിനഗർ : ജനാധിപത്യ ത്തി ന്റെ സുരക്ഷാ വാല്‍വ് വിയോജിപ്പ് എന്നു സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ്.

സര്‍ക്കാര്‍ നയങ്ങളോട് വിയോജി ക്കുന്ന വരെ രാജ്യ ദ്രോഹികളും ജനാധിപത്യ വിരുദ്ധരും ആക്കു ന്നത് ജനാധി പത്യ മൂല്യ ങ്ങളെ തന്നെ ബാധിക്കും. വിയോ ജിപ്പു കൾ തടയു ന്നതിന് സർക്കാ രുകൾ ശ്രമിക്കുന്നത് ഭയം ഉണ്ടാക്കുന്നു.

അതു നിയമ വാഴ്ച ലംഘിക്കുന്നതും ബഹു സ്വര സമൂഹ ത്തി ന്റെ ഭരണ ഘടനാ കാഴ്ച പ്പാടിൽ നിന്ന് വ്യതി ചലി ക്കുന്നതും ആണ്. ചോദ്യം ചെയ്യലിനും വിയോജി പ്പിനും ഉള്ള ഇട ങ്ങൾ നശിപ്പി ക്കുന്നത് രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക, സാമൂഹിക വളർച്ചയെ തന്നെ ബാധിക്കും.

ഈ അർഥത്തിൽ, വിയോജിപ്പ് ജനാധി പത്യ ത്തിന്റെ സുരക്ഷാ വാൽവ്‌. ഗുജറാത്തി ലെ ഗാന്ധി നഗറിൽ നിയമ വിദ്യാർ ത്ഥികളോടു സംവദിക്കുക യായിരുന്നു അദ്ദേഹം.

- pma

വായിക്കുക: , , , , ,

Comments Off on വിയോജിപ്പ് : ജനാധിപത്യത്തിന്റെ സുരക്ഷാ വാൽവ്

കൊവിഡ് 19 : കൊറോണ വൈറസിന് പുതിയ പേര്

February 12th, 2020

corona-virus-renamed-to-covid-19-by- world-health-organization-ePathram
കൊറോണ വൈറസിന് പുതിയ പേര്. ‘കൊവിഡ് 19’ (covid 19) എന്നാണ് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച പുതിയ പേര്. കൊറോണ വൈറസ് ഡിസീസ് (corona virus disease) എന്നതിന്റെ ചുരുക്ക രൂപ മാണ് ‘കൊവിഡ് 19’. പല രാജ്യങ്ങളിലും കൊറോണ വൈറസിന് വിവിധ പേരു കള്‍ ഉള്ളതിനാല്‍ ആശയ ക്കുഴപ്പം മാറ്റുവാന്‍ കൂടി യാണ് പുതിയ പേര്‍ നല്‍കിയത്.

കൊറോണ ചികിത്സക്കുള്ള വാക്‌സിന്‍ 18 മാസ ങ്ങള്‍ക്ക് ഉള്ളില്‍ പുറത്തിറക്കും എന്നും ലോകാരോഗ്യ സംഘടന യുടെ ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on കൊവിഡ് 19 : കൊറോണ വൈറസിന് പുതിയ പേര്

കേരളത്തില്‍ ലൗ ജിഹാദ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല : കേന്ദ്ര സര്‍ക്കാര്‍

February 6th, 2020

love-jihad-case-not-reported-in-kerala-ePathram
ന്യൂഡല്‍ഹി : കേരളത്തിൽ നിന്ന്‌ ‘ലവ് ജിഹാദ്’ കേസു കള്‍ അന്വേഷണ ഏജൻസികൾ റിപ്പോർട്ടു ചെയ്തിട്ടില്ല എന്ന് കേന്ദ്ര ആഭ്യന്തര സഹ മന്ത്രി ജി. കിഷൻ റെഡ്ഡി. ചാലക്കുടി എം. പി. യും കോണ്‍ ഗ്രസ്സ് നേതാവുമായ ബെന്നി ബെഹ്നാന്റെ ചോദ്യത്തിനു മറുപടി പറയുക യായിരുന്നു കേന്ദ്ര ആഭ്യന്തര വകുപ്പു സഹ മന്ത്രി.

ഏതെങ്കിലും കേന്ദ്ര അന്വേഷണ ഏജൻസികൾ രണ്ടു വർഷ ങ്ങൾക്ക് ഉള്ളിൽ ‘ലവ് ജിഹാദ്’ റിപ്പോർട്ടു ചെയ്തിട്ടുണ്ടോ എന്നായിരുന്നു ബെന്നി ബെഹ്നാന്‍ എം. പി. യുടെ ചോദ്യം.

ഇത്തരം കേസുകൾ റിപ്പോർട്ടു ചെയ്തിട്ടില്ല. എന്നാല്‍, കേരള ത്തിലെ രണ്ട്‌ മിശ്ര വിവാഹ ക്കേസുകൾ എൻ. ഐ. എ. അന്വേഷി ച്ചിരുന്നു എന്നും മന്ത്രി മറുപടി  പറഞ്ഞു.

love-jihad-case-not-reported-in-kerala-says-central-minister-in-parliament-ePathram

ലൗ ജിഹാദ് എന്ന പദ ത്തിന് നിലവിൽ നിയമത്തില്‍ വ്യാഖ്യാനങ്ങള്‍ ഇല്ല. പൊതു ക്രമ സമാ ധാന പാലനം, ധാർമ്മികത, ആരോഗ്യം എന്നിവക്കു വിധേയ മായി മത വിശ്വാസം പുലർത്തുവാനും പ്രചരിപ്പി ക്കു വാനും ഇന്ത്യന്‍ ഭരണ ഘടന അനുസരിച്ച് സ്വാതന്ത്ര്യം ഉണ്ട് എന്നും ഇക്കാര്യം കേരള ഹൈക്കോടതി ഉൾപ്പെടെ വിവിധ കോടതി കൾ ശരി വെച്ചിട്ടുണ്ട് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

- pma

വായിക്കുക: , , , , , , , ,

Comments Off on കേരളത്തില്‍ ലൗ ജിഹാദ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല : കേന്ദ്ര സര്‍ക്കാര്‍

ചക്ക : കീമോ തെറാപ്പി യുടെ പാർശ്വ ഫല ങ്ങൾ ഇല്ലാതാക്കും എന്നു പഠനം

February 5th, 2020

chakka-jackfruit-official-fruit-kerala-ePathram
കൊച്ചി : അര്‍ബ്ബുദ രോഗ ത്തിനുള്ള ചികിത്സ യുടെ ഭാഗ മായ കീമോ തെറാപ്പി യുടെ പാർശ്വ ഫല ങ്ങൾ പച്ച ചക്ക യിലൂടെ ഇല്ലാതാക്കാം എന്നുള്ള പഠന പ്രബന്ധ ത്തിന് അംഗീ കാരം. കീമോ തെറാപ്പി നല്‍കുന്ന വരിൽ 43% പേർക്കും വയറിളക്കം, ന്യൂമോണിയ, ക്ഷീണം, വായിലെ വ്രണം എന്നിങ്ങനെ യാണ് പാര്‍ശ്വ ഫലങ്ങള്‍ കണ്ടു വരുന്നത്.

പച്ചച്ചക്ക പൊടിച്ച് ദിവസം 30 ഗ്രാം വീതം പ്രാതലിനും അത്താഴത്തിനും നൽകി. ഇവരില്‍ ഇത്തര ത്തിലുള്ള അസ്വസ്ഥത കള്‍ (കീമോയുടെ പാർശ്വ ഫല ങ്ങൾ) വരുന്നില്ല എന്നാണു കൊച്ചി റിനൈ മെഡി സിറ്റി യിലെ പഠന ത്തിൽ കണ്ടെത്തിയത്. അര്‍ബ്ബുദ രോഗി കളായ 50 പേരില്‍ ഡോക്ടര്‍. തോമസ് വർഗ്ഗീസിന്റെ മേൽ നോട്ട ത്തിൽ നടത്തിയ പരീക്ഷ ണത്തിലാണ് ഇതു തെളിഞ്ഞത്.

രാസ മരുന്ന് എന്ന നിലയിൽ അല്ല ചക്ക പ്പൊടി യുടെ ഉപ യോഗം എന്നും ഇതു ഭക്ഷണം ആയി നല്‍കി യതാണ് എന്നും ഡോക്ടര്‍. തോമസ് വർഗ്ഗീസ് വിശദീ കരിച്ചു. പഴ വർഗ്ഗ ങ്ങളില്‍ ഉള്ള പെക്റ്റിൻ ഉപയോഗിച്ച് പാർശ്വ ഫല ങ്ങളെ തടയുക യാണ്. 30 ഗ്രാം ചക്ക പ്പൊടി യിൽ ഒരു ഗ്രാം പെക്റ്റിൻ അടങ്ങിയിട്ടുണ്ട്. രോഗി കൾക്കു ഗുണം ചെയ്യുന്ന ഭക്ഷ്യ പദാർത്ഥ ങ്ങൾ ലോക മെമ്പാടും ഉപ യോഗി ക്കുന്നുണ്ട്.

അതുകൊണ്ട് കീമോ തെറാപ്പി ചെയ്തു വരുന്നവര്‍ക്കു കൊടുക്കുന്ന ദോശ, ഇഡ്ഡലി, പുട്ട്, ചപ്പാത്തി, ഓട്സ് എന്നിവയില്‍ ചക്കപ്പൊടി നൽകിയത്. അന്താരാഷ്ട്ര മെഡിക്കൽ ജേര്‍ ണല്‍ ബയോ മോളി ക്യൂൾസിൽ ഈ പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , , ,

Comments Off on ചക്ക : കീമോ തെറാപ്പി യുടെ പാർശ്വ ഫല ങ്ങൾ ഇല്ലാതാക്കും എന്നു പഠനം

Page 38 of 84« First...102030...3637383940...506070...Last »

« Previous Page« Previous « കെ. എസ്. സി. പാചക മത്സരം വെള്ളിയാഴ്ച
Next »Next Page » ഇസ്‌ലാമിക് സെന്റ റിൽ ‘ഇൻക്രെഡിബിൾ ഇന്ത്യ’ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha