റിയാദ്: സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചുവെന്ന കുറ്റം ചുമത്തി വധശിക്ഷ വിധിച്ച 18 കാരന്റെ വധശിക്ഷ സൗദി റദ്ദാക്കി. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് സൗദിഭരണകൂടം വധശിക്ഷ റദ്ദാക്കിയതായി റിപ്പോര്‍ട്ട് ചെയ്തത്.
സൗദി സര്‍ക്കാരിനെതിരേ പ്രതിഷേധ സൈക്കിള്‍ റാലി നടത്തിയെന്ന കുറ്റമാരോപിച്ചാണ് അന്ന് പത്ത് വയസ്സ് പ്രായമുണ്ടായിരുന്ന മുര്‍തജ ഖുറൈരിസിനു സൗദി വധശിക്ഷ വിധിച്ചത്. പ്രായപൂര്‍ത്തിയാവുന്നതിന് മുമ്പു ചെയ്ത കുറ്റത്തിനു 18 കാരനു വധശിക്ഷ വിധിച്ചതിനെതിരേ ലോകവ്യാപകമായി പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് വധശിക്ഷ റദ്ദാക്കാനുള്ള അധികൃതരുടെ നടപടി. മുര്‍തജ ഖുറൈരിസിനെ 2022ല്‍ വിട്ടയച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.