വിയന്ന : മുഖം മറച്ചുള്ള വസ്ത്ര ധാരണം നിരോധിച്ചു കൊണ്ടുള്ള നിയമം 2017 ഒക്ടോബര്‍ 1 മുതല്‍ ഓസ്ട്രിയ യില്‍ പ്രാബല്യ ത്തില്‍ വന്നു.
ബുര്‍ഖ, പര്‍ദ്ദ, നിഖാബ് പോലെ യുള്ളതും മുഖം പൂര്‍ണ്ണ മായി മറക്കു ന്നതു മായ വസ്ത്ര ങ്ങള്‍ പൊതു സ്ഥല ങ്ങളി ലും മറ്റും ഉപ യോഗി ക്കു വാന്‍ പാടില്ല. നിയമം ലംഘി ക്കുന്നർ 150 യൂറോ അല്ലെങ്കിൽ 132 പൗണ്ട് (ഏക ദേശം 111, 560 രൂപ) പിഴ അട ക്കേണ്ടി വരും.
രാജ്യത്ത് എത്തുന്ന സന്ദര്‍ ശകര്‍ ക്കും വിനോദ സഞ്ചാരി കള്‍ക്കും പുതിയ നിയമം ബാധകമാണ് എന്ന് ‘ഇന്‍ഡി പെന്‍ഡന്റ്’ പത്രം റിപ്പോര്‍ട്ട് ചെയ്തു. നിയമം ലംഘി ക്കുന്ന വരെ ബലം പ്രയോഗിക്കാനും പൊലീസിന് അധി കാര മുണ്ട്.
എന്നാല്‍ മഞ്ഞു കാലത്തും പൊതു സ്ഥല ങ്ങ ളില്‍ അവ തരി പ്പിക്കുന്ന പ്രത്യേക കലാ രൂപ ങ്ങളിലും ആശു പത്രി കളി ലും പൂർണ്ണ മായി മുഖം മറക്കു വാനും നിരോധന ത്തിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.
മുഖം പൂര്‍ണ്ണ മായി മറയുന്ന വസ്ത്ര ധാരണ ത്തിനു 2011 ല്‍ ഫ്രാന്‍സി ലാണ് ആദ്യ മായി നിരോധനം വരുന്നത്. തുടര്‍ന്ന് യൂറോപ്യന്‍ യൂണിയ നിലെ വിവിധ രാജ്യ ങ്ങളും ഈ നടപടി വ്യാപകമാക്കി.