മുത്തലാഖ് ഭരണ ഘടനാ വിരുദ്ധം : സുപ്രീം കോടതി

August 22nd, 2017

triple-talaq-issue-supreme-court-of-india-verdict-ePathram
ന്യൂഡല്‍ഹി: ഇസ്ലാം മതത്തിലെ വിവാഹ മോചന രീതി യായ ‘മുത്തലാഖ്’ ഭരണ ഘടനാ വിരുദ്ധം എന്നും മാറ്റം ആവശ്യമാണ് എങ്കില്‍ ആറു മാസത്തിനകം നിയമ നിർമ്മാണം നടത്തണം എന്നും സുപ്രീം കോടതി വിധി. ചീഫ് ജസ്റ്റിസ് ജെ. എസ്. കെഹാറിന്റെ നേതൃത്വ ത്തിലുള്ള അഞ്ചംഗ ഭരണ ഘടനാ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.

ജസ്റ്റിസു മാരായ കുര്യൻ ജോസഫ്, ആർ. എഫ്. നരി മാൻ, യു. യു. ലളിത്, എസ്. അബ്ദുൽ നസീർ എന്നിവരാണ് ഭരണ ഘടനാ ബെഞ്ചി ലുള്ളത്. അഞ്ചംഗ ബെഞ്ചിലെ മൂന്നംഗ ങ്ങൾ മുത്ത ലാഖ് ഭരണ ഘടനാ വിരുദ്ധ മാണ് എന്ന് പറഞ്ഞ പ്പോൾ ചീഫ് ജസ്റ്റിസ് അടക്കം രണ്ട് അംഗ ങ്ങള്‍ മുത്തലാഖ് ഭരണ ഘടനാ വിരുദ്ധമല്ല എന്നും അഭി പ്രായപ്പെട്ടു.

മുത്തലാഖ് വ്യക്തി നിയമ ത്തിന് കീഴിൽ വരുന്ന തിനാൽ ഇതിൽ കോടതിക്ക് ഇടപെടാന്‍ ആവുകയില്ലാ എന്നും അത് ഭരണ ഘടനാ വിരുദ്ധം അല്ല എന്നും ആരുന്നു ബെഞ്ചിന്റെ അദ്ധ്യക്ഷനായ ചീഫ് ജസ്റ്റിസ് ജെ. എസ്. കെഹാർ ചൂണ്ടിക്കാണിച്ചത്. മുത്തലാഖ് മൗലിക അവകാശ ലംഘനം അല്ല എന്നും ചീഫ് ജസ്റ്റിസ് അഭി പ്രായ പ്പെട്ടു.

- pma

വായിക്കുക: , , , , , ,

Comments Off on മുത്തലാഖ് ഭരണ ഘടനാ വിരുദ്ധം : സുപ്രീം കോടതി

അപകട കര മായ ‘ബ്ലൂ വെയ്ല്‍’ ഇന്ത്യ യില്‍ നിരോധിച്ചു

August 16th, 2017

blue-wale-game-ePathram
ന്യൂഡല്‍ഹി : ഓണ്‍ ലൈന്‍ ഗെയിം ‘ബ്ലൂ വെയ്ല്‍’ ചാലഞ്ച് ഇന്ത്യ യില്‍ നിരോധിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. ബ്ലൂ വെയ്ല്‍ ചാലഞ്ചിന്റെ ലിങ്കു കള്‍ നീക്കം ചെയ്യു വാൻ ഇന്റര്‍നെറ്റ് – സോഷ്യല്‍ മീഡിയ സേവന ദാതാ ക്കളായ മൈക്രോ സോഫ്റ്റ്, യാഹു, ഗൂഗിള്‍, ഫേയ്സ് ബുക്ക്, വാട്ട്‌സ്ആ പ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ വര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

ആത്മ ഹത്യക്കു കുട്ടി കളെ പ്രേരി പ്പിക്കുന്ന ബ്ലൂ വെയ്ല്‍ പോലെ യുള്ള ഗെയിമു കള്‍ രാജ്യത്ത് ഒരു തര ത്തിലും അംഗീകരി ക്കുവാൻ കഴിയില്ലാ എന്ന് കേന്ദ്ര ഐ. ടി – ഇലക്ട്രോ ണിക്സ് മന്ത്രി രവി ശങ്കര്‍ പ്രസാദ് അറിയിച്ചു.

ആത്മഹത്യാ ഗെയിം എന്നു വിശേഷി പ്പിക്ക പ്പെടുന്ന ബ്ലൂ വെയ്ല്‍ ചാലഞ്ചില്‍, ഒരു അഡ്മിനി സ്‌ട്രേറ്റർ ആണ് കളി നിയന്ത്രി ക്കുന്നത്. കളിക്കുന്ന യാള്‍ ഈ അഡ്മിനി സ്‌ട്രേറ്റ റുടെ നിര്‍ദ്ദേശ ങ്ങള്‍ പാലിക്കണം.

അമ്പത് ദിവസം നീളുന്ന കളി യിൽ നിര്‍ദ്ദേ ശ ങ്ങള്‍ എല്ലാം പാലിക്ക പ്പെട്ടു കഴിഞ്ഞാലേ വിജയി യാവുക യുള്ളൂ. അമ്പതാം ദിവസം ആത്മ ഹത്യ ചെയ്യുവാ നാണ് ‘ബ്ലൂ വെയ്ല്‍’ അഡ്മിനി സ്‌ട്രേറ്റർ ആവശ്യ പ്പെടുക.

- pma

വായിക്കുക: , , , , , , , , , ,

Comments Off on അപകട കര മായ ‘ബ്ലൂ വെയ്ല്‍’ ഇന്ത്യ യില്‍ നിരോധിച്ചു

ഉച്ചഭാഷിണി ഉപയോഗ ത്തിന്​ കടുത്ത നിയന്ത്രണ ങ്ങള്‍ വരുന്നു

August 14th, 2017

loud-speaker-ePathram
തിരുവനന്തപുരം : സംസ്ഥാനത്ത് ഉച്ചഭാഷിണി ഉപയോ ഗത്തിന് കടുത്ത നിയന്ത്രണ ങ്ങള്‍ വരുന്നു. സംസ്ഥാന ആഭ്യന്തര വകുപ്പ് ഇതു സംബന്ധിച്ചുള്ള നട പടി ക്രമ ങ്ങൾ ആരംഭിച്ചു.

1988 ലെ ഹൈകോടതി ഉത്തര വിന്റെ അടിസ്ഥാന ത്തിൽ, 1993ൽ ആഭ്യന്തര വകുപ്പ് പുറപ്പെടു വിച്ച മാർഗ്ഗ രേഖ യുടെ ചുവടു പിടിച്ച് കൊണ്ടാണ് ഉച്ച ഭാഷിണി നിയന്ത്രണം കർശനമായി നടപ്പാക്കുവാൻ ഒരുങ്ങുന്നത്.

ജന്മ ദിനം, ഗൃഹ പ്രവേശനം, വിവാഹം തുടങ്ങിയ ആഘോഷ ങ്ങള്‍ക്ക് ബോക്‌സ് രൂപ ത്തിലുള്ള ഉച്ച ഭാഷിണി മാത്രമേ ഉപയോഗി ക്കുവാൻ പാടുള്ളൂ.

കോളാമ്പി രൂപ ത്തിലുള്ള ആംപ്ലിഫയറുകള്‍ പൂര്‍ണ്ണ മായും നിരോധിച്ചു. ബോക്‌സുകളില്‍ നിന്നുള്ള ശബ്ദ പരിധി, പരിപാടി നടക്കുന്ന ഹാളി ന്റെ പരിസര ത്തിന്ന് ഉള്ളില്‍ ഒതുങ്ങു കയും വേണം.

ആരാധനാലയ ങ്ങളിലേത് ഉൾപ്പെടെ യുള്ള ഉച്ച ഭാഷിണി കൾക്കും ഈ നിയന്ത്രണ ങ്ങൾ ബാധക മാണ്.

ക്ഷേത്ര ങ്ങൾ, മുസ്ലിം – ക്രിസ്ത്യന്‍ പള്ളികള്‍ മറ്റു ആരാധ നാലയ ങ്ങള്‍ എന്നിവിട ങ്ങളില്‍ ബോക്‌സ് മാതൃക യിലുള്ള ഉച്ച ഭാഷിണി മാത്രമേ ഉപയോഗി ക്കുവാന്‍ പാടുള്ളൂ. എന്നാല്‍, ഇവയുടെ ശബ്ദം ഈ ആരാധനാ ലയ ങ്ങളുടെ വളപ്പിന് പുറത്തു പോകു വാനും പാടില്ല.

തെരുവു കളിലും വാഹന ങ്ങളിലും ഉച്ച ഭാഷിണി ഉപയോഗം പരമാവധി ഒഴിവാക്കണം. പൊലീസി ന്റെ മുന്‍കൂർ അനുമതി കൂടാതെ ഉച്ച ഭാഷിണി ഉപയോഗി ക്കുവാന്‍ പാടില്ല എന്നും നിയമ ത്തില്‍ പറയുന്നു.

- pma

വായിക്കുക: , , , , , ,

Comments Off on ഉച്ചഭാഷിണി ഉപയോഗ ത്തിന്​ കടുത്ത നിയന്ത്രണ ങ്ങള്‍ വരുന്നു

പ്രവാസി വോട്ട് : കേന്ദ്ര സര്‍ക്കാര്‍ അംഗീ കാരം നല്‍കി

August 3rd, 2017

voter-verifiable-paper-audit-trail-in-india-ePathram
ന്യൂഡൽഹി : പ്രവാസികള്‍ക്ക് ഇന്ത്യ യില്‍ എത്താതെ തന്നെ വോട്ട് ചെയ്യുവാനുള്ള പ്രോക്സി വോട്ട് (മുക്ത്യാർ വോട്ട്) സം വിധാന ത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. പുതിയ തീരുമാനം നടപ്പിലാക്കു ന്നതിന് മുന്നോടി യായി ജന പ്രാതി നിധ്യ നിയമം ദേദ ഗതി ചെയ്യുന്ന തിനായി പുതിയ ബില്ല് കേന്ദ്ര സർക്കാർ ഉടൻ സഭ യിൽ അവ തരി പ്പിക്കും.

പ്രവാസി കൾക്ക് അവർ വോട്ടർ പട്ടിക യിലുള്ള മണ്ഡല ങ്ങളിൽ വോട്ട് ചെയ്യു വാൻ കഴിയില്ല എങ്കിൽ പകരം പ്രതി നിധി യെ നിയോഗിച്ച് വോട്ടു ചെയ്യാൻ അവസരം നൽകുന്ന താണ് പ്രോക്സി വോട്ടിംഗ്.

വിദേശത്തു കഴിയുന്ന ഇന്ത്യ ക്കാർ  രാജ്യത്തു നടക്കുന്ന തെരഞ്ഞെ ടുപ്പു കളിൽ വോട്ടു രേഖ പ്പെടു ത്തുവാന്‍ നേരിട്ട് രാജ്യത്ത് എത്തണം എന്നതാണ് നില വിലുള്ള നിയമം. എന്നാല്‍, അവർ താമസി ക്കുന്ന രാജ്യ ങ്ങളില്‍ വോട്ടിംഗി നുള്ള അവസരം ഒരുക്കു കയോ അവരുടെ ഒരു പ്രതി നിധിയെ സ്വന്തം മണ്ഡല ത്തിൽ വോട്ടു ചെയ്യു വാനുള്ള അവസരം നൽകു കയോ വേണം എന്നത് ഉള്‍പ്പെ ടെ യുള്ള നിർദ്ദേശ ങ്ങളാണ് കേന്ദ്ര സർക്കാറിനു മുന്നിലുള്ളത്.

ഇതു കൂടാതെ ബാലറ്റ് പേപ്പറുകള്‍ ഒാൺലൈനായി എംബസി കളിലോ കോൺസുലേറ്റു കളിലോ എത്തിച്ച് വോട്ടു രേഖപ്പെടു ത്തുന്ന രീതിയും കേന്ദ്രം പരി ഗണി ക്കുന്നു. പോസ്റ്റൽ ബാലറ്റാ യാണ്  ഇത് രേഖ പ്പെടു ത്തുക.

പ്രോക്സി വോട്ട് (മുക്ത്യാർ വോട്ട്) സം വിധാന ത്തിൽ വോട്ട് ചെയ്യാൻ നിയോഗി ക്കുന്ന പ്രതി നിധി ആരാണ് എന്ന് വ്യക്തമാക്കി തെരഞ്ഞെടു പ്പിന്റെ ആറു മാസം മുൻപ് റിട്ടേണിംഗ് ഓഫീസർക്ക് അപേക്ഷ നൽകണം. ഒരു തവണ നിയോഗി ക്കുന്ന പ്രതിനിധിക്ക്, അതേ പ്രവാസിക്ക് വേണ്ടി തുടർന്നുള്ള എല്ലാ തെരഞ്ഞെ ടുപ്പു കളിലും വോട്ട് ചെയ്യാൻ അവസരം ലഭി ക്കുകയും ചെയ്യും.

പ്രവാസി വോട്ടവകാശം ഉറപ്പു വരുത്തുന്ന ബിൽ കേന്ദ്ര മന്ത്രി സഭ അംഗീ കരിച്ച തോടെ ഇനി പാർലമെന്റിൽ ഇത് അവതരി പ്പിക്കും.

പാർലമെന്റും ബിൽ അംഗീകരിച്ചാൽ ലോകത്ത് ആക മാനമുള്ള 1.6 കോടി പ്രവാസി ഇന്ത്യ ക്കാർക്ക് അവരുടെ മണ്ഡല ങ്ങളിൽ പ്രതിനിധി കളെ നിയമിച്ചു കൊണ്ടോ ഇലക്ട്രോ ണിക് രീതി യിലോ വോട്ടു രേഖപ്പെടു ത്തുവാന്‍ അവസരം ലഭിക്കും.

- pma

വായിക്കുക: , , , ,

Comments Off on പ്രവാസി വോട്ട് : കേന്ദ്ര സര്‍ക്കാര്‍ അംഗീ കാരം നല്‍കി

Page 75 of 81« First...102030...7374757677...80...Last »

« Previous Page« Previous « രാജ്യസഭാ തെരഞ്ഞെടുപ്പിൽ ‘നോട്ട’ നില നില്‍ക്കും : സുപ്രീം കോടതി
Next »Next Page » പത്തു മിനിറ്റിനുള്ളിൽ ഇ – ചാനൽ സംവിധാന ത്തി ലൂടെ യു. എ. ഇ. വിസ »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha