മലയാള കവിതാ മത്സരം സംഘടി പ്പിക്കുന്നു

December 8th, 2016

logo-malayala-bhasha-pada-shala-ePathram.jpg
അബുദാബി : ബഹു ഭാഷാ പണ്ഡിതനും ദേശീയ അദ്ധ്യാപക അവാർഡ് ജേതാവും കവിയും വാഗ്മി യും ചിത്ര കാരനും അഭിനേതാവു മായിരുന്ന ടി. പി. എൻ. കൈതപ്ര ത്തിന്റെ സ്മരണ ക്കായി മലയാള ഭാഷാ പാഠ ശാല കവിതാ മത്സരം സംഘടി പ്പിക്കുന്നു.

തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച മലയാള കവിതക്ക് 11,111.00 (പതിനൊന്നായിരത്തി ഒരു നൂറ്റി പതിനൊന്ന്) രൂപയും ശില്പവും പുരസ്‌കാര പത്ര വും സമ്മാനിക്കും. കൂടാതെ കവിതാ മത്സര ത്തിലൂടെ തെരഞ്ഞെടുത്ത കവി കളെ യും പാഠ ശാല ആദരിക്കും.

tpn-kaithapram-memorial-poetry-competition-2016-ePathram

ടി. പി. എൻ. കൈതപ്രം

ടി. പി. എൻ. കൈതപ്രം സ്‌മൃതി രേഖ കവിതാ പുരസ്‌കാരം എല്ലാ വർഷവും നൽകും എന്നും ഈ വർഷത്തെ പുരസ്‌കാര ദാനം ജനുവരി അവസാന വാരം പയ്യന്നൂരില്‍ വെച്ചാ യിരി ക്കും നടക്കുക എന്നും പാഠ ശാല വാർത്താ ക്കുറി പ്പിൽ അറിയിച്ചു.

രചനകൾ ബയോഡേറ്റ സഹിതം 2016 ഡിസംബർ 30 ന്‌ മുൻപായി ടി. പി. ഭാസ്കര പൊതുവാൾ, ഡയറക്ടർ, മലയാള ഭാഷ പാഠശാല, അന്നൂർ പി ഓ, കണ്ണൂർ – 670 332, എന്ന വിലാസ ത്തിലേക്ക് അയക്കേ ണ്ടതാണ്.

വിശദ വിവരങ്ങള്‍ക്ക് :
+91 85 47 22 94 21

- pma

വായിക്കുക: ,

Comments Off on മലയാള കവിതാ മത്സരം സംഘടി പ്പിക്കുന്നു

മലയാള കവിതാ മത്സരം സംഘടി പ്പിക്കുന്നു

December 8th, 2016

അബുദാബി : ബഹു ഭാഷാ പണ്ഡിതനും ദേശീയ അദ്ധ്യാപക അവാർഡ് ജേതാവും കവിയും വാഗ്മി യും ചിത്ര കാരനും അഭിനേതാവു മായിരുന്ന ടി. പി. എൻ. കൈതപ്ര ത്തിന്റെ സ്മരണ ക്കായി മലയാള ഭാഷാ പാഠ ശാല കവിതാ മത്സരം സംഘടി പ്പിക്കുന്നു.

തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച മലയാള കവിതക്ക് 11,111.00 (പതിനൊന്നായിരത്തി ഒരു നൂറ്റി പതിനൊന്ന്) രൂപയും ശില്പവും പുരസ്‌കാര പത്ര വും സമ്മാനിക്കും. കൂടാതെ കവിതാ മത്സര ത്തിലൂടെ തെരഞ്ഞെടുത്ത കവി കളെ യും പാഠ ശാല ആദരിക്കും.

ടി. പി. എൻ. കൈതപ്രം സ്‌മൃതി രേഖ കവിതാ പുരസ്‌കാരം എല്ലാ വർഷവും നൽകും എന്നും ഈ വർഷത്തെ പുരസ്‌കാര ദാനം ജനുവരി അവസാന വാരം പയ്യന്നൂരില്‍ വെച്ചാ യിരി ക്കും നടക്കുക എന്നും പാഠ ശാല വാർത്താ ക്കുറി പ്പിൽ അറിയിച്ചു.

രചനകൾ ബിയോഡേറ്റ സഹിതം 2016 ഡിസംബർ ഇരുപതിന്‌ മുൻപായി ടി. പി. ഭാസ്കര പൊതുവാൾ, ഡയറക്ടർ, മലയാള ഭാഷ പാഠശാല, അന്നൂർ പി ഓ, കണ്ണൂർ – 670 332, എന്ന വിലാസ ത്തിലേക്ക് അയക്കേ ണ്ടതാണ്.

വിശദ വിവരങ്ങള്‍ക്ക് :
+91 85 47 22 94 21 – INDIA,
+971 50 522 9059 – U A E

- pma

വായിക്കുക: ,

Comments Off on മലയാള കവിതാ മത്സരം സംഘടി പ്പിക്കുന്നു

ഭാവനയുടെ ലോകം സൃഷ്ടി ക്കുന്നതില്‍ വായന യുടെ പങ്ക് വലുതാണ്‌ : ബാല ചന്ദ്ര മേനോൻ

December 4th, 2016

ente-adhika-prasamgangal-book-release-ePathram.jpg
അബുദാബി : ഭാവന ഉള്ളവർക്കു മാത്രമേ കലാ പര മായ സൃഷ്‌ടികൾ നടത്താനാകൂ എന്നും ഭാവന വളർ ത്തുവാൻ വായന കൊണ്ടു സാധിക്കും എന്നും നടനും സംവി ധായ കനു മായ ബാല ചന്ദ്ര മേനോൻ അഭി പ്രായ പ്പെട്ടു.

യു. എ. ഇ. വായനാ വർഷ ത്തിന്റെ ഭാഗ മായി ലുലു ഗ്രൂപ്പും ഡി. സി. ബുക്‌സും മദീനാ സായിദിൽ ‘റീഡേഴ്സ് വേള്‍ഡ്’ എന്ന പേരില്‍ സംഘടി പ്പിച്ച പുസ്‌തക മേള യിൽ സംസാരി ക്കുക യായി രുന്നു അദ്ദേഹം.

bala-chandra-menon-ente-adhika-prasamgangal-book-release-ePathram.jpg

ബാല ചന്ദ്ര മേനോൻ എഴുതിയ ‘എന്റെ അധിക പ്രസംഗ ങ്ങൾ’ എന്ന പുസ്‌തക ത്തിന്റെ പ്രകാശനം ലുലു ഗ്രൂപ്പ് റീജ്യണൽ ഡയറക്‌ടർ ടി. പി. അബൂബക്കർ, മുജീബ് റഹ്‌മാനു കോപ്പി നൽകി നിർവ്വ ഹിച്ചു.

പ്രവാസി ഭാരതി പ്രോഗ്രാം ഡയറക്ടര്‍ ചന്ദ്ര സേനന്‍, ലുലു മദീനാ സായിദ് ജനറല്‍ മാനേജര്‍ റെജി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

മദീനാ സായിദ് ഷോപ്പിംഗ് മാളിലും ലുലു വിനോട് ചേര്‍ന്ന് ഒരുക്കി യിരി ക്കുന്ന പ്രത്യേക ടെന്റി ലുമായി നടക്കുന്ന പുസ്‌തക മേള യിലേക്ക് നിരവധി പേരാണ് ദിവസവും എത്തി ച്ചേരു ന്നത്.

ഡിസംബർ 8 രാത്രി 8 മണിക്ക് സംവിധായകനും കവിയും ഗാന രചയിതാ വുമായ ശ്രീകുമാരൻ തമ്പി ടെന്റിൽ എത്തി വായന ക്കാരുമായി സംവദിക്കും. ഡിസംബർ 9 വരെ പുസ്തക മേള ഇവിടെ നടക്കും എന്നും സംഘാ ടകർ അറിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on ഭാവനയുടെ ലോകം സൃഷ്ടി ക്കുന്നതില്‍ വായന യുടെ പങ്ക് വലുതാണ്‌ : ബാല ചന്ദ്ര മേനോൻ

ആര്‍. എസ്. സി. സാഹിത്യോത്സവ് : അബുദാബി സോണിന് കിരീടം

October 30th, 2016

rsc-logo-risala-national-sahithyolsav-2016-ePathram
അല്‍ഐന്‍ : രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍. എസ്. സി ) നാഷണൽ സാഹിത്യോത്സവിന് സമാപനമായി.

സാഹിത്യോത്സവില്‍ 163 പോയിന്‍റ് നേടി അബുദാബി സോണ്‍ ചാമ്പ്യന്മാരായി. ദുബായ് സോണില്‍നിന്നുള്ള തൗബാന്‍ ഖാലിദ് കലാ പ്രതിഭയായി.

152 പോയന്‍റു മായി ദുബായ് രണ്ടാം സ്ഥാനവും 141 പോയന്‍റു മായി അജ്മാന്‍ മൂന്നാം സ്ഥാനവും നേടി. നാലു വിഭാഗ ങ്ങളിലായി 40 കലാ – സാഹിത്യ ഇന ങ്ങളി ലാണ് മത്സരം നടന്നത്.

സമാപന സമ്മേളനം കൂറ്റമ്പാറ അബ്ദു റഹ്മാന്‍ ദാരിമി ഉദ്ഘാടനം ചെയ്തു.

ഐ. സി. എഫ്. നാഷണല്‍ പ്രസിഡന്‍റ് മുസ്തഫ ദാരിമി കടങ്കോട് അദ്ധ്യക്ഷത വഹിച്ചു. പി. സി. കെ. അബ്ദുല്‍ ജബ്ബാര്‍ കലാ പ്രതിഭ പ്രഖ്യാപനം നടത്തി. ശരീഫ് കാര ശ്ശേരി കലാപ്രതിഭ സമ്മാനം നല്‍കി.

ഇ. കെ. മുസ്തഫ ചാമ്പ്യന്മാരെ പ്രഖ്യാപിച്ചു. പി. പി. എ. കുട്ടി ദാരിമി, റസല്‍ മുഹമ്മദ്, അഷറഫ്, ശമീം തിരൂര്‍, അബ്ദുല്‍ ഹയ്യ് അഹ്സനി, സി. എം. എ. കബീര്‍ മാസ്റ്റര്‍, ഹമീദ് പരപ്പ, ഹംസ മുസ്ലിയാര്‍ ഇരിങ്ങാവൂര്‍ എന്നിവര്‍ വിജയി കള്‍ക്ക് ട്രോഫികൾ സമ്മാനിച്ചു. ദുബായ് അടുത്ത സാഹിത്യോത്സവ് വേദി യായി പ്രഖ്യാപിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on ആര്‍. എസ്. സി. സാഹിത്യോത്സവ് : അബുദാബി സോണിന് കിരീടം

ദര്‍ശന യു.എ.ഇ. യുടെ എക്സ്പ്രഷന്‍സ്‌ 2011

February 9th, 2011

ഷാര്‍ജ : പാലക്കാട്‌ എന്‍. എസ്. എസ്. എന്‍ജിനിയറിങ് കോളേജ്‌ പൂര്‍വ വിദ്യാര്‍ത്ഥികളുടെ ആഗോള സംഘടനയായ ദര്‍ശനയുടെ യു. എ. ഇ. ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ അംഗങ്ങളുടെ കുട്ടികള്‍ക്കായി ഒരുക്കിയ കലാ സാഹിത്യ സാംസ്കാരിക മല്‍സരങ്ങള്‍ ഷാര്‍ജ എമിറേറ്റ്സ് നാഷണല്‍ സക്കൂളില്‍ വെച്ച് നടന്നു.

darsana_expressions_2011_epathram

കൂടുതല്‍ ചിത്രങ്ങള്‍ക്ക് മുകളില്‍ ക്ലിക്ക്‌ ചെയ്യുക

ചിത്ര രചന, ചായം കൊടുക്കല്‍, പെന്‍സില്‍ വരപ്പ്, കാര്‍ട്ടൂണ്‍ വരപ്പ്, കവിതാ പാരായണം, സ്പെല്ലിംഗ് മല്‍സരം, പ്രസംഗ മല്‍സരം, കഥ പറച്ചില്‍, ആംഗ്യ ഗാനം, പ്രബന്ധ മല്‍സരം, കഥ എഴുത്ത്, പ്രച്ഛന്ന വേഷം, മള്‍ട്ടിമീഡിയ പ്രശ്നോത്തരി എന്നിങ്ങനെ വൈവിധ്യമാര്‍ന്ന മല്‍സരങ്ങളില്‍ അംഗങ്ങളുടെ കുട്ടികള്‍ പങ്കെടുത്തു.

ഫോട്ടോ : കാരോളിന്‍ സാവിയോ

- ജെ.എസ്.

വായിക്കുക: , , , , , , ,

Comments Off on ദര്‍ശന യു.എ.ഇ. യുടെ എക്സ്പ്രഷന്‍സ്‌ 2011

Page 46 of 47« First...102030...4344454647

« Previous Page« Previous « മലയാളിയുടെ ഗോളില്‍ ബംഗാളിനു വിജയം
Next »Next Page » കെ. വി. അബ്‌ദുള്‍ ഖാദറിന്റെ നാമ നിര്‍ദ്ദേശ പത്രിക സ്വീകരിച്ചു​ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha