
അജ്‌മാൻ : സംഗീതാസ്വാദകരുടെ സൗഹൃദ കൂട്ടായ്‌മ ‘ഇശൽ അറേബ്യ’യുടെ കുടുംബ സംഗമം അജ്‌മാൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ വെച്ച് നടന്നു.
ഇശൽ അറേബ്യയുടെ അംഗങ്ങളും കുടുംബങ്ങളും ഒത്തു ചേർന്ന ‘പാട്ടിന്റെ പാലാഴി 2020’ യിൽ വിവിധ ഭാഷകളിലെ തെരഞ്ഞെടുത്ത ഹിറ്റ് ഗാനങ്ങൾ അവതരി പ്പിച്ചു.

ടെലിവിഷൻ അവതാരകയും കലാ കാരി യുമായ നിഷാ യൂസുഫ്, സാമൂഹ്യ പ്രവർത്തക ഷാഹിദ അബുബക്കർ എന്നിവർ മുഖ്യാതിഥി കൾ ആയിരുന്നു.

അബ്ദുല്ല ബല്ലാ കടപ്പുറം നേതൃത്വം നൽകിയ ‘പാട്ടിന്റെ പാലാഴി 2020’ മാത്യു ചാക്കോ, ദിനേശൻ, ഹക്കീം പടന്ന, ഷംസുദ്ധീൻ പടന്ന, നിയാസ് ചാലിയങ്കോട് എന്നിവർ നിയന്ത്രിച്ചു. ജാസ്മിന്‍ അവതാരകയായി.

കൈമുട്ടിപ്പാട്ട്, ചെണ്ടമേളം, കോൽക്കളി,തിരു വാതിര ക്കളി, സിനിമാറ്റിക് ഡാൻസ്, അറബിക് സോംഗ്, സംഘ നൃത്തം, കുരുന്നുകളുടെ നൃത്ത നൃത്യങ്ങൾ അടക്കം വൈവിധ്യ മാർന്ന കലാ പ്രകടനങ്ങൾ അരങ്ങേറി.

ഇശൽ അറേബ്യ യുടെ ആദ്യത്തെ രണ്ടു കുടുംബ സംഗമ ങ്ങളെ അപേക്ഷിച്ച് ഈ പാട്ടിന്റെ പാലാഴിക്ക് വൻ ജന പങ്കാളിത്തം ആയിരുന്നു.

അജ്‌മാൻ ഇന്ത്യൻ സോഷ്യൽ സെന്റർ ഓഡിറ്റോറിയ ത്തിൽ നിറഞ്ഞു കവിഞ്ഞ കലാ ആസ്വാദകർ ഹർഷാരവ ങ്ങളോടെ യാണ്’പാട്ടിന്റെ പാലാഴി 2020′ സ്വീകരിച്ചത് എന്നും സംഘാടകർ അറിയിച്ചു.
Tag : Music Page
- ‘പെരുന്നാൾ ചേല്’ ഹിറ്റ് ചാര്‍ട്ടില്‍
- സിദ്ധീഖ് ചേറ്റുവയെ ആദരിച്ചു
- ഇശല്‍ ബാന്‍ഡ് മാധ്യമശ്രീ പുരസ്കാര സമര്‍പ്പണം
- ബലി പെരുന്നാളിന്റെ സന്ദേശവുമായി ‘പെരുന്നാപ്പാട്ട്’
- സംഗീത പ്രതിഭകളുടെ ഒത്തു ചേരല്‍ : ‘സരിഗമ രാഗം’
- സോംഗ് ലവ് ഗ്രൂപ്പ് സംഗീത സൌഹൃദ സംഗമം
- ആര്‍ട്ട് മേറ്റ്സ് കലാ വിരുന്ന് ശ്രദ്ധേയമായി
- പാട്ടും കളികളുമായി ആർട്ട്സ് മേറ്റ്സ് ഓണാഘോഷം



അബുദാബി : ജനകീയ ഗസല്‍ ഗാന ങ്ങളുടെ അവ തരണവു മായി അബുദാബി കേരള സോഷ്യൽ സെന്റർ ഗസൽ സന്ധ്യ സംഘടി പ്പിക്കുന്നു. 2020 ജനു വരി 30 വ്യാഴാഴ്ച രാത്രി 8. 30ന് അവതരി പ്പിക്കുന്ന



















