അബുദാബി : സാമൂഹിക സേവന മേഖല യിലും സംരംഭ കത്വത്തിലും നല്കിയ ആജീവനാന്ത മികവ് പരി ഗണിച്ച് കന്നഡ വാരിക പിങ്കാര നല്കുന്ന ‘പിങ്കാര രാജ്യോത്സവ പ്രശസ്തി’ പുരസ്‌കാരം യു. എ. ഇ. എക്‌സ് ചേഞ്ച് ഗ്രൂപ്പ് പ്രസിഡണ്ടും ഡയറക്ടര്‍ ബോര്‍ഡ് അംഗവു മായ വൈ. സുധീര്‍ കുമാര്‍ ഷെട്ടി ഏറ്റു വാങ്ങി.
മംഗലാ പുരത്തു നടന്ന കർണാടകോത്സവ ത്തിൽ മംഗലാ പുരം ഭദ്രാ സനാ ധിപൻ ബിഷപ്പ് ഡോ. അലോ ഷ്യസ് പോൾ ഡിസൂസ യിൽ നിന്നാണ് പുരസ്‌കാരം സ്വീകരി ച്ചത്.
മംഗളൂരു സൗത്ത് എം. എൽ. എ. ജെ. ആർ. ലോബോ, കൊങ്കണി സാഹിത്യ അക്കാദമി മുൻ അദ്ധ്യ ക്ഷൻ റോയ് കസ്‌റ്റ ലിനോ, പിങ്കാര വീക്കിലി എഡിറ്റർ റെയ്മണ്ട് ഡി. കുഞ്ഞോ തുടങ്ങിയ പ്രമുഖ രുടെ സാന്നിദ്ധ്യ ത്തി ലാണ് ചടങ്ങ് നടന്നത്. ഒരു മല യാളിക്ക് ഈ പുരസ് കാരം ലഭി ക്കുന്നത് ഇതാദ്യമാണ്.
കാസര്‍കോട് എന്‍മകജെ സ്വദേശി യായ അദ്ദേഹം നിര വധി പേര്‍ക്ക് തൊഴില്‍ നല്‍കു വാനും വ്യക്തിത്വ പ്രാവീണ്യ വികസന ത്തിനും ഗണ്യമായ സംഭാവന കള്‍ നല്കിയ കാര്യം വിശി ഷ്ടാതിഥി കള്‍ അനുസ്മരിച്ചു.
ഔദ്യോഗിക ചുമതല കള്‍ക്കൊപ്പം സാമൂഹ്യ – സാം സ്കാ രിക – ജീവ കാരുണ്യ പ്രവര്‍ത്തന സേവന രംഗ ങ്ങളില്‍ സജീവ മായി ഇടപെടുന്ന സുധീര്‍ ഷെട്ടി അബു ദാബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ച്ച റല്‍ സെന്റര്‍ പ്രസിഡണ്ട് പദവി അലങ്കരി ച്ചിരുന്നു. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാ രിന്റെ ഇന്ത്യാ ഡെവ ലപ്പ് മെന്റ് ഫൌണ്ടേ ഷന്‍ ഫോര്‍ ഓവര്‍ സീസ് ഇന്ത്യന്‍സ് ബോര്‍ഡ് അംഗ മാണ്.
തന്റെ തൊഴിൽ രംഗത്തും വ്യക്തി ജീവിത ത്തിലും ഏറ്റവും വലിയ മാതൃക യും സ്വാധീനവു മായ ഡോ. ബി. ആർ. ഷെട്ടി യുടെ സേവന ങ്ങളും മാർഗ്ഗ നിർ ദ്ദേശങ്ങളു മാണ് തന്റെ വലിയ ഊർജ്ജം എന്ന് സുധീർ കുമാർ ഷെട്ടി മറുപടി പ്രസംഗത്തിൽ സൂചിപ്പിച്ചു.