സീറോ മലബാർ യൂത്ത് മൂവ്മെന്റ് വാര്‍ഷിക ആഘോഷം ശ്രദ്ധേ യമായി

October 8th, 2017

educational-personality-development-class-ePathram
അബുദാബി : സീറോ മലബാർ സഭയുടെ യുവ ജന പ്രസ്ഥാന മായ സീറോ മലബാർ യൂത്ത് മൂവ്മെന്റ് (SMYM) അബു ദാബി ചാപ്റ്റർ നാലാം വാർഷിക ആഘോഷവും കുടുംബ സംഗമവും ‘ഇഗ്നൈറ്റ് 2k17’ എന്ന പേരിൽ സംഘടി പ്പിച്ചു.

വാർഷിക വിളംബര റാലി യോടെ തുടങ്ങിയ ആഘോഷം കാഞ്ഞിര പ്പള്ളി രൂപത പാസ്റ്ററൽ കൗൺസിൽ അംഗം സലോമി മാത്യു കാഞ്ഞിര ക്കാട്ട് ഉത്ഘാടനം ചെയ്തു. SMYM പ്രസിഡണ്ട് ജേക്കബ് ചാക്കോ അദ്ധ്യക്ഷത വഹിച്ചു. ബിജു ഡൊമിനിക്, ബിജു മാത്യു തുടങ്ങിയവർ ആശംസകള്‍ നേര്‍ന്നു.

ഭീകരര്‍ തട്ടി ക്കൊണ്ടു പോയിരുന്ന ടോം ഉഴുന്നാലിൽ അച്ചനെ മോചി പ്പിക്കു വാൻ പരിശ്രമിച്ച ബിഷപ്പ് പോൾ ഹിൻഡർ പിതാവിന് നന്ദിയും അഭിനന്ദനവും അർപ്പിച്ചു കൊണ്ടുള്ള പ്രമേയം റോയ്‌ മോൻ അവത രിപ്പിച്ചു. ടോം ജോസ് സ്വാഗതവും നോബിൾ കെ. ജോസഫ് നന്ദിയും പറഞ്ഞു.

വാർഷിക ആഘോഷ ങ്ങളുടെ ഭാഗ മായി കുട്ടി കളുടെ വിവിധ കലാ പരിപാടി കൾ, ഇഗ്നൈറ്റ് മ്യൂസിക് ഫെസ്റ്റ് എന്നിവ അരങ്ങേറി. അംഗ ങ്ങൾ ക്കുള്ള മെമ്പർ ഷിപ്പ് കാർഡ് വിതരണം, വിവിധ മത്സര ങ്ങളിലെ വിജയി കൾക്കുള്ള സമ്മാന വിതരണം, മൊമെന്റോ വിതരണം എന്നിവ യും നടന്നു. വിവിധ സോണു കളിൽ ഷാബിയാ – B സോൺ മികച്ച സോൺ ആയി തെരഞ്ഞെടുക്കപ്പെട്ടു.

ജേക്കബ് ചാക്കോ, ജിജോ പി. തോമസ്, ബിജു തോമസ്, ജിന്റീൻ, ജോപ്പൻ ജോസ്, ഷാനി ബിജു, ജെസ്റ്റിൻ കെ. മാത്യു, തോംസൺ ആന്റോ, ജിന്റോ ജെയിംസ്, റോയ്‌ മോൻ, നോബിൾ കെ. ജോസഫ് തുടങ്ങി യവർ ‘ഇഗ്നൈറ്റ് 2k17’ വാർഷിക ആഘോഷ പരിപാടി കൾക്ക് നേതൃത്വം നൽകി.

- pma

വായിക്കുക: , , , , ,

Comments Off on സീറോ മലബാർ യൂത്ത് മൂവ്മെന്റ് വാര്‍ഷിക ആഘോഷം ശ്രദ്ധേ യമായി

ഏകീകൃത ഹിജ്​റ കലണ്ടർ യു. എ. ഇ. പുറത്തിറക്കി

September 27th, 2017

shaikh-zayed-masjid-ePathram
അബുദാബി : യു. എ. ഇ. യിലെ ഓരോ എമിറേറ്റി ലേയും അഞ്ചു നേര ങ്ങളിലെ വാങ്ക് വിളി യുടെയും നിസ്കാര സമയവും മറ്റു ആരാധനാ കര്‍മ്മ ങ്ങളുടേ യും വിശദാം ശങ്ങള്‍ ഉള്‍ക്കൊള്ളി ച്ചിട്ടുള്ള ഏകീകൃത ഹിജ്റ (1439) കലണ്ടർ പ്രസിദ്ധീകരിച്ചു.

ശരീഅത്തും ഗോള ശാസ്ത്ര തത്വ ങ്ങളും പാലിച്ച് മൂന്നു വർഷ മായി ഇസ്ലാമിക പണ്ഡി തർ നടത്തി വരുന്ന പഠന ങ്ങളുടെ അടിസ്ഥാന ത്തി ലാണ് ഏകീകൃത കലണ്ടർ തയ്യാ റാക്കി യത് എന്ന് പ്രസിഡൻഷ്യല്‍ കാര്യ ഉപ മന്ത്രി യും ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദ് സെന്റര്‍ ട്രസ്റ്റി യു മായ അഹ്മദ് ജുമാ അൽ സാഅബി അറി യിച്ചു.

- pma

വായിക്കുക: , ,

Comments Off on ഏകീകൃത ഹിജ്​റ കലണ്ടർ യു. എ. ഇ. പുറത്തിറക്കി

ഹിജ്‌റ പുതു വർഷം : യു. എ. ഇ. യിൽ വ്യാഴാഴ്ച അവധി

September 20th, 2017

crescent-moon-ePathram
അബുദാബി : ഹിജ്റ പുതു വര്‍ഷം (1439) പ്രമാണിച്ച് യു. എ. ഇ. യിലെ സര്‍ക്കാര്‍ – സ്വകാര്യ സ്ഥാപന ങ്ങൾക്ക് സെ പ്റ്റം ബർ 21 വ്യാഴാഴ്ച അവധി ആയിരിക്കും എന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ഫെഡറൽ അഥോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് വാര്‍ത്താ കുറിപ്പി ലാണ്പൊതു മേഖല യുടെ അവധി അറി യിച്ചത്. അതോടൊപ്പം മനുഷ്യ വിഭവ ശേഷി – സ്വദേശി വത്കരണ മന്ത്രാലയ മാണ് സ്വകാര്യ മേഖല യുടെ അവധി പ്രഖ്യാപിച്ചത്.

വിദ്യാലയ ങ്ങൾക്കും വ്യാഴാഴ്ച അവധി ആയിരിക്കും എന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അഥോ റിറ്റി യും അറിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on ഹിജ്‌റ പുതു വർഷം : യു. എ. ഇ. യിൽ വ്യാഴാഴ്ച അവധി

ഫാദര്‍. ടോം ഉഴുന്നാലിനെ മോചിപ്പിച്ചു

September 12th, 2017

father-tom-uzhunnalil-released-ePathram
ഒമാൻ : ഭീകരര്‍ തട്ടി ക്കൊണ്ടു പോയിരുന്ന ഫാദര്‍.ടോം ഉഴുന്നാ ലിലിനെ മോചിപ്പിച്ചു. 2016 മാര്‍ച്ച് നാലി നാണ് യെമ നിലെ ഏദനി ലുള്ള മിഷനറീസ് ഓഫ് ചാരിറ്റി യുടെ വൃദ്ധ സദന ത്തില്‍ നിന്നും ഫാ. ടോമിനെ ഭീകരര്‍ തട്ടി ക്കൊണ്ടു പോയി രുന്നത്.

ഒമാന്‍ സര്‍ക്കാ രിന്റെ സഹായ ത്തോടെയാണ് മോചനം സാദ്ധ്യമായത്. ഒമാൻ സമയം ചൊവ്വാഴ്ച പുലർച്ചെ യാണ് ഫാ. ടോം ഒഴുന്നാൽ മോചിതനായത് എന്ന് ഒമാന്‍ വിദേശ കാര്യ മന്ത്രാ ലയം അറി യിച്ചു. തുടര്‍ന്ന് മോചന വിവരം സ്ഥിരീകരിച്ച് വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജും ട്വീറ്റ് ചെയ്തു

കോട്ടയം രാമപുരം സ്വദേശി യാണ് ടോമി ജോര്‍ജ്ജ് എന്ന് പേരുള്ള ഫാദര്‍ ടോം ഉഴുന്നാലില്‍.

- pma

വായിക്കുക: , , , , , , ,

Comments Off on ഫാദര്‍. ടോം ഉഴുന്നാലിനെ മോചിപ്പിച്ചു

അബുദാബി മാർ ത്തോമ്മാ പാരിഷ് മിഷൻ കൺ വെൻഷൻ

September 7th, 2017

abudhabi-marthoma-church-ePathram
അബുദാബി : മാർത്തോമ്മാ സന്നദ്ധ സുവി ശേഷക സംഘ ത്തിന്റെ ആഭി മുഖ്യ ത്തിലുള്ള പാരിഷ് കൺ വെൻ ഷൻ സെപ്റ്റം ബര്‍ 13 ബുധന്‍ മുതൽ 16 ശനിയാഴ്ച വരെ യുള്ള ദിവസ ങ്ങളിൽ വൈകുന്നേരം 7:45 മുതൽ മുസ്സഫ മാർത്തോമ്മാ പള്ളി യിൽ വച്ച് നടക്കും.

‘മാനസാന്തര ത്തിന്റെ സുവി ശേഷം’ എന്ന വിഷയ ത്തിൽ സാജു ജേക്കബ് അയിരൂർ പ്രഭാഷണം നടത്തും.

പരിപാടിയിൽ പങ്കെടു ക്കുന്ന വർ ക്കായി അബുദാബി സിറ്റി യുടെയും മുസ്സഫ യുടെ യും വിവിധ ഭാഗ ങ്ങളിൽ നിന്നും യാത്രാ സംവിധാനം ഒരുക്കി യിട്ടുണ്ട് എന്നും സംഘാട കർ അറിയിച്ചു.

സെപ്റ്റംബർ 21, 22 (വ്യാഴം, വെള്ളി) ദിവസ ങ്ങളിൽ ബദാ സായിദിലും പ്രഭാഷണം നടക്കും.

വിവരങ്ങൾക്ക് : 050 591 5075

- pma

വായിക്കുക: , ,

Comments Off on അബുദാബി മാർ ത്തോമ്മാ പാരിഷ് മിഷൻ കൺ വെൻഷൻ

Page 57 of 72« First...102030...5556575859...70...Last »

« Previous Page« Previous « സെന്റ് തോമസ് കോളേജ് അലുംമ്നി ‘ഓണ പ്പൂത്താലം’ മുസ്സഫ യില്‍
Next »Next Page » നവംബര്‍ 11ന് ‘ലൂവ്റെ അബുദാബി’ തുറക്കുന്നു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha