അബുദാബി : ഹിജ്റ പുതു വര്ഷം (1439) പ്രമാണിച്ച് യു. എ. ഇ. യിലെ സര്ക്കാര് – സ്വകാര്യ സ്ഥാപന ങ്ങൾക്ക് സെ പ്റ്റം ബർ 21 വ്യാഴാഴ്ച അവധി ആയിരിക്കും എന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഫെഡറൽ അഥോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് വാര്ത്താ കുറിപ്പി ലാണ്പൊതു മേഖല യുടെ അവധി അറി യിച്ചത്. അതോടൊപ്പം മനുഷ്യ വിഭവ ശേഷി – സ്വദേശി വത്കരണ മന്ത്രാലയ മാണ് സ്വകാര്യ മേഖല യുടെ അവധി പ്രഖ്യാപിച്ചത്.
വിദ്യാലയ ങ്ങൾക്കും വ്യാഴാഴ്ച അവധി ആയിരിക്കും എന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അഥോ റിറ്റി യും അറിയിച്ചു.