ശ്യാമിലിയും ശാലിനിയും : വൈറല്‍ ഫോട്ടോ

January 28th, 2021

shyamili-shalini-viral-photo-ePathram
മലയാളികളുടെ മാമാട്ടിക്കുട്ടിയമ്മയും മാളൂട്ടിയും (ശാലിനിയും ശ്യാമിലിയും) വളര്‍ന്നു കഴിഞ്ഞു ഒന്നിച്ചുള്ള ഫോട്ടോ സോഷ്യല്‍ മീഡിയ യില്‍ പങ്കു വെച്ചിരു ന്നത് വൈറലായി മാറി. ഒരു ചടങ്ങിൽ വെച്ച് ഒന്നിച്ചു നിന്ന് എടുത്ത ഫോട്ടോ, Just another evening‼️ എന്ന തലക്കെട്ടു നല്‍കി ശ്യാമിലി തന്റെ ഇന്‍സ്റ്റാ ഗ്രാമില്‍ ഷെയര്‍ ചെയ്തിരുന്നത് നിമിഷങ്ങള്‍ ക്കുള്ളില്‍ ആരാധകര്‍ ഏറ്റെടുത്തു.

പിന്നീട് ഇതേ ചിത്രം ശാലിനി യുടെ ഒഫീഷ്യല്‍ ഫേയ്സ് ബുക്ക് പേജിലും പങ്കു വച്ചിട്ടുണ്ട്. ഈ പോസ്റ്റിലും ഇവരുടെ ആരാധകര്‍ കമന്റുകളുമായി എത്തുകയും നിരവധി പേര്‍ പങ്കു വെക്കുകയും ചെയ്തു.

ഫാസില്‍ സംവിധാനം ചെയ്ത ‘എന്റെ മാമാട്ടിക്കുട്ടി യമ്മക്ക്’ (1983) എന്ന സിനിമ യിലൂടെ യാണ് ബേബി ശാലിനി അഭിനയ രംഗത്ത് എത്തുന്നത്. സിനിമ സൂപ്പര്‍ ഹിറ്റ് ആയതോടെ വിവിധ ഭാഷകളില്‍ റിമേക്ക് ചെയ്യുകയും മാമാട്ടു ക്കുട്ടി യമ്മയുടെ റോളില്‍ ബേബി ശാലിനി ശാലിനി എത്തുകയും ചെയ്ത തോടെ ഈ അത്ഭുത പ്രതിഭ തെന്നിന്ത്യ യിലെ തന്നെ ഏറ്റ വും വില പിടിപ്പുള്ള താരം ആയി മാറി എന്നത് പിന്നീടുള്ള ചരിത്രം!

വിവിധ ഭാഷകളിലായി അമ്പതില്‍പ്പരം സിനിമകളില്‍ അഭിനയിച്ചു. പിന്നീട് വിദ്യാ ഭ്യാസ ത്തില്‍ ശ്രദ്ധ കേന്ദ്രീ കരിച്ചു അഭിനയ രംഗത്തു നിന്നും താല്‍ക്കാലികമായി മാറി നിന്നു.

ഫാസിൽ സംവിധാനം ചെയ്ത ‘അനിയത്തിപ്രാവ്’ (1997) എന്ന സിനിമ യില്‍ നായികയായി വീണ്ടും എത്തുകയും സിനിമാ പ്രേമികളുടെ ഇഷ്ടക്കാരി ആവുകയും ചെയ്തു.

ചരിത്രം വീണ്ടും ആവര്‍ത്തിച്ചു. കാതലുക്ക് മരിയാദൈ എന്ന പേരില്‍ അനിയത്തി പ്രാവ് തമിഴില്‍ റിമേക്ക് ചെയ്തതോടെ ശാലിനി തമിഴിലും മലയാള ത്തിലും താരമായി മാറുകയും ചെയ്തു. എന്നാല്‍ നടന്‍ അജിത്തു മായുള്ള വിവാഹ ത്തോടെ ശാലിനി അഭിനയ രംഗം വിട്ടു.

ഭരതന്‍ സംവിധാനം ചെയ്ത മാളൂട്ടി (1992) എന്ന സിനിമ യി ലൂടെ ബാല താര മായി  ശ്യാമിലി  മലയാള ത്തില്‍ എത്തുന്നത്. അതിനു മുന്‍പു തന്നെ മണി രത്നം ഒരുക്കിയ അഞ്ജലി എന്ന തമിഴ് സിനിമ യിലൂടെ അഭിനയ ത്തിനുള്ള ദേശീയ പുരസ്കാരം കരസ്ഥ മാക്കിയി രുന്നു.

പിന്നീട്  ബാല നടിയായി തെന്നിന്ത്യന്‍ ഭാഷകളില്‍ എല്ലാം തിളങ്ങിയ ബേബി ശ്യാമിലി രംഗം വിടുകയും പിന്നീട് മുതിര്‍ന്നപ്പോള്‍ ‘ഒയേ’ എന്ന തെലുങ്കു സിനിമ യി ൽ നായികയായി എത്തി. ‘വള്ളീം തെറ്റി പുള്ളീം തെറ്റി’ എന്ന മലയാള ചിത്രത്തിലും ശ്യാമിലി നായികയായി അഭിനയിച്ചിരുന്നു.

പി. എം. അബ്ദുല്‍ റഹിമാന്‍.

- pma

വായിക്കുക: , , ,

Comments Off on ശ്യാമിലിയും ശാലിനിയും : വൈറല്‍ ഫോട്ടോ

അശ്ലീല ചിത്രങ്ങള്‍ തിരയുന്നവര്‍ പോലീസ് നിരീക്ഷണത്തില്‍

December 15th, 2020

police-data-about-child-porn-videos-photos-in-internet-ePathram
തിരുവനന്തപുരം : കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും ഇന്റർ നെറ്റിൽ സെര്‍ച്ച് ചെയ്യുന്നവര്‍, ഡൗൺലോഡ് – അപ്‌ലോഡ്‌ ചെയ്യുന്നവരുടേയും വിവര ശേഖരണം പോലീസ് തയ്യാറാക്കി.

കുട്ടികൾക്ക് എതിരായ ഓൺലൈൻ അതിക്രമങ്ങൾ ഇല്ലാതാക്കുന്ന ഓപ്പറേഷൻ പി – ഹണ്ട് പദ്ധതി യുടെ ഭാഗമായി കേരള സൈബർ ഡോം, കൗണ്ടറിംഗ് ചൈൽഡ് സെക്ഷ്വൽ എക്സ്പ്ലോയിറ്റേഷൻ വിഭാഗവും ചേര്‍ന്ന് 350 പേരുടെ വിവരങ്ങളാണ് ശേഖരിച്ചത്.

ഡാർക്ക്നെറ്റ് വെബ് സൈറ്റുകളിലും രഹസ്യമായി പ്രവർത്തിക്കുന്ന സാമൂഹിക മാധ്യമ ങ്ങളിലും കുട്ടി കളുടെ നഗ്ന ചിത്രങ്ങളും ദൃശ്യങ്ങളും അപ്‌ലോഡ്‌ ചെയ്യുന്നവരെയും ഡൗൺ ലോഡ് ചെയ്യുന്നവരെയും പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു.

പോലീസ് തയ്യാറാക്കിയ പ്രത്യേക സോഫ്റ്റ് വെയര്‍ വഴിയാണ് വിവരങ്ങൾ ശേഖരിക്കു ന്നത്. ലിസ്റ്റിലുള്ള പകുതിയോളം പേർക്ക് എതിരേ കുറ്റം ചുമത്താവുന്ന തെളിവുകള്‍ ഉണ്ട് എന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കഴിഞ്ഞ ജൂൺ മാസം മുതല്‍ ഒക്ടോബർ വരെ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധന യില്‍ നിരവധി പേരെ പോക്സോ – ഐ. ടി. നിയമങ്ങള്‍ പ്രകാരം അറസ്റ്റു ചെയ്തു.

കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പങ്കു വെക്കുവാനായി മാത്രം വിവിധ പേരു കളില്‍ രഹസ്യ മായി പ്രവർത്തി ക്കുന്ന ചാറ്റ് റൂമുകൾ, വെബ് സൈറ്റുകൾ എന്നിവയും മുഴുവന്‍ സമയ നിരീക്ഷണത്തിലാണ്.

- pma

വായിക്കുക: , , , , , , , , ,

Comments Off on അശ്ലീല ചിത്രങ്ങള്‍ തിരയുന്നവര്‍ പോലീസ് നിരീക്ഷണത്തില്‍

ശുക്രൻ യു. എ. ഇ : മാർത്തോമാ യുവ ജന സഖ്യം ദേശീയ ദിനാഘോഷം വേറിട്ടതായി

December 14th, 2020

yuvajana-sakhyam-national-day-celebration-shukran-uae-ePathram
അബുദാബി : യു. എ. ഇ. യുടെ 49 ആം ദേശീയ ദിന ആഘോഷ ങ്ങളുടെ ഭാഗ മായി അബുദാബി മാർത്തോമാ യുവ ജന സഖ്യം ഓൺ ലൈൻ പ്ലാറ്റ് ഫോമില്‍ ‘ശുക്രൻ യു. എ. ഇ.-2020’ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി അവതരണ ത്തിലെ മികവു കൊണ്ട് ശ്രദ്ധേയമായി.

പ്രമുഖ സാമൂഹിക പ്രവർത്തകന്‍ അഷ്‌റഫ് താമര ശ്ശേരി, മാധ്യമ പ്രവർത്തകന്‍ ഫസ്‌ലു, ഇടവക വികാരി റവ. ബാബു പി. കുലത്താക്കല്‍, സഹ വികാരി റവ. സി. പി. ബിജു തുടങ്ങിയവര്‍ സംബന്ധിക്കുകയും വിവിധ രാജ്യങ്ങളിൽ നിന്നുള്ള 49 പേര്‍ ആശംസകൾ നേര്‍ന്നു സംസാരിച്ചു.

കുട്ടികളുടെ വിവിധ കലാ പരിപാടികളും യു. എ. ഇ. യുടെ ചരിത്ര മുഹൂർത്തങ്ങളെ കോർത്തിണക്കി തയ്യാറാക്കിയ ദൃശ്യാവിഷ്കാരവും പരിപാടിയെ കൂടുതല്‍ വര്‍ണ്ണാഭമാക്കി.

49 വർഷം യു. എ. ഇ. യില്‍ പ്രവാസ ജീവിതം പൂർത്തീ കരിച്ച അബുദാബി മാർത്തോമ്മാ ഇടവക അംഗം റോയി ചാണ്ടിയെ ആദരിച്ചു.

ഇടവക സെക്രട്ടറി ടി. എം. മാത്യു, യുവജന സഖ്യം സെക്രട്ടറി ജിതിൻ രാജൻ ജോയ്‌സ്, പ്രോഗ്രാം കൺവീനർ ജിലു ജോസഫ്, ലേഡി സെക്രട്ടറി എലിസ സൂസൻ എന്നിവരും സംബന്ധിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on ശുക്രൻ യു. എ. ഇ : മാർത്തോമാ യുവ ജന സഖ്യം ദേശീയ ദിനാഘോഷം വേറിട്ടതായി

സാഹിത്യകാരന്‍ യു. എ. ഖാദറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രിയുടെ അനുശോചന ക്കുറിപ്പ്

December 13th, 2020

malayalam-writer-novelist-ua-khader-ePathram
തിരുവനന്തപുരം : പ്രശസ്ത സാഹിത്യകാരന്‍ യു. എ. ഖാദറിന്റെ നിര്യാണത്തില്‍ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം അറിയിച്ചു.

മലയാള സാഹിത്യ ത്തിന് പൊതുവിലും പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന് വിശേഷിച്ചും നികത്തുവാന്‍ കഴിയാത്ത നഷ്ടമാണ് യു. എ. ഖാദറി ന്റെ നിര്യാണം മൂലം ഉണ്ടായിട്ടുള്ളത് എന്ന് മുഖ്യ മന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

മത നിരപേക്ഷതയും പുരോഗമനോന്മുഖ വുമായ നിലപാട് കൈ ക്കൊള്ളുകയും തന്റെ സർഗാത്മക സാഹിത്യത്തിൽ പ്രതിഫലി പ്പി ക്കുകയും ചെയ്തു യു. എ. ഖാദർ. ആ പ്രക്രിയയുടെ സ്വാഭാവിക ഫലമാണ് പുരോഗമന കലാ സാഹിത്യ സംഘത്തെ നയിക്കാൻ അദ്ദേഹം കാട്ടിയ സന്നദ്ധത.

തൃക്കോട്ടൂർ പെരുമ പോലെ യുള്ള വിശിഷ്ട ങ്ങളായ കൃതി കളിലൂടെ മലയാള സാഹിത്യ ത്തിന്റെ അതിരു കൾ കടന്ന് ദേശീയ തലത്തിലെ ഇന്ത്യൻ എഴുത്തു കാരൻ എന്ന നിലയി ലേക്ക് അദ്ദേഹം ഉയർന്നിരുന്നു. പ്രാദേശിക ചരിത്രം കഥ കളിൽ കൊണ്ടു വന്ന എഴുത്തു കാരന്‍ ആയിരുന്നു. മനോ ഹരമായ ദൃശ്യങ്ങൾ അവ തരി പ്പിച്ചു കൊണ്ടാണ് ചിത്രകാരൻ കൂടിയായ ഖാദർ കഥകൾ പറഞ്ഞത്.

കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായും അദ്ദേഹത്തിന് വലിയ അടുപ്പം ഉണ്ടായിരുന്നു. മേശ വിളക്ക് എന്ന പ്രസിദ്ധ കൃതിയിൽ കമ്യൂണിസ്റ്റ് പാർട്ടി യോടുള്ള അദ്ദേഹ ത്തിന്റെ അഭിനിവേശം പ്രതിഫലിക്കുന്നുണ്ട്.

മ്യാൻമാറിൽ ജനിച്ച യു. എ. ഖാദർ കേരളീയമായ ഭാഷാ സംസ്കൃ തിയെ ഉൾ ക്കൊണ്ടു കൊണ്ട്, മലയാള ത്തനിമ നിറഞ്ഞ കൃതികൾ രചിച്ചു കൊണ്ട് വായന ക്കാരുടെ മനസ്സിൽ ഇടം പിടിക്കുകയായിരുന്നു.

ചുറ്റു പാടുകളെ സൂക്ഷ്മ മായി നിരീക്ഷിച്ചു കൊണ്ട് സാമൂഹിക യാഥാർത്ഥ്യ ങ്ങളെയും വ്യക്തിഗതമായ അനുഭൂതി കളെയും ഭാവനാ ത്മകമായി സമന്വയി പ്പിച്ച് എഴുതുന്ന അദ്ദേഹ ത്തി ന്റെ ശൈലി മലയാള സാഹിത്യ ത്തിൽ വേറിട്ടു നിന്നു. കേരള ത്തിന്റെ സാഹിത്യം അടക്കമുള്ള സാംസ്കാരിക മണ്ഡല ങ്ങൾക്ക് ആകെയും മത നിരപേക്ഷത അടക്കമുള്ള ജനാധിപത്യ മൂല്യ ങ്ങൾക്ക് ആകെയും കനത്ത നഷ്ടമാണ്.

നിർണ്ണായകമായ ഈ ഘട്ടത്തിലുള്ള അദ്ദേഹ ത്തിന്റെ വിട വാങ്ങൽ. ദുഃഖ ത്തിൽ പങ്കു ചേരുന്നു എന്നും മുഖ്യ മന്ത്രിയുടെ അനുശോചന സന്ദേശ ത്തില്‍ പറഞ്ഞു.

- pma

വായിക്കുക: , , , , , ,

Comments Off on സാഹിത്യകാരന്‍ യു. എ. ഖാദറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രിയുടെ അനുശോചന ക്കുറിപ്പ്

ബലാത്സംഗം ചെയ്തു വീഡിയോ പ്രചരിപ്പിച്ച സംഘത്തെ അറസ്റ്റ് ചെയ്തു

December 11th, 2020

girl-gang-rape-ePathram
അബുദാബി : പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത്, കൂട്ട ബലാത്സംഗത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച ഒരു സംഘം ആളുകളെ അബുദാബി പോലീസ് അറസ്റ്റു ചെയ്തു. സംഭവത്തെപ്പറ്റി അബു ദാബി പോലീസ് വിപുലമായ അന്വേഷണം നടത്തി വരിക യാണ് എന്ന് ദേശീയ വാര്‍ത്താ ഏജന്‍സി  ‘WAM-വാം’ റിപ്പോര്‍ട്ട് ചെയ്തു.

കുറ്റാരോപിതരായ സംഘത്തിനെ ബുധനാഴ്ച തന്നെ അറസ്റ്റു ചെയ്തു എന്നും നിലവിൽ പബ്ലിക് പ്രോസി ക്യൂട്ടറുടെ നേരിട്ടുള്ള മേൽ നോട്ടത്തിൽ വിപുല മായ അന്വേഷണം നടത്തി വരികയാണ് എന്നും യു. എ. ഇ. അറ്റോർണി ജനറൽ ഹമദ് സെയ്ഫ് അൽ ഷംസി അറിയിച്ചു.

യു. എ. ഇ. സമൂഹത്തിൽ സ്വീകാര്യമല്ലാത്ത തരത്തിലുള്ള അധാർമ്മികത ഈ സംഭവ ത്തില്‍ അടങ്ങിയിട്ടുണ്ട് എന്നും അറ്റോർണി ജനറൽ കൂട്ടി ച്ചേർത്തു.

ഇമാറാത്തി സമൂഹത്തിന്റെ ധാർമ്മികതയും സാമൂഹിക മൂല്യങ്ങളും ലംഘിക്കുകയും പൊതു സുരക്ഷ യെ തടസ്സ പ്പെടുത്തുകയും ചെയ്യുന്നവർക്ക് എതിരെ അധികാരികൾ കർശനമായി നില കൊള്ളും എന്നും അറ്റോർണ്ണി ജനറൽ പൊതു ജനങ്ങൾക്ക് ഉറപ്പു നൽകി.

- pma

വായിക്കുക: , , , , ,

Comments Off on ബലാത്സംഗം ചെയ്തു വീഡിയോ പ്രചരിപ്പിച്ച സംഘത്തെ അറസ്റ്റ് ചെയ്തു

Page 47 of 66« First...102030...4546474849...60...Last »

« Previous Page« Previous « കൊവിഡ് വാക്‌സിന്‍ എടുക്കുന്നവര്‍ മദ്യപിക്കരുത് എന്ന് മുന്നറിയിപ്പ്‌
Next »Next Page » ഡോക്ടര്‍മാരുടെ സമരം : അവശരായ രോഗികളും ദുരിതത്തില്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha