വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ

September 21st, 2023

lok-sabha-passes-women-s-reservation-bill-ePathram
ന്യൂഡല്‍ഹി : ലോക് സഭയിലും നിയമ സഭകളിലും വനിതകൾക്ക് മൂന്നില്‍ ഒന്ന് (33% സീറ്റ്) സംവരണം നൽകുന്നതിനുള്ള വനിതാ സംവരണ ബിൽ ലോക്‌ സഭയില്‍ പാസ്സായി. പാർലിമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തിന്‍റെ മൂന്നാം ദിവസം ബില്ല് സ്ലിപ്പ് വോട്ടിന്ന് ഇട്ടപ്പോൾ അനുകൂലിച്ച് കൊണ്ട് 454 വോട്ടും എതിർത്ത് കൊണ്ട് 2 വോട്ടും ലഭിച്ചു.

നിലവിൽ പട്ടിക വിഭാഗത്തിനു വേണ്ടി സംവരണം ചെയ്തിട്ടുള്ളതിൽ മൂന്നിലൊന്ന് സീറ്റ് ആ വിഭാഗത്തിലെ വനിതകൾക്കായി നീക്കി വെക്കുവാനും വ്യവസ്ഥ നല്‍കി ക്കൊണ്ടുള്ളതാണ് കേന്ദ്ര നിയമ വകുപ്പു മന്ത്രി അർജുൻ റാം മേഘ്‌വാൾ അവതരിപ്പിച്ച നാരി ശക്തി വന്ദൻ ബില്ലില്‍ പറയുന്നത്.

പട്ടിക വിഭാഗങ്ങള്‍ക്ക് ഉപ സംവരണവും ഉണ്ടാകും എന്ന് ബില്ലിൽ പറയുന്നു. എന്നാൽ, ഒ. ബി. സി. വിഭാഗത്തിന്‍റെ സംവരണത്തെ ക്കുറിച്ച് ബില്ലില്‍ പരാമര്‍ശം ഒന്നും ഇല്ല.

ഭേദഗതി നടപ്പിലായി 15 വർഷത്തേക്കാണ് സംവരണം. എന്നാൽ, ഈ കാലാവധി നീട്ടാനും ബില്ലിൽ വ്യവസ്ഥ യുണ്ട്. ബിൽ ഇനി രാജ്യസഭ യിൽ അവതരിപ്പിച്ച് അവിടെ നിന്ന് പാസ്സായ ശേഷം രാഷ്ട്ര പതിയുടെ അംഗീകാരത്തിന് അയക്കും.

അംഗീകാരം ലഭിച്ചാല്‍ ഇത് നിയമം ആവുകയും ചെയ്യും. മൂന്നില്‍ ഒന്ന് വനിതാ സംവരണം നടപ്പാക്കുന്ന തോടെ ലോക് സഭയില്‍ വനിതാ എം. പി. മാരുടെ എണ്ണം 181 ആയി ഉയരും.Women Reservation Bill 2023

- pma

വായിക്കുക: , , , , , , , , , ,

Comments Off on വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ

ആധാര്‍ അപ്‌ഡേഷൻ : വിവരങ്ങൾ നൽകുവാനുള്ള തിയ്യതി ദീര്‍ഘിപ്പിച്ചു

September 11th, 2023

national-id-of-india-aadhaar-card-ePathram
ന്യൂഡല്‍ഹി : ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കുവാനുള്ള അവസാന തീയ്യതി 2023 ഡിസംബര്‍ 14 വരെ നീട്ടി. അക്ഷയ കേന്ദ്രങ്ങളില്‍ ആധാര്‍ അപ്ഡേഷനു വേണ്ടിയുള്ള തിരക്ക് വര്‍ദ്ധിച്ച സാഹചര്യത്തിലാണ് സെപ്തംബര്‍ 14 എന്ന അവസാന തിയ്യതി ഡിസംബര്‍ 14 വരെ ദീര്‍ഘിപ്പിച്ചത്. യു. ഐ. ഡി. എ. ഐ. പോര്‍ട്ടല്‍ വഴി ഡിസംബര്‍ 14 വരെ സൗജന്യമായി ആധാര്‍ വിവരങ്ങള്‍ പുതുക്കാം.

Aadhaar Updates & Twitter

- pma

വായിക്കുക: , , , , , ,

Comments Off on ആധാര്‍ അപ്‌ഡേഷൻ : വിവരങ്ങൾ നൽകുവാനുള്ള തിയ്യതി ദീര്‍ഘിപ്പിച്ചു

വ്യാജ വെബ് സൈറ്റ് : ആരും വഞ്ചിക്കപ്പെടരുത് എന്ന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

August 31st, 2023

supreme-court-launches-updated-version-of-its-mobile-app-ePathram
ന്യൂഡല്‍ഹി : സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്‌ സൈറ്റ് എന്ന രീതിയിൽ വ്യാജ വെബ്‌ സൈറ്റ്. പൊതു ജനം കൂടുതല്‍ ജാഗ്രത പാലിക്കണം എന്ന മുന്നറിയിപ്പു നൽകി ക്കൊണ്ട് ഇതു സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങളും വ്യാജ സൈറ്റിന്‍റെ ലിങ്കുകളും സുപ്രീം കോടതിയുടെ വെബ്‌ സൈറ്റിലെ വാര്‍ത്താ കുറിപ്പില്‍ പ്രസിദ്ധീകരിച്ചു.

വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കാൻ സുപ്രീം കോടതിയുടെ പേര് ദുരുപയോഗം ചെയ്യുന്നു. വ്യക്തിഗതവും സാമ്പത്തികവും അടക്കമുളള രഹസ്യാത്മക വിവരങ്ങള്‍ ഒന്നും തന്നെ സുപ്രീം കോടതി ഒരിക്കലും ആവശ്യപ്പെടില്ല.

ഇന്‍റര്‍ നെറ്റ്‌ വഴി ഒരു വ്യക്തിയുടെ സ്വകാര്യ, സാമ്പത്തിക വിവരങ്ങള്‍ തട്ടിയെടുക്കുന്ന രീതിയായ ‘പിഷിംഗ്‌’ വഴി ആരെങ്കിലും വഞ്ചിക്കപ്പെട്ടു എങ്കില്‍ എല്ലാ ഓൺലൈൻ എക്കൗണ്ടുകളുടെയും പാസ്സ് വേഡുകൾ എത്രയും വേഗം മാറ്റണം എന്നും മുന്നറിയിപ്പില്‍ പറയുന്നു.

സുപ്രീം കോടതിയുടെ ഔദ്യോഗിക ഡൊമെയ്‌ൻ www. sci. gov. in എന്നുള്ളതാണ്. വ്യാജ ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് വഞ്ചിതര്‍ ആവരുത് എന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി. Twitter X

- pma

വായിക്കുക: , , , , , , , , , , , , ,

Comments Off on വ്യാജ വെബ് സൈറ്റ് : ആരും വഞ്ചിക്കപ്പെടരുത് എന്ന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

ചന്ദ്രനിലെ ചൂട് അളന്നു : റോവറില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തു വിട്ടു

August 29th, 2023

isro-first-image-from-moon-chandrayan-3-chaste-ePathram

ബെംഗളൂരു : ചന്ദ്രനില്‍ ഇറങ്ങിയ ചന്ദ്രയാന്‍-3 നടത്തിയ ആദ്യ പരിശോധനാ ഫലം ഐ. എസ്. ആര്‍. ഓ. പുറത്തു വിട്ടു. ദക്ഷിണ ധ്രുവത്തിലെ താപ നില സംബന്ധിച്ച വിവരങ്ങളാണ് ഇത്.

ചന്ദ്രനിലെ താപ വ്യതിയാനം നിരീക്ഷിക്കുവാന്‍ വേണ്ടി വിക്രം ലാന്‍ഡറില്‍ സ്ഥാപിച്ച ചന്ദ്രാസ് സര്‍ഫസ് തെര്‍മോ ഫിസിക്കല്‍ എക്സ്പിരിമെന്‍റ് (ചാസ്തേ-ChaSTE) നടത്തിയ ആദ്യ നിരീക്ഷണ ഫലങ്ങളാണ് ഇത്.

ചാസ്തേയുടെ പ്രധാന ഉദ്ദേശ്യം ഉപഗ്രഹത്തിലെ മണ്ണിന്‍റെ താപനില പഠിക്കുക എന്നതാണ്. പത്ത് സെന്‍സറുകള്‍ അടങ്ങുന്ന ദണ്ഡിന്‍റെ രൂപത്തിലുള്ള ഉപകരണമാണ് ഇത്. ചാസ്തേയുടെ സെന്‍സറുകള്‍ ചന്ദ്രോപരിതലത്തില്‍ താഴ്ത്തിയാണ് താപ നിലയിലെ വ്യത്യാസം അളക്കുന്നത്.

മേൽ തട്ടിൽ ചൂട് 60 ഡിഗ്രി വരെ എന്നും 8 സെന്‍റി മീറ്റർ ആഴത്തിൽ മൈനസ് 10 താപ നില എന്നുമുള്ള ആദ്യ ഘട്ട വിവരങ്ങളാണ് പുറത്തു വിട്ടത്.

ചന്ദ്രോപരിതലത്തിലെ താപനില ക്രമാതീതമായി കൂടുകയും കുറയുകയും ചെയ്യാറുണ്ട്. താപനിലയിലെ വ്യത്യാസവും ചന്ദ്രോപരിതലത്തിന്‍റെ താപ പ്രതി രോധ ശേഷിയും പഠിക്കുവാന്‍ ചാസ്തേ ശേഖരിക്കുന്ന വിവരങ്ങള്‍ നിര്‍ണായകമാകും.

റോവറിന്‍റെ സഞ്ചാര പാതയില്‍ മൂന്നു മീറ്റര്‍ മുന്നിലായി നാലു മീറ്റര്‍ വ്യാസമുള്ള ഒരു ഗര്‍ത്തം കണ്ടെത്തിയിട്ടുണ്ട്. ആഗസ്റ്റ് 23 ന് സോഫ്റ്റ് ലാന്‍ഡ് ചെയ്തതിന് ശേഷം ലാന്‍ഡറില്‍ നിന്ന് റോവര്‍ പുറത്തിറങ്ങി സഞ്ചാരം തുടങ്ങിയ ദൃശ്യങ്ങളും ഐ. എസ്. ആര്‍. ഓ. പുറത്തു വിട്ടിരുന്നു.

- pma

വായിക്കുക: , , , , , ,

Comments Off on ചന്ദ്രനിലെ ചൂട് അളന്നു : റോവറില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തു വിട്ടു

ചന്ദ്രയാന്‍-3 ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്തു

August 24th, 2023

logo-isro-indian-space-research-organization-ePathram

ബെംഗളൂരു : ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ ഇന്ത്യയുടെ ചന്ദ്രയാന്‍-3 സോഫ്റ്റ് ലാന്‍ഡ് ചെയ്തു. 23 – 08 – 23 ചൊവ്വാഴ്ച ഇന്ത്യന്‍ സമയം വൈകുന്നേരം 6.04 നു ചാന്ദ്രയാന്‍ ഇറങ്ങിയതോടെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന ആദ്യ രാജ്യം എന്ന ബഹുമതി ഭാരതം കരസ്ഥമാക്കി.

അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് പിറകെ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യം എന്ന റിക്കാര്‍ഡും ഇന്ത്യക്ക് സ്വന്തമായി. ചന്ദ്രനില്‍ ഇറങ്ങുമ്പോൾ ചാന്ദ്രയാന്‍ പകര്‍ത്തിയ ചിത്രങ്ങളും ഐ. എസ്. ആര്‍. ഓ. പുറത്തു വിട്ടിട്ടുണ്ട്.

ചന്ദ്രനില്‍ ഇറങ്ങിയ ശേഷം പേടകവും ബെംഗളുരു വിലെ മിഷന്‍ ഓപ്പറേഷന്‍സ് കോംപ്ലക്‌സും തമ്മിലുള്ള ആശയ വിനിമയം സ്ഥാപിച്ച ശേഷമാണ് ഈ ചിത്രങ്ങള്‍ ഭൂമിയില്‍ എത്തിയത്. Twitter

- pma

വായിക്കുക: , , , , ,

Comments Off on ചന്ദ്രയാന്‍-3 ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്തു

Page 6 of 73« First...45678...203040...Last »

« Previous Page« Previous « ബുറൈമിയും അൽ ഐനും ബന്ധപ്പെടുത്തി പ്രതിദിന ബസ്സ് സര്‍വ്വീസ്
Next »Next Page » ദേശീയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു ; ‘റോക്കട്രി : ദ നമ്പി എഫക്ട്’ മികച്ച ചിത്രം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha