രണ്ടായിരം രൂപാ നോട്ടുകള്‍ പിന്‍ വലിക്കുന്നു

May 19th, 2023

indian-rupee-note-2000-removed-from-sbi-atm-ePathram
ന്യൂഡൽഹി : നിലവിലെ രണ്ടായിരം രൂപാ നോട്ടുകള്‍ പിന്‍ വലിക്കുവാന്‍ ആര്‍. ബി. ഐ. (റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ) തീരുമാനിച്ചു. പൊതു ജനങ്ങളുടെ കൈ വശം ഉള്ള  2,000 രൂപാ നോട്ടുകള്‍ 2023 സെപ്റ്റംബര്‍ 30 വരെ ഉപയോഗി ക്കുവാന്‍ തടസ്സം ഇല്ല എന്നും അധികൃതര്‍ അറിയിച്ചു. സെപ്റ്റംബര്‍ 30 വരെ രണ്ടായിരം രൂപാ നോട്ടുകളുടെ നിയമ പ്രാബല്യം തുടരും.

ഈ നോട്ടുകൾ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത് നിര്‍ത്തണം എന്ന് ബാങ്കുകള്‍ക്ക് ആര്‍. ബി. ഐ. നിര്‍ദ്ദേശം നല്‍കി എന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. 2018 ന് ശേഷം 2,000 രൂപ നോട്ടുകള്‍ അച്ചടിച്ചിട്ടില്ല എന്നാണ് അവകാശപ്പെടുന്നത്.

2023 സെപ്റ്റംബര്‍ 30 വരെ 2,000 രൂപാ നോട്ടുകള്‍ നിക്ഷേപിക്കുവാനും മാറ്റി എടുക്കുന്നതിനും ബാങ്കുകള്‍ സൗകര്യം ഒരുക്കും. രണ്ടായിരത്തിന്‍റെ 10 നോട്ടുകള്‍ (20,000) മാത്രമാണ് ഒരേ സമയം ഒരു ബാങ്കിൽ നിന്നും മാറ്റി വാങ്ങാൻ സാധിക്കുക.

new-indian-rupee-2000-bank-note-ePathram

നിലവിലുള്ള 2,000 രൂപാ നോട്ടുകള്‍ പ്രാബല്ല്യത്തില്‍ വന്നത് 2016 നവംബറില്‍ ആയിരുന്നു. കള്ളപ്പണം, തീവ്രവാദ ധന സഹായം, നികുതി വെട്ടിപ്പ് എന്നിവ തടയുവാന്‍ എന്ന പേരില്‍ രാജ്യത്ത് നിയമ സാധുത യുള്ള 500 രൂപ,1000 രൂപ നോട്ടുകൾ 2016 നവംബർ 8 ന് പെട്ടെന്നു നിരോധിച്ചു.

തുടര്‍ന്ന്, വിവിധ പ്രത്യേകതകള്‍ ഉണ്ട് എന്നു അവകാശപ്പെട്ടു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പുതിയ 500 രൂപാ നോട്ടു കളും 2,000 രൂപ നോട്ടുകളും ഇറക്കുകയും ചെയ്തു. ഈ രണ്ടായിരം രൂപാ നോട്ട് ആണിപ്പോള്‍ നിര്‍ത്തലാക്കാന്‍ പോകുന്നത്.

- pma

വായിക്കുക: , , , , , , , , , , , ,

Comments Off on രണ്ടായിരം രൂപാ നോട്ടുകള്‍ പിന്‍ വലിക്കുന്നു

ആറു യൂട്യൂബ് ചാനലുകൾ കൂടി അടച്ചു പൂട്ടി

January 13th, 2023

blocked-youtube-channels-in-india-banned-social-media-ePathram ന്യൂഡൽഹി: വ്യാജ വാർത്ത പ്രചരിപ്പിക്കുന്നു എന്ന പേരിൽ രാജ്യത്ത് ആറു യൂട്യൂബ് ചാനലുകൾക്ക് കൂടി നിരോധനം ഏര്‍പ്പെടുത്തി. നേഷന്‍ ടി. വി., സംവാദ് ടി. വി., സരോകർ ഭാരത്, നേഷൻ 24, സ്വർണ്ണിം ഭാരത്, സംവാദ് സമാചാര്‍ എന്നീ ചാനലുകൾക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. തെരഞ്ഞെടുപ്പുകൾ, സുപ്രീം കോടതി – പാർലമെന്‍റ് നടപടികൾ, സർക്കാറിന്‍റെ പ്രവർത്തനങ്ങൾ തുടങ്ങിയവ ഇവർ വളച്ചൊടിച്ചു എന്നാണ് കേന്ദ്ര പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചത്. PIB Twitter

- pma

വായിക്കുക: , , , , , ,

Comments Off on ആറു യൂട്യൂബ് ചാനലുകൾ കൂടി അടച്ചു പൂട്ടി

2000 രൂപ പിൻവലിക്കണം : ആവശ്യവുമായി ബി. ജെ. പി. രാജ്യസഭാംഗം

December 14th, 2022

new-indian-rupee-2000-bank-note-ePathram
ന്യൂഡല്‍ഹി : നിലവിലുള്ള 2000 രൂപയുടെ കറൻസി നോട്ടുകൾ ഘട്ടം ഘട്ടമായി പിൻവലിക്കണം എന്ന ആവശ്യവുമായി രാജ്യസഭയിൽ ബി. ജെ. പി. യുടെ എം. പി. ഈ നോട്ടുകൾ കൈവശം ഉള്ള പൗരന്മാർക്ക് അത് നിക്ഷേപിക്കാൻ രണ്ട് വർഷത്തെ സമയം നൽകണം എന്നും സുശീൽ കുമാർ മോഡി എം. പി. ആവശ്യപ്പെട്ടു.

indian-rupee-note-2000-removed-from-sbi-atm-ePathram
നിലവിലുള്ള 2,000 രൂപാ നോട്ടുകള്‍ പ്രാബല്ല്യത്തില്‍ വന്നത് 2016 നവംബറില്‍ ആയിരുന്നു. കള്ളപ്പണം, തീവ്രവാദ ധന സഹായം, നികുതി വെട്ടിപ്പ് എന്നിവ തടയുവാന്‍ എന്ന പേരില്‍ രാജ്യത്ത് നിയമ സാധുത യുള്ള 500 രൂപ,1000 രൂപ നോട്ടുകൾ 2016 നവംബർ 8 ന് പെട്ടെന്നു നിർത്തലാക്കുകയായിരുന്നു. തുടര്‍ന്ന്, വിവിധ പ്രത്യേകതകള്‍ ഉണ്ട് എന്നു അവകാശപ്പെട്ടു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പുതിയ 500 രൂപാ നോട്ടുകളും 2,000 രൂപ നോട്ടുകളും ഇറക്കുകയും ചെയ്തു.

കേന്ദ്ര സര്‍ക്കാര്‍ നോട്ടു നിരോധനം നടപ്പാക്കി 6 വർഷത്തിന് ശേഷവും പൊതു ജനങ്ങളുടെ കൈ വശമുള്ള കറൻസി എക്കാലത്തെയും ഉയർന്ന നിലയിൽ തുടരുന്നു എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Sushil Modi Twitter

- pma

വായിക്കുക: , , , , , , , , , ,

Comments Off on 2000 രൂപ പിൻവലിക്കണം : ആവശ്യവുമായി ബി. ജെ. പി. രാജ്യസഭാംഗം

പോപ്പുലര്‍ ഫ്രണ്ടിന് അഞ്ച് വര്‍ഷത്തേക്ക് നിരോധനം

September 28th, 2022

central-governments-banned-popular-front-of-india-ePathram

ന്യൂഡല്‍ഹി : പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കും എട്ട് അനുബന്ധ സംഘടനകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം.

പോപ്പുലര്‍ ഫ്രണ്ടിനേയും (പി. എഫ്. ഐ.) അനുബന്ധ സംഘടനകളായ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാം കൗണ്‍സില്‍, എന്‍. സി. എച്ച്. ആര്‍. ഒ., റിഹാബ് ഫൗണ്ടേഷന്‍ കേരള, ജൂനിയര്‍ ഫ്രണ്ട്, നാഷണല്‍ വ്യുമണ്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍ എന്നിവക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തി.

രാജ്യ സുരക്ഷ, ക്രമസമാധാനം എന്നിവ മുന്‍ നിറുത്തി യാണ് നടപടി. ഈ സംഘടനകളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത് കുറ്റകരമായി കണക്കാക്കും. നിയമം ലംഘിച്ച് ഇവയില്‍ പ്രവര്‍ത്തിച്ചാല്‍ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷയും ലഭിക്കും. രാജ്യ വ്യാപക റെയ്ഡിന് പിന്നാലെയാണ് നടപടി. കേരളം അടക്കം 15 സംസ്ഥാനങ്ങളില്‍ ആയിരുന്നു കേന്ദ്ര ഏജന്‍സികളായ എന്‍. ഐ. എ., ഇ. ഡി. എന്നിവരുടെ നേതൃത്വത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്‍റെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും റെയ്ഡ് നടത്തിയത്.

ഇസ്‌ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള നിരോധിത ഭീകര സഘടനകളിലേക്ക് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ യുവാക്കളെ റിക്രൂട്ട് ചെയ്തു എന്നാണ് എന്‍. ഐ. എ. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ രേഖ പ്പെടുത്തി യത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ കൂടിയാണ് ഈ സംഘടനകള്‍ക്ക് നിരോധനം എര്‍പ്പെടുത്തി യിരി ക്കുന്നത്. ഉത്തര്‍ പ്രദേശ്, കര്‍ണ്ണാടക, ഗുജറാത്ത് എന്നീ സര്‍ക്കാരുകളാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നത്.

- pma

വായിക്കുക: , , , , , , , , , ,

Comments Off on പോപ്പുലര്‍ ഫ്രണ്ടിന് അഞ്ച് വര്‍ഷത്തേക്ക് നിരോധനം

ഐ. എൻ. എസ്. വിക്രാന്ത് രാജ്യത്തിനു സമര്‍പ്പിച്ചു

September 2nd, 2022

ins-vikrant-india-s-war-ship-commissioning-in-kochi-ePathram
കൊച്ചി : തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ച് എടുത്ത വിമാന വാഹിനി കപ്പൽ ഐ. എൻ. എസ്. വിക്രാന്ത് പ്രധാന മന്ത്രി നരേന്ദ്ര മോഡി രാജ്യത്തിന് സമർപ്പിച്ചു. ഇന്ത്യ നേരിടുന്ന വെല്ലു വിളികള്‍ക്ക് ഉള്ള ഉത്തരമാണ് ഐ. എൻ. എസ്. വിക്രാന്ത് എന്ന് പ്രധാന മന്ത്രി പറഞ്ഞു.

രാജ്യത്ത് നിര്‍മ്മിച്ചതില്‍ വെച്ച് ഏറ്റവും വലിയ വിമാന വാഹിനി യുദ്ധക്കപ്പലാണ് ഐ. എന്‍. എസ്. വിക്രാന്ത്. 76 ശതമാനം ഇന്ത്യന്‍ നിര്‍മ്മിത വസ്തുക്കള്‍ ഉപയോഗിച്ചു കൊണ്ട് 15 വര്‍ഷം കൊണ്ടാണ് കപ്പല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. രാജ്യത്തിന് അഭിമാനമായ ഈ യുദ്ധക്കപ്പല്‍ നിര്‍മിച്ചത് കൊച്ചി കപ്പല്‍ ശാലയിലാണ്.

കൊച്ചി നാവിക സേന ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രതിരോധ വകുപ്പു മന്ത്രി രാജ് നാഥ് സിംഗ്, മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on ഐ. എൻ. എസ്. വിക്രാന്ത് രാജ്യത്തിനു സമര്‍പ്പിച്ചു

Page 2 of 1812345...10...Last »

« Previous Page« Previous « മേരി റോയ് അന്തരിച്ചു
Next »Next Page » നടു റോഡിൽ വാഹനം നിർത്തിയിടരുത് : പോലീസ് മുന്നറിയിപ്പ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha