സെയ്ഫ്പ ത്മശ്രീ തിരിച്ചു നല്‍കുവാന്‍ തയ്യാറാണെന്ന് ഭാര്യ കരീന കപൂര്‍

March 24th, 2015

മുംബൈ: തനിക്ക് ലഭിച്ച പത്മ പുരസ്കാരം തിരികെ നല്‍കുവാന്‍ സെയ്‌ഫ് അലിഖാന്‍ തയ്യാറാണെന്ന് ഭാര്യയും നടിയുമായ കരീന കപൂര്‍. അദ്ദേഹം ആവശ്യപ്പെട്ടിട്ടല്ല പുരസ്കാരം ലഭിച്ചത്. മറിച്ച് അദ്ദേഹത്തിന്റെ സംഭാവനകള്‍ പരിഗണിച്ച് നല്‍കിയതാണ്. എന്നാല്‍ രാജ്യം നല്‍കിയ അംഗീകാരം തിരിച്ചെടുക്കുവാന്‍ തീരുമാനിച്ചാല്‍ അദ്ദേഹം അത് സന്തോഷ പൂര്‍വ്വം തിരിച്ചു നല്‍കുമെന്ന് അവര്‍ പറഞ്ഞു.

2010-ല്‍ ആണ് സെയ്ഫ് അലി ഖാന് പത്മശ്രീ ലഭിച്ചത്. ഒരു എന്‍.ആര്‍.ഐ ബിസിനസ്സുകാരനുമായി അര്‍ദ്ധരാത്രി ഹോട്ടലില്‍ വച്ച് അടിപിടിയുണ്ടാക്കിയതുമായി ബന്ധപ്പെട്ട് സെയ്‌ഫിനെതിരെ ക്രിമനല്‍ കേസ് എടുത്തിരുന്നു. 2012-ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇതേ തുടര്‍ന്നാണ് പത്മ പുരസ്കാരം സെയ്‌ഫില്‍ നിന്നും തിരിച്ചെടുക്കുവാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on സെയ്ഫ്പ ത്മശ്രീ തിരിച്ചു നല്‍കുവാന്‍ തയ്യാറാണെന്ന് ഭാര്യ കരീന കപൂര്‍

ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു;മലയാളത്തിന് 5 പുരസ്കാരങ്ങള്‍

March 24th, 2015

ന്യൂഡെല്‍ഹി: അന്‍പത്തി രണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മറാഠി ചിത്രമായ കോര്‍ട്ട് ആണ് മികച്ച ചിത്രം. നാനു അവനല്ല, അവളു എന്ന കന്നട ചിത്രത്തിലെ അഭിനയത്തിന് സഞ്ചാരി വിജയ് മികച്ച നടനുള്ള അവാര്‍ഡ് കരസ്ഥമാക്കി. ക്വീന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് കങ്കണ റൌഠ് മികച്ച നടിയായി.ബോബി സിംഹയാണ് മികച്ച സഹനടന്‍. മികച്ച സംവിധായകന്‍- ശ്രീജിത് മുഖര്‍ജി (ചതുഷ്‌ക്കോണ്‍), മേരി കോം ആണ് മികച്ച ജനപ്രിയ ചിത്രം.
മലയാളത്തിന് മുന്‍ നിര പുരസ്കാരങ്ങള്‍ ഒന്നും നേടാനായില്ല. നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ശിവയുടെ ‘ഐന്‍” ആണ് മികച്ച മലയാള ചലച്ചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിന് മുസ്തഫയ്ക്ക് പ്രത്യെക ജൂറി പരാമര്‍ശം ലഭിച്ചു. തിരക്കഥ- ജോഷി മംഗലത്ത്(ഒറ്റാല്‍), മികച്ച പരിസ്ഥിതി ചിത്രം – ഒറ്റാല്‍(സംവിധാനം ജയരാജ്), പശ്ചാത്തല സംഗീതം – ഗോപീ സുന്ദര്‍ (1983) എന്നീ അഞ്ച് പുരസ്കാരങ്ങളാണ് മലയാളത്തിനു ലഭിച്ചത്. ഭാരതി രാജ അധ്യക്ഷനായ ജൂറിയാണ് അവാ‍ര്‍ഡു നിര്‍ണ്ണയം നടത്തിയത്.

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു;മലയാളത്തിന് 5 പുരസ്കാരങ്ങള്‍

ഇന്ത്യയിലെ പ്രായം ചെന്ന മുത്തശ്ശി തൃശ്ശൂരില്‍ അന്തരിച്ചു

March 24th, 2015

തൃശ്ശൂര്‍:ഇന്ത്യയിലെ ഏറ്റവും പ്രായമുള്ള മുത്തശ്ശിയെന്ന റെക്കോര്‍ഡിനുടമ കുഞ്ഞന്നം (112) തൃശ്ശൂരില്‍ അന്തരിച്ചു. പ്രായാധിക്യത്തെ തുടര്‍ന്ന് ആരോഗ്യ സ്ഥിതി മോശമായ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ ആയിരുന്നു അന്ത്യം. ശവസംസ്കാരം ബുധനാഴ്ച നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. തൃശ്ശൂര്‍ ചൂണ്ടലിനു സമീപം പാറന്നൂരില്‍ ആണ് കുഞ്ഞന്നം താമസിച്ചിരുന്നത്. 1903 മെയ് മാസം നടന്ന ജ്ഞാനസ്നാനത്തിന്റെ രേഖകള്‍ ഔവര്‍ ലേഡി ഓഫ് റോസറി ചര്‍ച്ച് അധികൃതര്‍ ലിംക ബുക്സ് ഓഫ് റെക്കോര്‍ഡ്സിനു നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇന്ത്യയിലെ ഏറ്റവും പ്രായം ചെന്ന മുത്തശ്ശിയെന്ന് അവര്‍ അംഗീകരിച്ചത്.
മെയ് 20 നു കുഞ്ഞന്നത്തിന്റെ 113 ആം ജന്മദിനം ആഘോഷിക്കുവാന്‍ ബന്ധുക്കള്‍ തയ്യാറെടുക്കവെയാണ് കുഞ്ഞന്നം അന്തരിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on ഇന്ത്യയിലെ പ്രായം ചെന്ന മുത്തശ്ശി തൃശ്ശൂരില്‍ അന്തരിച്ചു

എതിര്‍പ്പുകള്‍ ഫലം കണ്ടു; കൊച്ചി മെട്രോക്കായി ശ്രീമാട്ടിയുടെ സ്ഥലം ഏറ്റെടുത്തു

March 24th, 2015

കൊച്ചി: എതിര്‍പ്പുകള്‍ ശക്തമായതോടെ കൊച്ചി മെട്രോയ്ക്കായി സ്ഥലം വിട്ടു നല്‍കുവാന്‍ പ്രമുഖ വസ്ത്ര വിപണന സ്ഥാപനമായ ശീമാട്ടിയുടെ ഉടമ ബീന കണ്ണന്‍ തയ്യാറായി. ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ സംഘം ബീനാകണ്ണനുമയി ചര്‍ച്ച നടത്തിയശേഷമാണ് അവര്‍ സമ്മത പത്രം നല്‍കിയത്. ശീമാട്ടിയുടെ സ്ഥലം ഏറ്റെടുത്തതോടെ കൊച്ചി മെട്രോ ഉന്നാം ഘട്ട നിര്‍മ്മാണത്തിനുള്ള തടസ്സങ്ങള്‍ നീങ്ങി.

എം.ജി.റോഡിലെ ശീമാട്ടിയുടെ 32 സെന്റ് സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് പ്രതിസന്ധി നിലനിന്നിരുന്നു. സ്ഥലം ഏറ്റെടുത്ത് കൈമാറേണ്ടത് റവന്യൂ വകുപ്പിനും ജില്ലാ ഭരണ കൂടത്തിനുമാണെന്ന് കെ.എം.ആര്‍.എല്‍ വ്യക്തമാക്കിയിരുന്ന്നു. സ്ഥലം ഏറ്റെടുക്കുന്നത് ശീമാട്ടി എതിര്‍ത്തതോടെയാണ് പ്രതിസന്ധിക്ക് കാരണമായത്. സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നെങ്കിലും ഫലം കണ്ടില്ല. സാധാരണക്കാരുടെ ഭൂമി ഏറ്റെടുക്കുവാന്‍ തിടുക്കം കാട്ടിയ അധികൃതര്‍ ശീമാട്ടിയുടെ സ്ഥലം ഏറ്റെടുക്കുന്നതില്‍ കാല താമസം വരുത്തുന്നതായി വ്യാപകമായ വിമര്‍ശനം ഉയര്‍ന്നു. മുഖ്യ ധാരാ മാധ്യമങ്ങള്‍ ഈ വാര്‍ത്തയ്ക്ക് പ്രാധാന്യം നല്‍കാതെ ഇരുന്നതോടെ സോഷ്യല്‍ മീഡിയ അതേറ്റെടുക്കുകയായിരുന്നു.‘മെട്രോ അവിടെ നില്‍ക്കട്ടെ, ശീമാട്ടി പറ! ‘ എന്ന എന്ന സംവിധായകന്‍ ആശിഖ് അബുവിന്റെ പ്രതിഷേധ പോസ്റ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on എതിര്‍പ്പുകള്‍ ഫലം കണ്ടു; കൊച്ചി മെട്രോക്കായി ശ്രീമാട്ടിയുടെ സ്ഥലം ഏറ്റെടുത്തു

അഭിരുചി 2015 പാചക മല്‍സരം ശ്രദ്ധേയമായി

March 23rd, 2015

coocking-competition-ePathram
അബുദാബി : മലയാളി സമാജം വനിതാ വിഭാഗ ത്തിന്റെ ആഭിമുഖ്യ ത്തില്‍ സംഘടിപ്പിച്ച തത്സമയ പാചക മല്‍സരം ‘അഭിരുചി 2015’ ശ്രദ്ധേയമായി.

മലയാളി സമാജം അങ്കണത്തിൽ നടന്ന ലഘു ഭക്ഷണ പാചക മല്‍സര ത്തിലും നാടന്‍ ചിക്കന്‍ കറി, പായസം പാചക മല്‍സര ത്തിലും 75 വനിതകള്‍ പങ്കെടുത്തു. നിധി പ്രതീഷിനെ പാചക റാണി യായി തെരഞ്ഞെടുക്കപ്പെട്ടു .

ലഘുഭക്ഷണ മല്‍സരത്തില്‍ സുലജ കുമാര്‍, ഷാജിന രഞ്ജിത് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. ചിക്കന്‍ കറി പാചക മല്‍സര ത്തില്‍ ഹീനാ ഹുസൈന്‍, സന്ധ്യ ഷാജു, അപര്‍ണ സന്തോഷ് എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.

പായസ മല്‍സര ത്തില്‍ സി. പി. സന്തോഷ്, അപര്‍ണ സന്തോഷ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനം നേടി. സമാജം വനിതാ വിഭാഗം കണ്‍വീനര്‍ രേഖാ ജയകുമാര്‍, അപര്‍ണ സന്തോഷ്, നൌഷീ ഫസല്‍ തുടങ്ങിയവര്‍ പാചക മല്‍സര ത്തിന് നേതൃത്വം നല്‍കി.

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on അഭിരുചി 2015 പാചക മല്‍സരം ശ്രദ്ധേയമായി

Page 20 of 60« First...10...1819202122...304050...Last »

« Previous Page« Previous « ലോക ജല ദിനം 2015
Next »Next Page » ഹ്രസ്വ ചലച്ചിത്രോത്സവം : ഒബ്‌സഷന്‍ മികച്ച ചിത്രം »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha