
അബുദാബി : സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിദ്ധ്യവും എഴുത്തുകാരിയുമായ മുസ്സഫ ലൈഫ് കെയർ ഹോസ്പിറ്റലിലെ ഡോക്ടർ ധന ലക്ഷ്മി (54) അന്തരിച്ചു. മുസ്സഫ ഷാബിയായിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കണ്ണൂർ താണ സ്വദേശിനിയാണ്.
ഫോണിൽ വിളിച്ചു കിട്ടാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ പോലീസിൽ വിവരം അറിയിച്ചു. തിങ്കളാഴ്ച ജോലി സ്ഥലത്തും എത്തിയില്ലായിരുന്നു. പോലീസ് എത്തി മൃതദേഹം ബനിയാസ് മോർച്ചറിയിലേക്ക് മാറ്റി.
അബുദാബിയിലെ സാമൂഹ്യ സാംസ്കാരിക ജീവ കാരുണ്യ രംഗങ്ങളിലെ മികവുറ്റ പ്രവർത്തനങ്ങൾക്ക് നിരവധി സംഘടനകളുടെ പുരസ്‌കാര ജേതാവാണ് ഡോക്ടർ ധനലക്ഷ്മി.
കണ്ണൂരിലെ ആനന്ദ കൃഷ്ണ ബസ്സ് സർവ്വീസ് ഉടമസ്ഥൻ ആയിരുന്ന പരേതനായ നാരായണൻ-ചന്ദ്രമതി ദമ്പതി കളുടെ മകളാണ്. സഹോദരങ്ങൾ: ആനന്ദ കൃഷ്ണൻ, ശിവറാം, ഡോ. സീതാലക്ഷ്മി.


























