ഷാർജ പുസ്തക മേളയിൽ ഒരു യാത്രാ വിവരണം പുറത്തിറങ്ങി

November 13th, 2025

niranjana-sunil-s-book-later-they-invited-us-home-release-at-sharjah-book-fair-ePathram
ഷാർജ : നിരഞ്ജന സുനിൽ, ആര്യ കുൽക്കർണി എന്നീ യുവ എഴുത്തുകാരുടെ പ്രതിഫലനാത്മക യാത്രാ വിവരണം ‘Later, They Invited Us Home’ എന്ന പുസ്തകം ഷാർജ അന്താ രാഷ്ട്ര പുസ്തക മേളയിലെ റൈറ്റേഴ്സ് ഫോറം വേദിയിൽ വെച്ച്, പ്രൊഫ. പി. കെ. പോക്കർ, നിസാർ തളങ്കര എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. ഷെമിത സലീത്, ഫാബിത അലി എന്നിവർ ആശംസകൾ നേർന്നു.

ഫിലിം ഡിസൈൻ വിദ്യാർത്ഥികളായ നിരഞ്ജനയും ആര്യയും അവരുടെ ആദ്യ പുസ്തകത്തിലൂടെ കലയും യാത്രയും വളരെ കാവ്യാത്കമായി തന്നെ പകർത്തി. കേരളത്തിലെ വയനാട്, മധ്യ പ്രദേശിലെ കാന്ഹ, വടക്കൻ സിക്കിമിലെ ലെപ്ച എന്നീ പ്രദേശങ്ങളി ലൂടെയായിരുന്നു അവരുടെ യാത്ര.

ഇവിടെ അവർ പണിയർ, ബൈഗ, ലെപ്ച എന്നീ ആദിവാസി സമൂഹങ്ങളോടൊപ്പം ചെലവഴിച്ച വിവരങ്ങൾ കാണാം. കവിത, പ്രബന്ധം, സ്കെച്ച്, ഫോട്ടോ ഗ്രാഫി എന്നിവയുടെ സമന്വയമായ ഈ പുസ്തകത്തിന്റെ രൂപ കൽപ്പനയും ലേ ഔട്ടും മുഴുവനായും എഴുത്തുകാരുടെ കയ്യൊപ്പ് തന്നെയാണ്.

ബന്ധം, പ്രകൃതി, മനുഷ്യ സ്ഥിതി തുടങ്ങിയ വിഷയ ങ്ങൾ പുസ്തകത്തിന്റെ പേജുകൾക്ക് ഇടയിൽ നിശ്ശബ്ദമായി പിറവിയെടുക്കുന്നു.

മൊബൈൽ സിഗ്നലോ വൈ-ഫൈയോ ഇല്ലാത്ത ദൂര പ്രദേശങ്ങളിലെ ഏകാന്തതയിൽ നിന്നാണ് എഴുത്തു കാർക്ക് ഏറ്റവും ആഴമുള്ള ബോധ്യങ്ങൾ ലഭിച്ചത് എന്നും വ്യക്തമാക്കുന്നു. ‘Later, They Invited Us Home’ ഒരു യാത്രാ വിവരണം മാത്രമല്ല. അതൊരു ക്ഷണമാണ്. നിമിഷങ്ങൾ മന്ദ ഗതിയാക്കാനും കേൾക്കാനും മനുഷ്യ ബന്ധത്തിന്റെ നിശ്ശബ്ദമായ സ്നേഹ താപം വീണ്ടും കണ്ടെത്താനും !

- pma

വായിക്കുക: , , , , , ,

Comments Off on ഷാർജ പുസ്തക മേളയിൽ ഒരു യാത്രാ വിവരണം പുറത്തിറങ്ങി

ബഷീർ ഇബ്രാഹിമിനെ ‘ഇഖ്‌വ’ ആദരിച്ചു

November 12th, 2025

ekwa-uae-felicitate-rainbow-basheer-ePathram
അബുദാബി : എമിറേറ്റ്സ്‌ കോട്ടക്കൽ വെൽ ഫെയർ അസോസിയേഷൻ (ഇഖ്‌വ) മുഖ്യ രക്ഷാധികാരി ബഷീർ ഇബ്രാഹിമിനെ (റെയിൻബോ) ആദരിച്ചു. അബുദാബിയിൽ സംഘടിപ്പിച്ച പൊതു പരിപാടിയിൽ വെച്ചാണ് ഇഖ്‌വ പ്രവർത്തകർ അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചത്.

യു. എ. ഇ. യിലെ സാമൂഹിക സാംസ്കാരിക പൊതു രംഗത്തെ നിറ സാന്നിധ്യവും ജീവ കാരുണ്യ പ്രവർത്തകനും വ്യവസായിയും കൂടിയാണ് റെയിൻബോ ബഷീർ.

സി. പി. അബൂബക്കർ ഉത്ഘാടനം ചെയ്തു. ഇഖ്‌വ പ്രസിഡണ്ട് അഡ്വ. മുഹമ്മദ് സാജിദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. കെ. നവാസ്, ട്രഷറർ മുസ്തഫ, സിദ്ധീഖ് ഹാജി, കെ. ശംസുദ്ധീൻ, പി. ഫസൽ, സി. പി. സിറാജ്, മുറാദ് അബ്ദുൽ റസാഖ്, ഷമീൽ, ഹസ്ബി, ഷിറാസ്, ഷാഫി, റഹീസ്, റഊഫ് തുടങ്ങയവർ സംസാരിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on ബഷീർ ഇബ്രാഹിമിനെ ‘ഇഖ്‌വ’ ആദരിച്ചു

മെഹ്ഫിൽ മേരെ സനം സീസൺ-4 ശനിയാഴ്ച

November 12th, 2025

stage-show-mehfil-mere-sanam-season-4-ePathram
ദുബായ് : കലാ സാംസ്കാരിക കൂട്ടായ്‌മ മെഹ്ഫിൽ ഇന്റർ നാഷണൽ സംഘടിപ്പിക്കുന്ന ‘മെഹ്ഫിൽ മേരെ സനം സീസൺ-4’ പ്രോഗ്രാം 2025 നവംബർ 22 ശനിയാഴ്ച വൈകുന്നേരം 5:30 മുതൽ ഷാർജ ഇന്ത്യൻ അസോസ്സിയേഷൻ ഹാളിൽ നടക്കും.

വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ ആദരിക്കും. ഷോർട്ട് ഫിലിം ഫെസ്റ്റിവൽ, അവാർഡ് വിതരണം, കൂടാതെ കരോക്കെ ഗാനമേള, ഫാൻസി ഡ്രസ്സ്‌, മിമിക്രി, നൃത്ത നൃത്യങ്ങൾ എന്നിവ മെഹ്ഫിൽ മേരെ സനം സീസൺ-4 കൂടുതൽ ആകർഷകമാക്കും. വിവരങ്ങൾക്ക് : 050 402 1997.

- pma

വായിക്കുക: , , , , , , , , ,

Comments Off on മെഹ്ഫിൽ മേരെ സനം സീസൺ-4 ശനിയാഴ്ച

ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം

November 8th, 2025

sheikh-nahyan-bin-mubarak-receive-chief-minister-pinarayi-vijayan-in-abudhabi-ePathram
അബുദാബി : ഗൾഫ് പര്യടനത്തിന്റെ ഭാഗമായി അബുദാബിയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ യു. എ. ഇ. സഹിഷ്ണുതാ-സഹവർത്തിത്വ വകുപ്പ് മന്ത്രിയും രാജ കുടുംബാംഗവുമായ ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനെ സന്ദർശിച്ചു. അബുദാബിയിലെ കൊട്ടാരത്തില്‍ വെച്ചായിരുന്നു ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനും മുഖ്യമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച.

uae-minister-sheikh-nahyan-bin-mubarak-receive-chief-minister-pinarayi-vijayan-in-abudhabi-ePathram

കേരളവും യു. എ. ഇ. യുമായുള്ള ബന്ധം കൂടുതൽ ഊഷ്മളം ആക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചയിൽ ഉയർന്നു വന്നു എന്ന് സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി ഫെയ്‌സ് ബുക്കിൽ കുറിച്ചു.

ശനിയാഴ്ച രാവിലെ നടന്ന കൂടിക്കാഴ്ചയിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, യു. എ. ഇ. യിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍, ചീഫ് സെക്രട്ടറി ഡോ. ജയതിലക്, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ. യൂസഫലി തുടങ്ങിയവർ മുഖ്യമന്ത്രിയോടൊപ്പം എത്തിയിരുന്നു.

വെള്ളിയാഴ്ച രാത്രി ഏറെ വൈകിയാണ് മുഖ്യ മന്ത്രിയും സംഘവും അബുദാബി അൽ ബത്തീൻ എയർ പോർട്ടിൽ വിമാനം ഇറങ്ങിയത്. ഇന്ത്യൻ അംബാസിഡർ ദീപക് മിത്തൽ എം. എ. യൂസഫലി, പ്രവാസി സംഘടനാ പ്രതിനിധികൾ ചേർന്ന് മുഖ്യ മന്ത്രിയെ സ്വീകരിച്ചു.

നവംബർ 9 ഞായറാഴ്ച വൈകുന്നേരം അബുദാബി സിറ്റി ഗോൾഫ് ക്ലബ്ബ് മൈതാനത്ത് സംഘടിപ്പിക്കുന്ന മലയാളോത്സവം പരിപാടിയിൽ മുഖ്യമന്ത്രി പ്രവാസി മലയാളികളെ അഭിസംബോധന ചെയ്യും. Image Credit : F B

- pma

വായിക്കുക: , , , , , , ,

Comments Off on ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം

മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി

November 6th, 2025

kerala-chief-minister-pinarayi-vijayan-ePathram
അബുദാബി : കേരള മുഖ്യമന്ത്രി പിണറായിവിജയന് അബുദാബിയിലെ മലയാളി സമൂഹം സ്വീകരണം നൽകുന്നു.

മലയാളോത്സവം എന്ന പേരിൽ 2025 നവംബർ 9 ഞായറാഴ്ച വൈകുന്നേരം ആറു മണിക്ക് അബുദാബി സിറ്റി ഗോൾഫ് ക്ലബ്ബ് മൈതാനത്ത് സംഘടിപ്പിക്കുന്ന മലയാളോത്സവം പരിപാടിക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തിയായി എന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

malayalotsavam-chief-minister-pinarayi-vijayan-abu-dhabi-state-visit-press-meet-ePathram

കേരളപ്പിറവിയുടെ എഴുപതാം വാർഷികവുമായി ബന്ധപ്പെട്ടാണ് മലയാളോത്സവം സംഘടിപ്പിക്കുന്നത്. അബുദാബി യിലെയും അൽ ഐനിലെയും അംഗീകൃത പ്രവാസി സംഘടനകളും ലോക കേരള സഭ, മലയാളം മിഷൻ എന്നിവരു ടെയും നേതൃത്വ ത്തിലുള്ള സംഘാടക സമിതിയാണ് ഒരുക്കങ്ങൾ നടത്തുന്നത്.

യു. എ. ഇ. സഹിഷ്ണുത സഹവർത്തിത്വ വകുപ്പ് മന്ത്രി ശൈഖ് നഹിയാൻ ബിൻ മുബാറക് അൽ നഹ്യാൻ മലയാളോത്സവം ഉദ്ഘാടനം ചെയ്യും.

ഇന്ത്യൻ അംബാസിഡർ ദീപക് മിത്തൽ, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, കേരള ചീഫ് സെക്രട്ടറി ജയ തിലക്, ലുലു ഗ്രൂപ്പ് മേധാവി എം. എ. യൂസഫലി മറ്റു സാംസ്കാരിക പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും.

ഞായറാഴ്ച വൈകുന്നേരം 6 മണി മുതൽ തുടക്കമാവുന്ന മലയാളോത്സവം പരിപാടിയിൽ കേരളത്തനിമയും അറബ് സംസ്കൃതിയും സമന്വയിപ്പിക്കുന്ന വിവിധ കലാ പരിപാടികൾ അരങ്ങേറും.

എട്ടു വർഷങ്ങൾക്കു ശേഷം തലസ്ഥാനത്ത് എത്തുന്ന മുഖ്യമന്ത്രിയെ വരവേൽക്കാൻ അബുദാബിയിലെ പ്രവാസികൾ ആവേശത്തോടെ കാത്തിരിക്കുകയാണ്. പ്രതി സന്ധി ഘട്ടങ്ങളിൽ പ്രവാസികൾ ഉൾപ്പെടെ യുള്ള മുഴുവൻ മലയാളികളെയും ചേർത്തു പിടിച്ച മുഖ്യ മന്ത്രിയെ നേരിട്ട് കാണാനും കേൾക്കാനും ഉള്ള പ്രവാസികളുടെ സുലഭാവസരം കൂടിയാണിത് എന്നും സംഘാടകർ പറഞ്ഞു.

അലൈൻ, മുസഫ, അബുദാബി യുടെ വിവിധ പ്രദേശങ്ങളിൽ നിന്നും വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

സംഘാടക സമിതി ചെയർമാൻ അഡ്വക്കേറ്റ് അൻസാരി സൈനുദ്ദീൻ, വൈസ് ചെയർമാൻ ഇ. കെ. സലാം, രക്ഷാധികാരി റോയ് ഐ. വർഗീസ്, കോഡിനേറ്റർ കെ. കൃഷ്ണകുമാർ, കേരള സോഷ്യൽ സെൻറർ പ്രസിഡണ്ട് ടി. കെ. മനോജ്, മലയാളി സമാജം പ്രസിഡണ്ട് സലിം ചിറക്കൽ, ഇന്ത്യ സോഷ്യൽ സെൻറർ പ്രസിഡണ്ട് ജയചന്ദ്രൻ നായർ, ലോക കേരള പി. വി. പത്മനാഭൻ, മലയാളം മിഷൻ ചെയർമാൻ എ. കെ. ബീരാൻ കുട്ടി തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

- pma

വായിക്കുക: , , , , , , , , ,

Comments Off on മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി

Page 1 of 10212345...102030...Last »

« Previous « ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ
Next Page » ഒമ്പതാമത് അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha