തിരുവനന്തപുരം : രണ്ടു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങൾക്ക് ചുമ മരുന്നുകൾ നൽകുന്നതിൽ രക്ഷിതാക്കളും ആരോഗ്യ പ്രവർത്തകരും കൂടുതൽ ജാഗ്രത പുലർത്തണം എന്ന് ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് കേരള (ഐ. എ. പി) അറിയിച്ചു. ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങളിലെ മിക്ക ചുമ രോഗ ങ്ങളും മരുന്നു ഇല്ലാതെ തന്നെ സ്വയം ഭേദമാകുന്നവയാണ്.
അതിനാൽ ഈ പ്രായത്തിലുള്ള കുട്ടികൾക്ക് ചുമ മരുന്നുകളുടെ പതിവായ ഉപയോഗം അനാവശ്യവും സുരക്ഷിതം അല്ലാത്തതും എന്നുള്ള കാര്യം രക്ഷിതാക്കളുടെ ശ്രദ്ധയിൽ ഉണ്ടാവണം എന്നും അധികൃതർ ഓർമ്മിപ്പിച്ചു.
ചുമ മരുന്നിനേക്കാൾ നല്ലത്, ആവശ്യത്തിന് വെള്ളം കുടിക്കുക (Adequate Hydration), നല്ലതു പോലെ വിശ്രമം, മൂക്കിൽ ഒഴിക്കുന്ന സലൈൻ തുള്ളിമരുന്നുകൾ (Saline Nasal Drops) ഉപയോഗിക്കുക.
വലിയ കുട്ടികൾക്ക് നൽകുന്ന മരുന്നുകൾ പോലും കൃത്യമായ അളവിൽ, കുറഞ്ഞ ദിവസത്തേക്ക് മാത്രമേ കൊടുക്കുവാൻ പാടുള്ളൂ.
സ്വയം ചികിത്സ ഒഴിവാക്കുക, സുരക്ഷിതവും ഫല പ്രദവുമായ ചികിത്സ ലഭ്യമാക്കുവാൻ പീഡിയാട്രിക് കൺസൾട്ടേഷൻ തേടാനും ഐ. എ. പി. നിർദ്ദേശിച്ചു.