കലാ മാമാങ്കത്തിന് വര്‍ണ്ണാഭമായ തുടക്കം

January 3rd, 2023

logo-61-st-kerala-school-kalolsavam-2023-ePathram
കോഴിക്കോട് : 61-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം കോഴിക്കോട് വിക്രം മൈതാനിയിലെ അതിരാണിപ്പാടം എന്ന് പേരിട്ട മുഖ്യ വേദി യില്‍ തുടക്കം കുറിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ കലാ മാമാങ്കത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്പീക്കര്‍ എ. എന്‍. ഷംസീര്‍, മന്ത്രി മാരായ വി. ശിവന്‍ കുട്ടി, മുഹമ്മദ് റിയാസ് , അഹമ്മദ് ദേവര്‍ കോവില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

അഞ്ച് ദിവസങ്ങളിലായി 24 വേദികളില്‍ 239 ഇന മത്സരങ്ങള്‍ നടക്കും.

  • Kerala School Kalolsavam 2023- LIVE

- pma

വായിക്കുക: , , , ,

Comments Off on കലാ മാമാങ്കത്തിന് വര്‍ണ്ണാഭമായ തുടക്കം

കേരളോത്സവത്തിന് വെള്ളിയാഴ്ച കൊടി ഉയരും

December 30th, 2022

kerala-social-center-keralotsav-2022-ePathram
അബുദാബി : പ്രവാസി മലയാളികളുടെ സംഗമ വേദിയായ അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ 2022 ഡിസംബര്‍ 30 വെള്ളിയാഴ്ച മുതല്‍ മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന കേരളോത്സവം ആഘോഷിക്കും. അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന കെ. എസ്. സി. യുടെ അങ്കണത്തില്‍ അരങ്ങേറുന്ന ഈ വര്‍ഷത്തെ കേരളോത്സവം പ്രവാസി കളുടെ കലാ സാംസ്‌കാരിക ആഘോഷമാക്കി മാറ്റുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി എന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ksc-keralolsavam-2022-press-meet-ePathram

ഒന്നാം സമ്മാനം ഇരുപത് പവൻ സ്വർണ്ണം ഉൾപ്പെടെ 101 ആകർഷകമായ സമ്മാനങ്ങള്‍ കേരളോത്സവ ത്തില്‍ പങ്കാളികള്‍ ആവുന്നവര്‍ക്കായി ഒരുക്കിയിട്ടുണ്ട്. പത്തു ദിര്‍ഹം വിലയുള്ള കേരളോത്സവ പ്രവേശന കൂപ്പണില്‍ സമാപന ദിവസമായ ജനുവരി 1 നു നടക്കുന്ന നറുക്കെടുപ്പിലെ ആദ്യ വിജയിക്ക് 160 ഗ്രാം സ്വര്‍ണ്ണവും കൂടാതെ മറ്റു 100 പേര്‍ക്ക് വില പിടിപ്പുള്ള വിവിധ സമ്മാനങ്ങളും നല്‍കും.

ഗൃഹാതുരത്വം വിളിച്ചോതുന്ന, കേരള തനിമ യുള്ള ഭക്ഷണ വിഭവങ്ങൾ ലഭ്യമാകുന്ന നാടൻ തട്ടു കടകൾ, പ്രശസ്തരായ കലാകാരൻമാർ പങ്കെടുക്കുന്ന നൃത്ത സംഗീത പരിപാടികൾ, വനിതകൾ ഉൾപ്പെടുന്ന ചെണ്ട മേളം, കുട്ടികൾക്കായി അണിയിച്ചൊരുക്കിയ വിവിധ ങ്ങളായ കളികൾ, സയൻസ് കോർണർ, പുസ്‌തക മേള, മറ്റു വാണിജ്യ സ്റ്റാളുകൾ എന്നിവയാണ് കേരളോത്സവ ത്തിന്‍റെ പ്രധാന ആകർഷണം. ഇന്ത്യൻ കുടുംബങ്ങൾ ഉൾപ്പെടെ സ്വദേശികളും വിദേശികളുമായ പതിനായിരത്തില്പരം ആളുകളെയാണ് കേരളോത്സവ ത്തിലേക്ക് പ്രതീക്ഷിക്കുന്നത്.

സമാപന ദിവസം ജനുവരി 1 നു പ്രശസ്ത ജന പ്രിയ ഗായകൻ അതുൽ നറുകര നേതൃത്വം നല്‍കുന്ന ഗാനമേള അരങ്ങേറും.

കൊവിഡ് സൃഷ്ടിച്ച രണ്ടു വർഷത്തെ പ്രതി സന്ധിക്ക് ശേഷമാണ് ഇങ്ങിനെയൊരു ജനകീയോത്സവം സംഘടിപ്പിക്കുന്നത് എന്നും കെ. എസ്. സി. പ്രസിഡണ്ട് വി. പി. കൃഷ്ണ കുമാര്‍, ജനറല്‍ സെക്രട്ടറി ഷെറിൻ വിജയന്‍, ട്രഷറര്‍ നികേഷ്, കണ്‍വീനര്‍ അഡ്വ. അന്‍സാരി സൈനുദ്ധീൻ, വൈസ് പ്രസിഡണ്ട് റോയ് വര്‍ഗ്ഗീസ്, അഹല്യ മെഡ്‌ സീനിയർ ഓപ്പറേഷൻ മാനേജർ സൂരജ് പ്രഭാകര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on കേരളോത്സവത്തിന് വെള്ളിയാഴ്ച കൊടി ഉയരും

കലോത്സവങ്ങളിലെ പരാജയം ഉൾക്കൊള്ളുവാൻ മക്കളെ സജ്ജരാക്കണം : ഹൈക്കോടതി

December 29th, 2022

kerala-school-kalolsavam-state-youth-festival-ePathram
കൊച്ചി : സ്‌കൂൾ കലോത്സവങ്ങളിലെ പരാജയം ഉൾക്കൊള്ളുവാൻ രക്ഷിതാക്കൾ മക്കളെ സജ്ജരാക്കണം എന്ന് ഹൈക്കോടതി. വിജയിക്കുക എന്നതിൽ ഉപരി പങ്കെടുക്കുക എന്നതാണ് കാര്യം എന്നും ഹൈക്കോടതി വ്യക്തമാക്കി.

രക്ഷിതാക്കളുടെ അനാവശ്യ ഉത്ക്കണ്ഠ കുട്ടികളെ വിഷാദ രോഗത്തിലേക്ക് തള്ളി വിട്ടേക്കും. കലോത്സവ ങ്ങൾ ആർഭാട ത്തിന്‍റേയും അനാരോഗ്യ കരമായ മത്സരങ്ങളുടെയും വേദി ആകരുത്. ദരിദ്ര ചുറ്റു പാടു കളിൽ നിന്ന് വരുന്ന കഴിവുള്ള പല കുട്ടികൾക്കും ഭാരിച്ച ചിലവുകൾ താങ്ങാൻ സാധിക്കുകയില്ല എന്നുള്ള കാര്യം അപ്പീലു കളുമായി കോടതിയിൽ എത്തുന്ന കുട്ടി കളുടെ രക്ഷിതാക്കള്‍ ഓര്‍മ്മയില്‍ വെക്കണം എന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

കലോത്സവങ്ങളില്‍ അപകടങ്ങള്‍ ഉണ്ടായാൽ സംഘാട കർക്ക് എതിരെ നടപടി എടുക്കണം എന്നും ഹൈക്കോടതി പറഞ്ഞു. ഇക്കാര്യത്തിൽ പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കോടതി നിർദ്ദേശം നൽകി.

- pma

വായിക്കുക: , , , , , , , ,

Comments Off on കലോത്സവങ്ങളിലെ പരാജയം ഉൾക്കൊള്ളുവാൻ മക്കളെ സജ്ജരാക്കണം : ഹൈക്കോടതി

വടകര പ്രവാസോത്സവം ശ്രദ്ധേയമായി

December 4th, 2022

pravasolsvam-2022-vatakara-nri-forum-20-th-anniversary-ePathram
ദുബായ് : വടകര എൻ. ആർ. ഐ. അസ്സോസിയേഷന്‍ ഇരുപതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ദുബായില്‍ സംഘടിപ്പിച്ച ‘പ്രവാസോത്സവം -2022’ പ്രവാസ ഭൂമികയിലെ വേറിട്ട അനുഭവമായി.

സാംസ്‌കാരിക ഘോഷ യാത്രയിൽ കുട്ടികളും മുതിര്‍ന്നവരും അണി നിരന്നു. വടകരയുടെ തനതു ശില്പങ്ങൾ, മുത്തുക്കുട, ചെണ്ട മേളം, മയിലാട്ടം, കരകാട്ടം, തുടങ്ങിയവ ഘോഷ യാത്രക്ക്‌ മാറ്റു കൂട്ടി.

dubai-vadakara-nri-forum-20-th-anniversary-pravasolsvam-2022-ePathram

ദുബായ് ക്രസൻ്റ് സ്‌കൂൾ അങ്കണത്തിൽ നടന്ന സാംസ്‌കാരിക സമ്മേളനം ഗ്ലോബൽ പീസ് അംബാസഡർ ഹുസൈഫ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. നബാദ്‌ അൽ ഇമാറാത് ടീ൦ ലീഡർ ഉമ്മു മർവാൻ മുഖ്യ അതിഥിയായി പങ്കെടുത്തു. പ്രസിഡണ്ട് ഇ. കെ. ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. കെ. പി. മുഹമ്മദ്, അഡ്വ. സാജിദ് അബൂബക്കർ, ഡോ. മുഹമ്മദ് ഹാരിസ്, സത്യൻ എസ്. ആർ., രാജൻ കൊളാവിപ്പാലം, മോഹൻ എന്നിവർ സംസാരിച്ചു. സാമൂഹ്യ സാംസ്‌കാരിക വ്യവസായ പ്രമുഖരെ ചടങ്ങിൽ ആദരിച്ചു. ജനറൽ സെക്രട്ടറി മനോജ് കെ. വി. സ്വാഗതവും ട്രഷറർ അഡ്വ. മുഹമ്മദ് സാജിദ് നന്ദിയും പറഞ്ഞു.

വടകരയുടെ പഴയ ഓർമ്മകളെ തൊട്ടുണർത്തുന്ന ദേശക്കാഴ്ചകളുടെ ദൃശ്യാവിഷ്കാരവും വടകരയെ മലബാറിൽ അടയാളപ്പെടുത്തുന്ന അഞ്ചു വിളക്കിന്‍റെ രൂപ കല്പനയും തങ്ങളുടെ പഴയ കാലത്തിലേക്ക് ഒരു തിരിച്ചു നടത്ത മായിരുന്നു. വടകരയുടെ പഴമയുടെ തനതു ആവിഷ്കാരങ്ങളും ക്ഷേത്ര ങ്ങളും പള്ളികളും അനുബന്ധ കാഴ്ചകളുടെ ഫോട്ടോ പ്രദർശനം പ്രവാസി കളെ നാട്ടോർമ്മയിലേക്ക് നയിച്ചു. പുരാതനമായ വടകര ചന്തയുടെ പുനരാവിഷ്കരണം ഏറെ ശ്രദ്ധേയമായി.

കോൽക്കളി, തിരുവാതിര, നൃത്തങ്ങൾ, സിനിമാറ്റിക്ക് ഡാൻസ്, ലഘു നാടകം, പ്രശസ്ത ഗായകർ താജുദ്ധീൻ വടകര, അജയ് ഗോപാൽ, മുനവ്വർ, ഹർഷ ചന്ദ്രൻ എന്നിവ രുടെ നേതൃത്വത്തിൽ ഗാനമേള തുടങ്ങിയ വിവിധ കലാ പരിപാടികള്‍ അരങ്ങേറി .

ഇക്ബാൽ ചെക്യാട്, ഭാസ്കരൻ, സിറാജ് ഒഞ്ചിയം, രജീഷ്, മുഹമ്മദ് ഏറാമല, ജിജു കാർത്തികപ്പള്ളി, മൊയ്‌തു കുറ്റ്യാടി, സുഷി കുമാർ, പുഷ്പരാജ്, മൂസ കോയമ്പ്രം, അസീസ് പുറമേരി, എസ്. പി. മഹമൂദ്, ചന്ദ്രൻ കൊയി ലാണ്ടി, ഷാജി, മൊയ്‌തു പേരാമ്പ്ര, സലാം ചിത്രശാല, നൗഫൽ കടിയങ്ങാട്, അനിൽ കീർത്തി, ബഷീർ മേപ്പയൂർ,സ്വപ്‌നേഷ് തുടങ്ങിയവർ നേതൃത്വം നൽകി. പ്രോഗ്രാം കമ്മറ്റി കൺവീനർ റമൽ നാരായണൻ, യാസിർ, രമ്യ, സൂരജ് പി. കെ., ജിനു കെ. എം. തുടങ്ങിയവർ പരിപാടികള്‍ നിയന്ത്രിച്ചു.

- pma

വായിക്കുക: , , , , , , , , , , ,

Comments Off on വടകര പ്രവാസോത്സവം ശ്രദ്ധേയമായി

വടകര എൻ. ആർ. ഐ. ഫോറം ‘പ്രവാസോത്സവം -2022’ ഞായറാഴ്ച

November 27th, 2022

pravasolsvam-2022-vatakara-nri-forum-20-th-anniversary-ePathram
ദുബായ് : യു. എ. ഇ. യിലെ വടകര എൻ. ആർ. ഐ. ഫോറം കൂട്ടായ്മയുടെ ഇരുപതാം വാർഷിക ആഘോഷ ങ്ങളുടെ ഭാഗമായി ഒരുക്കുന്ന ‘പ്രവാസോത്സവം-2022’ നവംബര്‍ 27 ഞായറാഴ്ച 3 മണി മുതല്‍ ദുബായ് ഖിസൈസിലെ ക്രസൻ്റ് സ്കൂൾ അങ്കണത്തിൽ നടക്കും.

വടകരയുടെ ദേശമുദ്രയായ ‘അഞ്ചു വിളക്കി’ന് സമീപം ആരംഭിക്കുന്ന ചിര പുരാതനമായ വടകര ആഴ്ച ചന്തയുടെ പുനഃസൃഷ്ടിയാണ് പ്രവാസോത്സവത്തിന്‍റെ പ്രധാന ആകർഷണീയത.

വൈകുന്നേരം 4 മണിക്ക് നടക്കുന്ന ഘോഷ യാത്രയിൽ വടകരയുടെ തനതു ശില്പങ്ങൾ, മുത്തുക്കുട, ചെണ്ട മേളം, മയിലാട്ടം, കരകാട്ടം എന്നിവ അണി നിരക്കും. ഇതോടൊപ്പം കുട്ടികൾക്കായി ചിത്ര രചന മത്സരവും കുടുംബിനികൾക്കായി പായസ മത്സരവും നടക്കും.

തുടർന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ഗ്ലോബൽ പീസ് അംബാസഡർ ഹുസയ്‌ഫ ഇബ്രാഹിം ഉത്ഘാടനം ചെയ്യും. സാമൂഹ്യ സാംസ്‌കാരിക രംഗ ങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും. വിവിധ മേഖല കളില്‍ വ്യക്തി മുദ്ര പതിപ്പിച്ചവരെ ആദരിക്കും.

ഒപ്പം കടത്തനാടിൻ്റെ തനതു കലാ പരിപാടികൾ കളരിപ്പയറ്റ്‌, കോൽക്കളി, വടക്കൻ പാട്ട്, തച്ചോളി പാട്ടുകൾ, നൃത്ത നൃത്യങ്ങൾ അവതരിപ്പിക്കും. പ്രശസ്ത ഗായകർ താജുദ്ധീൻ വടകര, അജയ് ഗോപാൽ, മുനവ്വർ, ഹർഷ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ഗാന മേളയും അരങ്ങേറും.

- pma

വായിക്കുക: , , , , , , ,

Comments Off on വടകര എൻ. ആർ. ഐ. ഫോറം ‘പ്രവാസോത്സവം -2022’ ഞായറാഴ്ച

Page 4 of 13« First...23456...10...Last »

« Previous Page« Previous « സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രല്‍ കൊയ്ത്തുത്സവം നവംബർ 27 ന്
Next »Next Page » എനര്‍ജി വോയ്സസ് 2023 : യു. എ. ഇ. പൗരന്മാര്‍ക്ക് കാലാവസ്ഥാ വ്യതിയാന ബോധ വത്കരണ കാമ്പയിന്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha