ആയുർവ്വേദ ദിനാചരണം സംഘടിപ്പിച്ചു

September 28th, 2026

national-ayurveda-day-2026-celebrate-in-abudhabi-indian-embassy-ePathram
അബുദാബി : ദേശീയ ആയുർവ്വേദ ദിനാചരണത്തോട് അനുബന്ധിച്ച് അബുദാബി ഇന്ത്യൻ എംബസ്സിയുടെ സഹകരണത്തോടെ ‘ആയുർവ്വേദ ദിനം 2026’ എന്ന പേരിൽ എമിറേറ്റ്സ് ആയുർവ്വേദ ഗ്രാജ്വേറ്റ്സ് അസോസിയേഷൻ (EAGA) ബോധ വൽക്കരണ പരി പാടികൾ സംഘടിപ്പിച്ചു.

‘മെച്ചപ്പെട്ട ആരോഗ്യ ഫലങ്ങൾക്കായി സംയോജിത ആരോഗ്യ പരിപാലന മാതൃക’ (Integrative Healthcare Model) എന്ന വിഷയത്തിൽ ചർച്ച നടത്തി. യു.എ. ഇ. യിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ, പത്നി ഡോ. അൽപന മിത്തൽ, യു.എ.ഇ. ഇന്റഗ്രേറ്റീവ് മെഡിസിൻ കൗൺസിൽ അംഗം ഡോ. മറിയം അൽ അലി തുടങ്ങിയവർ സംബന്ധിച്ചു.

ഇന്ത്യയിലെ ആയുഷ് (AYUSH) മേഖലയിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ചും സംയോജിത ആരോഗ്യ പരിപാലന രീതിയുടെ ആവശ്യകതയെ ക്കുറിച്ചും ഇന്ത്യൻ അംബാസഡർ വിശദീകരിച്ചു.

‘ആരോഗ്യകരമായ നാളേയ്ക്കായി ആയുർവ്വേദ’ എന്ന വിഷയത്തിലുള്ള ബോധ വൽക്കരണ വീഡിയോയും പ്രമുഖ വ്യക്തികളുടെ അനുഭവക്കുറിപ്പുകളും ഉൾപ്പെടുത്തി ക്കൊണ്ടാണ് പരിപാടി അരങ്ങേറിയത്. ഡോ. ഐശ്വര്യ ഗോപാലകൃഷ്ണൻ ചർച്ചക്ക് നേതൃത്വം നൽകി. അബുദാബിയിലെ ആരോഗ്യ പ്രവർത്തകരും മേഖല യിലെ സംരംഭകരും ഉൾപ്പെടെ നൂറോളം ചർച്ചയിൽ പങ്കെടുത്തു.

ആയുഷ് മന്ത്രാലയ ത്തിന്റെ ആഹ്വാന പ്രകാരം 2016 മുതല്‍ ആയുർവ്വേദത്തിന്റെ പ്രചരണാര്‍ത്ഥം ദേശീയ ആയുർവ്വേദ ദിനം ആചരിച്ചു വരുന്നു.

- pma

വായിക്കുക: , , , , , , , , , ,

Comments Off on ആയുർവ്വേദ ദിനാചരണം സംഘടിപ്പിച്ചു

ബുക്കിഷ് : സൃഷ്ടികൾ ക്ഷണിക്കുന്നു

September 22nd, 2026

uae-president-issues-national-law-of-reading-ePathram

ഷാർജ : 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തക മേള യോട് അനുബന്ധിച്ച് പുറത്തിറക്കുന്ന ‘ബുക്കിഷ്’ സാഹിത്യ ബുള്ളറ്റിനിൽ പ്രസിദ്ധീകരിക്കാൻ സൃഷ്ടികൾ ക്ഷണിക്കുന്നു. മിനിക്കഥ, മിനിക്കവിത, ഓർമ്മക്കുറിപ്പുകൾ, കുഞ്ഞു അനുഭവങ്ങൾ തുടങ്ങിയ മൗലിക രചനകൾ എന്നിവ bookishsibf @ gmail. com എന്ന ഇ-മെയിലിൽ 2026 ഒക്ടോബർ 10 ന് മുൻപായി അയക്കണം.

വിദ്യാർത്ഥികൾക്കായി ‘ബുക്കിഷ് കുട്ടിക്കോർണർ’ എന്ന പ്രത്യേക പേജും പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യുന്ന പ്രവാസി എഴുത്തുകാരുടെ പുസ്തകങ്ങളുടെ കവറും ചെറു വിവരണവും അയക്കാം. തെരഞ്ഞെടുക്കുന്ന രചനകൾ പ്രസിദ്ധീകരിക്കും.

കൂടുതൽ വിവരങ്ങൾക്ക്: 050 414 6105, 052 979 1510, 050 301 65 85, 056 737 1376 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

2026 നവംബർ 4 മുതൽ 15 വരെ ഷാർജ എക്‌സ്‌പോ സെന്ററിൽ വെച്ചാണ് 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തക മേള നടക്കുന്നത്. തുടർച്ചയായ 12-ാമത്തെ വർഷമാണ് സൗജന്യ വിതരണത്തിനായി ബുക്കിഷ് പ്രസിദ്ധീകരിക്കുന്നത്.

- pma

വായിക്കുക: , , ,

Comments Off on ബുക്കിഷ് : സൃഷ്ടികൾ ക്ഷണിക്കുന്നു

സ്വർഗ്ഗത്തിന്റെ സ്വർണ്ണ വാതിലുകൾ പ്രകാശനം ചെയ്തു

September 16th, 2026

swargathinte-swarna-vathilukal-book-release-ePathram
അബുദാബി : പ്രിയപ്പെട്ട മാതാവിനെ ക്കുറിച്ച് 28 എഴുത്തുകാർ ചേർന്ന് എഴുതി തയ്യാറാക്കിയ ‘സ്വർഗ്ഗത്തിന്റെ സ്വർണ്ണ വാതിലുകൾ’ എന്ന ഓർമ്മ ക്കുറിപ്പുകളുടെ സമാഹാരം, അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ വൈസ് പ്രസിഡണ്ട് വി. പി. കെ. അബ്ദുല്ലയും എഴുത്തുകാരൻ കെ. ഗോപി നാഥനും ചേർന്ന് പ്രകാശനം ചെയ്തു.

മുസ്തഫ വാഫി പുസ്തകം പരിചയപ്പെടുത്തി. ഫത്താഹ് മുള്ളൂർക്കര അദ്ധ്യക്ഷത വഹിച്ചു. കമറുദ്ദീൻ ആമയം ഉദ്ഘാടനം ചെയ്തു. പുസ്തകം യാഥാർത്ഥ്യമായ നാൾ വഴികളെ കുറിച്ച് എഡിറ്റർ ജുബൈർ വെള്ളാടത്ത് വിശദീകരിച്ചു.

മാതൃസ്നേഹം എന്ന വിഷയത്തെ അധികരിച്ച് നടന്ന ചർച്ചയിൽ എഴുത്തുകാരായ ഡോ. ഹസീന ബീഗം, ഹുസ്ന റാഫി, ഷെറീന ടീച്ചർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

സുഹൈൽ നിസാമി, ടി. ഹിദായത്തുള്ള, ടി. കെ. അബ്ദുസ്സലാം, സഫറുള്ള പാലപ്പെട്ടി, അഷ്റഫ് പൊന്നാനി, ഷാനവാസ് പുളിക്കൽ, റഷീദ് പട്ടാമ്പി, ജാഫർ കുറ്റിക്കോട്, മുത്തലിബ് അരയാലൻ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on സ്വർഗ്ഗത്തിന്റെ സ്വർണ്ണ വാതിലുകൾ പ്രകാശനം ചെയ്തു

ചിത്ര രചനാ മത്സരം വെള്ളിയാഴ്ച

August 13th, 2026

logo-indian-islamic-center-abudhabi-ePathram

അബുദാബി : ഇന്ത്യയുടെ സ്വാതന്ത്ര്യ ദിന ആഘോഷ ങ്ങളുടെ ഭാഗമായി അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ കൾച്ചറൽ വിംഗ് സംഘടിപ്പിക്കുന്ന ഓപ്പൺ ചിത്ര രചന മത്സരം (Open Drawing Competition) 2026 ആഗസ്റ്റ് 14 വെള്ളിയാഴ്ച സെന്റർ അങ്കണത്തിൽ നടക്കും.

വൈകുന്നേരം 6 മണി മുതലാണ് മത്സരങ്ങൾ ആരംഭിക്കുക. രജിസ്ട്രേഷനും മറ്റു വിശദ വിവരങ്ങൾക്കും 055 424 3561, 055 955 7395 എന്നീ നമ്പറുകളിൽ വാട്സാപ്പ് വഴിയും സെന്റർ ഓഫീസുമായും (02 642 4488) ബന്ധപ്പെടുക.

വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും മറ്റ് ആകർഷക സമ്മാനങ്ങളും നൽകും.

- pma

വായിക്കുക: , , , , ,

Comments Off on ചിത്ര രചനാ മത്സരം വെള്ളിയാഴ്ച

ലോക് സഭയിൽ ബിൽ പാസ്സാക്കി : ഇനി മുതൽ ‘കേരളം’ തന്നെ

August 11th, 2026

kerala-to-be-re-named-as-keralam-ePathram

ന്യൂഡൽഹി : സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം ‘കേരളം’ എന്ന് പുനർ നാമകരണം ചെയ്തുള്ള ബിൽ ലോക് സഭ പാസ്സാക്കി. കേന്ദ്ര ആഭ്യന്തര സഹ മന്ത്രി നിത്യാനന്ദ് റായ്, കേരളം (ആൾട്ടറേഷൻ ഓഫ് നെയിം) ബിൽ-2026 ലോക് സഭയിൽ അവതരിപ്പിച്ചത്.

സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്ന് മാറ്റണം എന്നാവശ്യപ്പെട്ട് കേരള നിയമ സഭ 2024 ജൂണിൽ പ്രമേയം പാസ്സാക്കിയിരുന്നു.

മലയാളം സംസാരിക്കുന്ന ജനങ്ങൾക്കായി ഒരു സംയോജിത കേരളം വേണം എന്നുള്ള ആവശ്യം സ്വാതന്ത്ര്യ സമരം മുതൽ നില നിൽക്കുന്നു എന്നും നിയമ സഭ പാസ്സാക്കിയ പ്രമേയത്തിൽ ചൂണ്ടി ക്കാണിച്ചിരുന്നു. 2026 ഫെബ്രുവരിയിൽ കേന്ദ്ര മന്ത്രി സഭ അംഗീകാരം നൽകി.

സംസ്ഥാന നിയമ സഭ ഐക്യകണ്ഠേന പ്രമേയം പാസ്സാക്കി രണ്ടു വർഷത്തിന് ശേഷമാണ് കേന്ദ്ര സർക്കാർ നടപടിയുമായി മുന്നോട്ടു പോയത് എന്നതും ശ്രദ്ധേയമാണ്.

- pma

വായിക്കുക: , , , , , ,

Comments Off on ലോക് സഭയിൽ ബിൽ പാസ്സാക്കി : ഇനി മുതൽ ‘കേരളം’ തന്നെ

Page 1 of 32212345...102030...Last »

« Previous « അമേരിക്കൻ വിസ നയങ്ങളിൽ മാറ്റം
Next Page » യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha