
അബുദാബി : പ്രവാസികളിൽ രോഗ-പ്രതിരോധ അവബോധത്തിനായി ഇന്ത്യൻ ഇസ്ലാമിക് സെന്റർ 2025 ആഗസ്റ്റ് 10 ഞായറാഴ്ച സെന്റർ അങ്കണത്തിൽ ഒരുക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പിൽ അലോപ്പതി, ആയുർവ്വേദം, ഹോമിയോപ്പതി എന്നീ വിഭാഗങ്ങളിൽ പരിശോധനകളും ചികിത്സയും ബോധവത്കരണ ക്ളാസുകളും നടക്കും.
കാർഡിയോളജി, ഗൈനക്കോളജി, പീഡിയാട്രിക്, സർജറി, ഡെന്റൽ, ഇ. എൻ. ടി, ഒപ്താൽമോളജി, യൂറോളജി, ഇന്റേണൽ മെഡിസിൻ, ഡയറ്ററ്റിക്സ് തുടങ്ങിയ 12 വിഭാഗങ്ങളിലെ മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഹെൽത്ത് ഇൻഷ്വറൻസ് ആവശ്യമില്ല. തുടർ ചികിത്സ വേണ്ടി വരുന്നവർക്ക് അഹല്യ ഹോസ്പിറ്റലിന്റെ പ്രിവിലെജ് കാർഡ് ലഭിക്കും. വിസിറ്റ് വിസയിൽ ഉള്ളവർക്കും സ്ത്രീകൾക്കും കുട്ടികൾക്കും പങ്കെടുക്കാം.
ഇസ്ലാമിക് സെന്റർ പബ്ലിക് റിലേഷൻ വിംഗ് അഹല്യ ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ട് ആഗസ്റ്റ് 10 രാവിലെ 7. 30 മുതൽ വൈകുന്നേരം 4 മണി വരെ ഒരുക്കുന്ന ഈ മെഗാ മെഡിക്കൽ ക്യാമ്പ് സൗകര്യം പ്രവാസി സമൂഹം ഉപയോഗപ്പെടുത്തണം എന്ന് സെന്റർ ഭാരവാഹികൾ അറിയിച്ചു.
വിവരങ്ങൾക്ക് : 02 642 44 22, 050 560 4133.





തിരുവനന്തപുരം : സംസ്ഥാനത്തെ 800 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ-ഹെൽത്ത് സംവിധാനം സജ്ജമായി എന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്. ക്യൂ നിൽക്കാതെ തന്നെ ഓൺ ലൈനിൽ ഒ. പി. ടിക്കറ്റ് എടുക്കാൻ കഴിയുന്ന ഇ-ഹെൽത്ത് സംവിധാനം സംസ്ഥാനത്തെ മുഴുവൻ ആശുപത്രി കളിലും അധികം വൈകാതെ തന്നെ നടപ്പിലാക്കുക എന്നതാണ് ലക്‌ഷ്യം. ആരോഗ്യ രംഗത്ത് ഡിജിറ്റൽ സാങ്കേതിക വിദ്യ വളരെ ഫലപ്രദമായി നടപ്പിലാക്കി വരികയാണ് എന്നും മന്ത്രി പറഞ്ഞു.



















