എ. വി. ഇളങ്കോയുടെ പുസ്തക പ്രകാശനം ഇന്ത്യൻ എംബസ്സിയിൽ

October 12th, 2015

അബുദാബി : ഇന്ത്യൻ ചിത്ര കലാരംഗത്ത് വൃക്തിമുദ്ര പതിപ്പിച്ച പ്രമുഖ ചിത്ര കാരനായ എ. വി. ഇളങ്കോ യുടെ ‘കമിംഗ് ഹോം ടു എര്‍ത്ത് : സ്‌പേസ്, ലൈന്‍, ഫോം’ എന്ന പുസ്തക ത്തിന്റെ യു. എ. ഇ. യിലെ പ്രകാശനം ഒക്ടോബർ 13 ചൊവ്വാഴ്ച വൈകു ന്നേരം നാല് മണിക്ക് അബുദാബി ഇന്ത്യന്‍ എംബസ്സി ഓഡിറ്റോറിയ ത്തിൽ നടക്കും.

ഗണിത ശാസ്ത്ര ജ്ഞനായ എ. വി. ഇളങ്കോ, ചിത്ര കാരനായി അരങ്ങേറ്റം കുറിച്ചത് 1973 ൽ ആയിരുന്നു. ചെന്നൈ യിലെ ഇളങ്കോ ആര്‍ട്ട്‌സ് സ്‌പേസിന്റെ സ്ഥാപകന്‍ കൂടി യായ ഇദ്ദേഹം 2004 മുതല്‍ ചിത്ര കലയെ പരിപോഷി പ്പിക്കുവാൻ ഈ രംഗത്ത്‌ സജീവ മാണ്. ഇളങ്കോയുടെ ശിഷ്യ ന്മാര്‍ക്കു വേണ്ടി നടത്തിയ 43 പ്രഭാഷണ ങ്ങളാണ് പുസ്തക ത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on എ. വി. ഇളങ്കോയുടെ പുസ്തക പ്രകാശനം ഇന്ത്യൻ എംബസ്സിയിൽ

ഇന്ത്യയെ അടുത്തറിയാന്‍ ‘ഇൻക്രഡിബിൾ ഇന്ത്യ 2015’

October 11th, 2015

taj-mahal-incredible-india-2015-ePathram
അബുദാബി : ഇന്ത്യാ ഗവണ്‍മെന്റും വിനോദ സഞ്ചാര വകുപ്പും ഇന്ത്യൻ എംബസി യും സംയുക്തമായി സംഘടിപ്പി ക്കുന്ന ഇൻക്രഡിബിൾ ഇന്ത്യ 2015 അബുദാബി യിൽ തുടക്കമായി. വിദേശി കള്‍ക്കും വിനോദ സഞ്ചാരി കള്‍ക്കും ഇന്ത്യ യിലെ വിനോദ സഞ്ചാര മേഖല കൾ പരിചയ പ്പെടുത്തുക എന്ന ലക്ഷ്യ ത്തോടെ തുടക്കം കുറിച്ച സഞ്ചാര പരിപാടി യാണ് ഇൻക്രഡിബിൾ ഇന്ത്യ.

ചികിത്സാ ആവശ്യാര്‍ത്ഥവും കച്ചവട ആവശ്യ ങ്ങള്‍ക്കും വിനോദ സഞ്ചാരി കളായും ഇന്ത്യ യിലേക്ക്‌ സന്ദർശ കര്‍ ഏറ്റവും അധികം എത്തുന്നത് മിഡിലീസ്റ്റ് മേഖല യില്‍ നിന്നുമാണ്. ആയതു കൊണ്ട് തന്നെ യു. എ. ഇ. യിൽ നിന്നുള്ള സന്ദർശ കർക്ക് ഇന്ത്യയെ അടുത്തറിയാനുള്ള സാഹചര്യം ഒരുക്കു വാനാണ് ഇൻക്രഡിബിൾ ഇന്ത്യ പദ്ധതി യിലൂടെ ലക്ഷ്യ മിടുന്നത് എന്ന് ഇന്ത്യാ ടൂറിസം റീജിയണൽ ഡയരക്ടർ മാനസ് രഞ്ജന്‍ പട്നായിക് പറഞ്ഞു.

athirapally-waterfalls-epathram

വിദേശ രാജ്യ ങ്ങളിലെ പൌരന്മാര്‍ക്ക് വിവിധ ആവശ്യ ങ്ങള്‍ക്കായി ഇന്ത്യ സന്ദര്‍ശി ക്കുന്ന തിനായി കൊച്ചി അടക്കമുള്ള 16 വിമാന ത്താവള ങ്ങളില്‍ e -Tourist Visa സംവിധാനവും ഒരുക്കി യിട്ടുണ്ട് എന്നും വിശദാംശ ങ്ങള്‍ വെബ് സൈറ്റിലൂടെ അറിയാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അബുദാബി ഷരാട്ടന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍  ഇന്ത്യന്‍ സ്ഥാന പതി . പി. സീതാറാം ഇൻക്രഡിബിൾ ഇന്ത്യ 2015 ഉദ്ഘാടനം ചെയ്തു.

മാനസ് രഞ്ജന്‍ പട്നായികിനെ കൂടാതെ ഇന്ത്യാ ടൂറിസം അസിസ്റ്റന്റ്‌ ഡയരക്ടർ ഐ. ആര്‍. വി. റാവു, ദീപ സീതാറാം, വിവിധ വിമാന ക്കമ്പനി കളുടെ പ്രതിനിധികളും ചടങ്ങില്‍ സംബന്ധിച്ചു.

യു. എ. ഇ. യുടെ വിവിധ ഭാഗ ങ്ങ ളിൽ വരും ദിവസ ങ്ങളിൽ ഇൻക്രഡിബിൾ ഇന്ത്യ പരിപാടി സംഘടിപ്പിക്കും. ഹിമാലയ ത്തിലേ ക്കുള്ള യാത്ര ക്ക് വിദേശി കളെ ആകർഷി ക്കുന്ന പ്രത്യേക പദ്ധതി കള്‍ അടക്കം വിനോദ സഞ്ചാര വകുപ്പിന് കീഴിലെ എല്ലാ യാത്രാ പദ്ധതി കളെ ക്കുറിച്ചും ടൂറിസം വിസ യെ കുറിച്ചും കൃത്യമായ അവബോധം നല്‍കാന്‍ സാധിക്കും.

- കറസ്പോണ്ടന്റ്

വായിക്കുക: , , , ,

Comments Off on ഇന്ത്യയെ അടുത്തറിയാന്‍ ‘ഇൻക്രഡിബിൾ ഇന്ത്യ 2015’

ടീച്ചേഴ്സ് കോണ്‍ഫറന്‍സ് 2015 : ഇന്ത്യന്‍ അംബാസിഡര്‍ ഉദ്ഘാടനം ചെയ്യും

October 6th, 2015

tp-seetha-ram-indian-ambassador-to-uae
അബുദാബി : യു. എ. ഇ. യിലെ ഇന്ത്യന്‍ ഹൈസ്കൂള്‍ അദ്ധ്യാപകര്‍ ക്കായി ടീന്‍സ് ഇന്ത്യ യു. എ. ഇ. യും അബുദാബി യൂണി വേഴ്സിറ്റി കോളേജ് ഓഫ് ബിസിനസ് അഡ്മിനി സ്ട്രേഷന്‍ വിഭാഗവും സംയുക്ത മായി സംഘടിപ്പിക്കുന്ന ‘ടീച്ചേഴ്സ് കോണ്‍ഫറന്‍സ് 2015’ ഇന്ത്യന്‍ അംബാസിഡര്‍ ടി. പി. സീതാറാം ഉദ്ഘാടനം ചെയ്യും.

അബുദാബി യൂണിവേഴ്സിറ്റി ഹാളിൽ ഒക്ടോബർ 9 വെള്ളിയാഴ്ച രാവിലെ 9 മണി ക്ക് ആരംഭിക്കുന്ന കോണ്‍ഫറന്‍സില്‍ അദ്ധ്യാപന മേഖല കളിലെ സാദ്ധ്യത കളെ ആസ്പദ മാക്കി വിവിധ വിഷയ ങ്ങളില്‍ അബുദാബി യൂണിവേഴ്സിറ്റി കോളജ് ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന്‍ വിഭാഗം തലവന്മാരായ ഡോ. ജേക്കബ് എം. ചാക്കോ , ഡോ. ശ്രീതി നായര്‍, സായിദ് യൂണി വേഴ്സിറ്റി വകുപ്പ് മേധാവി ഡോ. ജ്യോതി ഗ്രിവെല്‍, ഷാര്‍ജ ഇസ്ലാമിക് ബാങ്ക് വൈസ് പ്രസിഡന്‍റ് ഡോ. സംഗീത് ഇബ്രാഹിം എന്നിവര്‍ സംസാരിക്കും .

വ്യത്യസ്ത രീതി കളിലൂടെ അദ്ധ്യാപന ത്തെ പരിപോഷി പ്പിക്കുക വഴി വിദ്യാര്‍ത്ഥി കളുടെ പഠന നിലവാരം ഉയര്‍ത്താന്‍ ശ്രമിക്കുക യാണ് ‘ടീച്ചേഴ്സ് കോണ്‍ഫറന്‍സ് 2015’ ലൂടെ ലക്‌ഷ്യം വെക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ടീന്‍സ് ഇന്ത്യ വെബ് സൈറ്റില്‍ ലഭിക്കും.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on ടീച്ചേഴ്സ് കോണ്‍ഫറന്‍സ് 2015 : ഇന്ത്യന്‍ അംബാസിഡര്‍ ഉദ്ഘാടനം ചെയ്യും

ഗാന്ധിസത്തിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നു : ഇന്ത്യന്‍ സ്ഥാനപതി

October 4th, 2015

mahathma-gandhi-ePathram
അബുദാബി : ഗാന്ധി ജയന്തി ദിനം രാജ്യാന്തര അഹിംസാ ദിനമായി ഐക്യ രാഷ്ട്ര സഭ അംഗീ കരിച്ചത് ഗാന്ധിക്കും ഇന്ത്യ ക്കു മുള്ള മഹത്തായ അംഗീ കാരം ആണെന്നും ലോകത്ത് സംഘർഷവും അസ്വ സ്ഥത കളും വർദ്ധിച്ചു വരുന്ന കാല ഘട്ട ത്തിൽ ഗാന്ധിസ ത്തിന്റെ പ്രസക്തി വർദ്ധി ക്കുക യാണെന്നും ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് അബുദാബി ഇന്ത്യന്‍ എംബസി യില്‍ സംഘടിപ്പിച്ച രാജ്യാന്തര അഹിംസാ ദിനാചരണം ഉത്ഘാടനം ചെയ്തു കൊണ്ട് ഇന്ത്യന്‍ സ്ഥാനപതി ടി. പി. സീതാറാം.

യു. എ. ഇ. എക്സ്ചേഞ്ച് പ്രസിഡന്റ് വൈ.സുധീര്‍ കുമാര്‍ ഷെട്ടി മുഖ്യ പ്രഭാ ഷണം നടത്തി. ഗാന്ധിജി യുടെ ആത്മ കഥ യായ ‘എന്റെ സത്യാന്വേഷണ പരീക്ഷണ ങ്ങൾ’ എന്ന ഗ്രന്ഥം വിവിധ ഇന്ത്യന്‍ സ്കൂളു കളില്‍ നിന്നുള്ള അമ്പതോളം വിദ്യാര്‍ ത്ഥി കള്‍ക്ക് സമ്മാനിച്ചു.

ആമിന അഫറ, നസീര്‍ പാങ്ങോട്, നസീര്‍ രാമന്തളി എന്നിവര്‍ വരച്ച ഗാന്ധി ചിത്ര ങ്ങളുടെ പ്രദര്‍ശനവും പരിപാടി യുടെ ഭാഗ മായി നടന്നു.

അബുദാബി ടൂറിസം അതോറിറ്റി ഇന്റർ നാഷനൽ റിലേഷൻസ് അഡ്വൈസര്‍ അവാദ് അലി സാലെ, ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ പ്രസിഡന്റ് പി. ബാവ ഹാജി, ഗാന്ധി സാഹിത്യ വേദി പ്രസിഡന്റ് വി. ടി. വി. ദാമോദരൻ, സെക്രട്ടറി എം. യു. ഇര്‍ഷാദ് എന്നിവര്‍ പ്രസംഗിച്ചു.

സാമൂഹ്യ സാംസ്കാരിക രംഗ ങ്ങളിലെ പ്രമുഖരും വിവിധ സ്കൂളു കളി ലെ വിദ്യാര്‍ത്ഥി കളും അദ്ധ്യാ പകരും രക്ഷിതാക്കളും ചടങ്ങില്‍ സംബന്ധിച്ചു.

- കറസ്പോണ്ടന്റ്

വായിക്കുക: , , , ,

Comments Off on ഗാന്ധിസത്തിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നു : ഇന്ത്യന്‍ സ്ഥാനപതി

ഇ – മൈഗ്രേറ്റ് റിക്രൂട്ട്‌മെന്റ് : വിശദീകരണവുമായി ഇന്ത്യന്‍ എംബസ്സി

September 4th, 2015

abudhabi-indian-embassy-logo-ePathram
അബുദാബി : ഇന്ത്യ ഗവണ്‍മെന്റ് ആവിഷ്‌കരിച്ച ഇ – മൈഗ്രേറ്റ് സംവിധാന ത്തെ ക്കുറിച്ച് പരാതി കള്‍ ഉയരുന്ന സാഹചര്യ ത്തില്‍ ഇ – മൈഗ്രേറ്റ് സംവിധാന ത്തിന്റെ നടപടി ക്രമ ങ്ങളും സവിശേഷ ത കളും വിശദീകരിച്ചു കൊണ്ട് ഇന്ത്യന്‍ എംബസ്സി പത്രക്കുറിപ്പ് ഇറക്കി.

വിദേശ ജോലി സുരക്ഷിതത്വം ഉറപ്പ് നല്‍കാനായി ഇന്ത്യ ഗവണ്‍മെന്റ് ആരംഭിച്ച  ഇ – മൈഗ്രേഷന്‍ സംവിധാന ത്തിലൂടെ യാണ് ഇപ്പോള്‍ വിദേശ ത്തേക്ക് തൊഴിലാളി നിയമന ങ്ങള്‍ നട ക്കുന്നത്. ഇന്ത്യന്‍ മിഷനില്‍ ഇ-മൈഗ്രേറ്റ് സംവിധാന ത്തില്‍ റജിസ്റ്റര്‍ ചെയ്യുന്ന കമ്പനി കള്‍ക്ക് പ്രത്യേക യൂസര്‍ ഐ. ഡി. യും പാസ് വേഡും ലഭിക്കും.

വിസ അറ്റസ്റ്റേഷനുമായി ബന്ധപ്പെട്ട കാര്യ ങ്ങള്‍ ഇന്ത്യന്‍ മിഷനില്‍ നിന്നും സാധാരണ രീതി യില്‍ തന്നെയാണ് നടക്കുക. കമ്പനി കള്‍ റിക്രൂട്ട് ചെയ്യപ്പെടുന്ന തൊഴിലാളി യുടെ പേരും വിശദമായ തൊഴില്‍ വിവരങ്ങളും ഇ-മൈഗ്രേറ്റില്‍ സമര്‍പ്പിക്കണം. ഇത് പൂര്‍ത്തി യായാല്‍ തൊഴില്‍ ദാദാവിന് തൊഴിലാളി യുടെ ഇ – മൈഗ്രേറ്റ് തൊഴില്‍ ഐ. ഡി. യും ജോബ് കോഡും ലഭിക്കും.

ഈ ഐഡിയും പാസ്‌പോര്‍ട്ട് നമ്പരും ഉപയോഗിച്ചാണ് തൊഴില്‍ കരാര്‍ ഉണ്ടാക്കുക. പിന്നീട് തൊഴിലാളിക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സി നായി പാസ്‌ പോര്‍ട്ട് കോപ്പി യും പി. ബി. ബി. വൈ. പോളിസിയും, തൊഴില്‍ ഉടമ്പടിയും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ യുമായി ഓണ്‍ ലൈനില്‍ അപേക്ഷിക്കാം.

വിദേശ തൊഴില്‍ നിയമനം കുറ്റമറ്റതാക്കാന്‍ വേണ്ടി യായിരുന്നു ഇ – മൈഗ്രേറ്റ് സംവിധാനം ഒരുക്കിയത്. എമിഗ്രേഷന്‍ ഓഫീസു കളില്‍ എത്തുന്ന അപേക്ഷ കള്‍ ഇന്ത്യന്‍ മിഷനു മായി ബന്ധപ്പെട്ടാണ് പിന്നീട് പൂര്‍ത്തീകരിക്കുക.

അത് കൊണ്ട് തന്നെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റു കളുമായി എമിഗ്രേഷന്‍ ഓഫീസില്‍ തൊഴിലാളി കള്‍ കയറി ഇറങ്ങേണ്ട ആവശ്യം വരുന്നില്ല എന്നതാണ് ഇ – മൈഗ്രേഷന്‍ സംവിധാന ത്തിന്റെ പ്രധാന സൗകര്യ ങ്ങളില്‍ ഒന്ന്‍.

ഇത്തര ത്തില്‍ പരിശോധന കള്‍ പൂര്‍ത്തി യായ തൊഴിലാളി യുടെ മുഴുവന്‍ രേഖകളും ഇ -മൈഗ്രേറ്റ് സംവിധാന ത്തിലൂടെ തൊഴില്‍ ദാതാവിന് ലഭിക്കുന്ന തോടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാവുകയും ചെയ്യും. എമിഗ്രേഷന്‍ ക്ലിയറന്‍സിനായി 200 രൂപ യാണ് ഈടാക്കുക. ഇത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യുടെ ചലാന്‍ ആയോ, എമിഗ്രേഷന്‍ ഓഫീസു കളില്‍ നേരിട്ടും അടക്കാവുന്നതാണ്.

- കറസ്പോണ്ടന്റ്

വായിക്കുക: , , , ,

Comments Off on ഇ – മൈഗ്രേറ്റ് റിക്രൂട്ട്‌മെന്റ് : വിശദീകരണവുമായി ഇന്ത്യന്‍ എംബസ്സി

Page 20 of 30« First...10...1819202122...30...Last »

« Previous Page« Previous « രശ്മി ആര്‍ നായരുടെ നൂഡ് ഫോട്ടോസ് വൈറലാകുന്നു വിമര്‍ശകര്‍ക്ക് രശ്മിയുടെ മറുപടി
Next »Next Page » പൊടിക്കാറ്റ് : അന്തരീക്ഷം മൂടിക്കെട്ടിയ നിലയില്‍ »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha