
അബുദാബി : പ്രമുഖ ഫുട് ബോള്‍ ക്ലബ്ബ് എഫ്. സി. കേരള യുടെ സഹ കരണ ത്തോടെ കേരള സോഷ്യൽ സെന്റ റിൽ ഫുട് ബോള്‍ കാമ്പയിൻ സംഘ ടിപ്പിച്ചു.
എഫ്. സി. കേരള ഫുട്ബോൾ ക്ലബ്ബി നെ ക്കുറിച്ചും അതിൽ അംഗത്വം എടുക്കുവാ നുള്ള നടപടികളെ ക്കുറിച്ചും ക്ലബ് ഭാരവാഹികൾ വിശദീകരിച്ചു.
കൊച്ചിയിലും ഇന്ത്യ യിലെ മറ്റു വിവിധ നഗര ങ്ങളി ലു മായി നടക്കു വാൻ പോകുന്ന ഫിഫ അണ്ടർ 17 ലോക കപ്പ് മത്സര ത്തിന് മുന്നോടി യായി കേരള ത്തിൽ ഒരു ക്കുന്ന ‘വൺ മില്യൺ ഗോൾ’ കാമ്പ യിൻ പരി പാടി യുടെ അവതരണവും കെ. എസ്. സി. യിൽ സംഘടി പ്പിച്ചു. പ്രമുഖ സാമൂഹ്യ പ്രവർത്തകൻ അഡ്വക്കേറ്റ് എ. എ. റഹീം ആദ്യ ഗോള്‍ അടിച്ച് കാമ്പ യിൻ ഉദ്ഘാടനം ചെയ്തു. നിരവധി ഫുട്ബോൾ പ്രേമി കൾ സംബ ന്ധിച്ചു.
കെ. എസ്. സി പ്രസിഡണ്ട് പി. പത്മ നാഭന്‍, ജനറല്‍ സെക്രട്ടറി മനോജ്, കായിക വിഭാഗം സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ തുടങ്ങിയവര്‍ പരി പാടി കള്‍ക്കു നേതൃത്വം നല്‍കി.


അബുദാബി : സാഹിത്യ ചർച്ച കൾ ക്കായി അബുദാബി ശക്തി തിയ്യറ്റേഴ്‌സ് സംഘടി പ്പിച്ചു വരുന്ന’അക ത്തളം’എന്ന ചർച്ചാ വേദി യിൽ സെപ്റ്റംബർ 23 ശനി യാഴ്ച രാത്രി 8:30 ന് പ്രവാസ ലോകത്തെ ശ്രദ്ധേ യനായ എഴുത്തു കാരൻ അഷ്‌റഫ് പെങ്ങാട്ട യിൽ രചിച്ച ‘ഗ്രൗണ്ട് സീറോ’ എന്ന കഥാ സമാഹാര ത്തിന്റെയും’മണൽ ഘടികാരം’എന്ന അനുഭവ ക്കുറിപ്പു കളു ടെയും അവതരണവും ആസ്വാദ നവും കേരള സോഷ്യൽ സെന്ററിൽ സംഘ ടിപ്പി ക്കുന്നു. 




















