കുഞ്ഞാലി മരക്കാർ സ്മാരകം : എം. എൽ. എ. ക്ക് നിവേദനം നൽകി

November 23rd, 2022

kunhali-marakkar-foundation-dubai-team-with-kanathil-jameela-mla-ePathram
ദുബായ് : ധീര ദേശാഭിമാനി കുഞ്ഞാലി മരക്കാരുടെ ഇരിങ്ങൽ കോട്ടയിൽ സ്ഥിതി ചെയ്യുന്ന സ്മാരകത്തിന്‍റെ പുനരുദ്ധാരണ പ്രവർത്തനങ്ങളെ കുറിച്ചു കൊയിലാണ്ടി മണ്ഡലം എം. എൽ. എ. കാനത്തിൽ ജമീലയുമായി കുഞ്ഞാലി മരക്കാർ ഗ്ലോബൽ ഫൗണ്ടേഷൻ പ്രതി നിധികൾ ചർച്ച നടത്തി നിവേദനം നൽകി.

ഇന്ത്യയുടെ അഭിമാനമായിരുന്ന ധീരനായ ആ നാവിക പടത്തലവന്‍റെ പേരിൽ, പയ്യോളി നഗര സഭയുടെ കൈവശമുള്ള ഭൂമിയിൽ കെട്ടിടം നിർമ്മിച്ചു വിപുലമായ മ്യുസിയം സജ്ജീകരിക്കാൻ ശ്രമങ്ങൾ നടത്തണം എന്ന് നിവേദക സംഘം എം. എൽ. എ. യോട് ആവശ്യപ്പെട്ടു.

മരക്കാരുടെ അധിനിവേശ പോരാട്ടചരിത്ര സംഭവ ങ്ങളൊക്കെയും ഭാവി തലമുറ യിലേക്കു പകരാൻ ആ ധീര നാവിക സേനാനി യുടെ ചരിത്രം പാഠ്യ പദ്ധതികളിൽ ഉൾപ്പെടുത്തുവാൻ ഉള്ള ശ്രമങ്ങൾ ഉണ്ടാവണം എന്നും നിവേദക സംഘം എം. എൽ. എ. യോട് അഭ്യർത്ഥിച്ചു.

കുഞ്ഞാലി മരക്കാർ ഗ്ലോബൽ ഫൗണ്ടേഷൻ ജനറല്‍ സെക്രട്ടറി അഡ്വ. മുഹമ്മദ് സാജിദ് നിവേദനം കൈമാറി. ഫൗണ്ടേഷൻ ഉപദേഷ്ടാക്കളും എഴുത്തു കാരുമായ ഇസ്മായിൽ മേലടി, ബഷീർ തിക്കോടി, റഹീസ് ഇരിങ്ങൽ എന്നിവരും നിവേദക സംഘത്തില്‍ ഉണ്ടായിരുന്നു.

ഇന്ത്യയിൽ അധിനിവേശത്തിന് എതിരെ ആദ്യം പടനയിച്ചു ജീവ ത്യാഗം വരിച്ച മഹാന്‍ എന്ന നിലയിൽ കുഞ്ഞാലി മരക്കാർക്കു ഭാരത സ്വാതന്ത്ര്യ സമര ചരിത്രത്തിൽ പ്രഥമ രക്ത സാക്ഷിയുടെ സ്ഥാനം ഉള്ളതെന്നു എം. എൽ. എ. പറഞ്ഞു.

സ്മാരകവുമായി ബന്ധപ്പെട്ട വിഷയങ്ങൾ വരുന്ന നിയമ സഭാ സമ്മേളനത്തിൽ ഉന്നയിക്കാം എന്നും മരക്കാർ ചരിത്രം പാഠ്യ പദ്ധതികളിൽ ഉൾപ്പെടുത്തുവാന്‍ വിദ്യാഭ്യാസ വകുപ്പു മന്ത്രിയുമായി ചർച്ച ചെയ്യും എന്നും കാനത്തിൽ ജമീല എം. എൽ. എ. ഉറപ്പു നൽകി.

- pma

വായിക്കുക: , , , , , , ,

Comments Off on കുഞ്ഞാലി മരക്കാർ സ്മാരകം : എം. എൽ. എ. ക്ക് നിവേദനം നൽകി

വടകര എൻ. ആർ. ഐ. ഫോറം ഇരുപതിന്‍റെ നിറവിൽ

November 23rd, 2022

vatakara-nri-forum-logo-ePathram
ദുബായ് : യു. എ. ഇ. യുടെ സാമൂഹിക സാംസ്കാരിക രംഗത്ത് സജീവമായി നില്‍ക്കുന്ന പ്രവാസി കൂട്ടായ്മ വടകര എൻ. ആർ. ഐ. ഫോറം ഇരുപതാം വാർഷ ത്തിന്‍റെ നിറവിൽ. യു. എ. ഇ. യിലെ ആദ്യ കാല പ്രവാസികളായ വടകര പാർല മെന്‍റ് നിയോജക മണ്ഡല ത്തിലെ ഏതാനും പേര്‍ ചേർന്ന് 2002 നവംബർ ഒന്നിന് കേരള പിറവി ദിനത്തില്‍ ആയിരുന്നു ദുബായില്‍ വെച്ച് വടകര എൻ. ആർ. ഐ. ഫോറം യു. എ. ഇ.  എന്ന പേരിൽ ഈ പ്രവാസി കൂട്ടായ്മക്ക് രൂപം നൽകിയത്.

സ്ഥാപക നേതാക്കളിൽ പലരും ഇന്ന് ജീവിച്ചിരിപ്പില്ല. ഒട്ടേറെ പേര് പ്രവാസം മതിയാക്കി നാട്ടിലേക്കു മടങ്ങു കയും ചെയ്തു. സ്ഥാപക നേതാക്കളിൽ വിരലില്‍ എണ്ണാവുന്നവർ മാത്രമേ ഇന്ന് പ്രവാസ ജീവിതം നയിക്കുന്നുള്ളൂ എങ്കിലും നാട്ടിലും ഗള്‍ഫിലുമായി ഒട്ടേറെ ജീവ കാരുണ്യ, വിദ്യാഭ്യാസ, സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളാൽ ഇന്നും പതിന്മടങ്ങോടെ ഈ കൂട്ടായ്മ, പുതു തലമുറയുടെ ശക്തമായ ഇടപെടലു കളാല്‍ കർമ്മ രംഗത്ത് സജീവമാണ് ഇന്നും.

kk-rama-vatakara-mla-inaugurate-nri-forum-ePathram

ഇരുപതാം വാർഷിക ദിനാചാരണത്തോട് അനുബന്ധിച്ചു നടന്ന ചടങ്ങുകള്‍ വടകര നിയോജക മണ്ഡലം എം. എൽ. എ. കെ. കെ. രമ കേക്ക് മുറിച്ചു ഉദ്‌ഘാടനം ചെയ്തു.

പ്രവാസ ലോകത്തു ഒരു പ്രാദേശിക കൂട്ടായ്മ ഇരുപതു വര്‍ഷം സേവന സന്നദ്ധരായിരിക്കുന്നു എന്നത് ഏറെ ശ്ലാഘനീയമാണ് എന്നും നോക്കെത്താ ദൂരത്തു നിന്നും നാടിന്‍റെ നന്മ ക്കായി പ്രവാസികൾ നടത്തുന്ന പ്രവർത്തന ങ്ങൾക്കു എത്ര നന്ദി പറഞ്ഞാലും മതിയാകില്ല എന്നും കെ. കെ. രമ എം. എൽ. എ. പറഞ്ഞു.

അഡ്വ. മുഹമ്മദ് സാജിദ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ഷാജി ബി.വടകര, അഡ്വ. സാജിദ് അബൂബക്കർ, കെ. പി. മുഹമ്മദ്, ഫാജിസ്, ഇഖ്ബാൽ ചെക്യാട്, മുഹമ്മദ് ഏറാമല, ബഷീർ മേപ്പയൂർ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ. വി. മനോജ് സ്വാഗതവും കൺവീനർ ജിജു കാർത്തിക പ്പള്ളി നന്ദിയും പറഞ്ഞു.

മൊയ്തു കുറ്റ്യാടി, സുഷി കുമാർ, അസീസ് പുറമേരി, എസ്. പി. മഹമൂദ്, ചന്ദ്രൻ കൊയിലാണ്ടി, സി. എച്ച്. മനോജ്, രമൽ, ശംസുദ്ദീൻ കാർത്തികപ്പള്ളി, മൊയ്‌തു പേരാമ്പ്ര, സലാം ചിത്ര ശാല, നൗഫൽ കടിയങ്ങാട്, ഫിറോസ് പയ്യോളി, അഹ്മദ് ചെനായി, അബ്ദുല്ല, റിയാസ് കടത്തനാട് തുടങ്ങിയവർ നേതൃത്വം നൽകി.

- pma

വായിക്കുക: , , , , ,

Comments Off on വടകര എൻ. ആർ. ഐ. ഫോറം ഇരുപതിന്‍റെ നിറവിൽ

നെഹ്റു ; ഇന്ത്യയുടെ ജനാധിപത്യന്‍റെയും മതേതരത്വത്തിന്‍റെയും ശില്പി

November 21st, 2022

pandit-jawaharlal-nehru-incas-ePathram
അബുദാബി : രാഷ്ട്ര ശില്പിയായ ജവഹർലാൽ നെഹ്റു ഇന്ത്യയുടെ ജനാധിപത്യന്‍റെയും മതേതരത്വത്തിന്‍റെ യും ശില്പി കൂടിയാണ് എന്ന് യു. ഡി. എഫ്. കൺവീനർ എം. എം. ഹസ്സൻ.

ഇൻകാസ് അബുദാബി സംഘടിപ്പിച്ച നെഹ്റു ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായി രുന്നു അദ്ദേഹം. ഗാന്ധിജിയുടെ ജീവ ത്യാഗവും നെഹ്റുവിന്‍റെ അചഞ്ചലമായ മതേതര കാഴ്ചപ്പാടും ഇന്ത്യയുടെ മതേതരത്വത്തിന്‍റെ അടിത്തറയാണ് എന്നും എം. എം. ഹസ്സൻ ചൂണ്ടിക്കാട്ടി.

1947 ലെ ഇടക്കാല സർക്കാർ നെഹ്റുവിയൻ സർക്കാർ ആയിരുന്നു. ഒരു രാഷ്ട്രം കെട്ടി പ്പടുക്കാൻ എല്ലാ ചിന്താ ധാരകളെയും പാർട്ടികളെയും നേതാക്കളെയും ഉൾപ്പെടുത്തി നെഹ്റു രൂപീകരിച്ച സർക്കാർ ഒരു ദേശീയ സർക്കാർ ആയിരുന്നു.

congress-leader-mm-hassan-incas-abudhabi-ePathram

ഹിന്ദു മഹാ സഭക്കാരന്‍ ആയിരുന്ന ശ്യാമ പ്രസാദ് മുഖർജി വ്യവസായ മന്ത്രിയും സിക്കു വാദിയായ പാന്തി പാർട്ടി നേതാവ് ബൽ ദേവ് സിംഗ് രാജ്യ രക്ഷാ മന്ത്രിയും കോൺഗ്രസ്സ് പ്രസിഡണ്ട് മൗലാന അബുള്‍ കലാം ആസാദ് വിദ്യാഭ്യാസ മന്ത്രിയും നെഹ്റുവിന്‍റെ കടുത്ത വിമർശകന്‍ ആയിരുന്ന ഡോക്ടർ ബി. ആർ. അംബേദ്കർ നിയമ മന്ത്രിയും ബ്രിട്ടീഷ് പക്ഷപാതി ആയിരുന്ന ആർ. കെ. ഷണ്മുഖം ചെട്ടി ധന കാര്യ മന്ത്രിയും ആയിരുന്നു നെഹ്റു വിന്‍റെ സർക്കാരിൽ.

വർഗ്ഗീയതയോടും ഫാസിസ ത്തോടും വിട്ടു വീഴ്ചയില്ലാത്ത നെഹ്റുവിന്‍റെ ശക്തമായ നിലപാട് മൂലമാണ് ഹിന്ദു മഹാ സഭയോ വർഗ്ഗീയ ഫാസിസ്റ്റ് ശക്തികളോ ഈ കാല ഘട്ടത്തിൽ ഇന്ത്യയിൽ വളരാതിരുന്നത് എന്നും എം. എം. ഹസ്സൻ പറഞ്ഞു.

ഇൻകാസ് അബുദാബി പ്രസിഡണ്ട് ബി. യേശു ശീലൻ അദ്ധ്യക്ഷത വഹിച്ചു. എ. എം. കബീർ, സലിം ചിറക്കൽ, എ. എം. അൻസാർ, കെ. എച്ച്. താഹിർ, എം. യു. ഇർഷാദ്, നിബു സാം ഫിലിപ്പ്, ദശ പുത്രൻ എന്നിവർ പ്രസംഗിച്ചു.

വായനക്കൂട്ടം ശിശുദിനം

  • Image Credit ; INC

- pma

വായിക്കുക: , ,

Comments Off on നെഹ്റു ; ഇന്ത്യയുടെ ജനാധിപത്യന്‍റെയും മതേതരത്വത്തിന്‍റെയും ശില്പി

പ്രൊഫസര്‍. ടി. ജെ. ചന്ദ്ര ചൂഢൻ അന്തരിച്ചു

October 31st, 2022

rsp-leader-t-j-chandra-choodan-ePathram
തിരുവനന്തപുരം : ആർ. എസ്. പി. യുടെ മുതിര്‍ന്ന നേതാവ് പ്രൊഫസര്‍. ടി. ജെ. ചന്ദ്ര ചൂഢൻ (83) അന്തരിച്ചു. തിരുവനന്ത പുരത്തെ സ്വകാര്യ ആശു പത്രിയില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം. ആര്‍. എസ്. പി. യുടെ ദേശീയ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

വിദ്യാർത്ഥി സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ രാഷ്ട്രീയ രംഗത്ത് എത്തി. കെ. ബാല കൃഷ്ണന്‍റെ കൗമുദിയിൽ പ്രവർത്തിച്ചു. ശാസ്‌താം കോട്ട ദേവസ്വം ബോർഡ്‌ കോളേജിൽ അദ്ധ്യാപകന്‍ ആയിരുന്ന ചന്ദ്ര ചൂഡന്‍ പി. എസ്. സി. അംഗം ആയിരുന്നു. ആര്യനാട് നിന്നും നിയമസഭ യിലേക്ക് മത്സരിച്ചിട്ടുണ്ട്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ചു കാലമായി സജീവ രാഷ്ട്രീയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. WiKi

- pma

വായിക്കുക: , , ,

Comments Off on പ്രൊഫസര്‍. ടി. ജെ. ചന്ദ്ര ചൂഢൻ അന്തരിച്ചു

മന്ത്രിമാരെ പുറത്താക്കും എന്ന ഗവര്‍ണ്ണറുടെ മുന്നറിയിപ്പ് : പ്രതിഷേധം വ്യാപകം

October 17th, 2022

kerala-legislative-assembly-epathram
തിരുവനന്തപുരം : ഗവര്‍ണ്ണര്‍ പദവിയുടെ അന്തസ്സ് കെടുത്തുന്ന പ്രസ്താവനകള്‍ നടത്തിയാല്‍ മന്ത്രി സ്ഥാനം റദ്ദ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും എന്ന മുന്നറിയിപ്പു നല്‍കിയ സംസ്ഥാന ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ട്വീറ്റിന് എതിരെ വ്യാപക പ്രതിഷേധം.

ജനാധിപത്യത്തെക്കുറിച്ചും ഭരണ ഘടനയെ ക്കുറിച്ചും ഗവർണ്ണർ അജ്ഞനാണ്. ആദ്ദേഹം അമിതാധികാര പ്രവണത കാട്ടുന്നു. മന്ത്രിമാരെ പിൻ വലിക്കാൻ അദ്ദേഹത്തിന് അധികാരം ഇല്ല. താന്‍ ആര്‍. എസ്സ്. എസ്സ്. ആണെന്ന് പരസ്യ മായി സമ്മതിച്ച ഗവർണ്ണറുടെ നില പാടുകളോടു വിധേയ പ്പെടാൻ ഇടതു മുന്നണിക്ക് സാധിക്കില്ല എന്നും സി. പി. എം. സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ പ്രതികരിച്ചു. മന്ത്രിമാരെ തിരിച്ചു വിളി ക്കാൻ ഒരു ഗവർണ്ണർക്കും അവകാശമില്ല. ഭരണ ഘടനയുടെ 163, 164 വകുപ്പ് അനുസരിച്ചാണ് ഈ നിയമനങ്ങള്‍ നടക്കുന്നത്.

ഗവർണ്ണറുടെ പരാമർശത്തെ കുറിച്ച് വളരെ ഗൗരവമായി തന്നെ ആലോചിക്കേണ്ടതാണ്. ഭരണ ഘടന പറയുന്നത് അനുസരിച്ചേ ഗവർണ്ണർക്ക് പ്രവർ ത്തിക്കാന്‍ കഴിയുകയുള്ളൂ. മന്ത്രി പദവി റദ്ദാക്കാൻ ഗവർണ്ണര്‍ക്ക് അധികാരം ഇല്ല എന്ന് സി. പി. ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു.

ഭരണ ഘടനയുടെ 163 വരെയുള്ള അനുഛേദങ്ങളിൽ ഒന്നും ഗവർണ്ണറുടെ ഈ അധികാരത്തെ കുറിച്ചു പറഞ്ഞിട്ടില്ല. ജനാധിപത്യം നിലവിൽ വന്ന് കുറച്ചു കാലം ആയതിനാൽ ഭീഷണി സ്വരങ്ങളെ ഗൗരവമായി എടുക്കുന്നില്ല എന്നും അദ്ദേഹം പ്രതികരിച്ചു.

ഗവര്‍ണ്ണറുടെ നടപടി തികച്ചും അസാധാരണം എന്ന് സി. പി. എം. പോളിറ്റ് ബ്യൂറോ അംഗം എം. എ. ബേബി. മന്ത്രിസഭ യുടെ ഉപദേശം അനുസരിച്ചാണ് ഗവര്‍ണ്ണര്‍ പ്രവര്‍ത്തിക്കേണ്ടത്. ആര്‍. എസ്. എസ്. തലവന്‍ തന്നെക്കാള്‍ മുകളിലാണ് എന്ന് പറയാതെ പറഞ്ഞയാളാണ് ഗവര്‍ണ്ണര്‍.

സംസ്ഥാന മന്ത്രി സഭയിലെ മന്ത്രിമാരെ പുറത്താക്കുവാന്‍ ഉള്ള അധികാരം ഗവര്‍ണ്ണര്‍ക്ക് ഇല്ല എന്ന് ലോക് സഭാ മുന്‍ സെക്രട്ടറി ജനറല്‍ പി. ഡി. ടി. ആചാരി. മുഖ്യമന്ത്രി പറയുമ്പോഴാണ് ഒരു മന്ത്രിയെ നിയമിക്കുന്നത്. അതു പോലെ തന്നെ മന്ത്രിസഭയിൽ നിന്ന് ഒരാളെ മാറ്റണം എങ്കിലും മുഖ്യ മന്ത്രി പറയണം.

സംസ്ഥാനത്തിന്‍റെ പൂര്‍ണ്ണ അധികാരം മുഖ്യ മന്ത്രിക്ക് തന്നെയാണ്. ഗവര്‍ണ്ണര്‍ ഭരണഘടനാ തലവന്‍ മാത്രമാണ് ഗവർണ്ണർക്ക് സ്വന്തമായി തീരുമാനം എടുക്കാനുള്ള അധികാരം ഭരണ ഘടന നൽകുന്നില്ല. മന്ത്രി സഭയുടെ നിർദ്ദേശം അനുസരിച്ചാണ് ഗവർണ്ണർ പ്രവർത്തി ക്കേണ്ടത് എന്നും പി. ഡി. ടി. ആചാരി പറഞ്ഞു.

 

- pma

വായിക്കുക: , , , ,

Comments Off on മന്ത്രിമാരെ പുറത്താക്കും എന്ന ഗവര്‍ണ്ണറുടെ മുന്നറിയിപ്പ് : പ്രതിഷേധം വ്യാപകം

Page 9 of 60« First...7891011...203040...Last »

« Previous Page« Previous « വിനോദ സഞ്ചാരം: വാഹനം ബുക്ക് ചെയ്യുന്നവര്‍ മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കണം
Next »Next Page » വിമാനത്താവളം അദാനി ഗ്രൂപ്പിന് തന്നെ : കേരളത്തിന്‍റെ ഹർജി സുപ്രീം കോടതി തള്ളി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha