ദേശീയ കായിക ദിനം : ഖത്തറില്‍ ചൊവ്വാഴ്ച പൊതു അവധി

February 13th, 2017

qatar-national-flag-ePathram

ദോഹ : ദേശീയ കായിക ദിന ത്തോട് അനു ബന്ധിച്ച് ഖത്തറില്‍ ഫെബ്രുവരി 14 ചൊവ്വാഴ്ച പൊതു അവധി പ്രഖ്യാ പിച്ചു.

എല്ലാ വര്‍ഷവും ഫെബ്രു വരി യിലെ രണ്ടാ മത്തെ ചൊവ്വാഴ്ച യാണ് രാജ്യം ദേശീയ കായിക ദിനം ആചരി ക്കുന്നത്. അമീരി ദിവാനാണ് അവധി പ്രഖ്യാ പിച്ചത്.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on ദേശീയ കായിക ദിനം : ഖത്തറില്‍ ചൊവ്വാഴ്ച പൊതു അവധി

ദേശീയ കായികദ ദിനം : ഖത്തറില്‍ ചൊവ്വാഴ്ച പൊതു അവധി

February 13th, 2017

ദോഹ : ദേശീയ കായിക ദിന ത്തോട് അനു ബന്ധിച്ച് ഖത്തറില്‍ ഫെബ്രുവരി 14 ചൊവ്വാഴ്ച പൊതു അവധി പ്രഖ്യാ പിച്ചു.

എല്ലാ വര്‍ഷവും ഫെബ്രുവരി യിലെ രണ്ടാ മത്തെ ചൊവ്വാഴ്ച യാണ് രാജ്യം ദേശീയ കായിക ദിനം ആചരി ക്കുന്നത്. അമീരി ദിവാനാണ് അവധി പ്രഖ്യാ പിച്ചത്.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on ദേശീയ കായികദ ദിനം : ഖത്തറില്‍ ചൊവ്വാഴ്ച പൊതു അവധി

അലെപ്പോയിലെ ജനങ്ങള്‍ക്ക് ഐക്യ ദാര്‍ഢ്യം : ഖത്തര്‍ ദേശീയ ദിന ആഘോഷ ങ്ങള്‍ റദ്ദാക്കി

December 14th, 2016

qatar-ameer-sheikh-thameem-bin-hamed-althani-ePathram
ദോഹ : ഖത്തറിലെ ദേശീയ ദിന ആഘോഷ ങ്ങള്‍ റദ്ദാക്കി യാതായി വാർത്താ ഏജൻസി  റിപ്പോർട്ട് ചെയ്തു.

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ ഥാനി യുടേ താണ് ഉത്തരവ്.

ഡിസംബര്‍ 18 നാണ് ഖത്തർ ദേശീയ ദിനം ആചരിക്കു ന്നത്. ആഘോഷ ങ്ങളുടെ ഭാഗ മായി രാജ്യ ത്തിന്റെ വിവിധ ഭാഗ ങ്ങളിൽ നിരവധി പരിപാടി കള്‍ നടത്തു വാൻ തീരു മാനി ച്ചിരുന്നു.

അലെപ്പോ യിലെ ജനങ്ങള്‍ക്ക് ഐക്യ ദാര്‍ഢ്യം പ്രഖ്യാ പിച്ചു കൊണ്ടാണ് ദേശീയ ദിന പരേഡ് ഉള്‍പ്പെടെ യുള്ള ആഘോഷ പരി പാടി കൾ റദ്ദാക്കിയത്.

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on അലെപ്പോയിലെ ജനങ്ങള്‍ക്ക് ഐക്യ ദാര്‍ഢ്യം : ഖത്തര്‍ ദേശീയ ദിന ആഘോഷ ങ്ങള്‍ റദ്ദാക്കി

സി. ബി. എസ്. ഇ. സ്കൂളുകള്‍ക്ക് പുതിയ അറബി പുസ്തക വുമായി മലയാളി രംഗത്ത്

November 26th, 2015

arabic-for-english-schools-by-amanulla-vadakkagara-ePathram

ദുബായ് : സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കണ്ടറി എഡ്യൂക്കേ ഷന്റെ കീഴില്‍ ഒന്നു മുതല്‍ എട്ടു വരെ യുള്ള ക്ലാസ്സു കളില്‍ രണ്ടാം ഭാഷ യായും മൂന്നാം ഭാഷ യായും അറബി പഠി ക്കുന്ന വിദ്യാര്‍ ത്ഥി കള്‍ക്ക് സഹായക മായ ‘അറബിക് ഫോർ ‍ഇംഗ്ലീഷ് സ്കൂള്‍സ്’ എന്ന പുസ്തക പരമ്പര യുമായി അമാനുല്ല വടക്കാങ്ങര എന്ന മലയാളി രംഗത്ത്.

രണ്ട് പതിറ്റാണ്ടോളം ഇന്ത്യയിലും ഗള്‍ഫി ലുമുള്ള പ്രമുഖ സി. ബി. എസ്. ഇ. സ്കൂളു കളില്‍ അറബി പഠിപ്പിച്ച അനുഭവ ത്തിന്റെ അടി സ്ഥാന ത്തി ലാണ് പുതിയ അറബി പരമ്പര യുമായി അമാനുല്ല വടക്കാങ്ങര രംഗത്ത് വന്നിരിക്കുന്നത്. സി. ബി. എസ്. ഇ., എന്‍. സി. ആര്‍. ടി. എന്നീ വിഭാഗ ങ്ങളില്‍ ഒന്നു മുതല്‍ എട്ടു വരെ ക്ലാസു കളില്‍ അറബി പഠിപ്പി ക്കുവാന്‍ നിശ്ചിത മായ ടെക്സ്റ്റ് ബുക്കു കള്‍ ഇല്ലാ ത്തത് അദ്ധ്യാപ കര്‍ക്കും വിദ്യാര്‍ത്ഥി കള്‍ക്കും ഒരു പോലെ വിഷമ കര മായിരുന്നു.

writer-amanulla-vadakkagara-ePathram

രചയിതാവ് അമാനുല്ല വടക്കാങ്ങര

പല സ്കൂളു കളും വിദേശി പ്രസാധ കരുടെ പുസ്തക ങ്ങളെ യാണ് ആശ്രയി ച്ചിരുന്നത്. ഇത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിച്ചു. മറ്റു പല സ്കൂളു കളും കേരള അറബി ക്  റീഡറോ കേരള ത്തിലെ മദ്രസ കള്‍ക്ക് വേണ്ടി തയ്യാറാക്കിയ അറബി പുസ്തക ങ്ങളോ ആണ് അവലംബി ച്ചിരുന്നത്. ഇത് മലയാളികള്‍ അല്ലാത്ത വര്‍ക്ക് പ്രയാസം സൃഷ്ടിച്ചു കൊണ്ടി രുന്നു. ഈ പശ്ചാത്തല ത്തി ലാണ് അറബി രണ്ടാം ഭാഷ യായും മൂന്നാം ഭാഷ യായും പഠിക്കുന്ന കുട്ടി കളെ ഉദ്ദേശിച്ച് ‘അറബിക് ഫോര്‍ ഇംഗ്ലീഷ് സ്കൂള്‍സ്’ എന്ന ആശയം ഉദിച്ചത് എന്ന് അമാനുല്ല വടക്കാങ്ങര പറഞ്ഞു.

ഇന്ത്യ യിലെ പ്രമുഖ വിദ്യാഭ്യാസ പ്രസാധക രായ കൃതി പ്രകാശന്‍ പ്രസിദ്ധീ കരിച്ച പരമ്പരക്ക് വമ്പിച്ച സ്വീകാര്യത യാണ് ലഭിച്ചു കൊണ്ടിരിക്കുന്നത് എന്ന് പുസ്തകം യു. എ. ഇ. യിലെ സ്കൂളുകളില്‍ പരിചയ പ്പെടുത്തുന്ന തിനായി ദുബായില്‍ എത്തിയ അമാനുല്ല പറഞ്ഞു. ഖത്തറിലും സൗദി അറേബ്യ യിലും കുവൈത്തിലും പല ഇന്ത്യന്‍ സ്കൂളുകളും ഇതിനകം തന്നെ പുസ്തകം അംഗീ കരിച്ചു കഴിഞ്ഞു. ഒമാനിലും യു. എ. ഇ. യിലും ബഹറൈ നിലും താമസിയാതെ പുസ്തകം ലഭ്യമാക്കും.

അറബി ഭാഷയെ പ്രോത്സാഹി പ്പിക്കുന്ന തിന്റെ ഭാഗമായി നിരവധി പുസ്തക ങ്ങള്‍ തയ്യാറാക്തിയ അമാനുല്ല വടക്കാങ്ങര യുടെ സ്‌പോക്കണ്‍ അറബിക് പുസ്തക ങ്ങള്‍ ഏറെ ശ്രദ്ധേ യ മാണ്. അറബി ഭാഷ യുമായി ബന്ധപ്പെട്ട് മുപ്പത്തി ആറോളം ഗ്രന്ഥ ങ്ങളുടെ കര്‍ത്താവായ അമാനുല്ല വടക്കാങ്ങര യാണ് സ്‌പോക്കണ്‍ അറബി ക്കിനെ വ്യവസ്ഥാപിത മായ ഒരു പഠന ശാഖ യായി വികസി പ്പിച്ചത്.

– തയ്യാറാക്കിയത്  : കെ. വി. അബ്ദുല്‍ അസീസ്‌

* ആരോഗ്യ ചിന്തകള്‍ പ്രകാശനം ചെയ്തു

* അറബിക് ഫോർ ‍ഇംഗ്ലീഷ് സ്കൂള്‍സ്

* ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറി

* ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറി പ്രകാശനം ചെയ്തു

* അറബി ഭാഷയും സംസ്‌കാരവും ആകര്‍ഷകം : ഹാന്‍സ് ഹോസ്റ്റ് കൊംഗോളസ്കി

* അറബി ഭാഷ യുടെ പ്രാധാന്യം ഏറി വരുന്നു : പത്മശ്രീ അഡ്വ. സി. കെ. മേനോൻ


- കറസ്പോണ്ടന്‍റ്

വായിക്കുക: , , , , ,

Comments Off on സി. ബി. എസ്. ഇ. സ്കൂളുകള്‍ക്ക് പുതിയ അറബി പുസ്തക വുമായി മലയാളി രംഗത്ത്

പ്രമേഹം നിയന്ത്രി ക്കുന്നതില്‍ ഭക്ഷണ ശീലം പ്രധാനം

November 24th, 2015

world-diabetes-day-ePathram
ദോഹ : പ്രമേഹം നിയന്ത്രി ക്കുന്നതില്‍ ശാരീരിക വ്യായാമ ങ്ങളെ പോലെ തന്നെ ഭക്ഷണ ശീല ങ്ങളും പ്രധാന മാണെന്ന് സ്പീഡ് ലൈന്‍ പ്രിന്റിംഗ് പ്രസ്സ് മാനേജിംഗ് ഡയറക്ടര്‍ ഉസ്മാന്‍ മുഹമ്മദ്. പ്രമേഹ ദിനാ ചരണ ത്തോട് അനുബന്ധിച്ച് മീഡിയ പ്ലസ് സംഘടി പ്പിച്ച ബോധ വല്‍ക്കര ണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരി ക്കുക യായി രുന്നു അദ്ദേഹം.

പ്രമേഹ ത്തെ ക്കുറിച്ച് എല്ലാ വര്‍ക്കും അറിവ് കൂടുമ്പോഴും രോഗി കളുടെ എണ്ണം കൂടു ന്നത് പ്രായോഗിക നടപടി കള്‍ ഇല്ലാത്തതു കൊണ്ടാണ്. കാര്‍ബോ ഹൈഡ്രേറ്റു കള്‍ കുറഞ്ഞ ആഹാര ങ്ങള്‍ ശീല മാക്കു കയും ആവശ്യ ത്തിന് പ്രോട്ടീനു കള്‍ അടങ്ങിയ ഭക്ഷണ പദാര്‍ ത്ഥ ങ്ങള്‍ ശീലി ക്കുകയും ചെയ്താല്‍ പ്രമേഹം ഒരു പരിധി വരെ നിയന്ത്രി ക്കുവാന്‍ കഴിയും. അതോടൊപ്പം അത്യാവശ്യം ശാരീരിക വ്യായാമ ങ്ങളും മാനസിക സംഘര്‍ഷ ങ്ങള്‍ ലഘൂ കരിക്കുന്ന തിനുള്ള നടപടി കളും സ്വീകരിക്കണം. അവഗണി ച്ചാല്‍ അത്യന്തം ഗുരുതര മായ പ്രത്യാ ഘാത ങ്ങള്‍ സൃഷ്ടിക്കുന്ന പ്രമേഹം, മനസ്സു വെച്ചാല്‍ നിയന്ത്രി ക്കുവാന്‍ കഴിയും എന്നാണു തന്റെ അനുഭവം എന്നും അദ്ദേഹം പറഞ്ഞു.

ശാരീരി കവും മാനസിക വു മായ ആരോഗ്യ ത്തിന്റെ സന്തുലിതാ വസ്ഥ യാണ് പ്രമേഹം നിയന്ത്രി ക്കുന്ന തില്‍ മുഖ്യം എന്ന് കൗണ്‍സിലറും സാമൂഹ്യ പ്രവര്‍ത്ത കനു മായ ഡോ. യാസര്‍ പറഞ്ഞു.

മാനസിക സംഘര്‍ഷ ങ്ങളുടെ ആധിക്യം പ്രമേഹം വര്‍ദ്ധി ക്കുവാ നുള്ള മുഖ്യ കാരണ ങ്ങളില്‍ ഒന്നാണ് എന്ന് പല പഠന ങ്ങളും തെളിയിക്കുന്നു. കായിക അദ്ധ്വാനം ചെയ്യുന്ന തൊഴി ലാളി കളില്‍ പ്രമേഹം കൂടുന്ന തിനുള്ള മുഖ്യ കാരണം മാനസിക സംഘര്‍ഷ ങ്ങളാണ്.

സമൂഹ ത്തിലെ മേലേക്കിട യിലുള്ള പ്രായം ചെന്ന വരില്‍ കൂടുതലായും കണ്ടിരുന്ന പ്രമേഹം ഇന്ന് എല്ലാ വിഭാഗം ജന ങ്ങളിലും ഏത് പ്രായ ക്കാരിലും കണ്ടു വരുന്നു എന്നത് അപ കട കര മായ സൂചന യാണ് എന്ന് നസീം അല്‍ റബീഹ് മെഡി ക്കല്‍ സോഷ്യല്‍ വര്‍ക്കര്‍ സന്ദീപ് ജി. നായര്‍ പറഞ്ഞു. സമൂഹ ത്തിന്റെ സമഗ്ര മായ ബോധ വല്‍ ക്കരണ ത്തി ലൂടെ മാത്രമേ ഈ അവസ്ഥ ക്ക് മാറ്റം വരുത്താന്‍ കഴിയുക യുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

മീഡിയ പ്ളസ് സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര അദ്ധ്യ ക്ഷത വഹിച്ചു. സ്റ്റാര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ പി. കെ. മുസ്തഫ, അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍ എന്നിവര്‍ സംസാരിച്ചു.

പരിപാടി യില്‍ പങ്കെടുത്ത മുഴുവന്‍ ആളു കളുടെയും പ്രമേഹ – രക്ത സമ്മര്‍ദ്ധ പരിശോധനയും ആവശ്യമായ മാര്‍ഗ നിര്‍ദ്ദേശ ങ്ങളും തുടര്‍ ചികിത്സക്കുള്ള സൌകര്യങ്ങളും നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററിന്റെ നേതൃത്വ ത്തില്‍ ചെയ്തു കൊടുത്തു.

– കെ. വി. അബ്ദുല്‍ അസീസ്‌ ചാവക്കാട്, ദോഹ – ഖത്തര്‍

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on പ്രമേഹം നിയന്ത്രി ക്കുന്നതില്‍ ഭക്ഷണ ശീലം പ്രധാനം

Page 1 of 1412345...10...Last »

« Previous « ശാഫി സഖാഫി മുണ്ടബ്ര അബുദാബി യിൽ
Next Page » പൊന്നാനി നിവാസികള്‍ ഒത്തുകൂടി »ശാസ്ത്രജ്ഞർ കൃത്രിമ നേത്ര...
കേരളത്തില്‍ ജനിതകമാറ്റം വ...
ന്യൂട്ടന് വെല്ലുവിളിയുമായ...
ജപ്പാൻ ആണവ നിലയങ്ങൾ വീണ്ട...
ഇന്ത്യ പ്രവര്‍ത്തിക്കുന്ന...
സ്പെയിനിലെ ബാങ്കുകള്‍ നഷ്...
അതിരപ്പിള്ളി പദ്ധതിക്കായി...
ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മായാവതി ഉത്തര്‍പ്രദേശ്‌ വ...
ന്യൂമോണിയ : ശിശു മരണങ്ങള്...
മൈക്കള്‍ ജാക്സന്‍റെ മരണത്...
162 എം.പിമാര്‍ ക്രിമിനല്‍...
ഭക്ഷ്യവില കുതിക്കുന്നു, ജ...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha