അബുദാബി : ഹിജ്റ പുതു വർഷം പ്രമാണിച്ച് യു. എ. ഇ. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 2025 ജൂൺ 27 വെള്ളിയാഴ്ച ശമ്പളത്തോടു കൂടിയ അവധി നൽകി എന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യുമൻ റിസോഴ്സസും മാനവ വിഭവ ശേഷി, സ്വദേശി വത്കരണ മന്ത്രാലയവും അറിയിച്ചു.
വെള്ളിയാഴ്ച അവധി ലഭിക്കുന്നതോടെ ശനിയാഴ്ചയും ഞായറാഴ്ചയും വാരാന്ത്യ അവധിയുള്ള ജീവനക്കാർക്ക് മൂന്നു ദിവസം അവധി ലഭിക്കും. ജൂൺ 30 തിങ്കളാഴ്ച മുതൽ പ്രവർത്തനം പുനരാരംഭിക്കും.
ഇസ്ലാമിക ചരിത്രത്തിലെ പ്രധാന സംഭവങ്ങളിൽ ഒന്നാണ് പ്രവാചകനായ മുഹമ്മദ് നബി (സ) മക്കയിൽ നിന്നും മദീനയിലേക്ക് പലായനം ചെയ്ത ഹിജ്റ. ചന്ദ്ര മാസ കലണ്ടറിലെ ആദ്യ മാസമായ മുഹർറം ആരംഭിക്കുന്നത് ഈ ദിനത്തിലാണ്. MoHRE_UAE