ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ

July 6th, 2026

MURALEEDHARAN-epathram
തിരുവനന്തപുരം : കഴിഞ്ഞ പത്ത് വർഷങ്ങളിൽ സംസ്ഥാന ആരോഗ്യ വകുപ്പിൽ നടത്തിയ ക്രയ-വിക്രയങ്ങളെ കുറിച്ച് സമഗ്രമായ വകുപ്പു തല അന്വേഷണം നടത്തും എന്ന് മന്ത്രി കെ. മുരളീധരൻ. സർക്കാർ ആശുപത്രി കളിലും മെഡിക്കൽ കോളേജു കളിലും ഉപകരണങ്ങൾ വാങ്ങിയതാണ് അന്വേഷിക്കുന്നത്.

കൊവിഡ് കാലത്ത് കേന്ദ്ര സർക്കാർ വിതരണം ചെയ്ത ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതെ കൂട്ടി ഇട്ടിരിക്കുന്നത് മന്ത്രിയുടെ ശ്രദ്ധയിൽ പെട്ടിരുന്നു. കൊവിഡ് സമയത്ത് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ലഭിച്ച രണ്ട് ഓക്സ‍ിജൻ കോൺസൻട്രേറ്റർ കേടായ നിലയിലാണ്.

തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കി നു മുന്നിൽ ഓട്ടോ ക്ലേവ് മെഷീൻ മഴയും വെയിലുമേറ്റ് നശിക്കുകയാണ്. പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ 100 കെ. വി. സോളാർ പ്ലാന്റ് സ്ഥാപിച്ചു എങ്കിലും ഗ്രിഡിൽ ഘടിപ്പിച്ചില്ല. ഇവിടെ ജനറേറ്റർ വാങ്ങിച്ചു എങ്കിലും പ്രവർത്തിപ്പി ക്കുന്നില്ല.

ഉപകരണങ്ങളിൽ ഏറെയും ആരും തിരിഞ്ഞു നോക്കാതെ നശിക്കുന്നത് നേരിൽക്കണ്ട് മനസ്സിലാക്കിയതു കൊണ്ടാണ് അന്വേഷണം നടത്തുന്നത് എന്നും മന്ത്രി പറഞ്ഞു.

തകർന്ന സിസ്റ്റത്തെ ശരിയാക്കുവാൻ ഉള്ള നടപടി കളുടെ ഭാഗമാണിത് എന്നും അന്വേഷണത്തിൽ ക്രമക്കേടു കണ്ടെത്തിയാൽ വിജിലൻസിന് കൈമാറും എന്നും മന്ത്രി വ്യക്തമാക്കി.

- pma

വായിക്കുക: , , , , , , , , , , , ,

Comments Off on ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ

ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.

July 2nd, 2026

new-logo-kerala-police-ePathram
തിരുവനന്തപുരം : ഔദ്യോഗിക വേഷത്തില്‍ മത ചടങ്ങുകള്‍ക്കും ആഘോഷങ്ങള്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കരുത് എന്ന് ഡി. ജി. പി. യുടെ നിർദ്ദേശം.

ക്രമസമാധാന പാലനം, സുരക്ഷാ ചുമതലകൾ എന്നിങ്ങനെ ഡ്യൂട്ടിയുടെ ഭാഗം അല്ലാതെ ആരാധനാലയങ്ങളിലെ ചടങ്ങുകൾ, ഉദ്ഘാടനങ്ങൾ, ഉത്സവ ആഘോഷങ്ങൾ തുടങ്ങിയ പരിപാടികളിൽ പങ്കെടുക്കുമ്പോൾ യൂണി ഫോം ധരിക്കരുത്.

സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ വരെയുള്ളവര്‍ ഈ നിർദ്ദേശം പാലിക്കണം എന്നും ഡി. ജി. പി. യുടെ സര്‍ക്കുലറിൽ പറയുന്നു.

പോലീസ് ഉദ്യോഗസ്ഥര്‍ യൂണി ഫോമിൽ ഇത്തരം പരിപാടികളിൽ പങ്കെടുത്തു റീല്‍സ് ചിത്രീകരിച്ച് സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്തതിന് എതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. പോലീസ് സേനയുടെ അച്ചടക്കത്തെയും നിഷ്പക്ഷതയെയും ബാധിക്കുന്ന തരത്തിലുള്ള ഇത്തരം പ്രവണതകൾ അധികരിച്ച് വരുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് കർശ്ശന നിർദ്ദേശവുമായി അധികൃതർ രംഗത്തു വന്നത്

- pma

വായിക്കുക: , , , , ,

Comments Off on ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.

സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി

June 23rd, 2026

strengthening-cyber-security-state-data-p-k-kunhalikutty-ePathram
തിരുവനന്തപുരം : ഡാറ്റയുടെയും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നത് പ്രധാന മുൻഗണന എന്നും സൈബർ ഭീഷണികളെ നേരിടാൻ ശക്തമായ സുരക്ഷാ ചട്ടക്കൂടുകൾ അനിവാര്യം എന്നും വ്യവസായ-വിവര സാങ്കേതിക വിദ്യ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലി ക്കുട്ടി.

‘സംസ്ഥാന ഡാറ്റക്കായുള്ള സൈബർ സുരക്ഷാ ചട്ട ക്കൂടുകൾ ശക്തിപ്പെടുത്തൽ’ എന്ന വിഷയത്തിൽ തിരുവനന്ത പുരത്ത് സംഘടിപ്പിച്ച സംസ്ഥാന തല കൺസൾട്ടേറ്റീവ് ശില്പ ശാല ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം.

കേരളത്തിൽ ഡിജിറ്റൽ ഭരണ സംവിധാനങ്ങളും ഓൺ ലൈൻ സർക്കാർ സേവനങ്ങളും വ്യാപകം ആവുന്ന സാഹചര്യത്തിൽ റാൻസംവെയർ ആക്രമണങ്ങൾ, ഡാറ്റ ചോർച്ചകൾ, ഫിഷിംഗ് തട്ടിപ്പുകൾ, ഡിജിറ്റൽ സംവിധാനങ്ങൾക്ക് എതിരായ ആക്രമണങ്ങൾ തുടങ്ങിയ സൈബർ ഭീഷണികൾ വർദ്ധിച്ചു വരുന്നു എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഇത്തരം വെല്ലുവിളികളെ ഫലപ്രദമായി നേരിടുന്നതിന് കേന്ദ്ര-സംസ്ഥാന ഏകോപനവും ആധുനിക സൈബർ സുരക്ഷാ സംവിധാനങ്ങളും ശക്തിപ്പെടുത്തേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

സ്റ്റേറ്റ് ഐ. ടി. മിഷൻ, നാഷണൽ ഇ-ഗവേണൻസ് ഡിവിഷൻ, കേന്ദ്ര ഇലക്ട്രോണിക്‌സ് & ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ആയിരുന്നു പരിപാടി.

സൈബർ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും സർക്കാർ ഡാറ്റയുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതിനുള്ള ദേശീയ തല കൺസൾട്ടേറ്റീവ് പ്രക്രിയയുടെ ഭാഗമായാണ് ശിൽപ്പ ശാല ഒരുക്കിയത്.  P R D – LIVE

- pma

വായിക്കുക: , , , , , ,

Comments Off on സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി

സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും

June 8th, 2026

police-strict-action-against-capturing-private-videos-for-social-media-ePathram

തിരുവനന്തപുരം : മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നു കയറി ദൃശ്യങ്ങള്‍ പകര്‍ത്തുന്ന ആളുകൾക്ക് എതിരെ കർശ്ശന നടപടിയുമായി കേരള പോലീസ്.

സമൂഹ മാധ്യമങ്ങളില്‍ സ്വന്തം പ്രശസ്തിക്കും ലൈക്കു കൾക്കും വേണ്ടി അപകട സ്ഥലങ്ങള്‍, മരണാനന്തര ചടങ്ങുകള്‍ എന്നിവിടങ്ങളിലെ ദൃശ്യങ്ങൾ പകർത്തി ഷെയർ ചെയ്യുന്ന പ്രവണത വർദ്ധിച്ചു വരുന്ന സാഹചര്യ ത്തിലാണ് പോലീസിന്റെ ഈ മുന്നറിയിപ്പ്.

ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന സ്വകാര്യതക്കുള്ള അവകാശം (Right to Privacy) മൗലിക അവകാശമാണ്. ഒരാളുടെ അനുമതി ഇല്ലാതെ അയാളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് നിയമ നടപടികൾ നേരിടാൻ കാരണം ആകാം.

Information Technology Act, 2000 – Section 66E പ്രകാരം ഒരാളുടെ സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വീഡിയോ കളോ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് 3 വർഷം വരെ തടവും 2 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ് എന്നും പോലീസ് ഓർമ്മിപ്പിക്കുന്നു. FB PAGE & Instagram

- pma

വായിക്കുക: , , , , , , , , ,

Comments Off on സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും

ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു

May 13th, 2026

kunjalikutty1-epathram
മലപ്പുറം : മുഖ്യമന്ത്രി ചർച്ചയിൽ കോൺഗ്രസ്സ് ഹൈക്കമാൻഡിന്റെ തീരുമാനം അറിയുവാനായി കാത്തിരിക്കുന്നു എന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രി ആരാണ് എന്നതുമായി ബന്ധപ്പെട്ടു ഇന്ന് തന്നെ തീരുമാനം ഉണ്ടാവും എന്നാണു പ്രതീക്ഷ. ഡൽഹി യിൽ നിന്നുള്ള തീരുമാനത്തിനായി കാത്തിരിക്കുകയാണ്. അത് അറിഞ്ഞാൽ ബാക്കി ആലോചിച്ച ശേഷം പറയും.

ലീഗ് എടുക്കേണ്ട തീരുമാനങ്ങൾക്ക് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മന്ത്രിമാരെ ഉൾപ്പെടെ തീരുമാനിക്കുന്നതും തങ്ങൾ ആയിരിക്കും. പാണക്കാട് ചേർന്ന ലീഗ് നേതൃ യോഗത്തിന് ശേഷം മാധ്യമ ങ്ങളോട് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി തീരുമാനം ഇനിയും വൈകുന്നതിൽ മുസ്ലിം ലീഗ് അണികൾക്ക് ഇടയിലും കടുത്ത അതൃപ്തി ഉയർന്നു വന്നപ്പോഴാണ് പ്രതിസന്ധി ചർച്ച ചെയ്യാൻ ബുധനാഴ്ച രാവിലെ പത്ത് മണി യോടെ പാണക്കാട് അടിയന്തര യോഗം വിളിച്ചു ചേർത്തത്.

ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയത്തിനായി പ്രവർത്തിച്ച്‌, തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് ലീഗിനെ ഒഴിവാക്കി നിർത്തുന്നു എന്നുള്ള തരത്തിൽ ലീഗ് നേതാക്കളും പ്രതികരിച്ചിരുന്നു.

- pma

വായിക്കുക: , , , , , , ,

Comments Off on ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു

Page 1 of 2512345...1020...Last »

« Previous « സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
Next Page » ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha