നരേന്ദ്ര മോഡി അവി വാഹിതന്‍ : മധ്യ പ്രദേശ് ഗവർണ്ണർക്ക് എതിരെ യശോദ ബെന്‍ രംഗത്ത്

June 21st, 2018

narendra-modi-s-wife-jashodaben-ePathram

അഹമ്മദാബാദ് : പ്രധാനമന്ത്രി നരേന്ദ്ര മോഡി അവി വാഹിതന്‍ എന്നുള്ള മധ്യപ്രദേശ് ഗവര്‍ണ്ണര്‍ ആനന്ദി ബെന്‍ പട്ടേലിന്റെ പ്രസ്താവനക്ക് എതിരെ നരേന്ദ്ര മോഡി യുമായി അകന്നു ജീവിക്കുന്ന ഭാര്യ യശോദ ബെന്‍ രംഗത്ത്. വിദ്യാ ഭ്യാസവും ലോക വിവര വും ഉള്ള ഗവര്‍ണ്ണര്‍ ആനന്ദി ബെന്നിനെ പ്പോലെ യുള്ള ഒരു സ്ത്രീ യില്‍ നിന്നും ഇത്തര ത്തിലുള്ള പ്രസ്താവന ഉണ്ടാ യത് തന്നെ ഞെട്ടിച്ചു എന്നാണ് യശോദ ബെന്‍ മാധ്യമ ങ്ങളോട് പറഞ്ഞത്.

കഴിഞ്ഞ ദിവസം നടന്ന ഒരു പൊതു പരി പാടി യില്‍ വെച്ചാണ് ഗവര്‍ണ്ണറുടെ വിവാദ പരാ മര്‍ശം ഉണ്ടാ യത്. ‘നരേന്ദ്ര ഭായി വിവാഹം ചെയ്തിട്ടില്ല. എന്നിട്ടും സ്ത്രീ കളുും കുട്ടി കളും അഭി മുഖീ കരി ക്കുന്ന നിരവധി പ്രശ്ന ങ്ങള്‍ മനസ്സി ലാ ക്കുവാന്‍ അദ്ദേഹത്തിന് കഴി യുന്നു’ ഹര്‍ദ ജില്ല യിലെ തിമാരി യില്‍ അംഗന്‍ വാടി കളു മായി ബന്ധപ്പെട്ട് നടന്ന പരി പാടി യിലെ ഗവര്‍ ണ്ണറുടെ പ്രസംഗ ത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയ യില്‍ പ്രചരിക്കുകയും ചെയ്തു.

‘ആനന്ദി ബെന്‍ അങ്ങനെ പറഞ്ഞു എന്ന് ആദ്യം എനിക്കു വിശ്വസി ക്കു വാന്‍ സാധിച്ചില്ല. പിന്നീട് വീഡിയോ കണ്ട പ്പോള്‍ ബോദ്ധ്യപ്പെട്ടു.

2004 ലെ ലോക്സഭാ തെര ഞ്ഞെടുപ്പ് സമയത്ത് നല്‍കിയ സത്യ വാങ്മൂല ത്തില്‍ വിവാഹ ക്കാര്യം മോഡി പറ ഞ്ഞി ട്ടു ള്ളതു മാണ്. ആനന്ദി ബെനിന്റെ പരാമര്‍ശം മോഡി യെ ഇകഴ്ത്തു ന്നതാണ്. അദ്ദേഹം എനിക്ക് ബഹു മാന്യ നാണ്, അദ്ദേഹം എന്റെ ശ്രീരാമ നാണ്’ യശോദാ ബെന്‍ പറഞ്ഞു.

2004ൽ മോദിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് പത്രിക യിൽ ഭാര്യ യുടെ പേരിന്റെ സ്ഥാനത്ത് തന്റെ പേര്‍ ചേര്‍ത്തിരുന്നു.

ഗുജറാത്ത് മുൻ മുഖ്യമന്ത്രി കൂടിയായ ആനന്ദി ബെൻ ഇത്രയും നിരുത്തര വാദ പരമായ പ്രസ്താവന നടത്താൻ പാടില്ലായി രുന്നു എന്നും യശോദാ ബെന്‍ കൂട്ടിച്ചേര്‍ത്തു.

Image credit Online Manorama

- pma

വായിക്കുക: , , , , , , ,

Comments Off on നരേന്ദ്ര മോഡി അവി വാഹിതന്‍ : മധ്യ പ്രദേശ് ഗവർണ്ണർക്ക് എതിരെ യശോദ ബെന്‍ രംഗത്ത്

നിപ്പ : വ്യാജ സന്ദേശം പ്രചരിപ്പിച്ച വർ അറസ്​റ്റിൽ

June 4th, 2018

whats-app-hate-dislike-ePathram
കോഴിക്കോട് : നിപ്പ വൈറസ് ബാധയെ ക്കുറിച്ച് തെറ്റാ യ സന്ദേശ ങ്ങൾ പ്രചരി പ്പിക്കു ന്നവ രെ പോലീസ് അറസ്റ്റു ചെയ്തു. കോഴിയിറച്ചി വഴി നിപ്പ വൈറസ് പകരും എന്നും ആയതി നാല്‍ ഇറച്ചി വിഭവം ഒഴിവാ ക്കണം എന്നും ജില്ലാ മെഡിക്കൽ ഒാഫീ സറുടെ പേരിൽ വ്യാജ സന്ദേശ മാണ് ഈയിടെ പ്രചരിച്ചത്.

ഇത്തരം വ്യാജ പ്രചാരണം നടത്തി എന്ന കേസില്‍ ഫറോക്ക് സ്വദേശി അബ്ദുൽ അസീസ്, മൂവാറ്റു പുഴ സ്വദേ ശി കളായ അൻസാർ, ഫെബിൻ, അൻഷാജ്, ശിഹാബ് എന്നിവരാണ് അറസ്റ്റി ലായത്. മേയ് 27 മുതലാണ് വ്യാജ കത്ത് വാട്സ് ആപ്പ് വഴി പ്രചരിച്ചത്.  ഇതേ കേസിൽ നടക്കാവ് സ്വദേശി മുഹമ്മദ് ഹനീഫയെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു.

നിപ്പ യുമായി ബന്ധ പ്പെട്ട് തെറ്റായ പ്രചാരണ ങ്ങൾ നട ത്തി യാൽ കർശ്ശന നടപടി സ്വീകരിക്കും എന്ന് സിറ്റി പൊലീസ് അറിയിച്ചു. വാട്സ് ആ പ്പി ലൂടെ തെറ്റായ പ്രചാരണം നടത്തിയാൽ അഡ്മിന്മാരെയും കേസിൽ പ്രതികളാക്കും.

തെറ്റായ സന്ദേശങ്ങള്‍ ലഭിച്ചാല്‍ അത് മറ്റു ഗ്രൂപ്പു കളി ലേക്ക് കൈ മാറാതെ ബന്ധപ്പെട്ട ഉദ്യോഗ സ്ഥരെ അറി യിക്കണം എന്നും ജില്ലാ പൊലീസ് മേധാവി എസ്. കാളി രാജ് മഹേഷ് കുമാർ നിർദ്ദേ ശിച്ചു.

Tag : ഇന്റര്‍നെറ്റ്‌, 

 

- pma

വായിക്കുക: , , , ,

Comments Off on നിപ്പ : വ്യാജ സന്ദേശം പ്രചരിപ്പിച്ച വർ അറസ്​റ്റിൽ

ഗായകൻ അസീം കണ്ണൂരിനെ ആദരിച്ചു

May 9th, 2018

singer-aseem-kannur-ePathram
അബുദാബി : ചുരുങ്ങിയ കാലം കൊണ്ട് യു. എ. ഇ. യിലെ സംഗീത പ്രേമികളുടെ ഇഷ്ടഗായകനായി മാറിയ പ്രവാസി ഗായകൻ അസീം കണ്ണൂരിനെ ഇശൽ ബാൻഡ് അബുദാബി (ഐ. ബി. എ. ) ആദരിച്ചു.

അസീം പാടി അഭിനയിച്ച് ദൃശ്യാ വിഷ്‌കാരം നടത്തിയ ‘കണ്ണൂരിലെ മൊഞ്ചത്തി’ എന്ന സംഗീത ആൽബം മൂന്നു ലക്ഷ ത്തിലധികം കാഴ്ച ക്കാരുടെ പ്രശംസ ഏറ്റു വാങ്ങി സോഷ്യൽ മീഡിയ യിൽ മുന്നേറുന്ന സന്ദർഭ ത്തി ലാണ് ഇശൽ ബാൻഡ് ജോയിന്റ് കൺവീനറും കൂടി യായ അസീം കണ്ണൂരി നെ ആദരിച്ചത്.

ishal-band-award-to-singer-aseem-kayyalakal-ePathram

അസീം കണ്ണൂരിന് ഇശല്‍ ബാന്‍ഡിന്റെ സ്നേഹാദരം

ചടങ്ങിൽ ഐ.ബി.എ. ഉപദേശക സമിതി അംഗം മുഹമ്മദ് ഹാരിസ് മെമെന്റോ സമ്മാനിച്ചു. ഐ. ബി. എ. ചെയർമാൻ സൽമാൻ ഫാരിസി, ചീഫ് പാട്രൺ റഫീഖ് ഹൈദ്രോസ്, സോംഗ് ലവ് ഗ്രൂപ്പ് അഡ്മിൻ സിദ്ധീഖ് ചേറ്റുവ, റിഥം അബുദാബി അഡ്മിൻ സുബൈർ തളിപ്പറമ്പ, ഷഫീൽ കണ്ണൂർ, ഫൈസൽ ബേപ്പൂർ, റജീദ് തുട ങ്ങി യവർ സംബന്ധിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on ഗായകൻ അസീം കണ്ണൂരിനെ ആദരിച്ചു

മെയ് മൂന്ന് : ലോക മാധ്യമ സ്വാതന്ത്ര്യ ദിനം

May 3rd, 2018

logo-world-press-freedom-day-ePathram
ലണ്ടൻ : ഇന്ന് ലോക മാധ്യമ സ്വാതന്ത്ര്യ ദിനം. സർക്കാറു കൾ മാധ്യമ ങ്ങൾക്ക് നൽകേണ്ട സ്വാതന്ത്ര്യവും അവ കാശ ങ്ങളും ഒാർമ്മി പ്പിച്ച് 1991ൽ ആഫ്രിക്ക യിലെ മാധ്യമ പ്രവർത്തകർ വിൻഡ് ബീകിൽ നടത്തിയ പ്രഖ്യാ പന ത്തിന്റെ വാർഷികം ആയി ട്ടാണ് ലോക മാധ്യമ സ്വാതന്ത്ര്യ ദിനം ആചരി ക്കുന്നത്.

1993 ലാണ് മേയ് മൂന്നി ന് യു. എൻ. ആദ്യ മായി മാധ്യമ സ്വാത ന്ത്ര്യത്തിന് പ്രത്യേക ദിനം പ്രഖ്യാപിച്ചത്.

- pma

വായിക്കുക: , , , , ,

Comments Off on മെയ് മൂന്ന് : ലോക മാധ്യമ സ്വാതന്ത്ര്യ ദിനം

സിം കാർഡ് നല്‍കാന്‍ ആധാര്‍ വേണ്ട : കേന്ദ്ര സർ‌ക്കാർ

May 2nd, 2018

aadhaar-not-must-for-mobile-sim-card-ePathram
ന്യൂഡൽഹി : മൊബൈൽ സിം കാർഡ് ലഭി ക്കുവാന്‍ ആധാർ കാര്‍ഡ് നിർബ്ബന്ധമല്ല എന്ന് കേന്ദ്ര സർക്കാർ.

മറ്റു തിരി ച്ചറി യല്‍ രേഖ ക ളായ പാസ്സ് പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടേഴ്‌സ് ഐ. ഡി. തുടങ്ങി യവ യുടെ അടി സ്ഥാന ത്തിലും സിം കാര്‍ഡ് അനു വദി ക്കണം എന്ന് കേന്ദ്ര സർക്കാർ മൊബൈൽ കമ്പനി കൾക്ക് നിർദ്ദേശം നൽകി യിട്ടുണ്ട് എന്ന് ടെലി കോം സെക്രട്ടറി അരുണ സുന്ദര രാജന്‍ അറി യിച്ചു.

ആധാര്‍ കാര്‍ഡ് ഇല്ലാത്ത തിന്റെ പേരില്‍ ഒരാള്‍ക്കു പോലും സിം കാര്‍ഡ് നിഷേധി ക്കരുത്. സര്‍ക്കാര്‍ അംഗീ കരിച്ച എല്ലാ തിരി ച്ചറിയല്‍ രേഖ കളും സിം കാര്‍ഡി നായി സ്വീകരിക്കണം എന്നും അവര്‍ കൂട്ടി ച്ചേര്‍ത്തു.

ആധാർ കേസിൽ കോടതി യുടെ അന്തിമ വിധി വരുന്നത് വരെ സിം കാർഡിന് ആധാർ നിർബ്ബ ന്ധമല്ല എന്ന് സുപ്രീം കോടതി വ്യക്ത മാക്കി യിരുന്നു. ഇതിനു പിറകെ യാണ് ഇപ്പോള്‍ കേന്ദ്ര സർക്കാർ നിർദ്ദേശം.

ആധാര്‍ ഇല്ലാതെ സിം കാര്‍ഡ് നല്‍കില്ല എന്നുള്ള ഡീലര്‍ മാരുടെ തീരുമാനം സാധാരണ ക്കാരെ മാത്ര മല്ല, രാജ്യ ത്ത് എത്തുന്ന വിദേശി കളായ വിനോദ സഞ്ചാരി കളെ യും ബാധി ച്ചി ട്ടുണ്ട്. അതു കൊണ്ടു തന്നെ സര്‍ക്കാര്‍ ഈ വിഷയം ഗൗരവതര മായാണ് കാണുന്നത് എന്ന് ടെലി കോം മന്ത്രാലയം അറി യിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on സിം കാർഡ് നല്‍കാന്‍ ആധാര്‍ വേണ്ട : കേന്ദ്ര സർ‌ക്കാർ

Page 23 of 30« First...10...2122232425...30...Last »

« Previous Page« Previous « മരതകം ബ്രോഷർ പ്രകാശനം ചെയ്തു
Next »Next Page » എസ്. എസ്. എല്‍. സി. ഫലം പ്രഖ്യാ പിച്ചു : 97.84 ശതമാനം വിജയം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha