ന്യൂഡല്‍ഹി : ടൂറിസം വകുപ്പി ന്റെ സ്വതന്ത്ര ചുമതല യുള്ള സഹ മന്ത്രി യായി അല്‍ഫോണ്‍സ് കണ്ണ ന്താനം ചുമതല യേറ്റു. ഇലക്ട്രോ ണിക്‌സ് – ഐ. ടി. വകുപ്പില്‍ സഹ മന്ത്രിയായും അദ്ദേഹം പ്രവര്‍ത്തിക്കും.
കേന്ദ്ര മന്ത്രിസഭയില്‍ ഇത്രയധികം പ്രാധാന്യ മുള്ള ചുമത ലകള്‍ ലഭിക്കുക എന്നത് അവി ശ്വസ നീയമാണ്. ടൂറിസം മന്ത്രാലയ ത്തിന് അനന്ത സാദ്ധ്യതകള്‍ ആണുള്ളത്.
വളരെ വലിയ ഒരു ഉത്തര വാദി ത്വ മാണ് തന്നെ ഏല്‍പ്പി ച്ചിട്ടുള്ളത് എന്നും ചുമതല യേറ്റ ശേഷം അദ്ദേഹം പറഞ്ഞു.
ബ്ലൂവെയില്‍ ഗെയിമിന് തമിഴ് നാടില്‍ ആദ്യത്തെ ഇര. 19 കാരനായ ഒരു കോളേജ് വിദ്യാര്‍ത്ഥിയാണ് നിരവധി യുവാക്കളുടെ മരണത്തിന് ഉത്തരവാദിയായ ഈ കളിയുടെ തമിഴ് നാട്ടില്‍ നിന്നുള്ള ആദ്യ ഇരയായത്. വീട്ടില്‍ മാതാ പിതാക്കള്‍ ഇല്ലാത്ത നേരം നോക്കി യുവാവ് തൂങ്ങി മരിക്കുകയായിരുന്നു.
കളിയുടെ വിവിധ ഘട്ടങ്ങളില്‍ കളി നിയന്ത്രിക്കുന്ന ആള്‍ നല്‍കുന്ന പല വിധ വെല്ലുവിളികള്‍ നടപ്പിലാക്കി മുന്നേറുക എന്നതാണ് ഈ കളിയുടെ രീതി. ഇതിനിടയില്‍ കളിക്കുന്ന ആളിന്റെ സ്വകാര്യ വിവരങ്ങളും മറ്റും കൈക്കലാക്കി ഇതിലൂടെ കളിക്കാരനെ തങ്ങളുടെ വരുതിയില്‍ ആക്കുകയും ചെയ്യും. ഭീഷണിയും മാനസികമായ സമ്മര്‍ദ്ദവും എല്ലാം ഉപയോഗിച്ച് കളിക്കുന്നയാളെ തങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണത്തില്‍ ആക്കുന്നതോടെ കളിയുടെ അവസാന ഘട്ടത്തില്‍ എത്തുകയും അന്തിമ വെല്ലുവിളിയായി ആത്മഹത്യ ചെയ്യാന്‍ ആവശ്യപ്പെടുകയുമാണ് ഈ കളിയുടെ മാരകമായ പ്രത്യേകത.
തങ്ങളുടെ മക്കളെ ഈ കളിയില്‍ നിന്നും രക്ഷിക്കണം എന്ന ആത്മഹത്യാ കുറിപ്പ് എഴുതി വെച്ചിട്ടാണ് 19കാരന്‍ ആത്മഹത്യ ചെയ്തത്.
മരിച്ച യുവാവ് തന്റെ കൈയ്യില്‍ ബോള്‍ പേന കൊണ്ട് തിമിംഗലത്തിന്റെ ചിത്രം വരച്ചു വെച്ചിരുന്നതായി പോലീസ് കണ്ടെത്തി.
കഴിഞ്ഞ ദിവസം തിരുനെല്‍വേലിയില്‍ ഒരു പതിനഞ്ചുകാരന്‍ ബ്ലേഡ് കൊണ്ട് സ്വയം അപായപ്പേടുത്തിയതും ബ്ലൂവെയില്‍ ചാലഞ്ച് കളിച്ചിട്ടാണ് എന്ന് പോലീസ് അറിയിച്ചു.
അബുദാബി : മാപ്പിളപ്പാട്ടു ഗാന ശാഖയിലെ രണ്ടു തല മുറ കൾ ഒത്തു ചേർന്ന് കൊണ്ട് ഒരുക്കിയ ‘പെരുന്നാ പ്പാട്ട്’ എന്ന സംഗീത ആൽബം ശ്രദ്ധേയ മാവുന്നു.
പ്രമുഖ സംഗീതജ്ഞൻ കോഴിക്കോട് അബൂ ബക്കര്‍ സംഗീത സംവിധാനം നിർവ്വഹിച്ച ഈ ആൽബ ത്തിലെ വരികൾ എഴുതി യിരി ക്കുന്നത് പ്രവാസ ലോകത്തെ ശ്രദ്ധേയനായ കവി ഫത്താഹ് മുള്ളൂർക്കര.
ഇസ്ലാമിക ചരിത്ര ത്തിലെ ഹാജറ ബീവി യുടേയും മകൻ ഇസ്മാഈൽ നബി യുടെയും ത്യാഗ തീഷ്ണമായ കഥ പറയുന്ന പെരുന്നാപ്പാട്ടിൽ ഹജ്ജ് പെരുന്നാളി ന്റെ ചരിത്ര പശ്ചാത്തലവും കടന്നു വരുന്നു.
തീർത്തും ലളിത മായ രീതിയിൽ ഈ പാട്ടിനു ഓർക്കസ്ട്ര ഒരുക്കി യിരി ക്കുന്നത് ഖമറുദ്ദീൻ കീച്ചേരി.
നിരവധി സംഗീത ആൽബ ങ്ങളി ലൂടെ സംഗീത പ്രേമി കളുടെ ഇഷ്ടക്കാരനായി മാറിയ ഷംസുദ്ധീൻ കുറ്റിപ്പുറം, യു. എ. ഇ. യിലെ വേദി കളിൽ ശ്രദ്ധേയയായി കഴിഞ്ഞ അംബിക വൈശാഖ് എന്നിവ രാണ് ഗായകർ.
ഹാരിസ് കോലാത്തൊടി നിർമ്മിച്ച ‘പെരുന്നാപ്പാട്ട്’ സംവിധാനം ചെയ്ത് അവതരി പ്പിക്കുന്നത് താഹിർ ഇസ്മായീൽ ചങ്ങരംകുളം.
ക്യാമറ : മുഹമ്മദലി അലിഫ് മീഡിയ, എഡിറ്റിംഗ് : സഹദ് അഞ്ചിലത്ത്, സൗണ്ട് എഞ്ചിനീയർ : എൽദോ എബ്രഹാം ഒലിവ് മീഡിയ.
പിന്നണിയിൽ : അത്തിയന്നൂർ റഹീം പുല്ലൂക്കര, പി. ടി. കുഞ്ഞു മോൻ മദിരശ്ശേരി, കെ. കെ. മൊയ്തീൻ കോയ, സുബൈർ തളിപ്പറമ്പ്, നൗഷാദ് ചാവക്കാട്, സുനിൽ, പി. എം. അബ്ദുൽ റഹിമാൻ, സിദ്ധീഖ് ചേറ്റുവ എന്നിവ രാണ്.
ബലി പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗ മായി അബു ദാബി അലിഫ് മീഡിയയും ഓഷ്യൻ വേവ്സ് സെക്യൂ രിറ്റി സിസ്റ്റവും സംയുക്ത മായി ട്ടാണ് ‘പെരുന്നാ പ്പാട്ട്’ പുറത്തിറക്കി യിരി ക്കുന്നത്.
അബുദാബി: ബലിപെരുന്നാൾ ആഘോഷ ങ്ങളുടെ ഭാഗ മായി ആഗസ്റ്റ് 30 മുതൽ സെപ്റ്റംബര്‍ 9 വരെ ഇത്തി സലാത്ത് സൗജന്യ വൈ ഫൈ നൽകുന്നു.
വിമാന ത്താവള ങ്ങൾ, മാളു കള്‍, റസ്റ്റോറണ്ടു കള്‍ കഫെ കൾ, പാർക്കു കൾ, ബീച്ചു കൾ തുടങ്ങിയ പൊതു സ്ഥല ങ്ങളി ലാണ് ജന ങ്ങൾക്ക് സൗജന്യ മായി അതി വേഗ ഇൻറർ നെറ്റ് സൗകര്യം ലഭിക്കുക എന്ന് ഇത്തി സലാത്ത് ചീഫ് കൺസ്യൂമർ ഓഫീസർ ഖാലിദ് അൽ ഖൗലി അറി യിച്ചു.
യു. എ. ഇ. വൈ ഫൈ ബൈ ഇത്തി സലാത്ത് എന്ന സിഗ്നൽ മൊബൈല്‍ ഫോണില്‍ കണക്ട് ചെയ്ത് രജിസ്റ്റർ ചെയ്യുക. തുടര്‍ന്നു എസ്. എം. എസ്. ആയി ലഭിക്കുന്ന പാസ്സ് വേർഡ് ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം വൈ ഫൈ ഉപയോ ഗിക്കാം.
ന്യൂഡല്‍ഹി : ഓണ്‍ ലൈന്‍ ഗെയിം ‘ബ്ലൂ വെയ്ല്‍’ ചാലഞ്ച് ഇന്ത്യ യില്‍ നിരോധിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. ബ്ലൂ വെയ്ല്‍ ചാലഞ്ചിന്റെ ലിങ്കു കള്‍ നീക്കം ചെയ്യു വാൻ ഇന്റര്‍നെറ്റ് – സോഷ്യല്‍ മീഡിയ സേവന ദാതാ ക്കളായ മൈക്രോ സോഫ്റ്റ്, യാഹു, ഗൂഗിള്‍, ഫേയ്സ് ബുക്ക്, വാട്ട്‌സ്ആ പ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ വര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.
ആത്മ ഹത്യക്കു കുട്ടി കളെ പ്രേരി പ്പിക്കുന്ന ബ്ലൂ വെയ്ല്‍ പോലെ യുള്ള ഗെയിമു കള്‍ രാജ്യത്ത് ഒരു തര ത്തിലും അംഗീകരി ക്കുവാൻ കഴിയില്ലാ എന്ന് കേന്ദ്ര ഐ. ടി – ഇലക്ട്രോ ണിക്സ് മന്ത്രി രവി ശങ്കര്‍ പ്രസാദ് അറിയിച്ചു.
ആത്മഹത്യാ ഗെയിം എന്നു വിശേഷി പ്പിക്ക പ്പെടുന്ന ബ്ലൂ വെയ്ല്‍ ചാലഞ്ചില്‍, ഒരു അഡ്മിനി സ്‌ട്രേറ്റർ ആണ് കളി നിയന്ത്രി ക്കുന്നത്. കളിക്കുന്ന യാള്‍ ഈ അഡ്മിനി സ്‌ട്രേറ്റ റുടെ നിര്‍ദ്ദേശ ങ്ങള്‍ പാലിക്കണം.
അമ്പത് ദിവസം നീളുന്ന കളി യിൽ നിര്‍ദ്ദേ ശ ങ്ങള്‍ എല്ലാം പാലിക്ക പ്പെട്ടു കഴിഞ്ഞാലേ വിജയി യാവുക യുള്ളൂ. അമ്പതാം ദിവസം ആത്മ ഹത്യ ചെയ്യുവാ നാണ് ‘ബ്ലൂ വെയ്ല്‍’ അഡ്മിനി സ്‌ട്രേറ്റർ ആവശ്യ പ്പെടുക.