തൊഴില്‍ അന്വേഷകര്‍ ഓൺ ലൈനില്‍ രജിസ്റ്റര്‍ ചെയ്യണം : വിദേശ കാര്യ വകുപ്പ്

November 20th, 2018

external-affairs-ministry-rules-ecnr-passport-holders-online-registration-ePathram
ന്യൂഡല്‍ഹി : പതിനെട്ടു വിദേശ രാജ്യ ങ്ങളിൽ തൊഴില്‍ തേടി പോകുന്ന ഇന്ത്യ ക്കാർക്ക് ഓൺ ലൈൻ രജി സ്‌ട്രേ ഷൻ നിർബ്ബന്ധം ആക്കി യ തായി വിദേശ കാര്യ വകുപ്പ്.

എമ്മിഗ്രേഷൻ ക്ലിയറൻസ് വേണ്ടാത്ത ഇ. സി. എൻ. ആർ. പാസ്സ് പോർട്ടു കൾ ഉള്ള ഇന്ത്യന്‍ പൗര ന്മാര്‍ ക്കാണ് ഈ നിയമം ബാധകം എന്നും 2019 ജനുവരി ഒന്നു മുതൽ ഇത് പ്രാബല്യ ത്തിൽ വരും എന്നും വിദേശ കാര്യ വകുപ്പ് പുറ ത്തിറക്കിയ വാര്‍ത്താ ക്കുറി പ്പില്‍ വ്യക്ത മാക്കി.

അഫ്ഗാനിസ്ഥാന്‍, ബഹ്‌റൈൻ, ഇന്തോനേഷ്യ,ഇറാഖ്, ജോർദാൻ, കുവൈത്ത്, ലബനാന്‍, ലിബിയ, മലേഷ്യ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, സുഡാൻ, സൗത്ത് സുഡാന്‍, സിറിയ, തായ്‌ലൻഡ്, യു. എ. ഇ., യെമെൻ എന്നീ രാജ്യ ങ്ങളി ലേക്ക് തൊഴിൽ വിസ യിൽ പോകു മ്പോ ഴാണ് രജി സ്‌ട്രേഷൻ നിര്‍ബ്ബന്ധം ആക്കി യിരി ക്കുന്നത്.

തൊഴില്‍ തേടി പോകുന്നവര്‍ ഇന്ത്യ യിൽ നിന്നും പുറ പ്പെടു ന്നതിന് 24 മണി ക്കൂർ മുമ്പ് റിക്രൂട്ട്‌ മെന്റ് പോർട്ട ലിൽ രജി സ്‌ട്രേഷൻ നടപടി കൾ പൂർത്തി യാ ക്കിയി രിക്കണം. .

രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ അപേക്ഷകന് എസ്. എം. എസ്, ഇ -മെയിൽ സന്ദേശ ങ്ങൾ ലഭി ക്കും. ഇത് വിമാന ത്താവള ത്തിൽ കാണി ച്ചാൽ മാത്രമേ വിമാന ത്തിൽ കയറാൻ സാധി ക്കുക യുള്ളൂ. രജിസ്‌ട്രേഷൻ ചെയ്യാ ത്ത വരെ വിമാന ത്താവള ത്തിൽ നിന്നും തിരിച്ച് അയ ക്കും എന്നും സർക്കുലര്‍ വ്യക്തമാക്കുന്നു.

രജിസ്‌ട്രേഷനെ ക്കുറിച്ചുള്ള കൂടുതൽ വിവര ങ്ങൾക്ക് പ്രവാസി ഭാരതീയ സഹായതാ കേന്ദ്ര ത്തിന്റെ (പി. ബി. എസ്. കെ.) 1800 11 3090 എന്ന ടോൾ ഫ്രീ നമ്പറിലോ helpline @ mea. gov. in എന്ന ഇ – മെയിൽ വിലാസ ത്തി ലോ ബന്ധ പ്പെടാ വുന്ന താണ്.

എമ്മിഗ്രേഷൻ ക്ലിയ റൻസ് ആവശ്യം ഉള്ള വരുടെ തൊഴിൽ സുരക്ഷ ഉറപ്പു വരുത്തുവാ നായി 2015 മുത ലാണ് ഭാരത സര്‍ക്കാര്‍ ഇ – മൈഗ്രേറ്റ് പോർട്ടൽ തുടങ്ങി യത്. തൊഴിൽ സുരക്ഷ എല്ലാ വിഭാഗ ങ്ങളി ലേക്കും വ്യാപി പ്പി ക്കുന്ന തിന്റെ ഭാഗ മായാണ് ഇ. സി. എൻ. ആർ. പാസ്സ് പോര്‍ട്ടു കാര്‍ ക്കും ഓണ്‍ ലൈന്‍ രജിസ്‌ട്രേ ഷൻ നിർബ്ബന്ധം ആക്കുന്നത്.

- pma

വായിക്കുക: , , , , , , , , ,

Comments Off on തൊഴില്‍ അന്വേഷകര്‍ ഓൺ ലൈനില്‍ രജിസ്റ്റര്‍ ചെയ്യണം : വിദേശ കാര്യ വകുപ്പ്

തെരഞ്ഞെടുപ്പിനെ കളങ്ക പ്പെടുത്തു വാന്‍ സാമൂഹ്യ മാധ്യമ ങ്ങളെ അനു വദി ക്കുക യില്ല : രവി ശങ്കര്‍ പ്രസാദ്

August 26th, 2018

logo-social-media-sites-ePathram
ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പുകളെ സ്വാധീനി ക്കുവാ നോ കളങ്ക പ്പെടുത്തുവാനോ വേണ്ടി സോഷ്യല്‍ മീഡിയ യെ ഉപ യോഗി ക്കുന്നത് തടയും എന്ന് കേന്ദ്ര ഐ. ടി. മന്ത്രി രവി ശങ്കര്‍ പ്രസാദ്.

ജനാധിപത്യ പ്രക്രിയ യുടെ വിശുദ്ധി യുടെ കാര്യ ത്തില്‍ ഒരു വിട്ടുവീഴ്ച ക്കും ഇന്ത്യ ഒരു ക്ക മല്ല. അതിനെ മലിന പ്പെടു ത്തു വാന്‍ ശ്രമി ക്കുന്ന വര്‍ക്ക് എതിരെ ശക്ത മായ നടപടി എടുക്കു കയും അവരെ ശിക്ഷി ക്കു കയും ചെയ്യും എന്നും രവി ശങ്കര്‍ പ്രസാദ് വ്യക്തമാക്കി.

ഇന്ത്യ യിലെ സാമൂഹ്യ മാധ്യമ ങ്ങളിലെ ദുരു പയോഗ പ്രവ ണത കള്‍ കഴിഞ്ഞ ഏതാനും മാസ ങ്ങളായി നിരീ ക്ഷിച്ചു വരിക യാണ്. വിധ്വംസക മായ ആശയ ങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരി പ്പിക്കു ന്നത് വലിയ വെല്ലു വിളി യാണ് ഉയര്‍ ത്തു ന്നത്. ഇതിനെ പ്രാദേശിക മായും അന്താ രാഷ്ട്ര സഹ കരണ ത്തോടെയും അഭി മുഖീ കരി ക്കണം.

അര്‍ജന്റീന യില്‍ നടക്കുന്ന ജി – 20 ഡജിറ്റല്‍ എക്കോ ണമി മന്ത്രി തല യോഗ ത്തോട് അനു ബന്ധി ച്ചാണ് അദ്ദേഹ ത്തിന്റെ പ്രസ്താവന.

- pma

വായിക്കുക: , , , , , , , ,

Comments Off on തെരഞ്ഞെടുപ്പിനെ കളങ്ക പ്പെടുത്തു വാന്‍ സാമൂഹ്യ മാധ്യമ ങ്ങളെ അനു വദി ക്കുക യില്ല : രവി ശങ്കര്‍ പ്രസാദ്

പശ്ചിമ ബംഗാൾ ഇനി മുതല്‍ ബംഗളാ

July 26th, 2018

logo-west-bengal-name-changes-to-bangla-ePathram
കൊൽക്കത്ത : പശ്ചിമ ബംഗാളി ന്റെ പേരു മാറ്റു വാനുള്ള ബില്‍ നിയമ സഭയില്‍ പാസ്സായി. ബംഗളാ എന്നാ യിരി ക്കും ഇനി മുതല്‍ ബംഗാളിനെ അറിയ പ്പെടുക. കേന്ദ്ര ആഭ്യന്തര മന്ത്രാലയ ത്തിന്റെ അനുമതി ലഭി ക്കു ന്ന തോടെ പേര് മാറ്റം നിലവിൽ വരും.

mamata-banerjee-epathram

ബംഗാൾ (ഇംഗ്ലീഷ്) ബംഗളാ (ബംഗാളി) ബംഗാൾ (ഹിന്ദി) എന്നിങ്ങനെ മൂന്ന് ഭാഷ ക ളിൽ പശ്ചിമ ബംഗാ ളിന് പേരു കൾ നൽണം എന്നാ യിരുന്നു കേന്ദ്ര സർ ക്കാർ ശുപാര്‍ശ. എന്നാല്‍ ഈ നിർദ്ദേശം സംസ്ഥാന നിയമ സഭ തള്ളുക യായി രുന്നു.

ബംഗാളിന്റെ പേര് 2011 ല്‍ ‘പശ്ചിം ബംഗോ’ എന്ന് മാറ്റുവാന്‍ തീരുമാനിച്ചു എങ്കിലും ഇതിന് കേന്ദ്ര അനു മതി ലഭിച്ചിരുന്നില്ല. എല്ലാ സംസ്ഥാ നങ്ങളു ടെയും യോഗ ങ്ങള്‍ ക്കായി വിളി ക്കുമ്പോള്‍ അക്ഷര മാല ക്രമ ത്തില്‍ ‘വെസ്റ്റ് ബംഗാള്‍’ അവസാനം വരുന്നത് കൊണ്ടാ ണ് പേര് മാറ്റുന്നത് എന്നും ദേശീയ മാധ്യമ ങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 

- pma

വായിക്കുക: , , , , ,

Comments Off on പശ്ചിമ ബംഗാൾ ഇനി മുതല്‍ ബംഗളാ

രാജ്യത്ത് എവിടെയും പാസ്സ് പോർട്ടിന് അപേക്ഷിക്കാം

June 27th, 2018

indian-blue-passport-ePathram
ന്യൂ‍ഡൽഹി : പാസ്സ്പോര്‍ട്ടിന് അപേക്ഷിക്കുവാ നുള്ള നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ലഘൂ കരിച്ചു. രാജ്യത്ത് എവിടെയും ഇഷ്ടമുള്ള സ്ഥലത്ത് പാസ്സ് പോര്‍ട്ടി ന് അപേക്ഷ നൽകാനുള്ള അനുമതി നല്‍കി യതായി വിദേശ കാര്യ വകുപ്പു മന്ത്രി സുഷമ സ്വരാജ് അറിയിച്ചു.

നിലവിലെ സംവിധാനം അനുസരിച്ച് പൗരന്‍ ഒരു വര്‍ഷ മായി താമസിക്കുന്ന മേല്‍ വിലാസ ത്തി ന്റെ പരി ധിയി ലുള്ള പാസ്സ് പോര്‍ട്ട് ഓഫീ സില്‍ മാത്രമേ അപേക്ഷ നല്‍കാന്‍ കഴി യുമാ യിരു ന്നുള്ളൂ.

പുതിയ നിയമം നിലവില്‍ വരുന്ന തോടെ കൊച്ചി യില്‍ താമസി ക്കുന്ന യാള്‍ക്ക് തിരു വന ന്ത പുരം, കോഴി ക്കോട്, തൃശ്ശൂര്‍ ഓഫീസു കളില്‍ അപേ ക്ഷി ക്കുക യോ ഡല്‍ഹി യിലുള്ള വ്യക്തി ക്കു മുംബൈ യിലോ ചെന്നൈ യിലോ കൊച്ചി യിലോ അപേക്ഷിക്കാം.

പാസ്സ് പോര്‍ട്ട് സേവാ ദിന ത്തോട് അനു ബന്ധിച്ചു ഡല്‍ഹി യില്‍ സംഘടിപ്പിച്ച ചടങ്ങിൽ പാസ്സ് പോര്‍ട്ട് സേവാ ആപ്പ് പുറത്തിറക്കി. പുതിയ പാസ്സ് പോര്‍ട്ടി നായി മൊബൈ ലിലൂടെ അപേ ക്ഷ  സമര്‍ പ്പിക്കാം. ഓണ്‍ ലൈന്‍ വഴിയാ യിരിക്കും പൊലീസ് വെരിഫിക്കേഷന്‍ എന്നും മന്ത്രി അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on രാജ്യത്ത് എവിടെയും പാസ്സ് പോർട്ടിന് അപേക്ഷിക്കാം

ഭീകരാക്രമണ സാധ്യതയെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്

April 7th, 2018

goa_epathram

ന്യൂഡൽഹി : രാജ്യത്ത് ഭീകരാക്രമണ സാധ്യതയെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്. ഇതേ തുടർന്ന് ഗോവ സർക്കാർ ജാഗ്രതാ നിർദ്ദേശം നൽകി. മൽസ്യബന്ധന ബോട്ടുകളിലൂടെ ഭീകരവാദികളെത്താൻ സാധ്യതയുള്ളതായാണ് രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്.

ഗോവയിലെ കടലോരത്ത് സ്ഥിതി ചെയ്യുന്ന കാസിനോകൾ, ജലവിനോദ കേന്ദ്രങ്ങൾ എന്നിവയ്ക്ക് മുന്നറിയിപ്പ് നൽകിയതായി ഗോവ തുറമുഖ വകുപ്പ് മന്ത്രി അറിയിച്ചു. മുംബൈ, ഗുജറാത്ത് തീരങ്ങളിലും ആക്രമണം ഉണ്ടായേക്കാമെന്നുള്ള മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

- അവ്നി

വായിക്കുക: , , ,

Comments Off on ഭീകരാക്രമണ സാധ്യതയെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്

Page 13 of 18« First...1112131415...Last »

« Previous Page« Previous « മെഡിക്കൽ പ്രവേശനം : 180 വിദ്യാർത്ഥി കളെ പുറത്താക്കണം : സുപ്രീം കോടതി
Next »Next Page » അക്ഷര പെരുമ പുരസ്‌കാരം യു. എ. ഖാദറിന് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha