അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ (ഐ. എസ്. സി) സംഘടിപ്പിക്കുന്ന 45 ആമത് ഐ. എസ്. സി.- അപെക്സ് ബാഡ്മിന്‍റണ്‍ ഗോള്‍ഡ് ചാമ്പ്യന്‍ ഷിപ്പ് മല്‍സരങ്ങള്‍ 2023 ജനുവരി 13 മുതല്‍ തുടക്കം കുറിക്കും. ജനുവരി 22 വരെ നടക്കുന്ന ജൂനിയര്‍ സീരീസിലേക്ക് ഏഴാം തീയ്യതി വരെ അപേക്ഷിക്കാം.
ജൂനിയര്‍ – സീനിയര്‍ വിഭാഗങ്ങളിലായി അഞ്ഞൂറോളം മത്സരാർത്ഥികള്‍ കോര്‍ട്ടില്‍ ഇറങ്ങും. യു. എ. ഇ. ബാഡ്മിന്‍റണ്‍ ഫെഡറേഷന്‍റെ അംഗീകാരത്തോടെയാണ് മല്‍സരം നടക്കുന്നത് എന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ജനുവരി 28 ന് ആരംഭിക്കുന്ന സീനിയര്‍ സീരീസിലേക്ക് 21 ആം തീയ്യതി വരെ അപേക്ഷിക്കാം. ഇന്ത്യ, ശ്രീലങ്ക, തായ്‌ലൻഡ്, ഫിലിപ്പീൻസ്, സിംഗപ്പൂർ, ഇന്തോനീഷ്യ, മലേഷ്യ, ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങളിലെ ബാഡ്മിന്‍റണ്‍ താരങ്ങളും മത്സരത്തിന് എത്തും.
പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ +971 2 6730066 എന്ന നമ്പറിൽ നിശ്ചിത തീയ്യതിക്കു മുന്‍പായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്യണം.
ഐ. എസ്. സി. പ്രസിഡണ്ട് ഡി. നടരാജൻ, ജനറൽ സെക്രട്ടറി പി. സത്യ ബാബു, ട്രഷറർ ലിംസൺ ജേക്കബ്ബ്, ബാഡ്മിന്‍റൺ സെക്രട്ടറി നൗഷാദ് അബൂ ബക്കർ, പ്രായോജക പ്രതിധികളായ പി. എ. ഹിഷാം, എം. പി. രാജേന്ദ്രന്‍ എന്നിവർ വാർത്താ സമ്മേളന ത്തിൽ സംബന്ധിച്ചു.
- ഐ. എസ്. സി. അപെക്സ് ബാഡ്മിന്‍റണ്‍ ടൂര്‍ണ്ണമെന്റ് : ഹര്‍ഷിത് അഗര്‍വാള്‍ വിജയി
- 39 ആമത് ഐ. എസ്. സി. അപെക്സ് ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ ഷിപ്പ്
- യു. എ. ഇ. ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്റ്