പോപ്പുലര്‍ ഫ്രണ്ടിന് അഞ്ച് വര്‍ഷത്തേക്ക് നിരോധനം

September 28th, 2022

central-governments-banned-popular-front-of-india-ePathram

ന്യൂഡല്‍ഹി : പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കും എട്ട് അനുബന്ധ സംഘടനകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം.

പോപ്പുലര്‍ ഫ്രണ്ടിനേയും (പി. എഫ്. ഐ.) അനുബന്ധ സംഘടനകളായ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാം കൗണ്‍സില്‍, എന്‍. സി. എച്ച്. ആര്‍. ഒ., റിഹാബ് ഫൗണ്ടേഷന്‍ കേരള, ജൂനിയര്‍ ഫ്രണ്ട്, നാഷണല്‍ വ്യുമണ്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍ എന്നിവക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തി.

രാജ്യ സുരക്ഷ, ക്രമസമാധാനം എന്നിവ മുന്‍ നിറുത്തി യാണ് നടപടി. ഈ സംഘടനകളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത് കുറ്റകരമായി കണക്കാക്കും. നിയമം ലംഘിച്ച് ഇവയില്‍ പ്രവര്‍ത്തിച്ചാല്‍ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷയും ലഭിക്കും. രാജ്യ വ്യാപക റെയ്ഡിന് പിന്നാലെയാണ് നടപടി. കേരളം അടക്കം 15 സംസ്ഥാനങ്ങളില്‍ ആയിരുന്നു കേന്ദ്ര ഏജന്‍സികളായ എന്‍. ഐ. എ., ഇ. ഡി. എന്നിവരുടെ നേതൃത്വത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്‍റെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും റെയ്ഡ് നടത്തിയത്.

ഇസ്‌ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള നിരോധിത ഭീകര സഘടനകളിലേക്ക് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ യുവാക്കളെ റിക്രൂട്ട് ചെയ്തു എന്നാണ് എന്‍. ഐ. എ. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ രേഖ പ്പെടുത്തി യത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ കൂടിയാണ് ഈ സംഘടനകള്‍ക്ക് നിരോധനം എര്‍പ്പെടുത്തി യിരി ക്കുന്നത്. ഉത്തര്‍ പ്രദേശ്, കര്‍ണ്ണാടക, ഗുജറാത്ത് എന്നീ സര്‍ക്കാരുകളാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നത്.

- pma

വായിക്കുക: , , , , , , , , , ,

Comments Off on പോപ്പുലര്‍ ഫ്രണ്ടിന് അഞ്ച് വര്‍ഷത്തേക്ക് നിരോധനം

ഐ. എൻ. എസ്. വിക്രാന്ത് രാജ്യത്തിനു സമര്‍പ്പിച്ചു

September 2nd, 2022

ins-vikrant-india-s-war-ship-commissioning-in-kochi-ePathram
കൊച്ചി : തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ച് എടുത്ത വിമാന വാഹിനി കപ്പൽ ഐ. എൻ. എസ്. വിക്രാന്ത് പ്രധാന മന്ത്രി നരേന്ദ്ര മോഡി രാജ്യത്തിന് സമർപ്പിച്ചു. ഇന്ത്യ നേരിടുന്ന വെല്ലു വിളികള്‍ക്ക് ഉള്ള ഉത്തരമാണ് ഐ. എൻ. എസ്. വിക്രാന്ത് എന്ന് പ്രധാന മന്ത്രി പറഞ്ഞു.

രാജ്യത്ത് നിര്‍മ്മിച്ചതില്‍ വെച്ച് ഏറ്റവും വലിയ വിമാന വാഹിനി യുദ്ധക്കപ്പലാണ് ഐ. എന്‍. എസ്. വിക്രാന്ത്. 76 ശതമാനം ഇന്ത്യന്‍ നിര്‍മ്മിത വസ്തുക്കള്‍ ഉപയോഗിച്ചു കൊണ്ട് 15 വര്‍ഷം കൊണ്ടാണ് കപ്പല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. രാജ്യത്തിന് അഭിമാനമായ ഈ യുദ്ധക്കപ്പല്‍ നിര്‍മിച്ചത് കൊച്ചി കപ്പല്‍ ശാലയിലാണ്.

കൊച്ചി നാവിക സേന ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രതിരോധ വകുപ്പു മന്ത്രി രാജ് നാഥ് സിംഗ്, മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on ഐ. എൻ. എസ്. വിക്രാന്ത് രാജ്യത്തിനു സമര്‍പ്പിച്ചു

സ്വതന്ത്ര വിദേശ നയം : വീണ്ടും ഇന്ത്യയെ പ്രകീര്‍ത്തിച്ച് ഇമ്രാന്‍ ഖാന്‍

August 16th, 2022

imran-khan-epathram

ഇസ്ലാമാബാദ് : ഇന്ത്യയുടെ വിദേശകാര്യ നയങ്ങളെ വീണ്ടും പ്രശംസിച്ച് പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ലാഹോറില്‍ നടന്ന പൊതു പരിപാടിയില്‍ പ്രസംഗിക്കുമ്പോഴാണ് ഇന്ത്യന്‍ വിദേശ കാര്യ വകുപ്പു മന്ത്രി എസ്. ജയ ശങ്കറിന്‍റെ വീഡിയോ ക്ലിപ്പ് പ്രദര്‍ശിപ്പിച്ചു കൊണ്ട് ഇന്ത്യയുടെ സ്വതന്ത്രമായ വിദേശ നയത്തേയും വിദേശ കാര്യ വകുപ്പു മന്ത്രി എസ്. ജയശങ്കറിനേയും ഇമ്രാന്‍ ഖാന്‍ അഭിനന്ദിച്ചത്. പാക് പ്രസിഡണ്ട് പദവിയിൽ ഉള്ളപ്പോഴും ഇമ്രാൻ ഖാൻ ഇന്ത്യയുടെ വിദേശ നയങ്ങളെ പ്രശംസിച്ചിരുന്നു.

റഷ്യയുടെ പക്കല്‍ നിന്ന് ഇന്ധനം വാങ്ങുന്നതില്‍ അമേരിക്ക അതൃപ്തി പ്രകടിപ്പിച്ചു എങ്കിലും അത് വക വെക്കാതെ സ്വന്തം നില പാടില്‍ ഉറച്ചു നില്‍ക്കും എന്ന് അറിയിച്ച ഇന്ത്യയെ കുറ്റപ്പെടുത്തിയ പാശ്ചാത്യ രാജ്യങ്ങളെ ഇമ്രാന്‍ ഖാന്‍ രൂക്ഷമായി വിമര്‍ശിച്ചു.

എസ്. ജയശങ്കര്‍ സ്ലൊവാക്യയില്‍ പങ്കെടുത്ത പരിപാടിയുടെ വീഡിയോ ക്ലിപ്പ് ആയിരുന്നു ഇമ്രാന്‍ ഖാന്‍ പ്രദര്‍ശിപ്പിച്ചത്.

പാകിസ്ഥാനും ഇന്ത്യക്കും ഒന്നിച്ചാണ് സ്വാതന്ത്ര്യം ലഭിച്ചത്. ജനങ്ങളുടെ ആവശ്യം അറിഞ്ഞുള്ള വിദേ ശനയം സ്വീകരിക്കാന്‍ ഇന്ത്യക്ക് സാധിക്കുന്നു. സമ്മര്‍ദ്ദത്തിന് വഴങ്ങി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരായി മാറി പാകിസ്ഥാനിലെ ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാര്‍.

റഷ്യയുടെ പക്കല്‍ നിന്ന് എണ്ണ വാങ്ങരുത് എന്ന് ഇന്ത്യയോട് അമേരിക്ക ഉത്തരവിട്ടു. അമേരിക്കയുടെ നയ തന്ത്ര സുഹൃത്താണ് ഇന്ത്യ, പാകിസ്ഥാന്‍ അങ്ങനെ അല്ല. എന്നാല്‍ അമേരിക്കയുടെ നിര്‍ദ്ദേശത്തിനു ഇന്ത്യയുടെ വിദേശ കാര്യവകുപ്പു മന്ത്രി നല്‍കിയ മറുപടി നമുക്കു കാണാം എന്നു പറഞ്ഞായിരുന്നു എസ്. ജയ ശങ്കറിന്‍റെ വീഡിയോ ഇമ്രാന്‍ ഖാന്‍ പ്രദര്‍ശിപ്പിച്ചത്.

- pma

വായിക്കുക: , , , ,

Comments Off on സ്വതന്ത്ര വിദേശ നയം : വീണ്ടും ഇന്ത്യയെ പ്രകീര്‍ത്തിച്ച് ഇമ്രാന്‍ ഖാന്‍

സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി

August 16th, 2022

droupadi-murmu-15-th-president-of-india-ePathram
ന്യൂഡല്‍ഹി : സ്വാതന്ത്ര്യ ദിനത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു രാജ്യത്തെ അഭിസംബോധന ചെയ്തു. രാജ്യത്തിനായി ജീവന്‍ ബലി അര്‍പ്പിച്ച ധീര ജവാന്മാര്‍ക്ക് ആദരം അര്‍പ്പിച്ചു കൊണ്ട് എഴുപത്തി അഞ്ചാം സ്വാതന്ത്ര്യ ദിന ആഘോഷങ്ങള്‍ക്ക് രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു ആശംസകള്‍ നേര്‍ന്നു.

മാതൃ രാജ്യത്തിനും ജനങ്ങളുടെ ഉന്നമനത്തിനും പൂർണ്ണമായ ത്യാഗം അനുഷ്ഠിക്കുക എന്ന ആദർശം യുവ ജനങ്ങൾ ജീവിതത്തില്‍ പകര്‍ത്തണം എന്ന് സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ രാഷ്ട്രപതി ആഹ്വാനം ചെയ്തു.

വിദേശികള്‍ ഇന്ത്യയെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ രാജ്യം നാം തിരിച്ചു പിടിച്ചു. രാജ്യമെമ്പാടും അഭിമാനത്തോടെ ത്രിവര്‍ണ്ണ പതാക പാറുന്നു. നമ്മുടെ രാജ്യം മറ്റുള്ള രാജ്യ ങ്ങള്‍ക്ക് മാതൃക ആവുകയാണ്. സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നവും ഭരണ ഘടനാ ശിൽപി ഡോ. ബി. ആർ. അംബേദ്കറിന്‍റെ ദർശനവും രാജ്യം വൈകാതെ സഫലമാക്കും.

കൊവിഡ്  മഹാമാരി ലോക സമ്പദ്‍ വ്യവസ്ഥയെ ഒട്ടാകെ ബാധിച്ചു എങ്കിലും ഇന്ത്യയുടെ സമ്പദ്‍ വ്യവസ്ഥ വേഗത്തിൽ വളരുന്നു. സുദൃഢമായ സമ്പദ്‌ വ്യവസ്ഥയ്ക്കു നാം കർഷകരോടും തൊഴിലാളി കളോടും നന്ദി പറയണം. സ്റ്റാർട്ടപ്പ് തലസ്ഥാനമായി ഇന്ത്യ മാറി. ഇന്ത്യയി‍ൽ ജനാധിപത്യം വാഴുമോ എന്ന പലരുടെയും സംശയം തെറ്റാണ് എന്നു നാം തെളിയിച്ചു.

രാജ്യത്തു സ്ത്രീകൾ വലിയ നേട്ടങ്ങൾ കൈ വരിക്കുക യാണ്. തദ്ദേശ ഭരണ സമിതികളിലെ സ്ത്രീ സാന്നിദ്ധ്യവും കോമൺ വെൽത്ത് ഗെയിംസിലെ വനിതകളുടെ നേട്ടവും രാഷ്ട്രപതി പ്രത്യേകം എടുത്തു പറഞ്ഞു.

സൈനികർക്കും വിദേശത്തുള്ള നയതന്ത്ര ജീവന ക്കാർക്കും മാതൃ രാജ്യത്തെ അഭിമാനമായി കാണുന്ന പ്രവാസികൾക്കും സ്വാതന്ത്ര്യ ദിന ആശംസകൾ നേർന്നു കൊണ്ടാണ് രാഷ്ട്രപതി പ്രസംഗം അവസാനിപ്പിച്ചത്.

- pma

വായിക്കുക: , , , ,

Comments Off on സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി

ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതി

August 6th, 2022

jagdeep-dhankhar-vice-president-ePathram
ന്യൂഡല്‍ഹി : ഭാരതത്തിന്‍റെ പതിനാലാമത് ഉപ രാഷ്ട്ര പതിയായി ജഗ്ദീപ് ധന്‍കര്‍ തെരഞ്ഞെടുക്കപ്പെട്ടു. സത്യപ്രതിജ്ഞ അടുത്ത ആഴ്ച നടക്കും.

എന്‍. ഡി. എ. സ്ഥാനാര്‍ത്ഥിയായ ജഗ്ദീപ് ധന്‍കര്‍ 528 വോട്ടുകള്‍ നേടിയപ്പോള്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ്സ് നേതാവ് മാര്‍ഗരറ്റ് അല്‍വെ 182 വോട്ടുകള്‍ നേടി. 15 വോട്ടുകള്‍ അസാധുവായി.

രാജസ്ഥാനില്‍ നിന്നുള്ള ജാട്ട് നേതാവ് കൂടിയായ ജഗ്ദീപ് ധന്‍കര്‍,  രാജസ്ഥാന്‍ ഹൈക്കോടതി യിലും സുപ്രീം കോടതി യിലും അഭിഭാഷകനായി പ്രവര്‍ത്തിച്ചു. 2019 ജൂലായ് മുതല്‍ ബംഗാള്‍ ഗവര്‍ണ്ണറാണ്.

- pma

വായിക്കുക: , , , , ,

Comments Off on ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതി

Page 14 of 95« First...1213141516...203040...Last »

« Previous Page« Previous « പ്രവാസി ക്ഷേമ പദ്ധതികൾ : ഇസ്ലാമിക് സെന്‍ററില്‍ ബോധ വത്കരണ സെമിനാർ
Next »Next Page » ഉന്നത വിജയം നേടിയ ധന്വന്ത് നന്ദന് പുരസ്‌കാരം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha