ചലച്ചിത്ര പുരസ്കാരം : കനി കുസൃതി – സുരാജ് മികച്ച നടീനടന്മാർ

October 13th, 2020

kani-kusruthi-suraj-50-th-state-film-award-winners-ePathram
തിരുവനന്തപുരം : അമ്പതാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടിയായി കനി കുസൃതിയെ തെരഞ്ഞെടുത്തു (ചിത്രം: ബിരിയാണി). മികച്ച നടന്‍ സുരാജ് വെഞ്ഞാറമൂട് (ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി എന്നീ സിനിമ കളിലെ പ്രകടനം).

മികച്ച ചിത്രം : വാസന്തി. ഈ സിനിമ യുടെ സംവിധായ കരായ റഹ്‌മാൻ ബ്രദേഴ്‌സിനാണ് മികച്ച തിരക്കഥ ക്കുള്ള പുരസ്കാരം. ജെല്ലിക്കെട്ട് ഒരുക്കിയ ലിജോ ജോസ് പെല്ലിശ്ശേരി യാണ് മികച്ച സംവിധായകൻ.

മികച്ച രണ്ടാമത്തെ ചിത്രം : കെഞ്ചിര (മനോജ് കാന). ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന സിനിമ സംവിധാനം ചെയ്ത രതീഷ് ബാലകൃഷ്ണ പൊതുവാൾ മികച്ച നവാഗത സംവിധായകൻ.

കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഫഹദ് ഫാസിൽ മികച്ച സ്വഭാവ നടനും വാസന്തി യിലെ അഭിനയ ത്തിന് സ്വാസിക വിജയ് മികച്ച സ്വഭാവ നടി യുമായി.

അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമർശം : അന്ന ബെന്‍ (ചിത്രം : ഹെലന്‍), പ്രിയം വദ കൃഷ്ണന്‍ (തൊട്ടപ്പൻ), നിവിന്‍ പോളി (മൂത്തോന്‍). ഗാന രചന : സുജേഷ് ഹരി, സംഗീത സംവിധായന്‍: സുഷിന്‍ ശ്യാം, ഗായകര്‍ : നജീം അര്‍ഷാദ്, മധുശ്രീ നാരായണന്‍.

വാര്‍ത്താ സമ്മേളന ത്തില്‍ മന്ത്രി എ. കെ. ബാലന്‍ പുരസ്കാര ജേതാക്കളുടെ വിവരങ്ങള്‍ പ്രഖ്യാപിച്ചു. സൂപ്പര്‍ താരങ്ങളുടെത് അടക്കം 119 സിനിമകള്‍ മാറ്റുരച്ചു.

പ്രമുഖ ഛായാഗ്രാഹകന്‍ മധു അമ്പാട്ട് ജൂറി ചെയർ മാൻ ആയിരുന്ന കമ്മിറ്റിയില്‍ സംവി ധായകര്‍ സലിം അഹമ്മദ്, എബ്രിഡ് ഷൈൻ, ഛായാഗ്രാഹകൻ വിപിൻ മോഹൻ, എഴുത്തു കാരൻ ബെന്യാമിൻ, നടി ജോമോൾ, എഡിറ്റർ എൽ. ഭൂമി നാഥൻ, സൗണ്ട് എഞ്ചി നീയര്‍ എസ്. രാധാകൃഷ്ണൻ, പിന്നണി ഗായിക ലതിക, ചലച്ചിത്ര അക്കാദമി മെമ്പർ സെക്രട്ടറി സി. അജോയ് എന്നിവര്‍ ജൂറി അംഗങ്ങൾ ആയിരുന്നു.

- pma

വായിക്കുക: , , ,

Comments Off on ചലച്ചിത്ര പുരസ്കാരം : കനി കുസൃതി – സുരാജ് മികച്ച നടീനടന്മാർ

ഉമിനീർ പരിശോധിച്ച് കൊവിഡ് ബാധ കണ്ടെത്തുവാൻ സംവിധാനം

October 7th, 2020

covid-19-saliva-based-home-testing-kit-developed-ePathram ന്യൂഡൽഹി : ഉമിനീരിൽ നിന്നും ഒരു മണിക്കൂർ സമയം കൊണ്ട് കൊവിഡ് ബാധ കണ്ടെ ത്തുവാൻ സംവിധാനം ഒരുക്കി ജാമിയ മിലിയ ഇസ്‌ലാമിയ യിലെ ഗവേഷകർ. ഇവിടെ വികസിപ്പിച്ച പരി ശോധനാ കിറ്റ് ഉപയോഗിച്ച് ആളു കൾക്ക് വീട്ടിൽ വെച്ചു തന്നെ കൊവിഡ് പരിശോധന നടത്തുവാൻ കഴിയും.

വൈറസ് ബാധിതർ വീടിനു പുറത്തിറങ്ങി മറ്റുള്ളവരു മായി സമ്പര്‍ക്ക ത്തില്‍ ഏര്‍പ്പെടു വാനുള്ള സാഹചര്യം ഒഴിവാക്കുവാൻ കഴിയും എന്നതും ജെ. എം. ഐ. വികസിപ്പിച്ച കൊവിഡ് ടെസ്റ്റ് കിറ്റിന്റെ സവിശേഷത യാണ്.

എം. ഐ.- സെഹാത് (മൊബൈൽ ഇന്റഗ്രേറ്റഡ് സെൻ സിറ്റീവ് എസ്റ്റിമേഷൻ ആൻഡ്‌ ഹൈ-സ്പെസി ഫിസിറ്റി ആപ്ലിക്കേഷൻ ഫോർ ടെസ്റ്റിംഗ്) സാങ്കേതിക വിദ്യ യിലാണ് കിറ്റി ന്റെ പ്രവർത്തനം. പരിശോധനക്ക് വിധേയര്‍ ആയവരെ മൊബൈൽ ആപ്ലിക്കേഷൻ വഴി പരിശോധന ഫലം അറിയി ക്കുവാനും സംവിധാനം ഒരുക്കിയിട്ടുണ്ട്.

ജെ. എം. ഐ. യിലെ മൾട്ടി ഡിസിപ്ലിനറി സെന്റർ ഫോർ അഡ്വാൻസ്ഡ് റിസർച്ച് & സ്റ്റഡീസിലെ (എം. സി. എ. ആർ.‌ എസ്.) ഗവേഷകരും മറ്റ് സ്ഥാപന ങ്ങളിലെ സാങ്കേതിക വിദഗ്ധരും കിറ്റ് വികസിപ്പിക്കുന്നതിൽ പങ്കാളികളായി.

- pma

വായിക്കുക: , , , , , ,

Comments Off on ഉമിനീർ പരിശോധിച്ച് കൊവിഡ് ബാധ കണ്ടെത്തുവാൻ സംവിധാനം

എഞ്ചിനീയറിംഗ് – ഫാർമ്മസി കോഴ്‌സ് പ്രവേശന പരീക്ഷ (കീം) ഫലം പ്രഖ്യാപിച്ചു  

September 24th, 2020

student-scholarship-for-higher-education-ePathram

തിരുവനന്തപുരം : 2020-21 വര്‍ഷത്തെ എഞ്ചിനീയറിംഗ്, ഫാർമ്മസി കോഴ്സു കളിലേ ക്കുള്ള പ്രവേശന പരീക്ഷ യുടെ ഫലം പ്രഖ്യാപിച്ചു.

വരുണ്‍ കെ. എസ് (കോട്ടയം) എഞ്ചിനീയറിംഗ് ഒന്നാം റാങ്കും ഗോകുല്‍ ഗോവിന്ദ് (കണ്ണൂര്‍) രണ്ടാം റാങ്കും നിയാസ് മോന്‍  (മലപ്പുറം) മൂന്നാം റാങ്കും നേടി.

അക്ഷയ് കെ. മുരളീധരന്‍ (തൃശൂര്‍) ഫാര്‍മ്മസി പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി. ജോയല്‍ ജെയിംസ് (കാസര്‍ ഗോഡ്), ആദിത്യ ബൈജു (കൊല്ലം) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും റാങ്കുകള്‍ കരസ്ഥമാക്കി.

മൊത്തം 53,236 പേരാണ് റാങ്ക് പട്ടികയില്‍ ഇടം നേടിയത്. റാങ്ക് വിവരങ്ങള്‍ പ്രവേശന പരീക്ഷാ കമ്മീഷണ റുടെ വെബ്‌ സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , ,

Comments Off on എഞ്ചിനീയറിംഗ് – ഫാർമ്മസി കോഴ്‌സ് പ്രവേശന പരീക്ഷ (കീം) ഫലം പ്രഖ്യാപിച്ചു  

നാടൻ കലാകാര പുരസ്കാരം : ഫോക്‌ലോർ അക്കാദമി യില്‍ അപേക്ഷിക്കാം

September 23rd, 2020

logo-kerala-folklore-academy-ePathram

കണ്ണൂര്‍ : കേരള ഫോക്‌ലോർ അക്കാദമി 2019ലെ നാടൻ കലാകാര പുരസ്‌കാര ങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവാണ് അവാർഡി നായി പരിഗണിക്കുക.

മംഗലംകളി, എരുതുകളി, കുംഭപ്പാട്ട്, പണിയർ കളി, പളിയ നൃത്തം, മാന്നാർ കൂത്ത് തുടങ്ങിയ കലകളിലും തെയ്യം, പൂരക്കളി, പടയണി നാടൻ പാട്ട്, മുടിയേറ്റ്, കുത്തിയോട്ടം തുടങ്ങിയ നാടൻ കലകളിലും പ്രാവിണ്യം തെളിയിച്ചവർക്ക് അപേക്ഷിക്കാം.

കലാകാരന്റെ പേര്, വിലാസം, ജനനത്തീയതി, മറ്റു വിശദ വിവരങ്ങള്‍, അവാർഡിന് അപേക്ഷിക്കുന്ന കലാരൂപം, ടെലഫോൺ നമ്പർ എന്നിവ സമർപ്പിക്കണം. കലാരംഗത്തെ പരിചയം – പ്രാഗാത്ഭ്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അപേക്ഷ യോടൊപ്പം ചേർക്കണം.

മറ്റേതെങ്കിലും വ്യക്തിയോ കലാ സംഘടന യോ നിർദ്ദേ ശിക്കുക യാണെങ്കിൽ കലാ കാര ന്റെ സമ്മത പത്രവും നൽകണം. രണ്ട് പാസ്‌ പോർട്ട് സൈസ് ഫോട്ടോകളും ആധാർ കാർഡിന്റെ കോപ്പി അടക്കം കലാകാരനെ സംബന്ധിച്ച പരമാവധി വിവരങ്ങൾ അപേക്ഷ യോടൊപ്പം ഉണ്ടായിരിക്കണം.

സെക്രട്ടറി,
കേരള ഫോക്‌ലോർ അക്കാദമി,
പി. ഒ. ചിറക്കൽ, കണ്ണൂർ-11. എന്ന വിലാസ ത്തിൽ അപേക്ഷകൾ നവംബർ പത്തിനു മുന്‍പ്‌ ലഭിച്ചിരിക്കണം.

കൂടുതൽ വിവരങ്ങൾക്ക് :  0497-277 80 90. (പി. എൻ. എക്‌സ്. 3195/2020)

- pma

വായിക്കുക: , ,

Comments Off on നാടൻ കലാകാര പുരസ്കാരം : ഫോക്‌ലോർ അക്കാദമി യില്‍ അപേക്ഷിക്കാം

ദേശീയ ഭിന്ന ശേഷി അവാർഡ് 2020 ന് അപേക്ഷ ക്ഷണിച്ചു

September 17th, 2020

specially-abled-in-official-avoid-disabled-ePathram

തൃശൂര്‍ : ദേശീയ ഭിന്ന ശേഷി അവാർഡ് 2020 ന് അപേക്ഷ ക്ഷണിച്ചു. വിവിധ മേഖല കളിൽ വ്യക്തി പ്രഭാവം തെളിയിച്ച ഭിന്ന ശേഷിക്കാർ, ഈ മേഖല യിൽ മികവുറ്റ പ്രവർത്തനം നടത്തുന്ന വ്യക്തികൾ, സംഘടനകൾ, ജില്ലാ ഭരണ കൂടങ്ങൾ തുടങ്ങിയവർക്ക് പങ്കെടുക്കാം.

സെപ്റ്റംബർ 22ന് മുൻപ് ചെമ്പൂക്കാവ് മിനി സിവിൽ സ്റ്റേഷനിലുള്ള ജില്ലാ സാമൂഹിക നീതി ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.

അപേക്ഷ ഫോമും വിശദ വിവരങ്ങളും സാമൂഹ്യ നീതി വകുപ്പിന്റെ ഔദ്യോഗിക വെബ്‌ സൈറ്റിൽ  ലഭ്യമാണ്.

(പബ്ലിക് റിലേഷന്‍ വകുപ്പ്)  Social Justice Department

 

- pma

വായിക്കുക: , , , , , ,

Comments Off on ദേശീയ ഭിന്ന ശേഷി അവാർഡ് 2020 ന് അപേക്ഷ ക്ഷണിച്ചു

Page 45 of 98« First...102030...4344454647...506070...Last »

« Previous Page« Previous « ഹയർ സെക്കൻഡറി ഒന്നാം വർഷ തുല്യത ഇംപ്രൂവ്‌മെന്റ് പരീക്ഷ ഹാൾ ടിക്കറ്റ് 17 മുതൽ
Next »Next Page » എറണാകുളത്ത്‌  മൂന്നു തീവ്രവാദികള്‍ പിടിയില്‍  »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha