‘സായിദ് ഫാദര്‍ ഒാഫ് ദി യൂണിറ്റി’ ശൈഖ് സായിദിനു സ്മരണാഞ്ജലി

February 22nd, 2018

sheikh-zayed-anamorphic-sculpture-nisar-ibrahim-ePathram
അബുദാബി : രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ നൂറാം ജന്മ വാര്‍ഷി കം ആചരിക്കുന്ന സായിദ് വര്‍ഷ ത്തില്‍ മലയാളി ചിത്ര കാരനും ശില്പി യുമായ നിസ്സാര്‍ ഇബ്രാഹിം ‘അന മോർ ഫിക് ആര്‍ട്ടില്‍’ ഒരുക്കിയ ‘സായിദ് ഫാദര്‍ ഒാഫ് ദി യൂണിറ്റി’ എന്ന ശൈഖ് സായിദിന്റെ ചിത്രം ശ്രദ്ധേയ മാ വുന്നു.

ലോഹ ലോഹദണ്ഡു കളില്‍ കറുത്ത നിറം പൂശി ഒരു പ്രത്യേക രീതിയില്‍ പീഠത്തിലാണ് ഉറപ്പി ച്ചിരി ക്കുന്നത്. 210 സെന്റി മീറ്റർ ഉയര വും 100 സെന്റി മീറ്റർ വീതി യും ഉള്ള ഈ അനമോർഫിക് ആര്‍ട്ട് ഒരു പ്രത്യേക ആംഗി ളിൽ നോക്കിയാൽ രാഷ്ട്ര പിതാവി ന്റെ രൂപം വ്യക്തത യോടെ തെളിഞ്ഞു കാണും എന്നതാണ് ഇതി ന്റെ സവി ശേഷത.
zayed-father-of-unity-anamorphic-art-by-nisar-ibrahim-ePathram

13 വർഷ മായി യു. എ. ഇ. യിലുള്ള തൃശൂർ ജില്ല യിലെ കൊടു ങ്ങല്ലൂർ പട്ടേപ്പാടം സ്വദേശി നിസ്സാര്‍ ഇബ്രാഹിം അറിയ പ്പെടുന്ന ചിത്ര കാരനും നടനും ഹ്രസ്വ സിനിമാ സംവി ധായ കനുമാണ്.

- pma

വായിക്കുക: , , , , ,

Comments Off on ‘സായിദ് ഫാദര്‍ ഒാഫ് ദി യൂണിറ്റി’ ശൈഖ് സായിദിനു സ്മരണാഞ്ജലി

നരേന്ദ്ര മോഡിക്ക് ഫലസ്തീനിന്റെ പരമോന്നത ബഹുമതി

February 10th, 2018

narendra-modi-conferred-grand-collar-of-the-state-of-palestine-ePathram
ന്യൂഡൽഹി : ഫലസ്തീനിലെ പരമോന്നത ബഹുമതി യായ ‘ഗ്രാന്‍ഡ് കോളര്‍’ നല്‍കി നരേന്ദ്ര മോഡിയെ ആദരിച്ചു. റാമല്ല യില്‍ നടന്ന ചടങ്ങില്‍ ഫലസ്തീന്‍ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസ് ഗ്രാന്‍ഡ് കോളര്‍ ബഹുമതി നരേന്ദ്ര മോഡിക്കു സമ്മാനിച്ചു. ഒരു വിദേശിക്ക് നല്‍കുന്ന പരമോന്നത ബഹു മതി യാണ് ‘ഗ്രാന്‍ഡ് കോളര്‍’.

ഇന്ത്യക്ക് ഇത് അഭിമാന മുഹൂര്‍ത്ത മാണ്. ഇന്ത്യയും ഫലസ്തീനും തമ്മിലുള്ള സൗഹൃദ ത്തിന്റെ പ്രതിഫലന മാണ് ഈ ബഹുമതി എന്നും പുരസ്‌കാരം സ്വീകരിച്ചു കൊണ്ട് നരേന്ദ്ര മോഡി പറഞ്ഞു.

നാലു ദിവസത്തെ വിദേശ സന്ദര്‍ശന ത്തി നായി ട്ടാണ് പ്രധാന മന്ത്രി ഫലസ്തീനില്‍ എത്തിയത്.ആദ്യ മായാണ് ഒരു ഇന്ത്യന്‍ പ്രധാന മന്ത്രി ഫലസ്തീനില്‍ സന്ദര്‍ശി ക്കു ന്നത്. ഫലസ്തീന്‍ സന്ദ ര്‍ശന ത്തിന് ശേഷം യു. എ. ഇ, ഒമാന്‍ എന്നി വിടങ്ങളിലും പ്രധാന മന്ത്രി സന്ദര്‍ശിക്കും.

- pma

വായിക്കുക: , ,

Comments Off on നരേന്ദ്ര മോഡിക്ക് ഫലസ്തീനിന്റെ പരമോന്നത ബഹുമതി

ജസ്റ്റിസ് ആന്റണി ഡൊമിനിക് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

February 9th, 2018

കൊച്ചി : കേരള ഹൈക്കോടതി ചീഫ് ജസ്റ്റി സായി ആന്റണി ഡൊമിനിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധി കാര മേറ്റു. രാജ്ഭവ നിൽ നടന്ന ചടങ്ങിൽ ഗവർണർ പി. സദാശിവം സത്യ വാചകം ചൊല്ലി ക്കൊടുത്തു.

ചീഫ് ജസ്റ്റിസ് നവനീതി പ്രസാദ് സിംഗ് വിരമിച്ച ഒഴിവിലേക്ക് ആക്ടിംഗ് ചീഫ് ജസ്റ്റിസ്സായിരുന്ന ആൻറണി ഡൊമിനിക്കി നെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ച് ബുധനാഴ്ച യാണ് രാഷ്ട്ര പതി രാംനാഥ് കോവിന്ദ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

കോട്ടയം പൊൻകുന്നം സ്വദേശിയായ ആൻറണി ഡൊമിനിക്ക് മംഗലാപുരം എസ്. ഡി. എം. കോളജിൽ നിന്ന് നിയമ ബിരുദം നേടി. കാഞ്ഞിരപ്പള്ളി മുൻസിഫ് കോടതിയിലും ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി യിലുമായി 1981ൽ പ്രാക്ടീസ് തുടങ്ങി. 1986ൽ ഹൈക്കോടതി അഭിഭാഷകനായി. 2007 ജനുവരി 30 നാണ് കേരള ഹൈക്കോടതി ജഡ്ജിയാകുന്നത്.

- pma

വായിക്കുക: , ,

Comments Off on ജസ്റ്റിസ് ആന്റണി ഡൊമിനിക് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

ഈ വർഷം തമിഴ് സിനിമക്ക് ലഭിക്കുന്ന ദേശീയ അവാർഡ് മമ്മൂട്ടിയിലൂടെ ; ശരത് കുമാർ

February 3rd, 2018

mammukka-epathram

ചെന്നൈ : മമ്മൂട്ടിയുടെ തമിഴ് ചിത്രം ‘പേരൻപിന്’ റോട്ടർഡാം ചലച്ചിത്രോൽസവത്തിൽ വൻ വരവേൽപ്പ് ലഭിച്ചതിനു പിന്നാലെ മമ്മൂട്ടിയെ വാനോളം പുകഴ്ത്തി തമിഴ് ചലച്ചിത്ര താരം ശരത് കുമാർ. ഈ വർഷം തമിഴ് സിനിമക്ക് ലഭിക്കുന്ന ദേശീയ അവാർഡ് മമ്മൂട്ടിയിലൂടെയാണെന്ന് അദ്ദേഹം പറഞ്ഞു.

തമിഴിലെ മുൻനിര സംവിധായകനായ റാമാണ് സിനിമ ഒരുക്കിയത്. അഞ്ജലിയാണ് നായിക. തങ്ക മീൻകൾ എന്ന റാം ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായിരുന്ന സാധന സർഗം ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായി വേഷമിടുന്നു. ചിത്രത്തിൽ ഒരു ടാക്സി ഡ്രൈവറായാണ് മമ്മൂട്ടി എത്തുന്നത്. തമിഴിലും മലയാളത്തിലുമായി ചിത്രം റിലീസ് ചെയ്യും. മലയാളം പതിപ്പിൽ സിദ്ദിഖും സുരാജ് വെഞ്ഞാറമൂടും അഭിനയിക്കുന്നുണ്ട്.

- അവ്നി

വായിക്കുക: , , , ,

Comments Off on ഈ വർഷം തമിഴ് സിനിമക്ക് ലഭിക്കുന്ന ദേശീയ അവാർഡ് മമ്മൂട്ടിയിലൂടെ ; ശരത് കുമാർ

സമാജം യുവ ജനോത്സവം : അങ്കിതാ അനീഷ്‌ കലാ തിലക൦

January 29th, 2018

samajam-kala-thilakam-2018-ankitha-anish-ePathram
അബുദാബി : മലയാളി സമാജം യുവ ജനോത്സവം-2018 കലാ തിലക മായി അങ്കിതാ അനീഷ്‌ തെര ഞ്ഞെടുക്ക പ്പെട്ടു.

കുച്ചി പ്പുടി, മോഹിനി യാട്ടം, നാടോടി നൃത്തം എന്നിവ യിൽ ഒന്നാം സ്‌ഥാന വും ഭരതനാട്യ ത്തിൽ രണ്ടാം സ്‌ഥാന വും പ്രച്ഛന്ന വേഷ ത്തിൽ മൂന്നാം സ്ഥാനവും നേടിയ അങ്കിതാ അനീഷ്, പത്തൊന്‍പതു പോയിന്റ് നേടി യാണ് സമാജം – ശ്രീദേവി സ്മാരക റോളിംഗ് ട്രോഫി കരസ്ഥ മാക്കിയത്.

അങ്കിതാ അനീഷിനു കലാതിലകം സമ്മാനിക്കുന്നു

അങ്കിതാ അനീഷിനു കലാതിലകം സമ്മാനിക്കുന്നു

അബു ദാബി മലയാളി സമാജ ത്തിന്റെ 2016 ലെയും 2017 ലെയും ശ്രീദേവി മെമ്മോറിയല്‍ യുവ ജനോത്സവ ത്തില്‍ ജൂനിയർ വിഭാഗം കുച്ചി പ്പുടി യില്‍ ഒന്നാം സ്ഥാനവും ദുബായിൽ സ്വാന്തനം 2016 യൂത്ത് ഫെസ്റ്റിവലിൽ കുച്ചി പ്പുടി യിലും നാടോടി നൃത്ത ത്തിലും ഒന്നാം സ്ഥാനവും അങ്കിത കരസ്ഥ മാക്കി യിരുന്നു.

ഒൻപത് വയസ്സിന് താഴെയുള്ള വിഭാഗ ത്തിൽ അഞ്ജലി വേതൂർ, സീനിയർ വിഭാഗ ത്തിൽ നൂറ നുജൂം എന്നി വർ വ്യക്തി ഗത ചാമ്പ്യന്‍ ഷിപ്പു കള്‍ നേടി.

നാടക സംവിധായകൻ വക്കം ഷക്കീർ, കലാ മണ്ഡലം സത്യ ഭാമ, കലാമണ്ഡലം രാജിതാ മഹേഷ് എന്നിവരാണ് വിധി കര്‍ത്താക്കള്‍ ആയി എത്തിയത്.

- pma

വായിക്കുക: , , , , , ,

Comments Off on സമാജം യുവ ജനോത്സവം : അങ്കിതാ അനീഷ്‌ കലാ തിലക൦

Page 77 of 96« First...102030...7576777879...90...Last »

« Previous Page« Previous « കലാമണ്ഡലം ഗീതാനന്ദന്‍ വേദി യില്‍ കുഴഞ്ഞു വീണ് മരിച്ചു
Next »Next Page » പാസ്സ്പോര്‍ട്ടിലെ വേര്‍ തിരിവ് : ഇന്ത്യൻ മീഡിയ അബുദാബി നിവേദനം നൽകി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha